അല്‍ബനി സിറ്റി: കോടതി മുറിയില്‍ വിചാരണ നടക്കുന്നതിനിടെ യുവതി നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ടു. അമേരിക്കയിലെ അല്‍ബനി സിറ്റിയിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്. കോടതി മുറിയിലെ നടപടികള്‍ ചിത്രീകരിക്കുന്നത് നിര്‍ത്താന്‍ പ്രതിയോട് ആവശ്യപ്പെട്ടതോടെ അവര്‍ പ്ലാസ്റ്റിക് കവറില്‍ കൊണ്ടുവന്ന പാറ്റകളെ തുറന്നുവിടുകയായിരുന്നു.
പാറ്റകളെ പൂര്‍ണ്ണമായു തുരത്താനായി കോടതി താത്കാലികമായി നിര്‍ത്തി വച്ചു. പുകയിട്ട് പാറ്റകളെ നശിപ്പിച്ചതിന് ശേഷമാകും കോടതി തുറക്കുക. പാറ്റയെ തുറന്നുവിട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു കേസില്‍ പ്രതിയായ സ്ത്രീയുടെ വിചാരണ നടക്കുന്നതിനിടെ കോടതിയില്‍ വച്ച് തര്‍ക്കമുണ്ടായി. ഇത് പ്രതികളിലൊരാള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
കോടതി നടപടികള്‍ അലങ്കോലമാക്കിയതിന് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് റിലീസ് ചെയ്തു. ചെയ്തത് ആക്ടിവിസമല്ലെന്നും ക്രിമിനല്‍ കുറ്റമാണെന്നും കോടതി നടപടികള്‍ അലങ്കോലമാക്കിയതില്‍ കോടതി അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.