Month: June 2022

  • NEWS

    ആലപ്പുഴയില്‍ 10 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

    ആലപ്പുഴ : ജില്ലയിൽ ഈ മാസം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ചത് പത്തുപേർക്ക്.ഇതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കെട്ടിനില്‍ക്കുന്ന വെളളത്തിലും ഈര്‍പ്പമുള്ള മണ്ണിലും എലിപ്പനിയുടെ രോഗാണുക്കള്‍ ഉണ്ടാകാനിടയുണ്ട്. എലി, നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ മണ്ണിലും വെളളത്തിലും കലരുന്നത്. ഒഴുക്കില്ലാത്ത വെളളത്തില്‍ എലിപ്പനി രോഗാണു കൂടുതല്‍ ഉണ്ടായേക്കാം. ഇത്തരം വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ശരീരത്തിലെ മുറിവുകളിലൂടെയും മറ്റുമാണ് രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുക. മണ്ണും വെളളവുമായി തുടര്‍ച്ചയായി സന്പര്‍ക്കുള്ള ശുചീകരണ ജോലിക്കാര്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പു പ്രവര്‍ത്തകര്‍, പാടത്തും പറമ്ബിലും പണിയെടുക്കുന്നവര്‍, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, കക്ക വാരുന്നവര്‍ തുടങ്ങുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ ഗുണനിലവാരമുളള കാലുറയും കൈയ്യുറയും ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. അഴുക്കു വെളളത്തിലും മണ്ണിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.     കുട്ടികളിലെ ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്.…

    Read More »
  • NEWS

    എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം

    കൊൽക്കത്ത: എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത് ഇന്ത്യയ്ക്കായി മലയാളി താരം സഹലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഗോളുകള്‍ നേടി. ജയത്തോടെ രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുമായി ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.   ആദ്യമത്സരത്തിൽ കംബോഡിയയെ ഇന്ത്യ 2–0ന് തോല്‍പിച്ചിരുന്നു.സുനില്‍ ഛേത്രിയുടെ ഇരട്ടഗോളുകളാണ് ഇന്ത്യയ്ക്ക് ആദ്യജയമമൊരുക്കിയത്.    

    Read More »
  • NEWS

    400 രൂപയുടെ നാണയം പുറത്തിറക്കി

    ന്യൂഡൽഹി : ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി 400 രൂ​​​പ​​​യു​​​ടെ നാ​​​ണ​​​യം പു​​​റ​​​ത്തിറക്കി.ഒ​​​ന്‍​​​പ​​​താ​​​മ​​​ത്തെ സി​​​ഖ് ഗു​​​രു​​​വാ​​​യ ശ്രീ ​​​ഗു​​​രു തേ​​​ഗ് ബ​​​ഹ​​​ദൂ​​​റി​​​ന്‍റെ നാ​​​നൂ​​​റാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റ​​​സ​​​ര്‍​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പു​​​തി​​​യ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. മും​​​ബൈയിലെ നാ​​​ണ​​​യ നി​​​ര്‍​​​മാ​​​ണ ശാ​​​ല​​​യി​​​ല്‍​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നാ​​​ണ​​​യ​​​ത്തി​​​ന് 35 ഗ്രാം ​​​തൂ​​​ക്കം വ​​​രും. 50 ശ​​​ത​​​മാ​​​നം വെ​​​ള്ളി​​​യും 40 ശ​​​ത​​​മാ​​​നം ചെ​​​മ്ബും അ​​​ഞ്ച് ശ​​​ത​​​മാ​​​നം നി​​​ക്ക​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നാ​​​ണ​​​യം നി​​​ര്‍​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കൊ​​​മെ​​​മ്മോ​​​റി​​​യ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള നാ​​​ണ​​​യം പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലിൽ ​​​ലഭിക്കില്ല.

    Read More »
  • Crime

    ഭാര്യയെ, മകൻ കൊന്നുവെന്ന് മൊഴി നൽകി; ഒടുവിൽ ഭർത്താവ് അറസ്റ്റിൽ

    അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിൽ രമ (65) മരിച്ച കേസിലാണ് ഭർത്താവ് ശശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് രമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ നാലും ശരീരത്തിൽ മൂന്നും മുറിവും ഉണ്ടായിരുന്നെന്നും ഇതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. പിന്നീട് മകൻ ശരത് മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് ശശിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ താനല്ല രമയെ കൊലപ്പെടുത്തിയതെന്നും മകൻ ശരത്തായിരിക്കാമെന്നുമാണ് ശശി പോലീസിനോട് മൊഴി നൽകിയത്. മരണ സമയത്ത് ശരത് ചേർത്തലയിൽ എംബിഎ പരീക്ഷക്ക് പോയിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ശശി കുറ്റം സമ്മതിക്കാതെ വന്നതോടെ വീണ്ടും ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തു. രമയുടെ സഹോദരി മരണ ദിവസം രാവിലെ രമയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ…

    Read More »
  • NEWS

    വീണ്ടും താരമായി ശ്രീജേഷ്;ഒളിമ്ബിക് ചാമ്ബ്യന്മാരെ വീഴ്ത്തി ഇന്ത്യ

    ബ്രസൽസ്: ഒളിമ്ബിക് ചാമ്ബ്യന്മാരായ ബെല്‍ജിയത്തെ വീഴ്ത്തി ഫി (FIH) പ്രൊ ലീഗ് ഹോക്കിയിൽ ആദ്യ വിജയം നേടി ഇന്ത്യ. 58ാം മിനുട്ടിലെ ഗോളോടെ 3-3 സമനിലയിൽ എത്തിയ ഇന്ത്യ ശ്രീജേഷിന്റെ മികവിൽ ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു.

    Read More »
  • NEWS

    സായിബാബ ഭക്തനായ ദേവദാസിന്റെ മുടി മുറിപ്പിച്ച് എംവിഡി

    ഇടുക്കി: 12 വര്‍ഷമായി കുട്ടികള്‍ ഇല്ലാതിരുന്ന ദേവദാസിന് സായിബാബയുടെ അനുഗ്രഹത്താലാണ് സന്താനഭാഗ്യം ലഭിച്ചത്.ഇതിനുശേഷം അദ്ദേഹത്തോട് ഭക്തി കൂടിയ ദേവദാസ് പുട്ടപറുത്തിയിലെ ആശ്രമത്തിലെത്തി സേവകനായി പ്രവര്‍ത്തിച്ചു. മുഖച്ഛായയില്‍ സായിബാബയോട് സാമ്യമുള്ള രൂപം ഉണ്ടെന്ന് ചിലര്‍ പറഞ്ഞതോടെ മുടി വളര്‍ത്തി.ഇതോടെ സായി ഭക്തർ കൂടുതല്‍ പ്രാത്സാഹനം നല്‍കി.പിന്നീട് തിരികെ നാട്ടിലെത്തിയിട്ടും മുടി മുറിച്ചില്ല. സ്ഥിരമായി ബൈക്കില്‍ യാത്ര ചെയ്യുന്ന ആളായതിനാൽ മുടി മൂലം ഹെല്‍മറ്റ് ധരിക്കാന്‍ കഴിയാതിരുന്നതോടെ പല തവണ പിഴ ഒടുക്കേണ്ടിവന്നു.     ഇതോടെയാണ് ഇതുവരെ കത്രിക തൊടാതെ കാത്തു സൂക്ഷിച്ച മുടി മുറിക്കാന്‍ ഇടുക്കി കബംമെട്ട് പുത്തന്‍പുരയ്ക്കല്‍ ദേവദാസ് തീരുമാനിച്ചത്. മുടിമുറിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.

    Read More »
  • NEWS

    ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ചു; മൂന്നു ദിവസത്തിനകം തല വെട്ടുമെന്ന് ഭീഷണി

    ലക്നൗ: ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായണ്‍ ത്യാഗിയ്ക്ക് വധഭീഷണി.മൂന്നു ദിവസത്തിനകം തലവെട്ടുമെന്നാണ് ദുബായിൽ നിന്നും വിളിച്ച ഫോൺകോളിൽ പറയുന്നത്.ഇതോടൊപ്പം കത്തും ലഭിച്ചിട്ടുണ്ട്. ഭീകരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് ഭീഷണി ഉയര്‍ത്തിയത്. ഹിന്ദിയില്‍ ആയിരുന്നു കത്ത്. +971569781862 എന്ന ദുബായ് നമ്ബരിൽ നിന്നാണ് കോൾ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തിൽ യുപി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    മലയാളിയുടെ സ്വന്തം പാച്ചിക്ക

    പുതുമുഖങ്ങളെ വെച്ച് നിർമിക്കുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ഇന്റർവ്യൂ നടത്തുന്നതിനിടെ വെട്ടാത്ത മുടിയും , ചെരിഞ്ഞ തോളും, മുഖം നിറയെ കറുത്ത പാടുകളും ആയി കടന്നു വന്ന ഒരു ചെറുപ്പക്കാരന് ഇന്റർവ്യൂ ബോർഡിലെ എല്ലാവരും നൂറിൽ പത്തിൽ താഴെ മാർക്ക് കൊടുത്തപ്പോൾ , അയാളിലെ നടനിലെ തീപ്പൊരി തിരിച്ചറിഞ്ഞു അയാൾക്ക്‌ നൂറിൽ 93 മാർക്ക് കൊടുത്ത് മോഹൻലാൽ വിശ്വനാഥൻ എന്ന ചെറുപ്പക്കാരനെ സിനിമയിലേക്ക് കൊണ്ട് വന്നയാളിനും ……… മലയാളി മിമിക്രി എന്ന പേര് കേട്ടിട്ട് കൂടി ഇല്ലാത്ത ഒരു കാലത്തു SD കോളേജ് ആലപ്പുഴയുടെ സ്റ്റേജുകളിൽ “മുഖം ” എന്ന പേരിൽ പ്രേം നസീറിനെയും , സത്യനെയും , ശിവാജി ഗണേശനെയും അനുകരിച്ചു കയ്യടി നേടിക്കൊണ്ടിരുന്ന കലാകാരനും ………. സൂപ്പർസ്റ്റാറുകളുടെ സിനിമകൾ മാത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ ആയിരുന്ന 80 കളിൽ പുതിയ നടന്മാരെയും ടെക്‌നീഷ്യൻ മാരെയും സംഗീത സംവിധായകനെയും കൊണ്ട് വന്നു സൂപ്പർഹിറ്റാക്കി ചരിത്രം സൃഷ്‌ടിച്ച വ്യക്തിക്കും ……  നാദിയ…

    Read More »
  • NEWS

    കത്തിത്തീർന്ന കല്ലടുപ്പുകൾ 

    കഴിഞ്ഞ അറുപത് വർഷങ്ങൾക്കുള്ളിൽ മലയാളികളുടെ അടുക്കള സംസ്കാരത്തിന് വളരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പല ഉപകരണങ്ങളും കൊരണ്ടിയോടൊപ്പം അപ്രത്യക്ഷമായി. രാവിലെ അഞ്ചുമണിക്ക് അടുപ്പ് കത്തിക്കുന്നതുമുതൽ രാത്രി വൈകും വരെ അന്ന് അടുക്കള സജീവമായിരിക്കും. തലേദിവസത്തെ ചാരം അടുപ്പിൽനിന്ന് വാരുന്നതുമുതൽ തുടങ്ങും അടുക്കളപ്പണികൾ. “പൊട്ടിയ ചട്ടുകമോ ചിരട്ട തവിയോ ഉപയോഗിച്ച് അടുപ്പു ചാലിൽ നിന്ന് ചാരം ഒരു പാളയിലേക്കോ  അല്ലെങ്കിൽ, അടുത്തു തന്നെ ഉണ്ടാക്കിയ ചെറിയ ചാരക്കുഴിയിലേക്കോ  വാരിക്കളയുമ്പോൾ പൊടിയോടൊപ്പം വമിക്കുന്ന ഒരു ക്ഷാരഗന്ധമുണ്ട്. ചിലപ്പോൾ അത് മൂക്കിൽ കയറി ചെറിയ അസ്വാരസ്യം ഉണ്ടാക്കും. ചുണ്ടു നനച്ചാൽ ചാരത്തിന്റെ രുചിയറിയും. കോരിയെടുത്ത ചാരം വിറകുപുരയുടെ ഒരു മൂലയിൽ നിക്ഷേപിക്കാൻ ചെല്ലുമ്പോൾ ആ ചാരക്കുന്നിനു മുകളിൽ ഗാഢസുഷുപ്തിയിലാണ്ട  പൂച്ചയുടെ കൂർക്കം വലി കേൾക്കാം. ആ ദിവസാരംഭങ്ങൾ എത്ര സംഭവ ബഹുലമായിരുന്നു “ പര്യം പുറം.. അല്ലെങ്കിൽ പാതകം.. അടുക്കളയിലെ അടുപ്പ്‌ വെച്ചിരുന്ന ഉയരമുള്ള തറകൾക്ക്  അങ്ങനെയാണ്‌ പലയിടത്തും പറഞ്ഞു പോന്നിരുന്നത്‌. വീടിന്റെ വടക്കേപ്പുറത്താവും എപ്പോഴും അടുക്കള.…

    Read More »
  • NEWS

    ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    ഓരോ മഴക്കാലവും സഞ്ചാരികളുടെ മനസ്സിലേക്ക് കൊണ്ടുവരുന്ന ചില കാഴ്ചകളുണ്ട്.ആര്‍ത്തലച്ചു പെയ്യുന്ന മഴയോട് ചേര്‍ത്തു നിര്‍ത്തുവാന്‍ പറ്റിയ വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകള്‍.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ കർണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്. എത്ര തവണ കണ്ടാലും ഓരോ നോക്കിലും പുത്തന്‍ ഭാവങ്ങളും കാഴ്ചകളും പകരുന്ന ജോഗ് വെള്ളച്ചാട്ടം ഒരിക്കല്‍ മനസ്സില്‍ കയറിയാല്‍ പിന്നീടൊരിക്കലും ഇറങ്ങിപ്പോകില്ല. കോടമഞ്ഞിലലിഞ്ഞു നില്‍ക്കുന്ന സഹ്യനില്‍ നിന്നും ഒഴുകിയിറങ്ങുന്ന കാഴ്ച മാത്രം മതി ജോഗ് എന്താണെന്ന് മനസ്സിലാക്കുവാന്‍.കാട്ടുപാതകള്‍ താണ്ടിയെത്തിച്ചേരുന്ന വ്യൂ പോയിന്‍റും സാഹിസിക സഞ്ചാരികളെ പോലും അതിശയിപ്പിക്കും. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു ജലപാതങ്ങള്‍ ചേര്‍ന്നാണ് ജോഗ് വെള്ളച്ചാട്ടം ഉണ്ടായിരിക്കുന്നത്. രാജയാണ് ഏറ്റവും ഉയരത്തില്‍ നിന്നും വരുന്നത്. താഴേക്ക് പതിക്കുന്നതിനിടില്‍ റോററുമായി ഇത് കൂടിച്ചേരും. അലറിവിളിച്ച് താഴേക്ക് പതിക്കുന്നതിനാലാണ് ഇതിന് റോറര്‍ എന്ന പേരു വന്നതെന്നാണ് പറയുന്നത്. റാണി വളരെ ശാന്തമായാണ് താഴേക്ക് പതിക്കുന്നത്. റോക്കറ്റാവട്ടെ, ,ഒരു ജെറ്റ് പോലെ താഴേക്ക് പതിക്കുന്നു. ശതാവരി നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം…

    Read More »
Back to top button
error: