Month: June 2022
-
NEWS
മലയാളത്തിലെ മഹത്തായ മാധ്യമപ്രവർത്തനം !!
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന കുഴഞ്ഞുവീണപ്പോൾ അതൊക്കെയും ഒപ്പിയെടുത്ത് നാട്ടുകാരെ കാണിക്കാൻ മത്സരിച്ച പ്രബുദ്ധ മലയാളിയുടെ “മഹത്തായ മാധ്യമപ്രവർത്തനം”തീർച്ചയായും കൈയ്യടി അർഹിക്കുന്നുണ്ട്. ഏറെനേരം ഈ ദൃശ്യം കാണിച്ചുകൊണ്ടിരുന്നവരിൽ മുമ്പൻ ശ്രേയാംസ്കുമാറിന്റെ മാതൃഭുമിയാണ് … ജോസ് തെറ്റയിലിന്റെ അങ്ങേയറ്റം സ്വകാര്യമായ ദൃശ്യങ്ങൾ വരെ എയർ ചെയ്ത മാതൃഭൂമിക്കെന്ത് സ്വകാര്യത, എന്ത് മാന്യത … !!? ഇമ്മാതിരി വഷളത്തരമൊക്കെ കൈയിൽ വെച്ചിട്ടാണ് നാട്ടുകാർക്ക് ക്‌ളാസെടുപ്പ് .. പണ്ട് യൂറോ കപ്പ് നടക്കുന്ന സമയത്ത് ഒരു സംഭവം ——————– രാവിലെ ക്രിസ്റ്റിൻ എറിക്സണെന്ന ഡെൻമാർക്ക് ഫുട്ബോൾ താരത്തിന്റെ ദാരുണാവസ്ഥയെപ്പറ്റിയുള്ള വാർത്തകളും ചിത്രങ്ങളും കാണുകയായിരുന്നു … കുഴഞ്ഞുവീണ താരത്തെ രക്ഷിക്കാൻ ഒരു നിമിഷം പാഴാക്കാതെ ടീം ക്യാപ്റ്റനും ഒപ്പമുള്ളവരും നടത്തിയ ഇടപെടലുകൾ …. കരഞ്ഞകണ്ണുകളുമായി നിൽക്കുന്ന താരത്തിന്റെ ഭാര്യയെ ചേർത്തുപിടിച്ചാശ്വസിപ്പിക്കുന്ന ക്യാപ്റ്റൻ … പ്രാഥമിക ചികിത്സക്കിടയിൽ താരത്തിന്റെ സ്വകാര്യത സംരക്ഷിക്കാൻ വട്ടംകൂടി നിന്ന താരങ്ങൾ … ഫുട്ബോൾ എന്നത് കേവലമൊരു കളിക്കപ്പുറം മഹത്തായ മാനവികതയുടെ ഒത്തുചേരൽ കൂടിയാണെന്ന്…
Read More » -
NEWS
കഞ്ചാവ് കടത്തിന്റെ വേരറുത്ത് കേരള പോലീസ്
ശ്രീകാകുളം: കേരളത്തിലേക്ക് കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് പഡേരു സ്വദേശി ബോഞ്ചി ബാബുവിനെ കേരള പോലീസ് സാഹസികമായി പിടികൂടി. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര- ഒഡിഷ അതിര്‍ത്തിയിലെ നക്‌സല്‍ ബാധിത പ്രദേശത്തെ ഒളി സങ്കേതത്തില്‍ നിന്നുമാണ് ഇയാളെ സാഹസികമായി പിടികൂടിയത്. കേരളത്തില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പഡേരുവില്‍ ക്യാമ്ബ് ചെയ്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിനിടെ സംഘര്‍ഷമുണ്ടാക്കിയ നാട്ടുകാരെ ആന്ധ്ര പോലീസിന്റെ സഹായത്തോടെ തടഞ്ഞ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദധാരിയാണ് പ്രതി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷാംസ്, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി എസ്.ഐ ടി.എം സൂഫി, എ.എസ്.ഐ ആന്റോ, എസ്.സി.പി.ഒ ടോണി അഗസ്റ്റിന്‍, ജീമോന്‍ ജോര്‍ജ്, ശ്യാം കുമാര്‍ പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More » -
NEWS
പകൽ ഉറക്കക്കാർ ഇത് വായിക്കാതെ പോകരുത്
തലേ രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽ പകൽ ഉറക്കവും ക്ഷീണവുമൊക്കെ അനുഭവപ്പെടുക സ്വാഭാവികം.എന്നാൽ ഒരു നല്ല ഉറക്കത്തിന് ശേഷവും പകൽ സമയങ്ങളിൽ ഉറക്കം, അലസത, മന്ദതാ മനോഭാവം എന്നിവയൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിലോ? തീർച്ചയായും ഇത് ശരിയായ രീതിയല്ല. പകൽ സമയത്തും നിങ്ങൾക്ക് ക്ഷീണവും ഉറക്കവും (Excessive Sleepiness) തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ശാരീരികവും മാനസികവുമായ ചില അടിസ്ഥാന പ്രശ്‌നങ്ങളുണ്ടാകാം അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത് എളുപ്പത്തിൽ പരിഹരിക്കാനാവും. 1. അനുചിതമായ ഉറക്കരീതി പകൽ നേരങ്ങളിൽ ഉറക്കം വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് രാത്രിയിലെ അനാരോഗ്യകരമായ ഉറക്കരീതി തന്നെയാണ്. കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ മതിയായ ഉറക്കം രാത്രി ലഭിക്കേണ്ടതുണ്ട്. രാത്രി നന്നായി ഉറങ്ങാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഉദാഹരണത്തിന്, ഉറങ്ങുന്നതിന് മൂന്ന് നാല് മണിക്കൂർ മുൻപ് വരേക്കും കഫീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ (ചായ അല്ലെങ്കിൽ കോഫി രൂപത്തിൽ ഉളളവ) ഒഴിവാക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായെങ്കിലും രാത്രി ഭക്ഷണം കഴിക്കുക. 2. സമ്മർദ്ദം…
Read More » -
NEWS
അസം റൈഫിള്‍സ് റിക്രൂട്ട്മെന്റ്;1380 ഒഴിവുകൾ
ന്യൂഡൽഹി: അസം റൈഫിള്‍സിൽ (assam rifles)1380 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 20 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ assamrifles.gov.in വഴി അപേക്ഷിക്കാം. ഒഴിവുകളും സംസ്ഥാനങ്ങളും ആന്‍ഡമാന്‍ & നിക്കോബര്‍: 1 ആന്ധ്രാപ്രദേശ്: 72 അരുണാചല്‍ പ്രദേശ്: 42 അസം: 57 ബീഹാര്‍: 107 ചണ്ഡീഗഡ്: 2 ഛത്തീസ്ഗഡ്: 32 ദാദറും ഹവേലിയും: 1 ഡല്‍ഹി: 12 ദാമന്‍ & ദിയു: 1 ഗോവ: 3 ഗുജറാത്ത്: 50 ഹരിയാന: 14 ഹിമാചല്‍ പ്രദേശ്: 4 ജമ്മു & കാശ്മീര്‍: 26 ജാര്‍ഖണ്ഡ്: 53 കര്‍ണാടക: 51 കേരളം: 39 ലക്ഷദ്വീപ്: 1 മധ്യപ്രദേശ്: 47 മഹാരാഷ്ട്ര: 71 മണിപ്പൂര്‍: 79 മേഘാലയ: 7 മിസോറാം: 85 നാഗാലാന്‍ഡ്: 115 ഒഡീഷ: 51 പുതുച്ചേരി: 2 പഞ്ചാബ്: 18 രാജസ്ഥാന്‍: 41 തമിഴ്‌നാട്: 57 തെലങ്കാന: 46 ത്രിപുര: 7 ഉത്തര്‍പ്രദേശ്: 123 ഉത്തരാഖണ്ഡ്: 7 പശ്ചിമ…
Read More » -
Crime
പ്രവര്‍ത്തകയുടെ കുളിമുറിയില്‍ ക്യാമറ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഒന്‍പതിനു വൈകിട്ടാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. കുളിമുറിയുടെ ജനാലയ്ക്കരികില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്തു വീണു. ഇതു കിട്ടിയതോടെ അയല്‍വാസിയും പാര്‍ട്ടി നേതാവുമായ ഷാജഹാനെ സഹായത്തിനായി വിളിച്ചു. അപ്പോഴാണ് നിലത്തുനിന്നു കിട്ടിയ ഫോണ്‍ ബെല്ലടിക്കുകയും ഇത് ഷാജഹാന്റെ ഫോണാണെന്ന് മനസിലാവുകയും ചെയ്തത്. ഇതോടെ പരാതിക്കാരി പാര്‍ട്ടിയെ വിവരമറിയിക്കുകയായിരുന്നു. പരാതി വന്നയുടന്‍ നടപടിയെടുത്തെന്ന് പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കേസില്‍നിന്ന് പിന്മാറരുതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശമെന്നും കേസില്‍ പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണെന്നും…
Read More » -
NEWS
അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി
അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. അന്റാര്‍ട്ടിക്കയിലെ റോസ് ദ്വീപ് പ്രദേശത്തെ വിവിധയിടങ്ങളിലായിട്ടാണ് മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഒരു സാംപിളില്‍ നിന്നു തന്നെ ശരാശരി 29 -ഓളം പദാര്‍ത്ഥങ്ങളും കണ്ടെത്തി. തുണിത്തരങ്ങളിലും കുപ്പികളിലും പൊതുവേ കാണപ്പെടുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയവയില്‍ ഏറിയ പങ്കും. പലപ്പോഴും പരിസ്ഥിതിക്ക് വീണ്ടെടുക്കാനാവത്ത തരത്തിലുള്ള പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കാനും ആവാസവ്യവസ്ഥയ്ക്ക് നാശം വരുത്താനും ഇവയ്ക്ക് സാധിക്കും. മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ കാരണമാകാറുണ്ട്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം പ്രദേശം സന്ദര്‍ശിച്ച ഗവേഷകര്‍ സ്റ്റെയിന്‍ലെസ് ബോട്ടിലുകളിലായി മഞ്ഞ് ശേഖരിച്ചു. തുടര്‍ന്ന് ഇവ ന്യൂസീലന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് കാന്റര്‍ബറിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട രീതിയിലുള്ള ശ്രദ്ധയും ഗവേഷകര്‍ പുലര്‍ത്തിയിരുന്നു. 13 ഇടങ്ങളില്‍ നിന്നും ശേഖരിക്കപ്പെട്ട മൈക്രോപ്ലാസ്റ്റിക് സാംപിളുകള്‍ ഇവിടെ പരിശോധിച്ചപ്പോള്‍ മറ്റ് 6 സാംപിളുകള്‍ റോസ് ദ്വീപിന് സമീപമുള്ള നിരീക്ഷണ…
Read More » -
India
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പര്‍ട്ടിയുടെ കാലുവാരിയ കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസ് പുറത്താക്കി
ന്യൂഡല്‍ഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പര്‍ട്ടിയുടെ കാലുവാരിയ എം.എല്‍.എ. ആയ കുല്‍ദീപ് ബിഷ്‌ണോയിയെ പുറത്താക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉള്‍പ്പെടെ കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഹരിയാണയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബി.ജെ.പി.- ജെ.ജെ.പി. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയും വിജയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നടപടി. കുല്‍ദീപ് ബിഷ്‌ണോയിയും മറ്റൊരു എം.എല്‍.എ.യും കാലുവാരിയതോടെയാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ശര്‍മയോട് പരാജയപ്പെട്ടത്. അദംപുരിലെ കോണ്‍ഗ്രസ് എം.എല്‍.എ. ആയ കുല്‍ദീപ് ബിഷ്‌ണോയി ബി.ജെ.പി.ക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാണ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടിരുന്നു. ബി.ജെ.പി.യുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്‌ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാര്‍ പറഞ്ഞിരുന്നു. കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാണയിലെ കോണ്‍ഗ്രസ്…
Read More » -
Tech
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക…. ബ്രൗസറിലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന ഇമോടെറ്റ് മാല്‍വെയര്‍ വീണ്ടും രംഗത്ത്
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ കണ്ടെത്തി. ബാങ്കിങ് രംഗത്തെ സൈബറാക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമായ ഇമോടെറ്റ് മാല്‍വെയറിന്റെ (ഋാീലേ)േ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള ഒരു മോഡ്യൂളാണ് ഗവേഷകര്‍ ക്രോം ബ്രൗസറില്‍ കണ്ടെത്തിയത്. ജൂണ്‍ ആറിന് സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമോടെറ്റ് മാല്‍വെയര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഇ4 ബോട്ട്നെറ്റ് ആണ് ഈ മോഡ്യൂള്‍ ക്രോം ബ്രൗസറില്‍ വിന്യസിച്ചത്. ഈ രീതിയില്‍ ശേഖരിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഡ്യൂള്‍ ലോഡറിനെ കൂടാതെ വ്യത്യസ്ത സി2 സെര്‍വറുകളിലേക്ക് അയക്കപ്പെടും. ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇമോടെറ്റ്. ഏറെ നവീനവും സ്വയം പ്രചരിക്കാന്‍ ശേഷിയുള്ളതും മോഡ്യുലാറുമായ ട്രോജന്‍ ആണിത്. പ്രധാനമായും കംപ്യൂട്ടറുകളിലേക്ക് പ്രവേശനം കിട്ടുന്നതിന് വേണ്ടിയുള്ള താക്കാലോയാണ് ഇമോടെറ്റ് ഉപയോഗിക്കുന്നത്. കംപ്യൂട്ടറുകളിലേക്ക് അനധികൃതമായ പ്രവേശം ലഭിച്ചുകഴിഞ്ഞാല്‍ അത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയും അവര്‍ ആവശ്യാനുസരണം ആ കംപ്യൂട്ടര്‍ ചൂഷണം ചെയ്യുകയും ചെയ്യും. 2014 മുതല്‍…
Read More » -
Kerala
മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞ് വീണ് സ്വപ്ന
പാലക്കാട്: പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മുഴുവന്‍ പുറത്ത് വരുന്നതിന് വേണ്ടിയാണ് രഹസ്യമൊഴി നല്‍കിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് ബാക്കി കാര്യം ചെയ്യാം. എന്തിനാണ് തന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വേട്ടയാടണമെങ്കില്‍ ഇനിയും വേട്ടയാടിക്കോളു, പക്ഷേ ഒപ്പമുള്ളവരേ വെറുതേ വിടണം. മാനസികമായി വലിയ പീഡനം അനുഭവിക്കുന്നുവെന്നും തന്നെ കൊന്നാല്‍ ഇത് മുഴുവന്‍ അവസാനിക്കുമെന്നും സ്വപ്ന പറയുന്നു. തന്റെ കണ്ണുനീര്‍ ഒരു ഭീരുവിന്റേത് അല്ലെന്നും ഒരുപാട് അനുഭവിക്കുന്ന ഒരു സ്ത്രീയുടെയാണെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ സ്വപ്ന കുഴഞ്ഞുവീഴുകയായിരുന്നു. ഷാജ് കിരണ്‍ എന്ന വ്യക്തിയുമായി സൗഹൃദം മാത്രമായിരുന്നു. ഓഡിയോ ക്ലിപ്പ് പ്രകാരം സരിത്തിനെ അറസ്റ്റ് ചെയ്തു. അതേ ഓഡിയോയില്‍ പറഞ്ഞത് പോലെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരേയും കേസെടുത്തു.…
Read More » -
NEWS
മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഗോവയിൽ കണ്ടെത്തി
പനാജി: കണ്ണൂരില്‍ നിന്നും ഗോവയില്‍ വിനോദയാത്രക്കെത്തി കടൽത്തിരയിൽപ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കണ്ണൂര്‍ സ്വദേശിയായ നിര്‍മല്‍ ഷാജു (21) ആണ് മരിച്ചത്. കണ്ണൂര്‍ ശ്രീകണ്ഡാപുരം ചെമ്ബേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്ബ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകിട്ടോടെ തിരയില്‍ പെട്ട നിര്‍മലിന്റെ മൃതദേഹം നേവിയുടെ സഹായത്താലാണ് കണ്ടെത്തിയത്.
Read More »