കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍, ഇവ ഉറപ്പാക്കൂ…
ദില്ലി: കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് താക്കോലുകളും നല്‍കണമെന്ന് കമ്പനികള്‍. കാറിന്റെ ഒറിജിനല്‍ താക്കോലുകള്‍ നല്‍കാതിരുന്നാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം തള്ളിയേക്കുമെന്നാണ് കമ്പനികളുടെ വാദം. കാറ് വാങ്ങുമ്പോള്‍ ലഭിക്കുന്ന രണ്ട് താക്കോലുകളില്‍ ഒന്ന് നഷ്ടപ്പെട്ടാലും ഇന്‍ഷൂറന്‍സ് ക്ലെയിം നല്‍കാന്‍ സാധിക്കില്ലെന്നാണ് കമ്പനികളുടെ വാദം.
കാറ് നഷ്ടപ്പെടുമ്പോള്‍ ഒരു താക്കോല്‍ കാറിനകത്ത് കുടുങ്ങിയാലും അത് ഉടമയുടെ അശ്രദ്ധയായി കണക്കാക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ നരസിച്ചേക്കാം. കാറിനകത്ത് താക്കോല്‍ വയ്ക്കുകയും ഡോറുകള്‍ അടയ്ക്കാതിരിക്കുന്നതും ഇതേ തരത്തില്‍ കമ്പനികള്‍ പരിഗണിക്കും.
എന്നാല്‍, ഐആര്‍ഡിഎ (ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി) ഇത് നിര്‍ബന്ധമുള്ള ചട്ടമാക്കിയിട്ടില്ല. ഐആര്‍ഡിഎ ഇക്കാര്യത്തില്‍ ചട്ടമുണ്ടാക്കിയില്ലെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിവരം.