LIFEMovie

തന്റെ വലിയ ആരാധകനായ വിക്രം സംവിധായകന് ആഡംബര കാര്‍ നല്‍കി ഉലകനായകന്‍

ചെന്നൈ: തീയറ്ററുകളെ ആവേശം കൊള്ളിച്ച് മുന്നേറുകയാണ് കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിക്രം. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായി വിക്രം മുന്നേറുമ്പോള്‍ തന്‍െ്‌റ ആരാധകന്‍ കൂടിയായ ചിത്രത്തിന്‍െ്‌റ സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബരകാര്‍ സമ്മാനിച്ച് ഉലകനായകന്‍ വീണ്ടും ആരാധകരെ അമ്പരപ്പിച്ചു. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് നല്‍കിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ലക്‌സസിന്റെ ഒരു ആഡംബര കാറാണ് കമല്‍ തന്റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്നാണ് കമല്‍ ലോകേഷിന് വിലപ്പെട്ട സമ്മാനം നല്‍കിയത്.

വിജയ്ക്കൊപ്പമുള്ള മാസ്റ്റര്‍ വന്‍വിജയമായതിന് പിന്നാലെയാണ് ഉലകനായകനൊപ്പം ലോകേഷ് ഒന്നിച്ച വിക്രം പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള സമ്മാനം തന്നെയായിരുന്നു. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുങ്ങിയ സിനിമയില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു. അമ്പരപ്പിക്കുന്ന വിജയമാണ് കമല്‍ ഹാസന്‍ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ നിന്നുള്ള ഇതുവരെയുള്ള കളക്ഷന്‍ 200 കോടിക്കടുത്താണ്. സമ്മാനത്തോടൊപ്പം കമല്‍ ഹാസന്‍ തന്റെ കൈപ്പടയില്‍ ലോകേഷ് കനകരാജിന് എഴുതിയ ഒരു കത്തും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ലോകേഷ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളില്‍ കത്ത് പങ്കുവെച്ചത്.

‘പ്രിയപ്പെട്ട ലോകേഷ്,

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥരായ ആരാധകര്‍ക്കായുള്ള എന്റെ വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് മുന്‍കാലങ്ങളില്‍ നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ എന്റെ ആരാധകരില്‍ പ്രധാനിയായ ഒരാളെ ഉന്നതനായ പ്രതിഭയായിക്കൂടി കാണാനാകുന്നത് ആഗ്രഹങ്ങള്‍ക്കും അപ്പുറമാണ്. ‘നിങ്ങളെ സ്തുതിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല’ എന്നാരെങ്കിലും പറഞ്ഞാല്‍ അത് ഞാന്‍ ആണെങ്കില്‍ക്കൂടി വിശ്വസിക്കരുത്. കാരണം യുട്യൂബ് ഒന്ന് നോക്കിയാല്‍ അങ്ങയെ എങ്ങനെ പ്രശംസിക്കണം എന്ന വാക്കുകളുടെ ഒരു നിഘണ്ടു തന്നെ കിട്ടും. ഈ വിധം ഇനിയും തുടരാന്‍ ആശംസകള്‍. അക്ഷീണനായിരിക്കുക, ഉണര്‍ന്നിരിക്കുക, വിശപ്പുള്ളവനാവുക. അങ്ങയുടെ ഭക്ഷണപ്പാത്രം എന്നെന്നും നിറഞ്ഞിരിക്കും.

നിങ്ങളുടെ ഞാന്‍,
കമല്‍ ഹാസന്‍”

‘ഈ കത്ത് വായിച്ച് ഞാന്‍ എത്രത്തോളം വികാരഭരിതനായി എന്നത് വാക്കുകള്‍ക്ക് കൊണ്ട് പറയാന്‍ സാധിക്കില്ല, ആണ്ടവര്‍ക്ക് നന്ദി’ എന്നാണ് ലോകേഷ് കുറിച്ചത്.

 

Back to top button
error: