പാലക്കാട്: ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് ആദിവാസികളുടെ പട്ടയഭൂമി കൈയേറിയെന്ന പരാതിയില്‍ ംസ്ഥാന എസ് സി- എസ് ടി കമ്മിഷന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒറ്റപ്പാലം സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ നിര്‍മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും പരാതിയുണ്ട്. ഇനി വീടുകള്‍ നിര്‍മിക്കാന്‍ എച്ച്ആര്‍ഡിഎസിന് അനുവാദം നല്‍കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയിലാണ് നടപടി. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എച്ച്.ആര്‍.ഡി.എസിനെതിരേ കേസെടുത്തത് സ്വപ്‌നയ്‌ക്കെതിരായ നീക്കങ്ങളുടെ ഭാഗമായും കൂട്ടിവായിക്കപ്പെടുന്നുണ്ട്.
ഇപ്പോള്‍ എച്ച്ആര്‍ഡിഎസിലെ സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി ഡയറക്ടറാണ് സ്വപ്ന സുരേഷ്. സര്‍ക്കാരിനെതിരേ സ്വപ്‌ന ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലും സര്‍ക്കാരിനെതിരായ ഗൂഢാലോചന കേസില്‍ കെ.ടി. ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലു, സ്വപ്‌നയുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ അന്വേഷണങ്ങള്‍ ശക്തമാകുന്നതിനു പിന്നാലെയാണ് ഇപ്പോള്‍ എച്ച്.ആര്‍.ഡി.എസിനെതിരേയും അന്വേഷണ ഉത്തരവ് വന്നിരിക്കുന്നത്.