LIFEMovie

വരുമാനംപോര, ചെറിയ മലയാളം തമിഴ് സിനിമകള്‍ ഇനി ഡയറക്ട് റിലീസ് ചെയ്യില്ലെന്ന് ഒ.ടി.ടി കമ്പനികള്‍

തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യും

തിരുവനന്തപുരം: നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകാത്തതിനാല്‍ ചെറിയ, ഇടത്തരം മലയാളം തമിഴ് സിനിമകള്‍ ഇനി ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്യില്ലെന്ന് പ്രമുഖ ഒ.ടി.ടി കമ്പനികള്‍. എന്നാല്‍ തിയേറ്റര്‍ റിലീസിന് ശേഷം ഇത്തരം ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുമെന്നും കമ്പനികള്‍ അറിയിക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചെറിയ സിനിമകള്‍ റിലീസിനൊരുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന വലിയ തുകയും കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരം ഒരു നടപടിയ്ക്ക് പിന്നിലെന്നാണ് വിവരം. ചെറിയ ചിത്രങ്ങള്‍ വാങ്ങുമ്പോള്‍ നിക്ഷേപത്തിനുള്ള വരുമാനം ഉണ്ടാകുന്നില്ലെന്നും കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇടിവ് വരുത്തുന്നതായും ആണ് കമ്പനികളുടെ വിലയിരുത്തല്‍. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം വിജയമാണെങ്കിലും പരാജയമാണെങ്കിലും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കും. പക്ഷെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുക നിശ്ചയിക്കുന്നതെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

Signature-ad

ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒടിടി റിലീസിന് ഏറെ ആരാധകരുള്ള ഈ സമയത്തുള്ള കമ്പനികളുടെ ഈ നിലപാട് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. കോവിഡ് കാലമാണ് മലയാളികളെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഇതോടെ സിനിമകാണുന്ന രീതിതന്നെ മാറി.സിനിമകളുടെ ഉള്ളടക്കത്തിലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിര്‍മാതാക്കള്‍ക്ക് പുതിയൊരു വരുമാന മാതൃകയാണ് ഒ.ടി.ടി തുറന്നത്. തിയറ്റര്‍ റിലീസ് വിട്ട് ഒടിടി ലക്ഷ്യമാക്കി നിര്‍മിക്കുന്ന സിനിമകള്‍ക്കും കമ്പനികളുടെ പുതിയ നയം തിരിച്ചടിയാകും.

Back to top button
error: