Month: June 2022
-
Crime
സ്വപ്നയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല, ഷാജ് കിരണിനെ അറിയില്ല: എഡിജിപി വിജയ് സാഖറെ
കൊച്ചി: സ്വപ്നയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ പറഞ്ഞു. അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോര്‍ജ്ജും ചേര്‍ന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് വന്‍ സംഘം. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോര്‍ജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും
Read More » -
India
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രത കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
ദില്ലി: കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടര്‍ച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ധനയുണ്ടായി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്കയായി തുടരുകയാണ്. ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 5233 കേസുകള്‍ ആയിരുന്നുവെങ്കില്‍ ഇന്ന് അത് 7240 ആയി ഉയര്‍ന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാര്‍ച്ച് ഒന്നിന് ശേഷം ആദ്യമായാണ്. എട്ട് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകള്‍. മഹാരാഷ്ട്രയില്‍ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2701 രോഗികളില്‍ 1765 പേരും മുംബൈയിലാണ്. രോഗവ്യാപനം കൂടുതലാണെങ്കിലും…
Read More » -
Sports
ലോകകപ്പിന് ഓസീസ് പിച്ചില്‍ സഞ്ജു കസറും , ടീമിലെടുക്കണമെന്ന് ശാസ്ത്രി
മുംബൈ: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ മലാളി താരം സഞ്ജു സാംസണെ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവുമായി മുന്‍ കോച്ച് രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യത സഞ്ജുവിനാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഓസ്ട്രേലിയയില്‍, അവിടത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബൗണ്‍സ്, പേസ് എന്നിവ നിര്‍ണായകമാണ്. അത്തരം സാഹചര്യങ്ങളില്‍ സഞ്ജുവാണ് ഏറ്റവും അപകടകാരി. അദ്ദേഹത്തിന് അവിടെ മത്സരം ജയിപ്പിക്കാനാകും. കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളുമായി അത്തരം വിക്കറ്റുകളില്‍ നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കും. അവിടെ അധിക മൂവ്മെന്റുകളൊന്നും ഉണ്ടാകില്ല. പന്ത് ബാറ്റിലേക്ക് വരുന്നത് ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. സത്യം പറഞ്ഞാല്‍ ഓസ്ട്രേലിയന്‍ പിച്ചുകളില്‍ മറ്റേത് ഇന്ത്യന്‍ താരത്തേക്കാളും ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിന്റെ പക്കലുണ്ട്- രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പിനു മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇത്തരം മത്സരങ്ങള്‍ മാനേജ്മെന്റിന്…
Read More » -
India
വടക്കു കിഴക്കന്‍സംസ്ഥാനങ്ങളില്‍ പ്രളയം: നിരവധി മരണം
ഗുവാഹത്തി: വടക്കു കിഴക്കന്‍ സംസഥാനങ്ങളില്‍ മഴക്കെടുതിയില്‍ നിരവധി മരണവും വ്യാപക നാശവും സംഭവിച്ചതായി റിപ്പോര്‍ട്ട്. മെയ് പതിനാലുമുതല്‍ തകര്‍ത്തു പെയ്യുന്ന മഴ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ചെ മേഘാലയയിലെ ഗാരോ ഹില്‍സില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസ്സുള്ള ഒരു കുട്ടിയും മണ്ണിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. ഏറ്റവും രൂക്ഷമായ പ്രളയക്കെടുതികള്‍ നേരിടുന്ന അസമില്‍ മാത്രം മുങ്ങിമരിച്ചത് ഒമ്പതു പേരാണ്. 29 ജില്ലകളിലായി ഏഴുലക്ഷത്തോളം പേര്‍ നിലവില്‍ പ്രളയബാധിതരാണ്. മഴയില്‍ വീടുനഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അരുണാചല്‍ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും അതിവര്‍ഷം തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മേഘാലയയിലെ ഗാരോ ഹില്‍സില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസ്സുള്ള ഒരു കുട്ടിയും മണ്ണിനടിയിലായത്.. വെസ്റ്റ് ഗാരോ ഹില്‍സിലെ ഗാംബെഗ്രെ ബ്ലോക്ക് ഏരിയയില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ്…
Read More » -
Kerala
ജവാന്റെ ഉത്പാദനം കൂട്ടും: മന്ത്രി എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്ത് ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. കേരളത്തില്‍ 750 രൂപ വരെ വിലവരുന്ന മദ്യത്തിന് വന്‍ ക്ഷാമം നേരിടുന്നുണ്ട്. ബാറുകളിലും, ബെവ്കോ ഔട്ട്ലറ്റുകളിലും ഇവ കിട്ടാനില്ല. ഇടത്തരം മദ്യ ബ്രാന്റുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്‌കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റ് വില കൂടിയതാണ് ഉത്പാദനത്തെ ബാധിച്ചത്. വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. 72 രൂപയ്ക്കാണ് ജവാന്‍ റം നിര്‍മ്മാണത്തിനായി ബെവ്‌കോ സ്പരിറ്റ് വാങ്ങുന്നത്. സംസ്ഥാനത്ത് ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ 3.50 രൂപ നഷ്ട്ടമുണ്ട്. മദ്യവില കൂട്ടേണ്ട സാഹചര്യമാണ്, എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിലകുറഞ്ഞ മദ്യമില്ലാത്തതിനാല്‍ ബെവ്കോ ഔട്ട്ലറ്റുകളിലും ബാറുകളിലും കുറച്ച് ദിവസങ്ങളായി പ്രതിസന്ധി നേരിടുന്നു. ബെവ്‌കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവില്‍പ്പനയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം…
Read More » -
NEWS
’90 കിഡ്‌സിന്‍െ്‌റ’ രോമാഞ്ചം, ജോണ്‍ സീന ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തുന്നു…
90 കിഡ്‌സിന്‍െ്‌റ നൊസ്റ്റാള്‍ജിക് ഹീറോയും ഇടിക്കൂട്ടിലെ സിംഹവുമായ ജോണ്‍ സീന ഡബ്ല്യുഡബ്ല്യുഇയിലേക്ക് തിരിച്ചെത്തുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേര്‍ന്ന് രണ്ടുപതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് തിരിച്ചു വരവിന് പിന്നിലെ ലക്ഷ്യം. പതിനാറ് വട്ടം ലോക ചാമ്പ്യനായ ജോണ്‍ സീന അവസാന മത്സരമായ യുണിവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ റോമന്‍ റെയ്ന്‍സിനോട് പരാജയപ്പെട്ടിരുന്നു. 45 വയസുകാരനായ താരത്തിന് ഇനി എത്രനാള്‍ ഡബ്ല്യുഡബ്ല്യുഇയില്‍ തുടരാന്‍ സാധിക്കുമെന്നതാണ് ആരാധകരുടെ സംശയം. ഒരു തലമുറയുടെ തന്നെ ഹരമായിരുന്നു ജോണ്‍ സീന. റോക്കും അണ്ടര്‍ ടേക്കറും വാണ കാലത്ത് തന്റെ ത്രസിപ്പിക്കുന്ന ചുവടുകള്‍ കൊണ്ട് ആരാധാകരെ തീര്‍ത്ത സൂപ്പര്‍ ഹീറോയാണ്. ജോണ്‍ സീനയുടെ ഓരോ മത്സരങ്ങളും ഇടിക്കൂട്ടില്‍ തീര്‍ത്തത് തരംഗങ്ങളായിരുന്നു. ലോകമെമ്പാടും ജോണ്‍ സീന ആരാധകര്‍ ഏറെയാണ്. ഡബ്ല്യുഡബ്ല്യുഇയിലെ (വേള്‍ഡ് റസ്ലിങ് എന്റര്‍ടെയ്ന്‍മെന്റ്) ഏറ്റവും മികച്ച റസ്ലര്‍ എന്നാണ് ആരാധകര്‍ ജോണ് സീനയെ വിശേഷിപ്പിക്കുന്നത്. 17 വര്‍ഷത്തെ റിങ്ങിലെ പ്രകടനത്തിലൂടെ ആരാധകരെ ത്രില്ലടിപ്പിച്ച താരം വീണ്ടും ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ സമ്മര്‍…
Read More » -
Crime
ബിരുദ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: നാദാപുരം പേരോട് കോളേജ് വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. റഫ്‌നാസ് എന്ന യുവാവാണ് അക്രമം നടത്തിയതെന്നാണ് വിവരം. നാദാപുരം സ്വകാര്യ കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കോളജ് വിട്ടുവരുന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനു ശേഷം ഇരുവരും തമ്മില്‍ അവിടെവച്ച് മല്‍പിടുത്തവുമുണ്ടായി. തുടര്‍ന്നാണ് വലിയ കൊടുവാള്‍ ഉപയോഗിച്ച് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വിദ്യാര്‍ഥിനിയുടെ തലയുടെ പുറകിലാണ് വെട്ടേറ്റത്. ആക്രമണത്തിന് തൊട്ടുപിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമശേഷം യുവാവ് തന്റെ ഇടതുകയ്യുടെ ഞരമ്പ് സ്വയം മുറിക്കുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും പ്ലസ് ടൂ മുതല്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറയുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാളെ…
Read More » -
Breaking News
സ്വപ്നയ്ക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ആരോപണപ്പെരുമഴയക്കു പിന്നാലെ സ്വപ്‌ന സുരേഷിന് തിരിച്ചടി. മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ അറസ്റ്റിന് ശ്രമിക്കുന്നുവെന്നും അറസ്റ്റ് ഭയക്കുന്നുവെന്നും പറഞ്ഞാണ് സ്വപ്ന സുരേഷും പി.എസ്. സരിത്തും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ, ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിബഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. സ്വപ്ന സുരേഷും പി.എസ്. സരിത്തും നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. മാത്രമല്ല, സരിത്ത് നിലവില്‍ ഈ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. പ്രമുഖരായ വ്യക്തികളെ ജനമധ്യത്തില്‍ അപഹാസ്യരാക്കുക, ആക്ഷേപങ്ങള്‍ ചൊരിയുക…
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം: രണ്ടു യുവാക്കള്‍ അറസ്റ്റില്‍
തേഞ്ഞിപ്പലം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പാലക്കാട് അകത്തേതറ സ്വദേശി അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുണ്‍കുമാര്‍ (21) എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് പോക്്‌സോ വകുപ്പു പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറു മാസം മുമ്പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി.സി.ഐ. എന്‍.ബി. ഷൈജു, എസ്.ഐ. ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളളെ അറസ്റ്റ് ചെയ്തത്.
Read More » -
LIFE
വരുമാനംപോര, ചെറിയ മലയാളം തമിഴ് സിനിമകള്‍ ഇനി ഡയറക്ട് റിലീസ് ചെയ്യില്ലെന്ന് ഒ.ടി.ടി കമ്പനികള്‍
തിരുവനന്തപുരം: നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകാത്തതിനാല്‍ ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ ഇനി ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്യില്ലെന്ന് പ്രമുഖ ഒ.ടി.ടി കമ്പനികള്‍. എന്നാല്‍ തിയേറ്റര്‍ റിലീസിന് ശേഷം ഇത്തരം ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുമെന്നും കമ്പനികള്‍ അറിയിക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ചെറിയ സിനിമകള്‍ റിലീസിനൊരുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു നടപടിയ്ക്ക് പിന്നിലെന്നാണ് വിവരം. ചെറിയ ചിത്രങ്ങള്‍ വാങ്ങുമ്പോള്‍ നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുത്തുന്നതായും ആണ് കമ്പനികളുടെ വിലയിരുത്തല്‍. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കും. പക്ഷെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക നിശ്ചയിക്കുന്നതെന്നും വിലയിരുത്തലുകള്‍ ഉണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒടിടി റിലീസിന് ഏറെ ആരാധകരുള്ള ഈ സമയത്തുള്ള കമ്പനികളുടെ ഈ നിലപാട് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. കോവിഡ് കാലമാണ്…
Read More »