സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന കുഴഞ്ഞുവീണപ്പോൾ അതൊക്കെയും ഒപ്പിയെടുത്ത് നാട്ടുകാരെ കാണിക്കാൻ മത്സരിച്ച പ്രബുദ്ധ മലയാളിയുടെ “മഹത്തായ മാധ്യമപ്രവർത്തനം”തീർച്ചയായും കൈയ്യടി അർഹിക്കുന്നുണ്ട്. ഏറെനേരം ഈ ദൃശ്യം കാണിച്ചുകൊണ്ടിരുന്നവരിൽ മുമ്പൻ ശ്രേയാംസ്കുമാറിന്റെ മാതൃഭുമിയാണ് … ജോസ് തെറ്റയിലിന്റെ അങ്ങേയറ്റം സ്വകാര്യമായ ദൃശ്യങ്ങൾ വരെ എയർ ചെയ്ത മാതൃഭൂമിക്കെന്ത് സ്വകാര്യത, എന്ത് മാന്യത … !!? ഇമ്മാതിരി വഷളത്തരമൊക്കെ കൈയിൽ വെച്ചിട്ടാണ് നാട്ടുകാർക്ക് ക്‌ളാസെടുപ്പ് ..
പണ്ട് യൂറോ കപ്പ് നടക്കുന്ന സമയത്ത് ഒരു സംഭവം
——————–
രാവിലെ ക്രിസ്റ്റിൻ എറിക്സണെന്ന ഡെൻമാർക്ക് ഫുട്ബോൾ താരത്തിന്റെ ദാരുണാവസ്ഥയെപ്പറ്റിയുള്ള വാർത്തകളും ചിത്രങ്ങളും കാണുകയായിരുന്നു …
കുഴഞ്ഞുവീണ താരത്തെ രക്ഷിക്കാൻ ഒരു നിമിഷം പാഴാക്കാതെ ടീം ക്യാപ്റ്റനും ഒപ്പമുള്ളവരും നടത്തിയ ഇടപെടലുകൾ ….
കരഞ്ഞകണ്ണുകളുമായി നിൽക്കുന്ന താരത്തിന്റെ ഭാര്യയെ ചേർത്തുപിടിച്ചാശ്വസിപ്പിക്കുന് ന ക്യാപ്റ്റൻ …
പ്രാഥമിക ചികിത്സക്കിടയിൽ താരത്തിന്റെ സ്വകാര്യത സംരക്ഷിക്കാൻ വട്ടംകൂടി നിന്ന താരങ്ങൾ …
ഫുട്ബോൾ എന്നത് കേവലമൊരു കളിക്കപ്പുറം മഹത്തായ മാനവികതയുടെ ഒത്തുചേരൽ കൂടിയാണെന്ന് എപ്പോഴുമുണ്ടായിരുന്ന വിശ്വാസത്തെ ഒന്നുകൂടി ഉറപ്പിച്ച കാഴ്ചകളും നിമിഷങ്ങളും ….
ഇതിനിടയിൽ ഒരു ട്വീറ്റ് കൂടി രാവിലെ കണ്ടു .. അതിൽ പറയുന്നത് ” എറിക്സന്റെ ഭാര്യയുടെ കരയുന്ന ദൃശ്യങ്ങൾ എയർ ചെയ്ത ESPN മാപ്പുപറയണം” എന്നാണ് …
മനസിലേക്ക് ഉടനെയോടിവന്നത് കേരളത്തിലെ മാധ്യമങ്ങളാണ് … ട്വീറ്റ് ചെയ്തയാൾ യൂറോപ്പ്യൻ ആയതുകൊണ്ട് കേരളത്തിലെ മാധ്യമങ്ങളെ അറിയാൻ വഴിയില്ല ..അറിഞ്ഞിരുന്നെങ്കിൽ അയാൾ അങ്ങനെയൊരു അഭിപ്രായം പറയില്ല …
കേരളത്തിലായിരുന്നു സംഭവമെങ്കിൽ ഗ്രൗണ്ടിലേക്ക് ഇടിച്ചുകേറിച്ചെന്ന് ആ താരത്തിനുചുറ്റും കമ്പും വടിയും കാമറയുമായി അണിനിരന്നേനെ മാധ്യമങ്ങൾ എന്ന് അവരുടെ ഇതഃപര്യന്തമുള്ള രീതികൾ വെച്ച് പറയാൻ സാധിക്കും … “ഈയവസ്ഥയിൽ എറിക്സനെന്താണ് പറയാനുള്ളത് ” എന്ന സെൻസേഷണൽ ചോദ്യവും കേരളത്തിലെ നല്ലൊരുപങ്ക് മാധ്യമ റിപോർട്ടർമാരും ചോദിക്കാനും ശ്രമിച്ചേനെ … ഒപ്പം എറിക്സന്റെ ഭാര്യയുടെ വാക്കുകൾക്കായും അവർ പാഞ്ഞേനെ … അത്തരം അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട് …
മാനവികതയുടെ മഹത്തായ ഉദാഹരണം മാത്രമല്ല ഇന്നലെ യൂറോപ്പിലെ ആ കളിക്കളത്തിൽ കണ്ടത് .. നല്ലൊരുപരിധിവരെ ഉത്തരവാദിത്തപൂർണ്ണമായ മാധ്യമരീതിയുടെ കൂടിയാണ് … കേരളത്തിലെ മാധ്യമങ്ങൾക്കും ഇത്തരം സംസ്കാരം സ്വീകരിക്കാവുന്നതാണ് … കൈയിലെ കോലും തോളത്തെ കാമറയും എവിടെയൊക്കെ കൊണ്ടുചെല്ലാം എന്ന് ഒരിക്കൽകൂടി ആലോചിക്കാനുള്ള അവസരം …
——-
ആ സ്ത്രീയോട് സഹതാപം മാത്രം. സംഘപരിവാരത്തിന്റെ താങ്ങാൻ പറ്റാത്തത്ര സമ്മർദം ആ സ്ത്രീക്കുമേലെയുണ്ട് … പക്ഷെ ആ അന്തർനാടകങ്ങളിലേക്ക് കേരളത്തിലെ മാധ്യമങ്ങൾ കടന്നുചെല്ലില്ല … മൈക്ക് ഓപ്പറേറ്ററുടെ പണിയെടുക്കാനുള്ള ആംപിയറേ കേരളത്തിലെ മാധ്യമങ്ങൾക്കുള്ളൂ എന്ന് ഇതിനകം തന്നെ എത്രയോ തവണ തെളിയിച്ചിട്ടുള്ളതാണ് !!
ഇഡിയും സിബിഐയും ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ മാസങ്ങളോളം അലക്കിയിട്ടും അതിലൊരു തരിപോലും അഴുക്ക് കണ്ടെത്താൻ കഴിയാതെ ഇട്ടിട്ടുപോയ കേസാണിത്.ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പോലെ സംഘപരിവാർ സംഘടനയുടെ തലപ്പത്ത് തന്നെ സ്വപ്ന എത്തുകയും ചെയ്തു.പക്ഷെ അത് മറ്റൊരു കെണിയാണെന്ന് വൈകിയാണെങ്കിലും അവർ അറിയാൻ പോകുകയാണ്.
ഷാജ് കിരണിനെ വിളിച്ചു വരുത്തി പാലക്കാട് ചന്ദ്രനഗറിലെ എച്ച്ആർഡിഎസ്സ് ഓഫീസിൽ വച്ചാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്ന് തെളിഞ്ഞു കഴിഞ്ഞു.വിവരം ലീക്കായതോടെ പലരും പലവഴിക്ക് മുങ്ങിയും തുടങ്ങി.അതോടെ ആ സ്ത്രീ ഒറ്റപ്പെട്ടു.ഇതിന്റെ വരുവരായ്കകൾ അവർക്ക് നല്ല ബോധ്യമുണ്ട്.അത് അവരുടെ ബോഡി ലാംഗ്വേജിൽ പോലും തിരിച്ചറിയാം.ഇതൊന്നും ആ മാധ്യമ പ്രവർത്തകരുടെ കണ്ണുകൾ രേഖപ്പെടുത്തുകയില്ല.ഒരു സ്ത്രീയെ ഭരണകൂടം വേട്ടയാടുന്നതിന്റെ ഹൈലൈറ്റ് തയാറാക്കുന്ന തിരക്കിലായിരുന്നു അവരപ്പോഴും.പക്ഷെ ഒരു സിപിഐഎം പ്രവർത്തകന്റെ മുൻ ഡ്രൈവറോ മറ്റോ ഏതെങ്കിലും പീഡനക്കേസിലോ കവർച്ചാക്കേസിലോ പെട്ടിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല അവരുടെ ശൈലി.അതെ ഏറെ പഠിക്കാനുണ്ട്,മലയാള മാമാ പ്രവർത്തകരിൽ നിന്നും!!!