Month: June 2022

  • Crime

    ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കള്‍

    തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കള്‍. കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പ്രതികളിലൊരാളുടെ എങ്കിലും പേര് പെണ്‍കുട്ടിക്ക് ഓര്‍മ്മിക്കാനായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍. രണ്ട് പേര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍. ഹൈദരാബാദിലെ പബ്ബില്‍ ശനിയാഴ്ച സുഹൃത്തിനൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ ബെന്‍സ് കാറില്‍ കയറ്റിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, AIMIM നേതാവിന്‍റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്‍റെ മകന്‍ എന്നിവര്‍ക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബെന്‍സില്‍ ജൂബിലി ഹില്‍സ്സിലെത്തിച്ച പെണ്‍കുട്ടിയെ മറ്റൊരു ഇന്നോവ കാറില്‍ വച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ്…

    Read More »
  • Crime

    കയ്യില്‍ കിട്ടുന്നത് കള്ളനോട്ടാകാം; ജാഗ്രതൈ! 500 രൂപയുടെ കള്ളനോട്ട് കേസുകള്‍ ഇരട്ടിയായി; 2000 കള്ളനോട്ടുകളും വ്യാപകം

    കൊച്ചി: രാജ്യത്ത് 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധന. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി. കള്ളനോട്ട് കേസുകള്‍ ഇരട്ടിയായി വര്‍ധിക്കുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷയുണ്ടാകുന്നതെന്ന ശ്രദ്ധേയമായ വിവരവും പുറത്തുവരുന്നുണ്ട്. ആര്‍ബിഐ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എന്നിവയില്‍ നിന്നുള്ള കണക്കുകളെ അവലംബിച്ച് ദി ഹിന്ദുവാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 80,000നടുത്ത് കേസുകളാണ്് 500രൂപയുടെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 2,000 നോട്ടുകളുമായി ബന്ധപ്പെട്ട 13,604 കേസുകളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ല്‍ ഇത് 8798 മാത്രമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേനെ കള്ളനോട്ട് കേസുകള്‍ കുറവാണ്. കേരളത്തില്‍ 167 കേസുകളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ 334 കേസുകളും പശ്ചിമ ബംഗാളില്‍ 993 കേസുകളും ഉത്തര്‍പ്രദേശില്‍ 713 കേസുകളും അസമില്‍ 444 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍…

    Read More »
  • Crime

    ഹൈദരാബാദ് ബലാത്സംഗക്കേസ് ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ്

    തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 228 എ വകുപ്പാണ് എംഎൽഎയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതിനാണ് കേസ്. കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ രഘുനന്ദൻ റാവു പുറത്തുവിട്ടിരുന്നു. കാറിനകത്ത് എംഎൽഎയുടെ മകന്‍റെ ഒപ്പം ഇര ഇരിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രഘുനന്ദൻ റാവു ഇരയുടെ മുഖം വ്യക്തമാകുന്ന ചിത്രം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. എഐഎംഐഎം എംഎൽഎയുടെ മകൻ ഈ കേസിലുൾപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രമെന്ന് പറഞ്ഞായിരുന്നു ചിത്രം പുറത്തുവിട്ടത്. എംഎൽഎയുടെ മകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണ് എന്നാരോപിച്ചായിരുന്നു രഘുനന്ദൻ റാവുവിന്‍റെ വാർത്താസമ്മേളനം. എല്ലാ മാധ്യമങ്ങളിലും തത്സമയം…

    Read More »
  • NEWS

    ശമ്പളം കുറയാതെ ആഴ്ചയില്‍ 4 ദിവസം ജോലി, പുതിയ തൊഴില്‍ക്രമം പരീക്ഷിക്കാന്‍ ബ്രിട്ടന്‍

    ലണ്ടന്‍: ജീവനക്കാരുടെ ശമ്പളത്തില്‍ കുറവു വരുത്താതെ ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന പുതിയ തൊഴില്‍ക്രമ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി യു.കെയിലെ സ്ഥാപനങ്ങള്‍. 100:80:100 മോഡല്‍ എന്നാണ് ഈ തൊഴില്‍ക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പളം, സാധാരണ ആഴ്ചയിലേതിനെ അപേക്ഷിച്ച് എണ്‍പതു ശതമാനം ജോലി, നൂറുശതമാനം ഉത്പാദന ക്ഷമത എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച മുതലാണ് ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. യു.കെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3,300 ജീവനക്കാരാണ് പുതിയ തൊഴില്‍ക്രമത്തില്‍ ജോലി ചെയ്യുക. ആറുമാസമാണ് ഈ പരീക്ഷണപദ്ധതിയുടെ കാലയളവ്. തൊഴില്‍ ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കൂലി കുറയ്ക്കില്ല. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ മുതല്‍ കൊച്ചു റെസ്റ്റോറന്റുകള്‍ വരെ ഈ ‘നാലുദിവസ ജോലിക്രമ പരീക്ഷണ’ത്തില്‍ പങ്കാളികളാകുന്നുണ്ട്. നാലുദിവസ തൊഴില്‍ക്രമത്തിനു വേണ്ടി വാദിക്കുന്ന 4 ഡേ വീക്ക് ഗ്ലോബല്‍, 4 ഡേ വീക്ക് യു.കെ. കാമ്പയിന്‍ എന്നിവരാണ് ഈ പരീക്ഷണം നടപ്പാക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍…

    Read More »
  • Kerala

    വെയിലത്തും മഴയത്തും വരിനിന്ന് അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ നിര്‍ത്തണമെന്ന്് എക്സൈസ് മന്ത്രി

    തിരുവനന്തപുരം: മദ്യം വാങ്ങാനെത്തുന്നവര്‍ വെയിലിലും മഴയിലും വരിനിന്ന് സ്വയം അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ കേരളത്തില്‍ എത്രയും വേഗം നിര്‍ത്തലാക്കണമെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. മദ്യ വില്‍പന ഔട്ട്‌ലെറ്റുകള്‍ പ്രീമിയമാക്കി മാറ്റാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മധ്യമേഖല എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു. മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സര്‍ക്കാര്‍ നയമെന്നും മറിച്ച് ലഹരി വര്‍ജ്ജനമാണെന്നും മദ്യം ഉപയോഗിക്കുന്നവര്‍ക്കു ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിനു സര്‍ക്കാര്‍ പ്രഥമ പരിഗണനയാണു നല്‍കുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരാകുന്ന സാഹചര്യങ്ങള്‍ അതുകൊണ്ടുതന്നെ പൂര്‍ണമായും ഒഴിവാക്കണം. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങളിലേക്കു മാറാന്‍ നടപടി സ്വീകരിക്കണം. ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുറ്റ കൃത്യങ്ങളില്‍ സാങ്കേതിക തെളിവുകള്‍ പരമാവധി ശേഖരിക്കുകയും കോടതികളില്‍ കൃത്യമായി ഹാജരാക്കുകയും ചെയ്യണം. ആധുനിക വത്കരണത്തിന്റെ…

    Read More »
  • Breaking News

    നടിയെ ആക്രമിച്ച കേസ്: ഭരണകാര്യങ്ങളില്‍ ഇടപെടില്ല; ശ്രീജിത്തിനെ മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

    കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് എ.ഡി.ജി.പി: എസ്.ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയതിനെതിരേ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. കോടതിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിനിടെ, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുള്ള അന്വേഷണം ശരിയല്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായാല്‍ പ്രോസിക്യൂഷന്റെ മറുപടി വാദം ആരംഭിക്കും. അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ 15-ാം പ്രതിയായി ശരത്തിനെ അറസ്റ്റ് ചെയ്തവിവരം കോടതി അറിഞ്ഞില്ലെന്ന് വിചാരണ കോടതി അഭിപ്രായപ്പെട്ടു. നേരത്തെ…

    Read More »
  • Crime

    മദ്യപിച്ച് മടങ്ങുമ്പോള്‍ സ്‌കൂളില്‍ കയറാന്‍ മോഹം; മതിലുചാടി, അടിച്ചുതകര്‍ത്തു: യുവാക്കള്‍ പിടിയില്‍

    അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറെനടയിലെ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പതിന്നാലാം വാര്‍ഡില്‍ കോമന കമ്പിയില്‍വീട്ടില്‍ അരവിന്ദ് (20), പുറക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ കരൂര്‍ പുതുവല്‍ വീട്ടില്‍ വിഷ്ണു (20) എന്നിവരാണ് അറസ്റ്റിലായത്. നാലംഗസംഘമാണ് അതിക്രമം നടത്തിയത്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.ഒളിവില്‍പോയ നാലാമനുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നു പോലീസ് പറഞ്ഞു. പ്രതികള്‍ പരസ്പരം അറിയാവുന്നവരാണ്. അരവിന്ദിന്റെ ബന്ധുവിനുവേണ്ടി കടയില്‍നിന്നുവാങ്ങിയ വസ്ത്രം ചെറുതായിരുന്നതിനാല്‍ മാറ്റിവാങ്ങുന്നതിനായി പടിഞ്ഞാറെനടയിലെത്തിയതാണിവര്‍. പോകുന്നവഴി ബാറില്‍കയറി മദ്യപിച്ചശേഷം നടന്നുവന്ന ഇവര്‍ മതിലുചാടി സ്‌കൂളിനുള്ളില്‍ കയറുകയായിരുന്നു. നേരത്തെ പഠിച്ചസ്‌കൂളില്‍ ഒന്നുകൂടി കയറാമെന്ന് അരവിന്ദ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിതെന്നു പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്ന സംഘം കണ്ട സാധനങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചു. ജനാലച്ചില്ലിടിച്ചുപൊട്ടിച്ചപ്പോള്‍ വിഷ്ണുവിന്റെ ഇടതുകൈത്തണ്ടയില്‍ മുറിവേറ്റു. ആശുപത്രിയില്‍പോയാല്‍ പോലീസ് പിടിക്കുമെന്ന് ഭയന്നു വീട്ടില്‍പ്പോയി മുറിവില്‍ മരുന്നുവെച്ചുകെട്ടുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണു പ്രതികളുടെ പേരില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്തത്. അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ…

    Read More »
  • Crime

    പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ കസ്റ്റഡിയില്‍

    കൊച്ചി: പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം ഹോംസ്റ്റേയിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ ഹോംസ്റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ ഏതാനും പെണ്‍കുട്ടികള്‍ ഹോംസ്റ്റേയില്‍ എത്തിയിരുന്നു. ഈ സമയത്ത് സമീപത്തെ ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യംചെയ്തു. ഇതിനെ ഹോംസ്റ്റേ നടത്തിപ്പുകാര്‍ ചോദ്യംചെയ്തതോടെ യുവാക്കള്‍ മട്ടാഞ്ചേരിയില്‍നിന്ന് കൂടുതല്‍പേരെ വിളിച്ചുവരുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഹോംസ്റ്റേയില്‍ അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം സ്ഥാപനം അടിച്ചുതകര്‍ത്തു. ഇതോടെ ഹോംസ്റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചെന്നാണ് വിവരം. ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍ കേസെടുക്കുമെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.

    Read More »
  • LIFE

    വിശമ്രകാലം മനോഹരമാക്കാം; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

    തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അന്‍പത് ശതമാനം ഫീസിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് വകുപ്പ് തീരുമാനിച്ചത്.

    Read More »
  • Kerala

    മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി

    തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കി. സംസ്ഥാനത്ത് നടന്നുവരുന്ന ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായാണ് മന്ത്രി സ്‌കൂളിലെത്തിയത്. പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നല്‍കിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കുകയായിരുന്നു. അതേസമയം, വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍നടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. പല സ്‌കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി കണ്ടെത്തി. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച…

    Read More »
Back to top button
error: