Month: June 2022

  • NEWS

    ഒമാനിൽ നഴ്സുമാർക്ക് അവസരങ്ങൾ

    ഒമാനിലെ Leading Multi Speciality ഹോസ്പിറ്റലിലേക്ക് എല്ലാ വിഭാഗത്തിലേയ്ക്കും GNM / BSC ( Male & Female ) നഴ്സുമാർക്ക് അവസരങ്ങൾ   4 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള GNM നഴ്‌സുമാർക്കും 3 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള BSC നഴ്‌സുമാർക്കും ഇപ്പോൾ അപേക്ഷിക്കാം.   പ്രതിമാസ ശമ്പളമായി 420 – 450 ഒമാൻ റിയാൽ , താമസസൗകര്യം എന്നിവ ലഭ്യമാകുന്നു. Oman Prometric Mandatory ( 50% Above Score ) Age Limit : 37 Zoom Interview Date : 14th June 2022 Note : ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ 5 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ളവർക്കും നിലവിൽ Valid Licence ഉള്ളവർക്കും ഒമാൻ പ്രൊമെട്രിക് നിർബന്ധമില്ല     കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. Email : [email protected] Mob : +91 8073595491     (പൊതുജന താൽപ്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.നിജസ്ഥിതി അവരവർ…

    Read More »
  • NEWS

    യുകെയിൽ മലയാളി ഡോക്ടർ വാഹനാപകടത്തില്‍ മരണമടഞ്ഞു

    കവന്‍ട്രി : യുകെയിൽ കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു.ജൂൺ 10 വെള്ളിയാഴ്ച്ച രാവിലെ റോഡിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ ബോൾട്ടൺ ഹോസ്പിറ്റിലിൽ ജോലി ചെയ്തിരുന്ന കുട്ടനാട് സ്വദേശി ഡോക്ടർ ജ്യോതിസ് മണലിനാണ് (26 വയസ്സ്) മരണമടഞ്ഞത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ 10 മണിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.

    Read More »
  • Kerala

    എഡിജിപിയും ഷാജ് കിരണും തമ്മിൽ വിളിച്ചത് 19 തവണ

    സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ സ്ഥാനത്ത് നിന്നും നീക്കിയ വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം ആർ അജിത് കുമാറും ഷാജ് കിരണുമായി ഫോണിൽ വിളിച്ചത് 19 തവണയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതൽ വൈകിട്ടു വരെയാണ് ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയത്. ഇതിനു പുറമേ വാട്സാപ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ലൈഫ് മിഷൻ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി എസ് സരിത്തിനെ സ്വപ്നയുടെ വീട്ടിൽനിന്നും പിടിച്ചുകൊണ്ടു പോയത്. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഇത്രയും തവണ ഫോണിൽ വിളിച്ചതും വാട്സാപ് സന്ദേശങ്ങൾ കൈമാറിയതും. സ്വപ്നയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലൻസ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോൺ പിടിച്ചുവാങ്ങിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് എം ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്.…

    Read More »
  • NEWS

    ജീവിതം സന്തോഷകരമാക്കാൻ പത്ത് കാര്യങ്ങൾ

    ഒന്നു ശ്രദ്ധിച്ചാൽ ജീവിതം നമുക്ക് സന്തോഷകരമാക്കാവുന്നതേയുള്ളൂ.ഇതാ പത്ത് മാർഗങ്ങൾ എല്ലാ തര്‍ക്കങ്ങളിലും വിജയിക്കണമെന്ന് വാശി പിടിക്കരുത് മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അടുപ്പമുള്ളവരുമായി തര്‍ക്കം ഉണ്ടാവുമ്ബോള്‍ വിട്ടുകൊടുക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടായിരിക്കില്ല. വാദങ്ങളില്‍ എപ്പോഴും നിങ്ങള്‍ തന്നെ ജയിക്കണം എന്നായിരിക്കും കരുതുന്നത്. അതിന് വേണ്ടി ഏതറ്റം വരെയും പോവുന്നത് അവസാനിപ്പിക്കുക. എല്ലാ തര്‍ക്കങ്ങളിലും നിങ്ങള്‍ തന്നെ ജയിക്കണമെന്ന് കരുതരുത്. എപ്പോഴും നെഗറ്റീവായി ചിന്തിക്കാതിരിക്കുക എല്ലാ സമയത്തും ശുഭാപ്തി വിശ്വാസമുള്ള ഒരാളായിരിക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാല്‍ അതേസമയം ചെറുവിഷയങ്ങളില്‍ പോലും നെഗറ്റീവ് ആയി മാറുന്നത് ഒട്ടും ശരിയല്ല.നിങ്ങള്‍ പോലും അറിയാതെയായിരിക്കും ഈ സ്വഭാവം നിങ്ങള്‍ക്ക് വന്നുചേരുന്നത്. അത്തരത്തിലുള്ള മോശം സ്വഭാവം ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നുവെങ്കില്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക. എല്ലാ സമയത്തും നെഗറ്റീവ് ആയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങളോട് മത്സരിക്കാത്തവരുമായി മത്സരിക്കരുത് നിങ്ങളാണ് ശരിയെന്ന് എല്ലായിടത്തും തെളിയിക്കേണ്ട കാര്യമില്ല. നിങ്ങളോട് മത്സരിക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്ത ആളുകളുണ്ടാവും. എല്ലാവരും നിങ്ങളുടെ എതിരാളികളാണെന്ന് കരുതി…

    Read More »
  • NEWS

    പ്രവാചക നിന്ദ; കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അറസ്റ്റിൽ

    കൊല്‍ക്കത്ത: ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ അറസ്റ്റില്‍.ഹൗറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ കേന്ദ്രമായി ഹൗറ മാറിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മജുംദാറിനെ പോലിസ് നേരത്തെ തടയുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, തന്റെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ഹൗറയിലെ പഞ്ചല ടൗണിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തത്.

    Read More »
  • NEWS

    ഉറക്കമില്ലായ്മ അലട്ടുന്നുവോ,കശകശ പഞ്ചസാര ചേർത്ത് കഴിക്കുക !!

    കസ് കസ് (കശ കശ ) ഡെസെർട്ടുകൾ രുചിക്കുമ്പോൾ അവയിൽ കറുത്ത നിറത്തിൽ കടുകു മണിപോലെയോ എള്ളുപോലെയോ കാണുന്ന കക്ഷിയാണ് കസ്കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്സ്.കറുപ്പു ചെടിയുടെ വിത്തുകളാണിവ. Papavar somniferum എന്നതാണ് കശകശയുടെ ശാസ്ത്രീയ നാമം. ഡെസർട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കശകശ ചേർക്കുന്നത്. വർഷങ്ങൾക്കു മുൻപുതന്നെ കശകശ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയൺ എന്നീ ധാതുക്കൾ കശകശയിൽ ധാരാളമുണ്ട്. ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കശകശ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. കശകശ നൽകും ആരോഗ്യഗുണങ്ങളെ അറിയാം. വായ്പുണ്ണിന് : വായ്പുണ്ണ് അകറ്റാൻ കശകശ സഹായിക്കുന്നു. പൊടിച്ച കശകശയിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് വായിലെ വ്രണങ്ങളെ അകറ്റുന്നു. മലബന്ധം അകറ്റുന്നു : കശകശയിലടങ്ങിയ ഭക്ഷ്യനാരുകൾ മലബന്ധം അകറ്റാൻ സഹായിക്കുന്നു. വയർ നിറഞ്ഞു എന്ന തോന്നൽ കൂടുതല് സമയത്തേക്ക് ഉണ്ടാക്കുന്നു. ഭക്ഷണത്തിനു മുൻപ് അല്പം പൊടിച്ച കശകശ കഴിക്കുകയോ ഭക്ഷ…

    Read More »
  • NEWS

    തുളസിയുടെ വിജയവും ചിറ്റപ്പന്റെ സ്വപ്നവും

    കായംകുളത്ത് ഗോവിന്ദമുട്ടം എന്ന കൊച്ചുഗ്രാമത്തിലാണ് തുളസീധരൻ ജനിച്ചത്. ദാരിദ്ര്യം പട്ടിണിയും നിറഞ്ഞ അവൻ്റെ ബാല്യകാലം. തുളസീധരൻ്റ കുട്ടിക്കാലത്തു തന്നെ അച്ഛൻ മരണപ്പെട്ടു.,കയർത്തൊഴിലാളിയായ അമ്മയും മൂന്നു മക്കളുമടങ്ങുന്ന തുളസിയുടെ കുടുംബം ദാരിദ്ര്യദു:ഖത്തിലാണ് കഴിഞ്ഞിരുന്നത്.  വീട്ടിലെ പരാധീനതകൾ കാരണം എഴാം ക്ലാസ്സിൽ പഠനം മുടങ്ങിയപ്പോൾ തുളസീ അമ്മയോടൊപ്പം റാട്ടു കറക്കാനും, തൊണ്ടു തല്ലാനും പോയിതുടങ്ങി . കൂലി പണിയെടുത്തു സമ്പാദിച്ച പണം കൊണ്ട് തുളസി, മുട്ടക്കച്ചവടം തുടങ്ങി.ആ കാലഘട്ടത്തിൽ അവർ മാവേലിക്കര ശുഭാനന്ദാശ്രമത്തിലെ ഭക്തരായി. പതിനേഴാമത്തെ വയസ്സിൽ കറ്റാനത്ത് കോയിക്കൽ ചന്തയിലെ ഒരു തേയില കടയിലെ, ജോലിക്കാരനായി – പിന്നീട് സ്വന്തമായി തേയിലക്കച്ചവടവും തുടങ്ങി. തുളസിക്ക് 19 വയസ്സുള്ളപ്പോൾ ഒരു ദിവസം ബോംബയിൽ നിന്നും ചിറ്റപ്പൻ തുളസിയുടെ വീട്ടിലെത്തി.തുളസിയെ ബോംബയിലേക്ക് കൊണ്ടുപോകാനാണ് അദ്ദേഹം എത്തിയത്.ചിറ്റപ്പന് ഒരു സ്വപ്നദർശനമുണ്ടായതിനാലാണ് തുളസിയെ കൂട്ടികൊണ്ട് പോകാൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.തല മുണ്ഡനം ചെയ്ത ഒരു ദിവ്യൻ, സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, കേരളത്തിൽ നിന്നും തുളസിയെ ബോംബയിലേക്ക് കൊണ്ടുവരണമെന്ന് പറയുകയും, ചിറ്റപ്പൻ…

    Read More »
  • NEWS

    വിമാനത്തില്‍ 15കാരന്‍ പീഡനത്തിനിരയായി;എയർ ഇന്ത്യ ജീവനക്കാരനെതിരെ പോക്‌സോ കേസ്

    കണ്ണൂർ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി.മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള 15കാരനാണ് പീഡനത്തിരയായത്. സംഭവത്തിൽ വിമാനത്തിലെ എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദ് എന്നയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.   ജൂണ്‍ അഞ്ചിനാണ് സംഭവം.ടോയ്ലറ്റിലേക്ക് പോയ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.  

    Read More »
  • NEWS

    ഡൽഹിയിൽ അഴുക്കുചാലില്‍ ഇറങ്ങിയ രണ്ടു പേർ മരിച്ചു

    ന്യൂഡല്‍ഹി: അഴുക്കുചാലില്‍ ഇറങ്ങിയ  രണ്ടു പേർ മരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി അഴുക്കുചാലില്‍ ഇറങ്ങിയ അബ്ദുള്‍ റഹ്മാന്‍ (21), റംസാന്‍ (22) എന്നിവരാണ് മരിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഡല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപമെന്റ് കോര്‍പറേഷന്‍ ഏരിയക്ക് സമീപമുള്ള അഴുക്കുചാലില്‍ ഇറങ്ങിയ രണ്ടു പേരാണ് മരിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

    Read More »
  • NEWS

    നികുതി വെട്ടിച്ച് കടത്തിയ 53.70ലക്ഷം രൂപയുടെ ബീഡി പിടികൂടി

    പുനലൂർ :നികുതി വെട്ടിച്ച്‌ തമിഴ്നാട്ടില്‍നിന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റിലൂടെ കേരളത്തിലേക്ക് കടത്തിയ 53.70ലക്ഷം രൂപയുടെ ബീഡി ജിഎസ്ടി സ്‍ക്വാഡ് പിടികൂടി. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. രണ്ടു ലോറിയിലായി കടത്തിയ ബീഡി പുനലൂര്‍ വാളക്കോട് പാലത്തിനു സമീപത്ത് വച്ചാണ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ എസ് മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ലോറികള്‍ കൊല്ലം സെയില്‍സ് ടാക്സ് കമീഷണറുടെ ഓഫീസില്‍ എത്തിച്ചു.  ആലപ്പുഴയിലേക്കാണ് ബീഡി കൊണ്ടുവന്നതെന്നാണ് വിവരം.കഴിഞ്ഞ ദിവസം പച്ചക്കറികള്‍ക്കിടയില്‍ കടത്തിയ 10ലക്ഷം രൂപയുടെ ബീഡി ആര്യങ്കാവില്‍ പിടിച്ചിരുന്നു.

    Read More »
Back to top button
error: