Month: June 2022
-
Business
മെട്രോപോളിസിനായി കടുത്ത പോരാട്ടം; അപ്പോളോയും അദാനിയും ഒപ്പത്തിനൊപ്പം
മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കവുമായി ശതകോടീശ്വരന്‍ ഗൗതം അദാനിയും ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ഓപ്പറേറ്റര്‍മാരായ അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ലിമിറ്റഡും. ഡയഗ്നോസ്റ്റിക് ലാബുകളുടെ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ശൃംഖലയായ മെട്രോപോളിസ് ലാബ്സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നതിന് ഇരുകമ്പനികളും ബിഡ്ഡുകള്‍ വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെട്രോപോളിസുമായുള്ള അദാനിയുടേയോ അപ്പോളോയുടേയോ ഇടപാട് കുറഞ്ഞത് 1 ബില്യണ്‍ ഡോളറോ 7,765 കോടി രൂപയോ ആയിരിക്കും. ഇന്ത്യയിലെ പ്രമുഖ ബിസിനസ് കമ്പനികളിലൊന്നായ അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം ആരോഗ്യമേഖലയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിക്കുകയും വലിയ ആശുപത്രികളും ഡയഗ്നോസ്റ്റിക് ആസ്തികളും ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിനായി അദാനി ഹെല്‍ത്ത് വെഞ്ചേഴ്‌സ് (എഎച്ച്വിഎല്‍) എന്ന പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി സംയോജിപ്പിച്ചതായി മെയ് മാസത്തില്‍ അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍, അദാനി ഗ്രൂപ്പ് നാല് ബില്യണ്‍ നീക്കിവച്ചതായാണ് റിപ്പോര്‍ട്ട്. 20 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനമുള്ള അദാനി ഗ്രൂപ്പിന് ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈന്‍ വഴിയും…
Read More » -
Business
ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി 5 വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ രൂപ മൂല്യത്തിലേക്കെത്തും
കൊച്ചി: രാജ്യത്തെ സമുദ്രോല്‍പന്ന കയറ്റുമതി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ മൂല്യത്തിലേക്കെത്തുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. നിലവില്‍ 50,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി. സമുദ്രോല്‍പന്ന കയറ്റുമതി വികസന ഏജന്‍സിയില്‍ (എംപിഡിഇഎ) കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപമായി. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ ഈ മാസം 17 നു ബ്രസല്‍സില്‍ ആരംഭിക്കും. കയറ്റുമതിക്കാര്‍ക്കും വ്യാപാരികള്‍ക്കും ലോകത്തെങ്ങുമുള്ള വിപണികളുടെ വാതില്‍ ഇതോടെ തുറന്നുകിട്ടുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഇന്ത്യയെ ലോകത്തിലെ ഒരു മത്സ്യ സംസ്‌കരണ ഹബ് ആക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ…
Read More » -
LIFE
തന്റെ വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാര്‍ നല്‍കി ഉലകനായകന്‍
ചെന്നൈ: തീയറ്ററുകളെ ആവേശം കൊള്ളിച്ച് മുന്നേറുകയാണ് കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിക്രം. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായി വിക്രം മുന്നേറുമ്പോള്‍ തന്‍െ്‌റ ആരാധകന്‍ കൂടിയായ ചിത്രത്തിന്‍െ്‌റ സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബരകാര്‍ സമ്മാനിച്ച് ഉലകനായകന്‍ വീണ്ടും ആരാധകരെ അമ്പരപ്പിച്ചു. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് നല്‍കിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ലക്‌സസിന്റെ ഒരു ആഡംബര കാറാണ് കമല്‍ തന്റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്നാണ് കമല്‍ ലോകേഷിന് വിലപ്പെട്ട സമ്മാനം നല്‍കിയത്. വിജയ്ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ച വിക്രം പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനം തന്നെയായിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുങ്ങിയ സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു. അമ്പരപ്പിക്കുന്ന വിജയമാണ് കമല്‍ ഹാസന്‍ ചിത്രം…
Read More » -
Business
ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും നഷ്ടപരിഹാരം ലഭിക്കും
ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും അപേക്ഷകന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാതെ പോകുന്ന സംഭവങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച് ബിസിനസ് മേഖലയില്‍ നിന്നും ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ ഉയരുന്നുന്ന അവസരത്തിലാണ് ഏറെ പ്രസക്തമായ ഉത്തരവ്. ജസ്റ്റീസ് സി. വിശ്വനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം സംബന്ധിച്ച വസ്തുതകള്‍ മറച്ച് വെച്ചാലും അപേക്ഷകന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള നിതിന്‍ ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) മുന്‍പാകെ വന്ന പരാതിയിന്മേലാണ് തീര്‍പ്പുണ്ടായിരിക്കുന്നത്. തീപിടുത്തത്തെ തുടര്‍ന്ന് കമ്പനിയില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളടക്കം കത്തി നശിച്ചു. 2004 ജൂലൈയിലാണ് സംഭവം. ഇതിന് ഏതാനും മാസം മുന്‍പ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നിതിന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി നിയമിച്ച സര്‍വേയറുടെ ആദ്യ റിപ്പോര്‍ട്ടില്‍…
Read More » -
Business
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് വര്‍ധിപ്പിച്ചു. 35 ബേസിക് പോയന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂണ്‍ 7 മുതല്‍ നിലവില്‍ വരും. റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാ നിരക്ക് വീണ്ടും ഉയര്‍ത്തിയത്. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുരോ?ഗമിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോഗം നിര്‍ണായകമാണ്. യോ?ഗത്തില്‍ മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് തന്നെ വായ്പാനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. മുഖ്യപലിശനിരക്ക് ആര്‍ബിഐ ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് മെയ് ഏഴിന് എച്ച്ഡിഎഫ്‌സി 25 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ആഴ്ചകള്‍ക്കകമാണ് വീണ്ടും നിരക്ക് ഉയര്‍ത്തിയത്. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 7.85 ശതമാനമായി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിന്റേതിന് 7.95 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് ഉയര്‍ന്നേക്കും.
Read More » -
Business
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും
ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ സ്വകാര്യ ബാങ്കുകളെ കേന്ദ്രം അനുവദിച്ചേക്കും. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ലേലത്തില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേ സമയം ഇത് സംബന്ധിച്ച തീരുമാനങ്ങളൊന്നും കേന്ദ്രം പുറത്തു വിട്ടിട്ടില്ല. ഐഡിബിഐയെ ഏറ്റെടുത്ത് സ്വന്തം സ്ഥാപനവുമായി ലയിപ്പിക്കാനുള്ള അവസരമാണ് സ്വകാര്യ ബാങ്കുകള്‍ക്ക് ലഭിക്കുക. ലയന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ക്ക് ബിഡ് സമര്‍പ്പിക്കാനായേക്കും എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. റിസര്‍വ് ബാങ്ക് ആണ് ലയന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഒരു പ്രൊമോട്ടറിന് ഒന്നിലധികം ബാങ്കുകള്‍ നടത്താനുള്ള അംഗീകാരം റിസര്‍വ് ബാങ്ക് നല്‍കാറില്ല. ബാങ്കുകളെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയുമാണ് ഐഡിബിഐ ഏറ്റെടുക്കാന്‍ അനുയോജ്യരായി കേന്ദ്രം പരിഗണിക്കുന്നത്. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഐഡിബിഐയിലെ ഓഹരി വില്‍പ്പനയുടെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെ യുഎസില്‍ കേന്ദ്രം റോഡ്‌ഷോ നടത്തിയിരുന്നു. ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിനായുള്ള നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വകാര്യ…
Read More » -
Kerala
ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, ‘ബിരിയാണിച്ചെമ്പ്’ വന്നാൽ ആരായാലും പുറത്തുപോവില്ല; ജലീലിനെ പരിഹസിച്ച് ഫിറോസ്
മലപ്പുറം: സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലുകളെ പരിഹസിച്ച് തള്ളിയ കെ ടി ജലീലിനെ പരോക്ഷമായി പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..’ എന്ന ജലീലിന്‍റെ പ്രതികരണത്തിന് അതേ നാണയത്തിലാണ് ഫിറോസിന്‍റെ പരിഹാസം. “ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല” എന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം പ്രമാദമായ സ്വർണ്ണക്കടത്ത് കേസിലും കറൻസി കടത്തിലും മുഖ്യപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി എം എ സലാം പ്രതികരിച്ചത്. വ്യാജ ആരോപണങ്ങൾ പോലും സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്ന ഗവൺമെന്‍റാണ് കേരളം ഭരിക്കുന്നത്. പുകമറ സൃഷ്ടിച്ച് രക്ഷപ്പെടുന്ന പതിവ് ശൈലിയാണ് ഇപ്പോഴും…
Read More » -
Kerala
ബിരിയാണി ചെമ്പിലെന്ത്? രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം, ആരോപണം തള്ളി മുഖ്യമന്ത്രി; ബിജെപിയെ ചൂണ്ടി സിപിഎം
തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ പുച്ഛിച്ച് തള്ളിയ ആരോപണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തില്‍ പ്രതികരിച്ചില്ല. ആരോപണം ഗുരുതരമാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പിണറായിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സ്വപ്നസുരേഷിൻറെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യം മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പിന്നീട് ഇറക്കിയ വാർത്താകുറിപ്പിൽ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. പഴയ കാര്യങ്ങൾ തന്നെ കേസിലെ പ്രതിയെ കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇത് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇതിൽ വസ്തുതകളുടെ തരിമ്പ് പോലുമില്ല. അസത്യം പ്രചരിപ്പിച്ച് സർക്കാരിൻറെയും രാഷ്ട്രീയ നേതൃത്വത്തിനറെയും ഇച്ഛാശക്തി തകർക്കാനുള്ള ശ്രമം നടപ്പിലാവില്ലെന്നും പിണറായി പറഞ്ഞു. പഴയവീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിച്ചത് ജനം പുച്ഛിച്ച് തള്ലുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. അതേ സമയം സ്വപ്നയുടെ വെളിപ്പെടുത്തലോടെ ചാരമായ സ്വർണ്ണക്കടത്ത് -ഡോളർ കടത്ത്…
Read More » -
Crime
ബത്തേരി കോഴക്കേസിൽ കുറ്റപത്രം ഉടൻ, ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റും പ്രതിയാകും
ബത്തേരി: ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം. ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് പ്രശാന്ത് മലവയൽ കേസിൽ പ്രതിയാകും. ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് സി കെ ജാനുവിന് പണം നൽകിയത് പ്രശാന്ത് മലവയൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നിലവിൽ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി.കെ ജാനുവുമാണ്. തിരുവനന്തപുരത്തും ബത്തേരിയിൽ വെച്ചും സി കെ ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധന ഫലവും ഉടൻ ലഭിക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.
Read More » -
TRENDING
സൗദി അറേബ്യയില്‍ ഒന്‍പത് പതിറ്റാണ്ടിനുശേഷം അറേബ്യന്‍ ഓറിക്സിന് കുഞ്ഞ് ജനിച്ചു
സൗദി: സൗദി അറേബ്യയിലെ കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് വനത്തില്‍ ഒന്‍പത് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷ്ണമൃഗത്തിന്‍െ്‌റ വംശത്തിലുള്ള അറേബ്യന്‍ ഓറിക്സ് (വെള്ള ഓറിക്‌സ്) ജനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറേബ്യന്‍ ഓറിക്സിന്റെ സ്വാഭാവിക പുനരുല്‍പാദനം നടക്കുന്നത്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മരങ്ങളില്ലാത്ത പുല്‍മൈതാനങ്ങളിലും അറേബ്യന്‍ ഉപദ്വീപിലെ മരുഭൂമികളിലുമാണ് അറേബ്യന്‍ ഓറിക്സ് കാണപ്പെടുന്നത്. ഓറിക്‌സ് വംശത്തിലെ വലിപ്പം കുറഞ്ഞ ജീവിയാണിത്. ജഡ കെട്ടിയ നിബിഢമായ വാലും വളരെ നീളമുള്ളതും എഴുന്നു നില്‍ക്കുന്നതുമായ കൊമ്പുകളുമാണ് അറേബ്യന്‍ ഓറിക്സിന്റെ പ്രധാന പ്രത്യേകത. യു.എ.ഇയുടെ ദേശീയ മൃഗം കൂടിയാണിത്. മുതിര്‍ന്ന വെള്ള ഓറിക്‌സിന് 80 കിലോഗ്രാം വരെ ഭാരം വരും. 1970 മുതല്‍ വെള്ള ഓറിക്‌സുകള്‍ സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വേട്ടയാടലും പരിസ്ഥിതി നശീകരണവും മൂലമാണ് ഇവയുടെ എണ്ണം കുറയുന്നത്. അറേബ്യന്‍ ഓറിക്സുകള്‍ കാട്ടില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫും കിങ് സല്‍മാന്‍…
Read More »