പട്രോളിംഗിനിടെ എസ്ഐയ്ക്ക് വെട്ടേറ്റു. നൂറനാടാണ് സംഭവം. എസ്ഐ വി.ആര്. അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.
കൈയ്ക്കും ചൂണ്ടുവിരലിനും ഗുരുതരമായി പരിക്കേറ്റ അരുണ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറനാട് സ്വദേശി സുഗതനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരനെ ഉപദ്രവിച്ചുവെന്ന പേരിൽ സുഗതനെതിരെ സ്റ്റേഷനിൽ പരാതി വന്നിരുന്നു. ഇതിനെ തുടർന്ന് സുഗതനെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.
പിന്നീട് പട്രോളിംഗിനിറങ്ങിയ എസ്ഐയെ സുഗതൻ ബൈക്കിൽ വന്ന് വടിവാളിന് വെട്ടുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.