Month: June 2022

  • Breaking News

    രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന്

    ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 15-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ജൂലൈ 21-നാണ് വോട്ടെണ്ണല്‍. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിനു മുന്‍പ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, രാജ്യതലസ്ഥാന പ്രദേശമായ ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജിന്റെ ആകെ മൂല്യം 10,98,903 ആണ്, വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാന്‍ കുറഞ്ഞത് 50 ശതമാനം വോട്ട് ലഭിച്ചിരിക്കണം. 233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും – ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്.   ഓരോ…

    Read More »
  • Kerala

    തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച അരിയില്‍ പുഴു

    തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ അരിയില്‍ പുഴുവിനെ കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂര്‍ ഗവര്‍മെന്റ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് ഈ അരി ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂര്‍ , കോവളം ഭാഗങ്ങളിലെ സ്‌കൂളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കുട്ടികള്‍ക്ക് നല്‍കാനായി അരി ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഏതാനും ദിവസം മുമ്പ് നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ നടത്തിയ പരിശോധനയിലും അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുതന്നെ കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. സംസ്ഥാനത്ത് നടന്നുവരുന്ന ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായാണ് സ്‌കൂളിലെത്തിയ മന്ത്രിക്ക് നല്‍കിയ ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം…

    Read More »
  • Kerala

    പറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കുന്ന രൂപത്തില്‍ കളവ് പറയണം; ബിരിയാണി എനിക്ക് നല്ല ഇഷ്ടമാണ്, മുഖ്യമന്ത്രിക്ക് പക്ഷേ അത്ര താല്‍പര്യമില്ല

    തിരുവനന്തപുരം: ബിരിയാണി ചെമ്പില്‍ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണമെത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പരിഹസിച്ച് കെ.ടി.ജലീല്‍ എംഎല്‍എ. ‘ബിരിയാണി കൊടുത്തയച്ച പാത്രത്തില്‍ മെറ്റലിന്റെ എന്തോ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊടുത്തയച്ചു എന്ന് പറയുന്നതിലും ഭേദം എന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതായിരുന്നു. കാരണം എനിക്ക് ബിരിയാണി നല്ല ഇഷ്ടമാണ്. മുഖ്യമന്ത്രിക്ക് ബിരിയാണി കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന് ബിരിയാണിയോട് അത്ര താത്പര്യവുമില്ല. പറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കുന്ന രൂപത്തില്‍ കളവ് പറയണം’ എന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെ ജലീലിന്‍െ്‌റ പരിഹാസം. താന്‍ നേരത്തെ കൊടുത്ത കേസിന്റെ പരിധിയില്‍ സ്വര്‍ണക്കടത്ത് കേസിലെ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ സ്വപ്ന സുരേഷിനെ സമീപിച്ച സംഭവം കൂടി അന്വേഷിക്കട്ടെയെന്നും എന്ന് ജലീല്‍ പറഞ്ഞു. യുപി രജിസ്ട്രേഷനുള്ള വണ്ടിയില്‍, കേരളത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാവ് ഭീഷണിപ്പെടുത്താന്‍ വരുന്നു എങ്കില്‍ അത് ഏത് പാര്‍ട്ടിയുടെ നേതാവാകും എന്ന് നമുക്കൊക്കെ അറിയാലോ? ആര് പറഞ്ഞയച്ചതാകും എന്ന് നമുക്ക് അറിയാലോ? അതിനെക്കുറിച്ചും പോലീസ്…

    Read More »
  • Breaking News

    ഭീഷണിപ്പെടുത്തിയിട്ടില്ല, കാണാന്‍ പോയത് സ്വപ്‌ന വിളിച്ചിട്ട്, വിശദീകരണവുമായി ഷാജ് കിരണ്‍

    കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആരോപണ വിധേയനായ ഷാജ് കിരണ്‍ രംഗത്ത്. സ്വപ്ന സുരേഷിനെ അറുപത് ദിവസമായിട്ട് അറിയാമെന്നും നിരന്തരമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ താന്‍ അവസാനമായി കാണുന്നത് ഒരു വാര്‍ത്താ സമ്മേളനത്തിലാണെന്നും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി തനിക്ക് ബന്ധമില്ലെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേത്തു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്നും സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷാജ് മാധ്യമങ്ങളോട് സംസാരിച്ചത്. സ്ഥലക്കച്ചവടവുമായിട്ടാണ് സ്വപ്നയെ പരിചയപ്പെടുന്നത്. സരിത്തിനെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ‘പ്ലീസ് സേവ് മീ’ എന്ന് സ്വപ്ന നിലവിളിച്ചത് കൊണ്ടാണ് ഉച്ചയ്ക്ക് പാലക്കാട്ടേക്ക് പോയത്. എന്നാല്‍ മണ്ണുത്തി കഴിയുമ്പോഴാണ് വിജിലന്‍സ് ആണ് കൊണ്ടു പോകുന്നത് എന്ന് അറിഞ്ഞത്. അവിടെ എത്തിയപ്പോള്‍ തനിക്ക് ഫിറ്റ്സ് ഉണ്ടെന്നും അവിടെ ഇരിക്കണമെന്നും…

    Read More »
  • Business

    ഭയന്നതു സംഭവിച്ചു; പലിശഭാരം കൂട്ടി ബാങ്കുകള്‍: ലോണെടുത്തവര്‍ പാടുപെടും

    തിരുവനന്തപുരം: ലോണെടുത്തവര്‍ ഭയന്നതു തന്നെ സംഭവിച്ചു. റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്‍്‌റ് വര്‍ധനവു വരുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി തുടങ്ങി. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90ശതമാനം വര്‍ധനവാണുണ്ടായത്. റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തി ഒരുദിവസം പിന്നിടുംമുമ്പെയാണ് ബാങ്കുകള്‍ പലിശകൂട്ടിയത്. കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ധനവിന് ആനുപാതികമായാണ് പലിശയും കൂടുന്നത്. നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുകളിലാണ് വര്‍ധന ആദ്യം പ്രതിഫലിക്കുക. രണ്ടുതവണയായി 0.90ശതമാനം നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അതിന് ആനുപാതികമായി വായ്പാ പലിശയിലും പ്രതിഫലിക്കും. ഉദാഹരണത്തിന്, 20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപ ഭവന വായ്പയെടുത്തവര്‍ അടച്ചിരുന്ന 19,382 രൂപ 20,756 രൂപയാകും. ഒരുമാസംമാത്രം വരുന്ന അധിക ബാധ്യതയാകട്ടെ 1,374 രൂപയാണ്. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഓഗസ്റ്റിലെ എംപിസി യോഗത്തിലും ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയേക്കും. കാല്‍ശതമാനമെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. റിപ്പോ, മാര്‍ജിനല്‍ കോസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശകളിലാണ്…

    Read More »
  • Kerala

    ചെള്ളുപനി- പ്രത്യേക സംഘം സന്ദര്‍ശിക്കും: മന്ത്രി വീണാ ജോര്‍ജ്,എന്താണ് ചെള്ള് പനി?

    തിരുവനന്തപുരം: വര്‍ക്കലയില്‍ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളേജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. ചെറിന്നിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കുന്നതാണ്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവര്‍ക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എന്താണ് ചെള്ളുപനി? ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ലക്ഷണങ്ങള്‍ ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം…

    Read More »
  • LIFE

    സ്വിമ്മിങ് പൂളില്‍ മാനേജരുമൊത്തുള്ള രസകരമായ വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍

    തന്‍െ്‌റ മാനേജരുമൊത്തുള്ള രസകരമായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നടി സണ്ണി ലിയോണ്‍. ഒരു പൂളിന് സമീപത്തു കൂടി നടന്നുപോവുകയാണ് സണ്ണി വീഡിയോയില്‍. അതിനിടെ മാനേജരായ സണ്ണി രജനി നടിയെ പൂളിലേക്ക് തള്ളിയിടുന്നു. ദേഷ്യം വന്ന സണ്ണി ലിയോണ്‍ ഇയാള്‍ക്കെതിരേ ഇരു ചെരുപ്പുകളും വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. ഒട്ടേറെയാളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്ത് വന്നത്. നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. വീഡിയോ ലിങ്ക്: https://www.instagram.com/tv/CeiclV3Dkfu/?utm_source=ig_web_copy_link തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സണ്ണിയെന്നും അല്ലെങ്കില്‍ വീഡിയോ പങ്കുവയ്ക്കുമായിരുന്നില്ലെന്നും മറ്റൊരാള്‍ കുറിച്ചു. ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ സണ്ണി ലിയോണ്‍ പതിവായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.  

    Read More »
  • Breaking News

    കേസെടുത്തതിനെതിരേ പി.സി. ജോര്‍ജ്; സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞതിന് താനെങ്ങനെ രണ്ടാം പ്രതിയാകും

    കോട്ടയം: കെ.ടി. ജലീല്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ സ്വപ്‌ന സുമരഷിനും തനിക്കുമെതിരേ കേസെടുക്കാനുള്ള നീക്കത്തിനെതിരേ പി.സി. ജോര്‍ജ് രംഗത്ത്. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. അതിന് താനെങ്ങനെയാണ് കേസില്‍ രണ്ടാം പ്രതിയാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും പി.സി. ജോര്‍ജ്. സരിതയെ ഞാന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്നമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ മൊഴിയാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. 166 പ്രകാരം സ്വപ്ന നല്‍കിയ മൊഴി മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അത് നിഷേധിക്കാന്‍ സാധിക്കില്ല. പിണറായിക്ക് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവര്‍ അങ്ങേരെ കുളമാക്കും. മിക്കവാറും ഇ.പി. ജയരാജനാകാനാണ് സാധ്യത. പിന്നെയൊരാള്‍ എസ്.ഡി.പി.ഐക്കാരന്‍ ജലീലാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന പലര്‍ക്കെതിരേയും ആരോപണം വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് എതിരേ അടക്കം. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനോ ഭാര്യക്കോ മക്കള്‍ക്കോ എതിരേ ആരോപണം വന്നിട്ടില്ല. പിണറായി വിജയന്റെ ഭാര്യയും മകളും സ്വര്‍ണക്കള്ളക്കടത്തില്‍…

    Read More »
  • LIFE

    “ഇനി ഉത്തരം ” പൂർത്തിയായി

    അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ,ഷാജു ശ്രീധർ,ജയൻ ചേർത്തല,സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.

    Read More »
  • LIFE

    രാജ്യത്തെ ആദ്യ സോളോഗ്യാമി വിവാഹം ഗുജറാത്തില്‍

    രാജ്യത്തെ ആദ്യ സോളോഗ്യാമി വിവാഹം ഗുജറാത്തില്‍ നടന്നു. ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. വീട്ടിൽ വെച്ചു തന്നെയാണ് വിവാഹം നടന്നത്. വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി നേതാവ് രം​ഗത്ത് വന്നതോടെ വീട്ടിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങുകൾ നടത്താനിരുന്ന പൂജാരിയും അവസാന നിമിഷം പിൻമാറി. ഇതോടെ വിവാഹ ചടങ്ങുകളെല്ലാം യുവതി ഒറ്റയ്ക്ക് തന്നെ ചെയ്തു. വിവാഹത്തിന് ശേഷം പിന്തുണയറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ക്ഷമ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി, കോൺ​ഗ്രസ് നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെ തന്നെയാക്കിയത്.ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നുമായിരുന്നു വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത…

    Read More »
Back to top button
error: