NEWS

വ്യാജ ഓഡിയോ ക്ലിപ്പിന് പിന്നാലെ ‘കറുപ്പ്’ കഥയും പൊളിഞ്ഞു

കൊച്ചി: ബിരിയാണിച്ചെമ്ബും ഫോണ്‍ബോംബുമൊക്കെ ചീറ്റിയതിന്റെ നിരാശയില്‍ പ്രതിപക്ഷം കെട്ടിപ്പൊക്കിയ ‘കറുപ്പ്’ വിരോധകഥയും പൊളിയുന്നു.
കൊച്ചിയിൽ രണ്ട് സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് മുഖ്യമന്ത്രി എത്തുമ്ബോള്‍ കറുത്ത ഷര്‍ട്ടണിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ആ ചിത്രം ഫെയ്സ്ബുക്ക് പേജില്‍ പങ്കിട്ടതോടെയാണ് ആ വ്യാജകഥയും പൊളിഞ്ഞത്. 
 
 
 ന്യൂസ് 18 കൊച്ചി യൂണിറ്റിലെ എം എസ് അനീഷ്കുമാറും 24 ന്യൂസിലെ അലക്സ് റാമുമാണ് കലൂര്‍ മെട്രോ സ്റ്റേഷനിലും ചെല്ലാനത്തും മുഖ്യമന്ത്രിയുടെ പരിപാടിയില്‍നിന്നുള്ള ചിത്രം പങ്കിട്ടത്. ‘ഇന്ന് ഫുള്‍ ബ്ലാക്ക് ഡ്രസായിരുന്നു. കലൂരില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി മുന്നിലൂടെ നടന്ന് അകത്തേക്കും പോയി, അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തേക്കും പോയി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്ന് കുശലം പറഞ്ഞതല്ലാതെ എന്നെ ആരും തടഞ്ഞുമില്ല, കറുപ്പ് മാറ്റിവരാന്‍ ആവശ്യപ്പെട്ടുമില്ല’ എന്ന കുറിപ്പോടെയാണ് അലക്സ് റാം ചിത്രം പങ്കിട്ടത്. ‘ചെല്ലാനത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍’ എന്നാണ് അനീഷിന്റെ ചിത്രത്തിലെ കുറിപ്പ്.
 
മെട്രോ സ്റ്റേഷനില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കറുത്ത മാസ്ക് നീക്കാന്‍ പറഞ്ഞത് പൊലീസല്ല.സ്ഥാപനത്തിന്റെ ജീവനക്കാരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാഡ്ജ് നല്‍കിയ ശേഷം കറുത്ത മാസ്ക് മാറ്റാമോ എന്ന് ചോദിച്ചത്.എന്നാല്‍, പൊലീസ് മാസ്ക് അഴിപ്പിച്ചു എന്നായിരുന്നു പ്രചാരണം.സെക്യൂരിറ്റി ഗാര്‍ഡാണ് മാസ്ക് അഴിപ്പിച്ചതെന്ന് മാതൃഭൂമി ഒന്നാംപേജില്‍ വ്യാജവാര്‍ത്തയും നല്‍കി. 
മെട്രോ സ്റ്റേഷനില്‍ കറുത്ത ചുരിദാര്‍ ധരിച്ചുവന്ന രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരെ തടഞ്ഞത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.ഒരാള്‍ യുവമോര്‍ച്ചാ നേതാവും രണ്ടാമത്തെയാള്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയുമാണ്.

Back to top button
error: