Month: June 2022

  • Crime

    വിചാരണയ്ക്കിടെ യുവതിയുടെ ”പാറ്റ അറ്റാക്ക്”; ചെയ്തത് ആക്ടിവിസമല്ലെന്നും ക്രിമിനല്‍ കുറ്റമെന്നും കോടതി

    അല്‍ബനി സിറ്റി: കോടതി മുറിയില്‍ വിചാരണ നടക്കുന്നതിനിടെ യുവതി നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ടു. അമേരിക്കയിലെ അല്‍ബനി സിറ്റിയിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്. കോടതി മുറിയിലെ നടപടികള്‍ ചിത്രീകരിക്കുന്നത് നിര്‍ത്താന്‍ പ്രതിയോട് ആവശ്യപ്പെട്ടതോടെ അവര്‍ പ്ലാസ്റ്റിക് കവറില്‍ കൊണ്ടുവന്ന പാറ്റകളെ തുറന്നുവിടുകയായിരുന്നു. പാറ്റകളെ പൂര്‍ണ്ണമായു തുരത്താനായി കോടതി താത്കാലികമായി നിര്‍ത്തി വച്ചു. പുകയിട്ട് പാറ്റകളെ നശിപ്പിച്ചതിന് ശേഷമാകും കോടതി തുറക്കുക. പാറ്റയെ തുറന്നുവിട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു കേസില്‍ പ്രതിയായ സ്ത്രീയുടെ വിചാരണ നടക്കുന്നതിനിടെ കോടതിയില്‍ വച്ച് തര്‍ക്കമുണ്ടായി. ഇത് പ്രതികളിലൊരാള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കോടതി നടപടികള്‍ അലങ്കോലമാക്കിയതിന് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് റിലീസ് ചെയ്തു. ചെയ്തത് ആക്ടിവിസമല്ലെന്നും ക്രിമിനല്‍ കുറ്റമാണെന്നും കോടതി നടപടികള്‍ അലങ്കോലമാക്കിയതില്‍ കോടതി അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.  

    Read More »
  • Life Style

    കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍, ഇവ ഉറപ്പാക്കൂ…

    ദില്ലി: കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് താക്കോലുകളും നല്‍കണമെന്ന് കമ്പനികള്‍. കാറിന്റെ ഒറിജിനല്‍ താക്കോലുകള്‍ നല്‍കാതിരുന്നാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം തള്ളിയേക്കുമെന്നാണ് കമ്പനികളുടെ വാദം. കാറ് വാങ്ങുമ്പോള്‍ ലഭിക്കുന്ന രണ്ട് താക്കോലുകളില്‍ ഒന്ന് നഷ്ടപ്പെട്ടാലും ഇന്‍ഷൂറന്‍സ് ക്ലെയിം നല്‍കാന്‍ സാധിക്കില്ലെന്നാണ് കമ്പനികളുടെ വാദം. കാറ് നഷ്ടപ്പെടുമ്പോള്‍ ഒരു താക്കോല്‍ കാറിനകത്ത് കുടുങ്ങിയാലും അത് ഉടമയുടെ അശ്രദ്ധയായി കണക്കാക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ നരസിച്ചേക്കാം. കാറിനകത്ത് താക്കോല്‍ വയ്ക്കുകയും ഡോറുകള്‍ അടയ്ക്കാതിരിക്കുന്നതും ഇതേ തരത്തില്‍ കമ്പനികള്‍ പരിഗണിക്കും. എന്നാല്‍, ഐആര്‍ഡിഎ (ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി) ഇത് നിര്‍ബന്ധമുള്ള ചട്ടമാക്കിയിട്ടില്ല. ഐആര്‍ഡിഎ ഇക്കാര്യത്തില്‍ ചട്ടമുണ്ടാക്കിയില്ലെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിവരം.

    Read More »
  • Life Style

    വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന വൈപ്പറിനും വേണം പരിഗണന; വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    കനത്ത മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാല്‍ വാഹനത്തില്‍ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. വൈപ്പറുകള്‍ ഉയര്‍ത്തി വക്കുക വെയിലത്ത് ദീര്‍ഘ നേരം പാര്‍ക്കു ചെയ്താല്‍ വൈപ്പറുകള്‍ ഉയര്‍ത്തി വയ്ക്കുന്നത് അവയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. ഇടക്കിടെ ബ്ലേഡുകള്‍ മാറിയിടുക സ്വാഭാവിക റബര്‍ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാല്‍ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകള്‍ താരതമ്യേന കൂടുതല്‍ കാലം പ്രവര്‍ത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോള്‍ വൈപ്പര്‍ ബ്ലേഡുകള്‍ മാറിയിടുക. വൈപ്പറുകള്‍ ഉപയോഗശൂന്യമാകാന്‍ അധിക തവണ ഉപയോഗിക്കണമെന്നില്ല.…

    Read More »
  • Crime

    ബിഹാറില്‍ സ്‌പൈഡര്‍മാന്‍ ഇറങ്ങി ! പാലത്തിൽ തൂങ്ങിക്കിടന്ന് ഓടുന്ന ട്രെയിനില്‍നിന്ന് മിന്നൽ വേഗത്തിൽ മൊബൈൽ മോഷണം

    പാറ്റ്‌ന: പലതരത്തിലുള്ള മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ സ്‌പൈഡര്‍മാനേപ്പോലെ ഓവര്‍ ബ്രിഡ്ജിന് മുകളില്‍ തൂങ്ങിക്കിടന്ന് ഒരു മോഷണം അതാണ് ഇപ്പോള്‍ വൈറലാകുന്നത്. ട്രെയിനില്‍ വാതിലിനടത്തിരുന്ന യാത്ര ചെയ്യുന്ന യുവാക്കളിലൊരാളുടെ ഫോണ്‍ ആണ് പാലത്തിന്റെ തൂണില്‍ തൂങ്ങിക്കിടന്ന കള്ളന്‍ തട്ടിപ്പറിച്ചത്. യുവാക്കളിലൊരാള്‍ ഫോണ്‍ കയ്യില്‍ പിടിച്ച് വീഡിയോ എടുക്കുകയായിരുന്നു. മറ്റൊരാള്‍ പുറകില്‍ നിന്നും വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പെട്ടന്ന് കയ്യിലുള്ള ഫോണ്‍ കള്ളന്‍ തട്ടിപ്പറിച്ചു. സ്പീഡില്‍ പായുന്ന ട്രെയിനിന് പുറത്തുനിന്ന് അകത്തുള്ളയാളുടെ ഫോണ്‍ തട്ടിയെടുത്ത വിരുധന്‍ അസാമാന്യനാണെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്. വിഡിയോ സ്ലോമോഷനില്‍ കണ്ടാല്‍ മാത്രമാണ് എന്താണ് സംഭവിച്ചിരിക്കുക എന്ന് മനസ്സിലാക്കാനാകൂ. ബിഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു മോഷണം നടന്നിരിക്കുന്നത്. पलक झपकते हुई लूट का Live वीडियो. इस वीडियो को पहली बार देखकर आप समझ ही नहीं पाएँगे कि क्या हुआ, इसलिए वीडियो को स्लो मोशन में भी किया…

    Read More »
  • Crime

    ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡന്റിനെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരേ നടപടി

    പത്തനംതിട്ട: മെഴുവേലിയില്‍ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റിനെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി. എസ്‌ഐ ജി മാനുവലിനെ പമ്പ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് മനു സതീഷിനെയാണ് ഇന്നലെയാണ് എസ്‌ഐ മര്‍ദ്ദിച്ചത്. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മാനുവല്‍ ജീപ്പിലെത്തുകയായിരുന്നു. മനുവിനെയും സുഹൃത്തിനേയും കണ്ട് ജീപ്പ് നിര്‍ത്തി. മനുവിനെ എസ്‌ഐ മാനുവേല്‍ മര്‍ദ്ദിച്ച ശേഷം ജിപ്പില്‍കയറ്റി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. പക്ഷെ യാതൊരു കേസും രജിസ്റ്റര്‍ ചെയ്തില്ല. പ്രാദേശിക സിപിഎം നേതാക്കള്‍ എത്തിയ ശേഷമാണ് മനുവിനെ സ്റ്റേഷനില്‍ നിന്ന് വിട്ടത്. സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ മനുവിന്റെ കര്‍ണപടം പൊട്ടിയതായി കണ്ടെത്തി. മുമ്പ് ഡിവൈഎഫ്‌ഐ സമ്മേളന കാലത്ത് എസ്‌ഐ പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് മര്‍ദിക്കാന്‍ കാരണമെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറയുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മനുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ് ഐ മാനുവലിന്റെ വിശദീകരണം.  

    Read More »
  • Crime

    ദുരഭിമാനക്കൊല തുടര്‍ക്കഥ; ദളിത് യുവാവിനെ പ്രണയിച്ച 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

    ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന്, 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. മൈസൂരുവിലെ പെരിയപട്ടണയിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.മുന്നാക്ക വിഭാഗമായ വൊക്കലിഗ സമുദായത്തിലാണ് ശാലിനിയുടെ കുടുംബം. സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പെണ്‍കുട്ടി നിലപാട് എടുത്തു. ഇതോടെ പെണ്‍കുട്ടിയെ പോലീസ് സര്‍ക്കാരിന്റെ സംരക്ഷണകേന്ദ്രത്തിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു. ഇതിനെ തുടര്‍ന്ന് പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തില്‍ കൊണ്ടിട്ടു. പെണ്‍കുട്ടിയുടെ പിതാവ് സുരേഷ്‌നെ പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • India

    രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

    ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസ്സിന്റെ മുഴുവന്‍ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് 32 ജെഡിഎസ് എംഎല്‍എമാരെ മാറ്റിയത്. നാല് സംസ്ഥാനങ്ങളിലെ പതിനാറ് സീറ്റുകളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകും. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. 200 അംഗ നിയമസഭയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാന് 15 വോട്ട് അധികം വേണം. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണക്കുമ്പോള്‍ ബിജെപിക്ക്…

    Read More »
  • Kerala

    വീടില്ലാത്ത മുഴുവൻ പേർക്കും വീട്, ലൈഫ് പദ്ധതിയിലെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് വെബ്‌സൈറ്റില്‍

    സംസ്ഥാനത്തെ അര്‍ഹരായ  ഭവനരഹിതർക്കു  മുഴുവന്‍ വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറായതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. www.life2020.kerala.gov.in ല്‍ പട്ടിക ലഭിക്കും. ഇന്ന് (ജൂണ്‍ 10) മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കും. അന്തിമ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും. ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമി ഇല്ലാത്തവരുമാണ്. ലൈഫ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കിയതനുസരിച്ച്‌ 9,20,260 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. തദ്ദേശതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരിശോധനയ്ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. അപ്പീല്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 17 മുതല്‍ രണ്ട് ഘട്ടമായി അവസരം നല്‍കും. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ ആക്ഷേപങ്ങള്‍ നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷ…

    Read More »
  • India

    ക്രൈസ്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച എം.എൽ.എയെ ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് ഒഴിവാക്കി

    ക്രൈസ്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിൻ്റെ പേരിൽ ഗുജറാത്തിലെ ഡാംഗ്‌സില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ വിജയ് പട്ടേലിനെ ശബരിധാം ക്ഷേത്ര ട്രസ്റ്റില്‍നിന്ന് പുറത്താക്കി. അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണം ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ക്രൈസ്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതാണ് എം.എല്‍.എയെ ട്രസ്റ്റില്‍ നിന്ന് പുറത്താക്കാനുള്ള കാരണമെന്ന് മറ്റൊരു ട്രസ്റ്റ് അംഗമായ കിഷോര്‍ ഗാവിത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. “ജൂണ്‍ ആറിന് ക്രൈസ്തവ വിശ്വാസികളായവരെയും കൊണ്ട് പട്ടേല്‍ ക്ഷേത്രത്തിനകത്തേക്ക് കടന്നു. ഇത് ക്ഷേത്ര ട്രസ്റ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. മുന്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായ ഗണ്‍പത്സിങ് വാസവയും പട്ടേലിനൊപ്പമുണ്ടായിരുന്നു. ഇവരോടൊപ്പം മൂന്നോ നാലോ ക്രൈസ്തവവരും ക്ഷേത്രത്തിന്റെ ഗര്‍ഭ് ദ്വാരം വരെ കടന്നു…” ട്രസ്റ്റ് അംഗം കിഷോര്‍ ഗാവിത് പറഞ്ഞു. ഈ ക്ഷേത്രം നിര്‍മ്മിക്കാനുള്ള കാരണം തന്നെ ഗോത്ര വിഭാഗക്കാര്‍ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്ന് ഗാവിത് കൂട്ടിച്ചേര്‍ത്തു. ആരോപണത്തില്‍ ഒരു വസ്തുതയുമില്ലെന്ന് വിജയ് പട്ടേല്‍ എം.എല്‍.എ പറഞ്ഞു.

    Read More »
  • Local

    നാളെ ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ, ജനസാന്ദ്രത കൂടിയതും ഭൂവിസ്തൃതി കുറഞ്ഞതുമായ കേരളത്തിൽ ബഫർസോൺ അപ്രായോഗികം

      ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ട് നാളെ ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. ഹർത്താലിനു മുന്നോടിയായി ഇന്ന് വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വനഭൂമിയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി ചില സംസ്ഥാനങ്ങൾക്ക് മാത്രമേ പ്രായോഗികമാക്കാനാവൂ. പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി കേന്ദ്ര സർക്കാർ നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതി ലോല പ്രദേശം. രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതി ലോലപ്രദേശം നിർണയിക്കാനുള്ള നിർദേശം 2011 ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നല്കിയത്. ഒരോ സംസ്ഥാനത്തെയും വനത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലകളായി നിശ്ചയിക്കേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഭൂവിസ്തൃതി, ജനസംഖ്യാ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. കേരളം ജനസാന്ദ്രത കൂടിയതും ഭൂവിസ്തൃതി കുറഞ്ഞതുമായ സംസ്ഥാനമാണ്. നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ത്യയിൽ മധ്യപ്രദേശ്, ഉത്തര പ്രദേശ് എന്നീ…

    Read More »
Back to top button
error: