Month: June 2022

  • Sports

    ഇന്ത്യക്ക് ആനന്ദം, അഭിമാനം ഈ മധുരപ്പതിനാറുകാരന്‍

    ഒസ്ലോ: നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യയുടെ അഭിമാനമായി യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നനാന്ദ. നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ വീണ്ടും ചെസ് ലോകത്തെ ചര്‍ച്ചായത്. ഗ്രൂപ്പ് എ വിഭാഗത്തിലാണ് ഇന്ത്യയുടെ ഭാവി ചെസ് ലോക ചാമ്പ്യന്‍ പ്രതീക്ഷയായ ഈ പതിനാറുകാരന്‍ കിരീടം നേടിയിരിക്കുന്നത്. ഒന്‍പത് റൗണ്ടില്‍ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന്‍ സിയോ മൂന്നാമതുമെത്തി. ഇന്ത്യന്‍ താരമായ പ്രണീത് ആറ് പോയിന്റുമായി ആറാമതായി. അവസാന റൗണ്ടില്‍ പ്രണീതിനെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ കിരീടം നേടിയത്. ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്. ഒന്‍പത് റൗണ്ടില്‍ ഒരു തോല്‍വി പോലും താരത്തിനുണ്ടായിട്ടില്ല. 16കാരനായ നോര്‍വെയുടെ ജയത്തോടെ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചു. ഇന്ത്യ ടീം ബിയിലാണ്…

    Read More »
  • NEWS

    തിരൂരിൽ ബസ് പുഴയിലേക്ക് മറിഞ്ഞു 

    തിരൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യതൊഴിലാളികളുമായി വന്ന ബസ് പുഴയിലേക്ക് മറിഞ്ഞു.അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. താനൂരില്‍ നിന്ന് മത്സ്യതൊഴിലാളികളുമായി അഴിമുഖത്തേക്ക് വന്ന എംപറർ ബസാണ് അപകടത്തില്‍ പെട്ടത്. ബസിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ ഇറക്കിയതിന് ശേഷം പുറകോട്ടെടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

    Read More »
  • LIFE

    പത്ത് വര്‍ഷത്തിനിടെ ആകെ ജനിച്ചത് ഒറ്റ ആണ്‍കുട്ടി; വിചിത്രമായി ഒരു ഗേള്‍സ് ഒണ്‍ലി വില്ലേജ്!

    ലോകത്തിനാകെ അദ്ഭുതമാണ് പോളണ്ടിന്റെ തെക്ക് ഭാഗത്തുള്ള മിയസ്‌കെ ഒഡ്രിസ്‌കി എന്ന ചെറിയ ഗ്രാമം. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരൊറ്റ ആണ്‍കുട്ടി മാത്രംമാണ് ഇവിടെ ജനിച്ചത്്, അതും കഴിഞ്ഞ വര്‍ഷം മേയില്‍. ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞാല്‍ കൊലപാതകം നടത്തിയിരുന്ന ആളുകളുള്ള നമ്മുടെ നാട്ടില്‍ ഈ വാര്‍ത്ത ഏറെ അതിശേയാക്തി നിറഞ്ഞതായി തോന്നുമെങ്കിലും സംഗതി സത്യമാണ്. പെണ്‍കുട്ടികള്‍ മാത്രം ജനിക്കുന്ന ഗ്രാമമെന്ന പേരില്‍ മിയസ്‌കെ ഒഡ്രിസ്‌കി ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഏകദേശം മൂന്നുറോളം പേരുള്ള ഈ ഗ്രാമത്തില്‍ 2010 മുതല്‍ ആണ്‍കുട്ടികളൊന്നും ജനിക്കുന്നില്ല. ജനനരേഖകള്‍ അനുസരിച്ച്, 2009 മുതല്‍ നോക്കിയാല്‍ ആകെ ജനിച്ചത് ഒരു ആണ്‍കുട്ടി മാത്രമാണ്. ആണ്‍കുട്ടികളുടെ കുറവ് കാര്‍ഷിക സമൂഹമായ തങ്ങളുടെ ഗ്രാമത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികള്‍. അഗ്‌നിശമനാ സേനാംഗങ്ങള്‍ക്കായുള്ള ഒരു മത്സരത്തിനിടെയാണ് ആണ്‍കുട്ടികളുടെ കുറവ് അവര്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. യൂണിഫോം ധരിച്ച എല്ലാവരും പെണ്‍കുട്ടികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതോടെ ആണ്‍കുട്ടികള്‍ക്കായുള്ള കാത്തിരിപ്പായി. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ 12…

    Read More »
  • Kerala

    ഗൗതം അദാനിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി എം.വി. ഗോവിന്ദൻ; ക്രോണി കാപിറ്റലിസത്തിലൂടെയാണ് അദാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായതെന്നും ഇത് തനി കൊള്ളയാണെന്നും മന്ത്രി

    കണ്ണൂർ: ഇന്ത്യയിലെ അതിസമ്പന്നരിലെ മുൻനിരക്കാരനും വ്യവസായിയുമായ ഗൗതം അദാനിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി മുതിർന്ന സിപിഎം നേതാവും സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയുമായ എംവി ഗോവിന്ദൻ. ക്രോണി കാപിറ്റലിസത്തിലൂടെയാണ് അദാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായതെന്നും ഇത് തനി കൊള്ളയാണെന്നും എല്ലാം നമ്മുടെ (ഇന്ത്യാക്കാരുടെ) ചിലവിലാണെന്നും മന്ത്രി വിമർശിച്ചു. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പറഞ്ഞത് ഇങ്ങനെ: വിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. പണ മൂലധനം കേരളത്തിൽ കുറവാണ്. അപൂർവം ചിലരിലാണ് മൂലധനം കേന്ദ്രീകരിച്ചിരിക്കുന്നത്. അംബാനിയെ കടത്തിവെട്ടി അദാനി ഇന്ത്യയിൽ നിന്നുള്ള വലിയ ധനികനായി. സത്യത്തിൽ ഇത് ഉൽപ്പാദന വിതരണ ഘടനയെ അടിസ്ഥാനപ്പെടുത്തി മിച്ച മൂല്യം അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ തനി കൊള്ളയാണ്. ഇത് സഞ്ജിത മൂലധനമാണ്. ഇത് കട്ടുപറിച്ച് ഉണ്ടാക്കുന്നത്.  നമ്മുടെ പൊതുമേഖലാ സ്ഥാപനം വിറ്റുതുലയ്ക്കുന്നു. കടം വാങ്ങിയ തുകയൊന്നും ഇവൻ തിരിച്ചടക്കുന്നില്ല. നമ്മുടെ ചിലവിലാണ് ഇതെല്ലാം നേടുന്നത്. പൊതുമേഖലാ സ്ഥാപനം പോകുന്നു, ബാങ്കിൽ…

    Read More »
  • India

    പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ അവയെ ശക്തിപ്പെടുത്താൻ: നിർമ്മല സീതാരാമൻ

    ദില്ലി : പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ അവയെ തകർക്കാൻ അല്ലെന്നും മറിച്ച് ശക്തിപ്പെടുത്താൻ ആണെന്നും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. പ്രൊഫഷണൽ മാനേജ്മെന്റ് നയിക്കുന്ന കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി ഇവയെ മാറ്റിയെടുക്കാനാണ് ഓഹരി വിറ്റഴിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവർ പറഞ്ഞു. 1994 നും 2004 നും ഇടയിൽ ഇത്തരത്തിൽ ഓഹരി വിറ്റഴിച്ച് പൊതുമേഖലാസ്ഥാപനങ്ങളുടെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവർ ചൂണ്ടിക്കാട്ടി. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ്, ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ആവശ്യമാണെന്നും മാത്രമല്ല കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടായാലേ മതിയാകൂവെന്നും അവർ വ്യക്തമാക്കി. ഓരോ പൊതുമേഖലാ സ്ഥാപനവും എത്തിച്ചേരുന്നത് അത് നയിക്കാനും ശേഷിയുള്ള വ്യക്തികളുടെ പക്കലേക്ക് ആണെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാനും കൂടുതൽ നിക്ഷേപം സമാഹരിക്കാനും ഓഹരി വിറ്റഴിക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഷിപ്പിങ് കോർപ്പറേഷൻ,…

    Read More »
  • Careers

    ഡിആർഡിഒയിൽ സയന്റിസ്റ്റ് ഒഴിവുകൾ; അവസാന തീയതി ജൂൺ 28

    ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (ആർഎസി) സയന്റിസ്റ്റ് (സി, ഡി/ഇ, എഫ്) തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് DRDO RAC ന്റെ ഔദ്യോഗിക സൈറ്റായ rac.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 28 വരെയാണ്. 58 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. തസ്തികകളും ഒഴിവുകളുടെ എണ്ണവും സയന്റിസ്റ്റ് എഫ്: 3 സയന്റിസ്റ്റ് ഇ – 6 സയന്റിസ്റ്റ് ഡി – 15 സയന്റിസ്റ്റ് സി – 34 വിദ്യാഭ്യാസ യോ​ഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് എന്നിവർക്കും പുരുഷ ഉദ്യോഗാർത്ഥികൾക്കും റീഫണ്ടബിൾ അല്ലാത്ത അപേക്ഷാ ഫീസ്  നൽകണം. 100/- യാണ് അപേക്ഷ ഫീസ്.  ഓൺലൈനായി മാത്രം അടയ്‌ക്കാവുന്നതാണ്. എസ്‌സി/എസ്‌ടി/ വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസില്ല.

    Read More »
  • Health

    കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75% വര്‍ധിച്ചു

    കഴിഞ്ഞ ദിവസം പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടെത്തപ്പെട്ടിരുന്നു. ‘ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജി’യിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. പൊതുവേ കൊവിഡിന് ശേഷം ആളുകളുടെ മൊബൈല്‍ ഫോണ്‍/ലാപ്ടോപ്/ഡെസ്ക്ടോപ്പ് സ്ക്രീന്‍ ടൈം കൂടിയെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമല്ല, ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രമേണ പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും രൂപത്തില്‍ അവതരിച്ച് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്നുമാണ് മറ്റൊരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയയിലുള്ള ‘ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ട്ട് ഓണ്‍ ഏജിംഗ്’ ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്ക്രീന്‍ ടൈം കൂടുന്നത് തീര്‍ച്ചയായും കണ്ണുകളെ മോശമായി ബാധിക്കും. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ജൈവഘടികാരത്തെ ( ഉറക്കവും ഉണര്‍വും അടക്കം 24 മണിക്കൂര്‍ നേരവും നമ്മുടെ ശരീരവും മനസും പ്രവര്‍ത്തിക്കുന്നതിന് ജൈവികമായി തന്നെ ഒരു സമയക്രമം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ…

    Read More »
  • Kerala

    സ്വപ്‌നയുടെ അഭിഭാഷകനെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്

    കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനെതിരേ മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനുമാണ് കേസ്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ‘ഹൂറികളെ തേടിയുള്ള തീര്‍ത്ഥ യാത്ര. കൊണ്ടോട്ടിയില്‍ നിന്നും കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്. ആട് മേക്കാന്‍ താല്പര്യം ഉള്ള ആര്‍ക്കും കേറാം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’. എന്ന തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്. ഇതിനെതിരേയാണ് പരാതി നല്‍കിയത്്. കൃഷ്ണ രാജ് പോസ്റ്റ്…

    Read More »
  • Kerala

    സത്രം എയർസ്ട്രിപ്പ് : വിമാനം ഇറക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു

    ഇടുക്കി: സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. കൊച്ചിയിൽ നിന്നെത്തിച്ച എൻസിസി വിമാനം പരീക്ഷണ പറക്കലിനിടെ, റൺവേക്ക് തൊട്ടുമുകളിൽ എത്തിയെങ്കിലും നീക്കം വിജയിച്ചില്ല. മൂടൽമഞ്ഞാണ് ലാൻഡിംഗിന് തടസ്സമുണ്ടാക്കിയത്. രണ്ടുതവണ വട്ടമിട്ട് പറന്ന ശേഷം കൊച്ചിയിലേക്ക് മടങ്ങി. ഇത് രണ്ടാം തവണയാണ് സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം നടക്കുന്നത്. 650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പിൽ ചെറുവിമാനം ഇറക്കാനുള്ള നീക്കം നേരത്തെയും പരാജയപ്പെട്ടിരുന്നു. എയ‍ർ സ്ട്രിപ്പിന് സമീപത്തുള്ള മൺതിട്ടയാണ് അന്ന് ലാൻഡിം​ഗിന് തടസ്സം ഉണ്ടാക്കിയത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പിഡ‍ബ്ല്യുഡി വകുപ്പ് സത്രത്തിൽ എയർ സ്ട്രിപ്പ് നിർമിക്കുന്നത്. അതേസമയം എയർസ്ട്രിപ്പ് നിർമാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി നൽകിയ ഹ‍‍ർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പൊതുതാൽപര്യ ഹർജി പരിഗണിക്കവേ എയർസ്ട്രിപ്പിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. പെരിയാർ കടുവാ സങ്കേതത്തിന് എയർ സ്ട്രിപ്പ് ഭീഷണിയാണെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലം നൽകിയത്. പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ…

    Read More »
  • Kerala

    തീരമൈത്രി പദ്ധതി: മത്സ്യ തൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്എഎഫ്)ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി മത്സ്യതൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 20നും 50നും ഇടയില്‍ പ്രായമുളള മത്സ്യ തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്എഫ്ആര്‍)ല്‍ അംഗത്വമുളളവര്‍ രണ്ടു മുതല്‍ അഞ്ചു വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ട് അപേക്ഷ സമര്‍പ്പിക്കണം. പ്രകൃതി ദുരന്തം, മാറാ രോഗങ്ങള്‍ ബാധിച്ച കുടുംബങ്ങളില്‍ നിന്നുളള വനിതകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, വിധവകള്‍, തീര നൈപുണ്യ കോഴ്സില്‍ പങ്കെടുത്ത കുട്ടികള്‍, 20-40 വയസിനുമിടയിലുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ട്. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണ്‍, അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. അപേക്ഷകള്‍…

    Read More »
Back to top button
error: