ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്‌ക്കാര-പൊതുപരാതി വകുപ്പ് (DARPG) സമർപ്പിച്ച നാഷണൽ ഇ-ഗവേർണൻസ് സർവീസ് ഡെലിവറി അസ്സെസ്മെന്റ് (NeSDA) പ്രകാരം കേരളം ഇന്ത്യയിൽ ഒന്നാം സ്‌ഥാനത്ത്.
ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേർണൻസ് വഴിയുള്ള പൊതുസേവന നിർവ്വഹണത്തിലെ മികവ് കണക്കാക്കിയാണ് NeSDA റിപ്പോർട്ട് തയ്യാറാക്കിയത്.
വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച്
സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവ്വഹണം സാധ്യമാക്കാൻ കഴിഞ്ഞതുമൂലമാണ് സംസ്‌ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഏറ്റവും കൂടുതൽ സ്കോർ നേടാൻ കേരളത്തിന് കഴിഞ്ഞത്.