Month: June 2022
-
Breaking News
മാധ്യമങ്ങളെ കണ്ടപിന്നാലെ പോലീസ് എന്നവകാശപ്പെട്ട സംഘം എന്‍െ്‌റ ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയി: സ്വപ്ന
പാലക്കാട്: തന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന സുരേഷ്. ‘എന്റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്റെയും പേരിലുള്ള ഭീഷണി ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായോ, പാലക്കാട്ടെ എന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്’, എന്ന് സ്വപ്ന സുരേഷ് പറയുന്നു. യൂണിഫോമോ ഐഡി കാര്‍ഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയത്. ആരൊക്കെയോ വന്ന് ഒരു വെള്ളസ്വിഫ്റ്റ് കാറിലെത്തി സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പോലീസെന്നാണ് അവര്‍ അവകാശപ്പെട്ടത് – സ്വപ്ന പറയുന്നു. നാല് പേരടങ്ങിയ സംഘമാണ് വെള്ള സ്വിഫ്റ്റ് കാറില്‍ പാലക്കാട്ടെ സ്വപ്നയുടെ ഫ്‌ലാറ്റിലെത്തിയത്. ഇവരാണ് സരിത്തിനെ കൊണ്ടുപോയതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. സ്വപ്നയുടെ ആരോപണമിങ്ങനെ: ”സിസിടിവിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കോമഡേഷനില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകല്‍. അതായത് ഇനി അടുത്ത ടാര്‍ഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിര്‍ത്തണം. പ്ലീസ്. സത്യം മാത്രമേ ഞാന്‍ പറയുന്നുള്ളൂ.…
Read More » -
Kerala
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല സ്വപ്ന സുരേഷ്
രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ വെളിപ്പെടുത്തൽ നടത്തിയതെന്ന് സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. ജീവന് ഭീഷണിയുള്ളതു കൊണ്ടാണ് താൻ കോടതിക്ക് മുന്നിൽ മൊഴി നൽകിയതെന്നും അവർ പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കരുത്. തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കണം. രാഷ്ട്രീയ ലക്ഷ്യത്തോടെ പലരും വിളിച്ചുവെന്നും തനിക്ക് അത്തരം ലക്ഷ്യങ്ങളില്ലെന്നും അവർ വ്യക്തമാക്കി. പി.സി.ജോർജ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. താൻ എന്തോ എഴുതി നൽകിയിട്ടുണ്ടെന്ന ജോർജിന്റെ വാദം സ്വപ്ന തള്ളി. അങ്ങനെ എഴുതി നൽകിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. സരിത എസ്. നായർ പലതവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. ജയിലിൽ വച്ചോ പുറത്തുവച്ചോ അവരോട് സംസാരിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി.
Read More » -
Kerala
മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം: പാര്‍ട്ടി വക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിജെപി ദേശീയ നേതൃത്വം
മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടി വക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിജെപി ദേശീയ നേതൃത്വം. ഒരു രാജ്യവുമായുള്ള ബന്ധവും തകര്‍ക്കുന്ന രീതിയില്‍ വക്താക്കള്‍ സംസാരിക്കരുത്. ഒരു മതത്തെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന് വക്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. മത ചിഹ്നങ്ങളെയും വിമര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്. നേതൃത്വം നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക. ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനയ്ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. പരാമര്‍ശം ആഗോളതലത്തില്‍ ചര്‍ച്ചയായതിനു പിന്നാലെ പതിനഞ്ചോളം രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Read More » -
Kerala
ചീറ്റിപ്പോയ പടക്കത്തിന്ന് പിന്നെയും തീപ്പെട്ടി ഉരക്കുകയാണ് കേരളത്തിലെ ബിജെപിയും കോൺഗ്രസും: ഡിവൈഎഫ്ഐ
ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ്സുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാർത്താ സമ്മേളനത്തിലെ നുണകൾ പൊതു സമൂഹം അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയും. ഒരിക്കൽ പൊളിഞ്ഞ അതേ തിരക്കഥയിൽ വീണ്ടും പടമിറക്കി മുഖ്യമന്ത്രിയേയും സർക്കാരിനേയും നിഴലിൽ നിർത്താമെന്നും ജനപക്ഷ സർക്കാരിന്റെ വികസന പദ്ധതികൾ തകർക്കാമെന്നുമുള്ള വ്യാമോഹം ഇവിടെ വേവില്ല. ചീറ്റി പോയ ഒരു തിരക്കഥയുടെ രണ്ടാം ഭാഗത്തിന്റെ ക്വട്ടേഷനുമായുള്ള സ്വപ്ന സുരേഷിന്റെ വാർത്താ സമ്മേളനം പൊതു സമൂഹം അർഹിക്കുന്ന അവജ്ഞതയോടെ തള്ളി കളയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
Read More » -
Crime
പബ്ജി കളിക്കുന്നത് വിലക്കി, പതിനാറുകാരൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശിൽ പബ്ജി കളിക്കുന്നത് വിലക്കിയതിന് പതിനാറു വയസുകാരൻ മകൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി. തലസ്ഥാനമായ ലക്നോവിലാണ് രാജ്യത്തെ നടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തത്. പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയെ ആക്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. തുടർച്ചയായി ഫോണിൽ ഗെയിം കളിച്ചിരുന്ന മകനെ അമ്മ ശകാരിച്ചതാണ് പ്രകോപനത്തിന് കാരണം. തലയ്ക്ക് വെടിയേറ്റ മാതാവ് തൽക്ഷണം മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഒൻപത് വയസുകാരിയായ സഹോദരിക്കൊപ്പം മകൻ രണ്ടു ദിവസം വീട്ടിൽ തന്നെ കഴിഞ്ഞു. മൃതദേഹത്തിന് പഴക്കം വച്ചതോടെ ദുർഗന്ധം പുറത്തേക്ക് പോകാതിരിക്കാൻ മകൻ റൂം ഫ്രഷ്നർ ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തി. സംഭവം പുറത്തുപറയരുതെന്ന് സഹോദരിയെ കൗമാരക്കാരൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മയെ വീട്ടിൽ ജോലിക്ക് വന്ന ഇലക്ട്രീഷൻ വെടിവച്ച് കൊലപ്പെടുത്തിയെന്ന് മകൻ പിന്നീട് പിതാവിനോട് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥനായ പിതാവ് നിലവിൽ പശ്ചിമ ബംഗാളിലാണ് ജോലി ചെയ്യുന്നത്. മകൻ പറഞ്ഞ കഥ പിതാവ് പോലീസിനോടും വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണത്തിൽ സത്യം…
Read More » -
India
പ്രവാചകനെതിരെയുള്ള അപകീർത്തി പരാമർശം:ഇന്ത്യക്കെതിരെ ഭീഷണിയുമായി ആഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീർത്തി പരാമർശത്തിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്.’പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും. പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നു. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ, കർണാടകയിലുയർന്ന ഹിജാബ് വിവാദത്തിലും പ്രതികരണവുമായി അൽ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമർത്തലിനെതിരെ പ്രതികരിക്കണമെന്ന് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി അന്ന് ആവശ്യപ്പെട്ടിരുന്നു. അൽ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമമായ ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലായിരുന്നു സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥിനി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിക്കുകയും ചെയ്തിരുന്നു.…
Read More » -
Kerala
വിമാനത്താവളങ്ങളിലെ ചായയുടേയും കടിയുടേയും വില കേട്ടാൽ ഞെട്ടും…
തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ ചായയ്ക്കും കടിക്കും പൊള്ളുന്ന വില തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ചായയ്ക്ക് ജിഎസ്ടി അടക്കം 100 രൂപയാണ് ഈടാക്കുന്നത്. മൂന്ന് വർഷം മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വില കുറച്ചിരുന്നുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ജിഎസ്ടി അടക്കം ഒരു ചായയ്ക്ക് 100 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം കാണിച്ച് പൊതുപ്രവർത്തകൻ ഷാജി ജെ കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി കോടതി ഉടൻ പരിഹരിക്കും. ചായയുടെ അമിതവില നിയന്ത്രിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് എയർപോർട്ട് അധികൃതർക്കു നിർദേശം നൽകിയതോടെ ടെർമിനലിനകത്തും പുറത്തും ചായയ്ക്കു 15 രൂപയും കാപ്പിക്ക് 20 രൂപയും കടിക്ക് 15 രൂപയുമായി വില കുറച്ചിരുന്നു. എംആർപിയെക്കാൾ കൂടുതൽ വിലയ്ക്കു വിമാനത്താവളങ്ങളിൽ സാധനങ്ങൾ വിൽക്കാൻ പാടില്ലെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. നെടുമ്പാശേരി, കണ്ണൂർ, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഇതു നടപ്പാക്കി. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷമാണ് വില വീണ്ടും വർധിപ്പിച്ചത്. ന്യായവിലയ്ക്കു ചായയും കാപ്പിയും ലഭ്യമാക്കാനുള്ള വെൻഡിങ് മെഷീനുകൾ എയർപോർട്ടുകളിൽ സ്ഥാപിക്കാനും…
Read More » -
Crime
യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട, പിടികൂടിയത് 4.3 ടൺ കൊക്കെയ്ൻ
ഇറ്റാലിയൻ തുറമുഖ നഗരമായ ത്രിയെസ്ത്തെയിൽ 4.3 ടൺ കൊക്കെയ്ൻ പിടികൂടി. യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഒരു വർഷം നടത്തിയ തയാറെടുപ്പിനൊടുവിലാണു റെയ്ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയത്. അറുപതിലേറെ പോലീസ് ഓഫീസർമാരാണു റെയ്ഡിൽ പങ്കെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇറ്റലി, സ്ളൊവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നായി 38 പേർ അറസ്റ്റിലായി. അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയുടെ ഭാഗമാണിവർ. “ദ്രാൻഗെത്ത’’ എന്ന ഇറ്റാലിയൻ മാഫിയയും കൊളംബിയൻ മാഫിയയും ചേർന്നാണു മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. യൂറോപ്പിൽ അടുത്തിടെ മയക്കുമരുന്നു ലഭ്യത കൂടിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
Read More » -
Business
ലാഭം ഇരട്ടിയാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
ലാഭം ഇരട്ടിയാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) 2021 മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ അതിന്റെ അറ്റാദായം (net profit). ഓഡിറ്റഡ് ഫിനാൻഷ്യൽ പ്രകാരം, 13.17 കോടി രൂപ യാണ് അറ്റാദായം. കഴിഞ്ഞ വര്ഷം ഇത് 6.58 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭത്തിലും (operating profit ) വർധന ഉണ്ടായി. മുൻ വര്ഷം 153 കോടി രൂപ ആയിരുന്ന പ്രവർത്തന ലാഭം, ഇപ്പോൾ 193 കോടി രൂപയായി ഉയർന്നു. നിഷ്ക്രിയ ആസ്തി (എൻപിഎ) നിയന്ത്രിക്കാനും കെ എഫ് സി ക്കു കഴിഞ്ഞു. മൊത്ത എൻപിഎ (gross NPA ) മുൻ വർഷത്തെ 3.58 ശതമാനത്തിൽ നിന്ന് 3.27 ശതമാനമായി കുറഞ്ഞു. അറ്റ എൻപിഎ (net NPA ) കഴിഞ്ഞ വർഷത്തെ 1.48 ശതമാനത്തിൽ നിന്ന് 1.28 ശതമാനമായാണ് കുറഞ്ഞത്. സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലായിട്ടു പോലും, കെഎഫ്‌സിക്ക് പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് വളരെ…
Read More » -
Business
ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കുന്നു
ന്യൂഡല്‍ഹി: ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികളുടെ ആദ്യ ഭാഗം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍എആര്‍സിഎല്‍), അല്ലെങ്കില്‍ ബാഡ് ബാങ്ക്, ജൂലൈയില്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ബാങ്കുകളിലെ വലിയ തുകയുടെ, അതായത് 500 കോടി രൂപയ്ക്കു മുകളിലുള്ള, നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക ആസ്തി പുനഃസംഘടന കമ്പനിയാണ് എന്‍എആര്‍സിഎല്‍. മൊത്തം 38 എന്‍പിഎ (നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) അക്കൗണ്ടുകളിലായി 82,845 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ എന്‍എആര്‍സിഎല്ലിന് കൈമാറാന്‍ ബാങ്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്‍എആര്‍സിഎല്ലിന്റെ പുരോഗതി തിങ്കളാഴ്ച വിലയിരുത്തിയിരുന്നെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ധനമന്ത്രി എന്‍എആര്‍സിഎല്‍, ഐഡിആര്‍സിഎല്‍ എന്നിവയ്ക്ക് സര്‍ക്കാരില്‍ നിന്നും റെഗുലേറ്റര്‍മാരില്‍ നിന്നും ലഭിച്ച അംഗീകാരങ്ങളും, അനുമതികളും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അക്കൗണ്ട് തിരിച്ചുള്ള സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍, ആദ്യഘട്ട അക്കൗണ്ടുകള്‍ 2022 ജൂലൈയില്‍ കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന അക്കൗണ്ടുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിനുള്ളില്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശിക്കുന്നതായി ഒരു ട്വീറ്റില്‍ പറഞ്ഞു. ബാഡ്…
Read More »