Month: June 2022

  • Crime

    ജി.എസ്.ടി. ഇന്റലിജിന്‍സ് വിഭാഗം 37 ലക്ഷത്തിന്റെ തങ്കക്കട്ടികള്‍ പിടികൂടി

    ചെങ്ങന്നൂര്‍: രേഖകള്‍ ഇല്ലാതെ കടത്തിയ 721.71 ഗ്രാം തങ്കക്കട്ടികള്‍ ജി.എസ്.ടി. ഇന്റലിജിന്‍സ് വിഭാഗം പിടികൂടി. വിപണിയില്‍ 37 ലക്ഷം രൂപ വിലമതിക്കുന്ന 24 ക്യാരറ്റ് തങ്കക്കട്ടികളാണ് കടയില്‍നിന്ന് വാഹനത്തിലേക്ക് സ്വര്‍ണം കടത്തുന്നതിനിടെ കോട്ടയം ടൗണില്‍നിന്ന് പിടികൂടിയത്. ജോ.കമ്മിഷണര്‍(ഇന്റലിജിന്‍സ്) കിരണ്‍ ലാലിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണര്‍ വി. അജിത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന ടാക്സ് ഓഫീസര്‍ ജെ. ഉദയകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ടി.ഒമാരായ ഗണേഷ് ആര്‍, നാരായണന്‍ നമ്പൂതിരി, പ്രമോദ്, രാജേഷ്, സുപ്രിയ, രേണു, അനുമോള്‍, സജീവ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് നടത്തിയ പരിശോധന നടത്തി തങ്കക്കട്ടികള്‍ പിടികൂടിയത്.  

    Read More »
  • Crime

    പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് പണം കവര്‍ന്നു

    കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ഓഫീസില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ, കറുത്ത മുഖംമൂടിയിട്ടെത്തിയ മോഷ്ടാവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നു. കറുത്ത വസ്ത്രങ്ങളും െകെയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുന്നത് സി.സി. ടിവി ദൃശ്യത്തില്‍ കാണാം. പരുക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് മെഡിക്കല്‍ കോളജ് പോലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തി. സംഘത്തില്‍ എത്ര പേരുണ്ട് എന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

    Read More »
  • Crime

    സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ അഡ്വ. കൃഷ്ണരാജും എച്ച്ആര്‍ഡിഎസും ചില രാഷ്ട്രീയക്കാരും: ഷാജ് കിരണ്‍

    കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണ്‍. അഡ്വ. കൃഷ്ണരാജും എച്ച്ആര്‍ഡിഎസും ചില രാഷ്ട്രീയക്കാരുമാണ് ഈ ആരോപണങ്ങള്‍ക്കു പിന്നിലെന്നും ഷാജ് ആരോപിച്ചു. എന്തിനാണ് നാലു പേരുകള്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ വക്കീലിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന പറഞ്ഞു. ഈ പറഞ്ഞ വക്കീലിന് ഫീസ് കൊടുക്കുന്നില്ല. എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് വക്കീലിനെ വച്ചത്. കേസ് അവസാനിച്ച് ഇഡിയുടെ കൈയില്‍ നിന്നും പണം കിട്ടുമ്പോള്‍ വക്കീലിനുള്ള ഫീസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞതായും ഷാജ് വെളിപ്പെടുത്തി. മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ അടുത്ത സുഹൃത്ത് ഷാജ് കിരണ്‍ ശ്രമിച്ചതായി സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു. ഷാജ് കിരണ്‍ അടുത്ത സുഹൃത്താണ്. താന്‍ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരണ്‍ പാലക്കാട് വന്നത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് തലേ ദിവസം പറഞ്ഞിരുന്നു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്നു പറഞ്ഞത് ഷാജ് ആണ്. മുഖ്യമന്ത്രിയുടെ…

    Read More »
  • Crime

    ഹരിദാസന്‍ വധക്കേസ് പ്രതിയെ അന്വേഷിച്ച് മടങ്ങിയ പോലീസ് ജീപ്പിന് നേരേ ബോംബേറ്

    തലശേരി: സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കെ. ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ചു മടങ്ങുന്ന ന്യൂമാഹി പോലീസ് ജീപ്പിന് ബോംബേറ്. ആര്‍ക്കും പരുക്കില്ല. കേസില്‍ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെ കേളോത്ത് വീട്ടില്‍ ദീപക് എന്ന ഡ്രാഗണ്‍ ദീപുവിന്റെ (30) വീട്ടില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്നു പോലീസിനുനേരേ ബുധനാഴ്ച അര്‍ധരാത്രി 11.30നാണ് ബോംബെറിഞ്ഞത്. മാഹി പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലക്കര െമെദ കമ്പനിക്കു സമീപമെത്തിയപ്പോള്‍ ജീപ്പിന് പിന്നിലാണ് ബോംബെറിഞ്ഞത്. ന്യൂമാഹി എസ്.ഐ: ടി.എം വിപിനും സംഘവുമാണ് ജീപ്പിലുണ്ടായത്. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഹരിദാസനെ കാലിന് വെട്ടിവീഴ്ത്തി കൊലപാതകത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് പിടികിട്ടാനുള്ള മൂന്നും നാലും പ്രതികള്‍. കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂര്‍ ജില്ലയില്‍ നിന്ന് 98 ലക്ഷം രൂപ തട്ടിപ്പറിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി ദീപക്കിനെനേരത്തെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. നാലാംപ്രതി ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ പുണര്‍തത്തില്‍ നിഖില്‍ എന്‍ നമ്പ്യാറും (27) ഒളിവിലാണ്. നിഖില്‍…

    Read More »
  • Crime

    വീട്ടില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ പാക്ക് മുന്‍ എംപിയും ടിവി അവതാരകനുമായ ആമിര്‍ ലിയാഖത്ത് മരിച്ചു

    കറാച്ചി: പാക്കിസ്ഥാനിലെ മുന്‍ എംപിയും പ്രശസ്ത ടെലിവിഷന്‍ അവതാരകനുമായ ആമിര്‍ ലിയാഖത്ത് (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) നേതാവായ ആമിറിനെ കറാച്ചി ഖുദാദദ് കോളനിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധന്‍ രാത്രി ആമിറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ആമിറിന്റെ മുറിയില്‍നിന്ന് നിലവിളി കേട്ടതായി ഡ്രൈവര്‍ ജാവേദ് പറഞ്ഞു. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മറുവശത്തുനിന്നു പ്രതികരണമൊന്നും ലഭിക്കാതായപ്പോള്‍, വീട്ടുജോലിക്കാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആമിര്‍ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആമീര്‍ ലിയാഖത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖുദാദദ് കോളനിയിലുള്ള ആമിറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. മരണം…

    Read More »
  • Life Style

    നിങ്ങളുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ഷെയുടെ പുതിയ പ്രീ-ഓണ്‍ഡ് കാര്‍ പ്രോഗ്രാം

    എന്നെങ്കിലും തങ്ങളുടെ ഗാരേജില്‍ ഒരു പോര്‍ഷെ സ്വന്തമാക്കുക എന്ന സ്വപ്‌നത്തില്‍ ജീവിച്ച നിരവധി പോര്‍ഷെ ആരാധകരുണ്ട്. പക്ഷേ ആഡംബര സൂപ്പര്‍കാറായ പോര്‍ഷെ പുതിയത് വാങ്ങാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതാ അത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇപ്പോള്‍, ആ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ഷെ അതിന്റെ പുതിയ പ്രീ-ഓണ്‍ഡ് കാര്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ പോര്‍ഷെ അപ്രൂവ്ഡ് പ്രോഗ്രാമിന് കീഴില്‍ പ്രീ-ഓണ്‍ഡ് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായി പോര്‍ഷെ ഇന്ത്യ മാറിയതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പോര്‍ഷെ അംഗീകൃത പ്രോഗ്രാമിന് കീഴില്‍ രാജ്യത്ത് പ്രീ-ഓണ്‍ഡ് കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായി പോര്‍ഷെ ഇന്ത്യ മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കമ്പനി അതിന്റെ ഉപയോഗിച്ച കാറുകള്‍ക്ക് കുറഞ്ഞത് 12 മാസത്തേക്ക് സമഗ്രമായ വാറന്റി നല്‍കുന്നു. (ഇത് കാറിന്റെ പ്രായത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പോര്‍ഷെ പറയുന്നു). അതോടൊപ്പം 24 മണിക്കൂര്‍ റോഡ്സൈഡ് അസിസ്റ്റന്റിന്റെ പ്രയോജനവും ലഭിക്കുന്നു.…

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവരെ നാട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

    റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത രണ്ടു പേരെ നാട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ആക്രമണത്തിനിരയായ ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയും കുടുംബവും അടുത്തള്ള ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. ബസ് വൈകിയതോടെ കിട്ടിയ വാഹനങ്ങളില്‍ വീടെത്താനായി ശ്രമം. അതിനിടെ, പെണ്‍കുട്ടിയുടെ കുടുംബത്തിനു പരിചിതരായ പ്രതികള്‍ െബെക്കിലെത്തി. തുടര്‍ന്ന് ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെ െബെക്കില്‍ കയറ്റി വിട്ടു. എന്നാല്‍, വീട്ടിലേക്കു പോകുന്ന വഴിയില്‍ പ്രതികള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. വീട്ടില്‍ എത്തിയ കുട്ടി കുടുംബാംഗങ്ങളോട് സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ഇതുകേട്ട് ക്ഷുഭിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടി ക്രൂരമായി മര്‍ദിച്ചു. പിന്നീട് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഒരാള്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. രണ്ടാമനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശിയായ അഫ്‌സല്‍(31) ആണ് പൊലീസ് പിടിയില്‍ ആയത്. ഇന്‍സ്റ്റാഗ്രാം വഴി ആറു മാസം മുന്‍പ് ആണ് പ്രതി 17 വയസ്സുള്ള പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹിതനായ ഇയാള്‍ താന്‍ ആ ബന്ധം വേര്‍പെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നിട്ട് ഓട്ടോറിക്ഷയില്‍ പെരുമാതുറയിലുള്ള തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു. വര്‍ഷങ്ങളായി പെരുമാതുറയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാള്‍. കഠിനംകുളം പൊലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ. അന്‍സാരി എയുടെ നേതൃത്ത്വത്തില്‍ എസ്സ്.ഐ സം. വി, ഗ്രേഡ് എസ്.ഐ: ഷാജി പി, എസ്.സി.പി.ഒ. നജുമുദ്ദീന്‍, ബിജു, സി.പി.ഒ. വിഷ്ണുവിജയന്‍, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. അതേസമയം മലപ്പുറം മഞ്ചേരിയില്‍ പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടുപോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന…

    Read More »
  • Kerala

    ”സ്വന്തം മകളെ വിളിക്കുന്നതുപോലെ സ്‌നേഹത്തോടെ അവളെ വിളിച്ചു, ആ വിളിയില്‍ അവള്‍ വന്നു…” യുവതിയെ അനുനയിപ്പിച്ച പൊലീസുകാരന് അഭിനന്ദന പ്രവാഹം

    അടിമാലി: കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ മലമുകളിലെ പാറക്കെട്ടില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി അടിമാലി എസ്‌ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ സ്‌നേഹമാണ് ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്. ഇങ്ങനെയൊരു അനുഭവം തനിക്ക് ആദ്യമാണെന്നാണ് സന്തോഷ് പറയുന്നത്. രാവിലെ 7 നാണ് സ്റ്റേഷനില്‍ ആദിവാസി കുടിയിലെ പാറയിടുക്കില്‍ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ കയറിയതായി സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ എത്തുന്നത്. ഒപ്പം ഒരു എഎസ്‌ഐഐയും കൂട്ടി അവിടെ എത്തിയപ്പോള്‍ ബന്ധുക്കള്‍ അടുത്തേക്ക് പോയാല്‍ അവള്‍ മരിക്കുമെന്നാണ് പറയുന്നതെന്ന് അറിയിച്ചു. പക്ഷേ പിന്‍മാറാന്‍ തോന്നിയില്ല. മുന്നോട്ട് പെണ്‍കുട്ടി കയറി നില്‍ക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ മരിക്കുമെന്ന് അവള്‍ പറഞ്ഞു. എന്റെ വാക്കുകള്‍ കുട്ടി കേള്‍ക്കാന്‍ തയ്യാറായതോടെ, എനിക്ക് മനസിലായി അവള്‍ ആത്മഹത്യ ചെയ്യില്ലെന്ന്. തുടര്‍ന്ന് എനിക്കും ധൈര്യം കിട്ടി. വാക്കുകള്‍ എല്ലാം സ്‌നേഹത്തില്‍ അലിയിച്ച് ഞാന്‍ അവളെ വിളിച്ചു. അവള്‍ വന്നു. ഉദ്യോഗസ്ഥന്‍ പറയുന്നു. കുട്ടികളെ സ്‌നേഹത്തോടെ…

    Read More »
  • Crime

    മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടി; കോടതി വളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടകളുടെ ജന്മദിനാഘോഷം

    ആലപ്പുഴ: കോടതി വളപ്പില്‍ ക്വട്ടേഷന്‍ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശം വെച്ച കേസില്‍ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിന് പുന്നമടയില്‍ എത്തിയപ്പോഴാണ് അനീഷിനെയും സംഘത്തെയും എംഡിഎംഎയുമായി പൊലീസ് പിടിച്ചത്. അനീഷിനൊപ്പം കരണ്‍, ഡോണ്‍ അരുണ്‍ എന്നിവരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പകല്‍ നിന്നും ആയുധവും പിടിച്ചെടുത്തിരുന്നു. കുറഞ്ഞ അളവില്‍ മാത്രം മയക്കുമരുന്ന് പിടിച്ചത് കൊണ്ട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ആയിരുന്നു കോടതി വളപ്പിലെ ആഘോഷം. ആഘോഷത്തില്‍ പങ്കെടുത്തവര്‍ എല്ലാം ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.  

    Read More »
Back to top button
error: