EnvironmentTRENDING

സൗദി അറേബ്യയില്‍ ഒന്‍പത് പതിറ്റാണ്ടിനുശേഷം അറേബ്യന്‍ ഓറിക്സിന് കുഞ്ഞ് ജനിച്ചു

സൗദി: സൗദി അറേബ്യയിലെ കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് വനത്തില്‍ ഒന്‍പത് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷ്ണമൃഗത്തിന്‍െ്‌റ വംശത്തിലുള്ള അറേബ്യന്‍ ഓറിക്സ് (വെള്ള ഓറിക്‌സ്) ജനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറേബ്യന്‍ ഓറിക്സിന്റെ സ്വാഭാവിക പുനരുല്‍പാദനം നടക്കുന്നത്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മരങ്ങളില്ലാത്ത പുല്‍മൈതാനങ്ങളിലും അറേബ്യന്‍ ഉപദ്വീപിലെ മരുഭൂമികളിലുമാണ് അറേബ്യന്‍ ഓറിക്സ് കാണപ്പെടുന്നത്. ഓറിക്‌സ് വംശത്തിലെ വലിപ്പം കുറഞ്ഞ ജീവിയാണിത്. ജഡ കെട്ടിയ നിബിഢമായ വാലും വളരെ നീളമുള്ളതും എഴുന്നു നില്‍ക്കുന്നതുമായ കൊമ്പുകളുമാണ് അറേബ്യന്‍ ഓറിക്സിന്റെ പ്രധാന പ്രത്യേകത. യു.എ.ഇയുടെ ദേശീയ മൃഗം കൂടിയാണിത്. മുതിര്‍ന്ന വെള്ള ഓറിക്‌സിന് 80 കിലോഗ്രാം വരെ ഭാരം വരും.

Signature-ad

1970 മുതല്‍ വെള്ള ഓറിക്‌സുകള്‍ സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വേട്ടയാടലും പരിസ്ഥിതി നശീകരണവും മൂലമാണ് ഇവയുടെ എണ്ണം കുറയുന്നത്. അറേബ്യന്‍ ഓറിക്സുകള്‍ കാട്ടില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫും കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി വംശനാശഭീഷണി നേടിടുന്ന ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തിനായി പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. സൗദി അറേബ്യയില്‍ 1980 മുതല്‍തന്നെ സ്വാഭാവിക അവസ്ഥയില്‍ ഇവയെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

 

 

 

Back to top button
error: