അമേരിക്കയിലെ ഫ്ളോറിഡയിൽ രണ്ടു വയസുകാരന്റെ വെടിയേറ്റ് പിതാവ് മരിച്ചു. പിതാവിന്റെ ബാഗിൽനിന്നുമാണ് കുട്ടിക്ക് തോക്ക് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ കുട്ടിയുടെ മാതാവ് മേരി അയല തന്റെ ഭർത്താവ് റെജി മാബ്രിക്ക് സിപിആർ നൽകുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെജി സ്വയം വെടിയുതിർത്തുവെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ രണ്ട് വയസുകാരന്റെ വെടിയേറ്റാണ് റെജി മരിച്ചതെന്ന് ഇവരുടെ മൂത്ത മകൾ മൊഴി നൽകുകയായിരുന്നു.
വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. തോക്ക് ശരിയായി സൂക്ഷിക്കാതിരുന്നാണ് അപകടത്തിലേക്ക് വഴിതെളിച്ചതെന്നും പോലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതികളായ കുട്ടികളുടെ മാതാപിതാക്കൾ പരോളിലായിരുന്നുവെന്നും പോലീസ് പറഞ്ഞു