Month: June 2022

  • Crime

    ഹോംസ്റ്റേ കൂട്ടബലാത്സംഗം: പ്രതികൾ പിടിയിലായത് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ; എല്ലാ പ്രതികളെയും പിടികൂടാനായത് പൊലീസിന് നേട്ടമായി

    വയനാട്: അമ്പലവയലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. പ്രതികള്‍ക്കായി അയൽ സംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്താണ് പോലീസ് തിരച്ചിൽ നടത്തിയത്. രാജ്യം വിടാനുളള പ്രതികളുടെ നീക്കങ്ങളും പൊലീസ് തടഞ്ഞു. എല്ലാ പ്രതികളെയും പിടികൂടാനായത് പൊലീസിന് നേട്ടമായി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 15 പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. ഏപ്രിൽ മാസം ഇരുപതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. അമ്പലവയലിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ഹോളീഡേ ഹോംസ്റ്റേയിൽ വെച്ചാണ് കർണാടക സ്വദേശിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുൽ പി കെ, അഖിൽ ശ്രീധരൻ വയനാട് സ്വദേശികളായ നിജിൽ, ലെനിൻ എന്നിവരെയാണ് പോലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. കേസിൽ നേരത്തെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറിയ 15 അംഗ സംഘം യുവതിയെ കടന്നാക്രമിക്കുകയായിരുന്നു. ഹോംസ്റ്റേയിലെ ജീവനക്കാരുടെ മൊബൈൽ ഫോണും…

    Read More »
  • Kerala

    നെടുങ്കണ്ടത്ത് വിതരണം ചെയ്ത റേഷന്‍ അരിയില്‍ വണ്ടുകളും ചെറുപ്രാണികളും

    ഇടുക്കി: നെടുങ്കണ്ടത്ത് വിതരണം ചെയ്ത റേഷന്‍ അരിയില്‍ വ്യാപകമായി വണ്ടുകളേയും ചെറു പ്രാണികളേയും കണ്ടെത്തി. ഉപയോഗ ശൂന്യമായ അരി ഉപഭോക്താക്കള്‍ തിരികെ എത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പകരം അരി വിതരണം ചെയ്യുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു. നെടുങ്കണ്ടം കിഴക്കേ കവലയില്‍ പ്രവര്‍ത്തിയ്ക്കുന്ന റേഷന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വിതരണം ചെയ്ത അരിയിലാണ് വണ്ടുകളേയും ചെറു പ്രാണികളേയും കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിയ നിരവധി ഉപഭോക്താക്കള്‍ക്ക് ഉപയോഗ ശൂന്യമായ അരിയാണ് ലഭിച്ചത്. ഇവരില്‍ പലരും അരി തിരികെ എത്തിച്ചു. റേഷന്‍ സ്ഥാപന ഉടമ പകരം അരി വിതരണം ചെയ്തു. ഗോഡൗണിലെ ഗോതമ്പ് ചാക്കുകളില്‍ നിന്ന് വണ്ടുകളും പ്രാണികളും പെരുകിയതാവാമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. വണ്ടന്‍മേട്ടിലെ ഗോഡൗണില്‍ ഗോതമ്പ് ചാക്കുകള്‍ക്ക് സമീപത്തായാണ് അരി ചാക്കുകളും സൂക്ഷിച്ചിരുന്നത്. ഉപഭോക്താക്കള്‍ തിരികെ എത്തിച്ച അരിയ്ക്ക് പകരം ഗുണമേന്മയുള്ള അരി റേഷന്‍ സ്ഥാപനത്തിലേയ്ക്ക് വിതരണം ചെയ്യും. മറ്റ് റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ച അരിയില്‍…

    Read More »
  • Breaking News

    നിലമ്പൂരില്‍ സെവന്‍സ് മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണു, നിരവധിപ്പേര്‍ക്ക് പരിക്ക്

    മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടും പാടത്ത് സെവന്‍സ് മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണ് അപകടം. കാണികളായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്നത്. കളി കാണാനായി 700 ഓളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഭാരം കൂടിയതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. കളി പുനരാരംഭിച്ചു. മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് വീണ് നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളെയാണ് കളി കാണാന്‍ കയറ്റിയിരുന്നത്. മതിയായ സുരക്ഷിത്വമൊരുക്കാതിരുന്ന സംഘാടകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുക്കുകയായിരുന്നു.

    Read More »
  • India

    കശ്മീരിൽ മൂന്ന് ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം, മൂന്ന് പേർ പാക്ക് സ്വദേശികൾ

    ദില്ലി: ജമ്മു കശ്മീരിൽ നടപടികൾ കടുപ്പിച്ച് കേന്ദ്രം. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 24 മണിക്കൂറിനിടെ നാല്  ഭീകരരെ വധിച്ചു. ഇവരിൽ മൂന്ന് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. ആയുധങ്ങൾ, ഗ്രനൈഡുകൾ,വലിയ അളവിൽ വെടിക്കൊപ്പുകൾ എന്നിവ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകനും കുല്‍ഗാം സ്വദേശിയുമായ നദീം അഹമ്മദ് റാതറിനെയാണ് സൈന്യം വധിച്ചത്. ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സോപോരില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനിയായ ലഷ്കർ ഇ ത്വയ്ബ ഭീകരന്‍ ഹന്‍സല്ലയെയാണ് വധിച്ചത്. കുപ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ തുഫൈലിനെയും മറ്റൊരാളെയുമാണ് വധിച്ചത്. ജമ്മു കാശ്മീരില്‍ ടിഫിന്‍ബോക്സിലാക്കിയ സ്ഫോടകവസ്തുക്കൾ ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമവും ബിഎസ്എഫ് തകർത്തു. കുട്ടികളുടെ മൂന്ന് ടിഫിന്‍ ബോക്സിലാക്കി ടൈംബോംബുകളാണ് കടത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്തെ കനാചക് മേഖലയിലാണ്…

    Read More »
  • Crime

    പെട്രോള്‍ പമ്പില്‍ കത്തി കാട്ടി പണം തട്ടിയ കേസ്: പ്രതിയെ കുടുക്കിയത് പൊലീസിന്റെ അത്യധ്വാനത്തിന്റെ ഫലം; 200 ഓളം സിസിടിവികള്‍ പരിശോധിച്ചു!

    കൊച്ചി: നഗരഹൃദയത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇരുന്നൂറിലധികം സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പറവൂർ സ്വദേശി സഹീർ ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. മെയ് 29 ന് രാത്രി പത്തിനാണ് ടൗൺഹാളിന് സമീപത്തെ പെട്രോൾ പമ്പിൽ മോഷണം നടന്നത്. പമ്പടച്ചതിന് പിന്നാലെ എഞ്ചിൻ ഓയിൽ ചോദിച്ച് ഹെൽമറ്റ് ധരിച്ച് എത്തിയയാൾ കത്തി കാട്ടി പണം തട്ടുകയായിരുന്നു. ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന അയ്യായിരം രൂപ മാത്രമാണ് അക്രമിക്ക് കിട്ടിയത്. ഇരുന്നൂറോളം സിസിടിവി ക്യാമറ പരിശോധിച്ചും, മുൻ കാല കുറ്റവാളികളെ കുറിച്ച് അന്വേഷിച്ചും, സെബർ സെല്ലിന്റെ സഹായം തേടിയുമാണ് പൊലീസ് സഹീറിനെ കണ്ടെത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് സഹീർ മോഷണത്തിനെത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹീറിനെ വിശദമായി ചോദ്യം ചെയ്യും. 2016 ൽ പറവൂരിലെ ബെവ്കോ ഔട്‌ലെറ്റ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും 2018…

    Read More »
  • LIFE

    മുപ്പത് വര്‍ഷം മുമ്പ് കാണാതായ ആമ തട്ടിന്‍പുറത്ത് ; അമ്പരപ്പ് മാറാതെ കുടുംബം!

    റിയോ ഡി ജെനീറോ: കാണാതെ പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുമ്പോള്‍ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. എന്നാല്‍ റിയോ ഡി ജെനീറോയിലെ ഒരു കുടുംബത്തിന് തിരിച്ചു കിട്ടിയത് മുപ്പത് വര്‍ഷം മുമ്പ് കാണാതെപോയ ആമയെയാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. മുപ്പത് വര്‍ഷം മുമ്പാണ് കുടുംബ വീട്ടിലെ മാന്വേല എന്നു പേരിട്ടിരുന്ന ആമയെ കാണാതെ പോയത്. നീണ്ട നാള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ അപ്രതീക്ഷിതമായി ആമയെ കുടുംബ വീട്ടിലെ തട്ടിന്‍പുറത്തുനിന്നു തിരിച്ചു കിട്ടിയതിന്‍െ്‌റ അമ്പരപ്പിലും സന്തോഷത്തിലുമാണ് കുടുംബമിപ്പോള്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരികെ കുടുംബ വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്തു നിന്നും ഈ ആമയെ കണ്ടെത്തിയത്. പഴയ സാധനങ്ങള്‍ മുഴുവന്‍ തട്ടിന്‍പുറത്ത് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു പിതാവിന്. ഇങ്ങനെ സാധനങ്ങള്‍ തട്ടിന്‍പുറത്തേക്ക് മാറ്റുമ്പോള്‍ ആമയും പെട്ടതാകാം എന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനുള്ളില്‍ ഇലക്ട്രിക് പണികള്‍ നടക്കുന്ന സമയത്താണ് ആമയെ കാണാതെ പോയത്. തിരച്ചിലിനൊടുവില്‍ കണ്ടെത്താനാകാത്തതിനാല്‍ നഷ്ടപെട്ടുവെന്നാണ് കരുതിയത്.…

    Read More »
  • Kerala

    തോട്ടപ്പള്ളിക്കാര്‍ക്ക് റോഡും തോടാണ്; 2006ല്‍ നിര്‍മ്മിച്ച റോഡില്‍ നിറയെ കുഴി, കാല്‍നട പോലും ദുഷ്‌കരം

    ആലപ്പുഴ: തകർന്നടിഞ്ഞ് റോഡിലൂടെ കാൽനട യാത്രപോലും സാധ്യമല്ല, എന്നിട്ടും അറ്റകുറ്റപ്പണി നടത്താൻ ഇതുവരെയും തയ്യാറായിട്ടില്ല അധികൃതർ. ദേശീയപാതയിൽ മാത്തേരി ജംഗ്ഷന് തെക്ക് ഭാഗത്ത് തോട്ടപ്പള്ളി ഹാർബറിലേക്കുള്ള റോഡിലൂടെയുള്ല യാത്ര ദുരിതമാണ് ജനങ്ങൾക്ക്. 19 ലക്ഷം രൂപാ ചെലവിൽ 2006 ൽ തുറമുഖ വകുപ്പാണ് ഈ റോഡ് നിർമിച്ചത്. 950 മീറ്റർ നീളമുള്ള റോഡിൽ വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടന്നിട്ടില്ല. ഇപ്പോൾ കുളത്തിന് സമാനമായ രീതിയിലാണ് ഈ റോഡ് കിടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് തോട്ടപ്പള്ളി തുറമുഖത്തെത്താൻ ഈ റോഡിനെ ആശ്രയിക്കുന്നത്. ഇത് കൂടാതെ തീരദേശ പൊലീസ് സ്റ്റേഷൻ, തോട്ടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, തുറമുഖ വകുപ്പ് എഞ്ചിനീയർ ഓഫീസ് എന്നിവിടങ്ങളിലേക്കും ദേശീയ പാതയിൽ നിന്ന് വളരെ വേഗമെത്താൻ കഴിയുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം കുളമായി കിടക്കുന്നത്. റോഡിനിരുവശവും മത്സ്യമേഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഐസ് പ്ലാൻ്റുകളsക്കം നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേരുടെ ആശ്രയമായ…

    Read More »
  • NEWS

    യു.എ.ഇയില്‍ അഞ്ച് പേര്‍ക്കുകൂടി മങ്കി പോക്‌സ്

    അബുദബി: യു.എ.ഇയില്‍ അഞ്ച് പേര്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വര്‍ധിച്ചു. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ടെന്നും പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ മങ്കിപോക്സ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടര്‍ന്നിട്ടില്ലെങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏകദേശം 30 ശതമാനം കേസുകളിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം നടക്കുന്നുണ്ട്. ലോകത്ത് ഒരേ സമയം ഇത്രയധികം രാജ്യങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാവുന്നതും ഇത്രയധികം രോഗികള്‍ ഉണ്ടാവുന്നതും ഇതാദ്യമാണ്. പോക്‌സ് വിറിഡേ കുടുംബത്തില്‍ പെട്ട ഓര്‍ത്തോപോക്‌സ് വൈറസാണാണ് മങ്കി പോക്‌സിന് കാരണമാകുന്നത്. മധ്യ ആഫ്രിക്കയിലെ കുരങ്ങുകള്‍ക്കിടയില്‍ കണ്ടിരുന്ന വൈറസ് 1980കളിലാണ് മനുഷ്യരിലേക്ക് പടര്‍ന്ന് തുടങ്ങിയത്. ചര്‍മത്തില്‍ തിണര്‍പ്പുകള്‍, മുഖത്തും ലൈംഗിക അവയവങ്ങളിലും കുരുക്കള്‍, പനി, അസഹനീയമായ കുളിര് എന്നിവയാണ് മങ്കി പോക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍.…

    Read More »
  • Crime

    കാമുകിയുമായി വഴക്കിട്ടു; കലിപ്പ് തീര്‍ക്കാന്‍ ഇരുപത്തിയൊന്നുകാരന്‍ മ്യൂസിയത്തിലെ 40 കോടിയുടെ മുതലുകള്‍ അടിച്ചു തകര്‍ത്തു

    കമിതാക്കള്‍ പൊതുവിടങ്ങളില്‍ വച്ച് വഴക്കടിക്കുന്നതെല്ലാം സാധാരണമാണ്. എന്നാല്‍ പരസ്പരം വഴക്കിട്ട ദേഷ്യം മറ്റുള്ളവരോടോ മറ്റെന്തിനോടെങ്കിലുമോ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല, അല്ലേ? എന്നാല്‍ അത്തരത്തിലൊരു വാര്‍ത്തയാണ് യുഎസിലെ ഡാലസില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. കാമുകിയോട് വഴക്കടിച്ചതിന്‍റെ ദേഷ്യം തീര്‍ക്കാന്‍ ഡാലസിലുള്ള ഒരു ആര്‍ട്ട് മ്യൂസിയത്തിനകത്തേക്ക് അതിക്രമിച്ച് കയറി 40 കോടിയുടെ മുതല്‍ അടിച്ചുതകര്‍ത്തിരിക്കുകയാണ് ഒരു യുവാവ്. ബ്രയാന്‍ ഹെര്‍ണാണ്ടസ് എന്ന ഇരുപത്തിയൊന്നുകാരനാണ് ഈ അവിവേകം കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 9:30ന് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. കാമുകിയുമായി വഴക്കുണ്ടാക്കിയ ശേഷം ദേഷ്യത്തോടെ മ്യൂസിയത്തിനകത്തേക്ക് ( Art Museum ) അതിക്രമിച്ചു കയറിയ ബ്രയാനെ ആദ്യമൊന്നും സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നില്ല. കയറിവന്ന ഉടന്‍ മ്യൂസിയത്തില്‍ ചില്ലുകൂട്ടിലാക്കി വച്ചിരുന്ന ശില്‍പങ്ങളും മറ്റും ഇരുമ്പിന്‍റെ കസേര ഉപയോഗിച്ച് തച്ചുടയ്ക്കുകയായിരുന്നു. ആറാം നൂറ്റാണ്ടിലും, ബിസി 450ലുമെല്ലാം ഉപയോഗിച്ചിരുന്ന പ്രത്യേക തരത്തിലുള്ള പാത്രങ്ങളും ശില്‍പങ്ങളും എല്ലാം ബ്രയാന്‍ ഈ രീതിയില്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ഇവയില്‍ പലതും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും, ഒരിക്കലും…

    Read More »
  • India

    പ്രവാചക നിന്ദ: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണം ലക്ഷ്യമിട്ട് അല്‍ ഖ്വയ്ദ

    ന്യൂഡല്‍ഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ, കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യ പ്രതികരിക്കണമെന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി ആവശ്യപ്പെട്ടു. ഔദ്യോഗിക മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാര്‍ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാര്‍ഥി മുസ്‌കാന്‍ ഖാനെ സ്വന്തം…

    Read More »
Back to top button
error: