CrimeNEWS

ബിഹാറില്‍ സ്‌പൈഡര്‍മാന്‍ ഇറങ്ങി ! പാലത്തിൽ തൂങ്ങിക്കിടന്ന് ഓടുന്ന ട്രെയിനില്‍നിന്ന് മിന്നൽ വേഗത്തിൽ മൊബൈൽ മോഷണം

പാറ്റ്‌ന: പലതരത്തിലുള്ള മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ സ്‌പൈഡര്‍മാനേപ്പോലെ ഓവര്‍ ബ്രിഡ്ജിന് മുകളില്‍ തൂങ്ങിക്കിടന്ന് ഒരു മോഷണം അതാണ് ഇപ്പോള്‍ വൈറലാകുന്നത്. ട്രെയിനില്‍ വാതിലിനടത്തിരുന്ന യാത്ര ചെയ്യുന്ന യുവാക്കളിലൊരാളുടെ ഫോണ്‍ ആണ് പാലത്തിന്റെ തൂണില്‍ തൂങ്ങിക്കിടന്ന കള്ളന്‍ തട്ടിപ്പറിച്ചത്. യുവാക്കളിലൊരാള്‍ ഫോണ്‍ കയ്യില്‍ പിടിച്ച് വീഡിയോ എടുക്കുകയായിരുന്നു.

മറ്റൊരാള്‍ പുറകില്‍ നിന്നും വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പെട്ടന്ന് കയ്യിലുള്ള ഫോണ്‍ കള്ളന്‍ തട്ടിപ്പറിച്ചു. സ്പീഡില്‍ പായുന്ന ട്രെയിനിന് പുറത്തുനിന്ന് അകത്തുള്ളയാളുടെ ഫോണ്‍ തട്ടിയെടുത്ത വിരുധന്‍ അസാമാന്യനാണെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്. വിഡിയോ സ്ലോമോഷനില്‍ കണ്ടാല്‍ മാത്രമാണ് എന്താണ് സംഭവിച്ചിരിക്കുക എന്ന് മനസ്സിലാക്കാനാകൂ. ബിഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു മോഷണം നടന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: