Month: June 2022

  • NEWS

    ആയുധ വിപണിയുടെ ഹബ്ബാകാന്‍ ഉത്തർപ്രദേശ്;ഇസ്രയേലുമായി സഹകരിച്ച്‌ ഇന്ത്യ നിര്‍മിക്കുന്ന ആയുധ ഫാക്ടറികള്‍ എല്ലാം യുപിയില്‍ 

    ലഖ്‌നൗ: ആയുധ വിപണിയുടെ ഹബ്ബാകാന്‍ തയാറെടുത്ത് ഉത്തര്‍ പ്രദേശ്.ഇസ്രയേലുമായി സഹകരിച്ച്‌ ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങളുടെ ഫാക്ടറികള്‍ എല്ലാം തന്നെ യുപിയില്‍ ആരംഭിക്കാൻ തീരുമാനമായി. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാവൊര്‍ ഗിലൊനുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.ഇന്ന് ലഖ്നൗവില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

    Read More »
  • NEWS

    സൗദി അറേബ്യയെ തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ

    ന്യൂഡൽഹി: മെയ് മാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി റഷ്യ.സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി മാറിയത്. ഇറാഖാണ് ഒന്നാമത്.മേയ് മാസത്തില്‍ ഇന്ത്യന്‍ റിഫൈനേഴ്‌സിന് പ്രതിദിനം 819,000 ബാരല്‍ (ബിപിഡി) റഷ്യന്‍ എണ്ണ ലഭിച്ചു.ഇത് ഇതുവരെയുള്ള ഒരു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഏപ്രിലില്‍ ഇത് 277,00 ആയിരുന്നു.

    Read More »
  • NEWS

    പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധം; അറസ്റ്റിലായ ഇന്ത്യക്കാരെ ഉടൻ നാടുകടത്തും

    കുവൈത്ത് സിറ്റി:പ്രവാചകനിന്ദയ്ക്കെതിരെ കുവൈത്തില്‍ പ്രകടനം നടത്തിയ ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.ഇവരെ നാട്ടിലേക്ക് ഉടൻ തിരിച്ചയയ്ക്കുമെന്നും കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പ്രകടനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കുവൈത്തില്‍ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ പ്രകടനം നടത്തിയ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ വേണ്ടെന്നും കുവൈത്ത് സര്‍ക്കാര്‍ ഒരിയ്ക്കലും ഇവരോട് മൃദുസമീപനം എടുക്കില്ലെന്നും കുവൈത്തിലെ പത്രപ്രവര്‍ത്തകനായ ജീവ്സ് എരിഞ്ഞേരി  പറഞ്ഞു.എല്ലാവരേയും ഉടനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ പ്രവാചകനിന്ദക്കെതിരെ ഫഹാഹീലില്‍ പ്രതിഷേധിച്ച ഇന്ത്യൻ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നെന്നും ഇവരെ നാടുകടത്താനാണ് തീരുമാനമെന്നും ‘ന്യൂസ്ദെൻ’ ഞായറാഴ്ച തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ വ്യാജവാർത്ത ആണെന്നായിരുന്നു ഇതിനോട് പലരും പ്രതികരിച്ചത്.ഈ വാർത്ത ആദ്യം പുറത്തുവിട്ടതും ന്യൂസ്ദെൻ ആയിരുന്നു.

    Read More »
  • NEWS

    വിമാനത്തിലെ ആക്രമണം:5 ലക്ഷം പിഴയും ഒരുവർഷം വരെ തടവുശിക്ഷയും; ഇ പി ജയരാജനും ശിക്ഷ അനുഭവിക്കേണ്ടി വരും

    കണ്ണൂർ: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതും, അവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തള്ളി മാറ്റിയതും ശിക്ഷാർഹമായ കുറ്റം. വിമാനത്തില്‍, കൃത്യമായ ദേശീയ -അന്താരാഷ്ട്ര നിയമങ്ങള്‍ നിലവിലുണ്ട്. അത് കൃത്യമായി പാലിക്കേണ്ടതുമുണ്ട്.വിമാനം പറന്നുയര്‍ന്നാല്‍ അതീവ സുരക്ഷാ മേഖലയായി ആണ് കണക്കാക്കുന്നത്. വിമാനത്തിന് അകത്ത് തടസ്സമുണ്ടാക്കുന്ന പ്രവര്‍ത്തനവും, അക്രമവും ഒരുവര്‍ഷം വരെ ശിക്ഷാര്‍ഹമായ കുറ്റമാണ്. അങ്ങനെ നോക്കുമ്ബോള്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതും, ജയരാജന്‍ അവരെ തള്ളിയിട്ടതും, ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർത്തിയത്.ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു.ഈ സമയം ജയരാജൻ ഇവരെ പിടിച്ചു തള്ളുകയായിരുന്നു.കണ്ണൂരില്‍ നിന്നാണ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത്. ഇന്നലെ വൈകുന്നേരം കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ…

    Read More »
  • LIFE

    ‘വിക്രം’ കുതിക്കുന്നു, അരുണ്‍ വിജയ്‍യുടെ ‘യാനൈ’ റിലീസ് വീണ്ടും മാറ്റി

    അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് ‘യാനൈ’. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ‘യാനൈ’യിലൂടെ ഹരി. ‘യാനൈ’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Yaanai). ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ ‘യാനൈ’യുടെ റിലീസ് അടുത്ത മാസം ഒന്നിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ‘വിക്ര’ത്തിന്റെ മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. കമല്‍ഹാസന്റെ വിക്രം എന്ന ചിത്രത്തിന് റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന വിജയം ഉണ്ടാകട്ടെയെന്ന ആശംസകളോടെയാണ് ‘യാനൈ’യുടെ റിലീസ് മാറ്റിയ വിവരം അരുണ്‍ വിജയ് ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചിരിക്കുന്നത്. വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം…

    Read More »
  • Kerala

    തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, അഗ്‌നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി വീണാ ജോര്‍ജ്

    തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്.നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുവെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകര്‍ന്നടിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങള്‍ തയ്യാറാക്കാന്‍ ഒന്നരവര്‍ഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങള്‍ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട  മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അവർ കുറിച്ചു. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ നിരയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയടുത്തേക്ക് ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വിമാനത്തിനുള്ളിൽ പാലിക്കേണ്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ഇവർ മുഖ്യമന്ത്രിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. വിമാനത്തിനുള്ളിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. ഈ…

    Read More »
  • Sports

    ഒടുവില്‍ പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കറും

    കട്ടക്ക്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്തിന്‍റെ തീരുമാനങ്ങളെ പിന്തുണക്കുകയും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണിന്‍റെ തീരുമാനങ്ങളെ കണ്ണടച്ചു വിമര്‍ശിക്കുകയും ചെയ്യുന്നുവെന്ന് സുനില്‍ ഗവാസ്കര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനമാണ്. മലയാളി ആരാധകര്‍ ഗവാസ്കറുടെ ഇരട്ടത്താപ്പ് പലപ്പോഴും ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റിഷഭ് പന്തിന്‍റെ നേതൃത്വത്തിലിറങ്ങി ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതോടെ പന്തിനെതിരെ ഗവാസ്കറും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ പന്ത് നടത്തിയ പരീക്ഷണമാണ് ഗവാസ്കറെ ചൊടിപ്പിച്ചത്. ദിനേശ് കാര്‍ത്തിക്കിന് മുമ്പെ അക്സര്‍ പട്ടേലിനെ ഇറക്കി തീരുമാനത്തെ വിചിത്രമെന്നാണ് ഗവാസ്കര്‍ വിശേഷിപ്പിച്ചത്. ചിലപ്പോഴൊക്കെ ഫിനിഷര്‍ എന്ന പേരിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നും ടീം ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ നിലയുറപ്പിച്ച് കളിക്കാന്‍ കഴിയുന്ന കാര്‍ത്തിക്കിനെ പോലൊരു കളിക്കാരനെ ഇറക്കാതിരുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗവാസ്കര്‍ പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യ 13-ാം ഓവറില്‍ പുറത്തായശേഷമാണ് അകസര്‍ പട്ടേല്‍ ആറാമനായി ക്രീസിലെത്തിയത്.…

    Read More »
  • India

    ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം വേണ്ട, മാർഗനിർദ്ദേശവുമായി മന്ത്രാലയം

    ദില്ലി: ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും കാര്യമായ സാമ്പത്തിക, സാമൂഹിക-സാമ്പത്തിക അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. ഓൺലൈൻ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ നിരവധി പരസ്യങ്ങൾ അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ, ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഓൺലൈൻ വാതുവെപ്പിന്റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. കൂടാതെ ഉപഭോക്തൃ സംരക്ഷണ നിയമം 2019, 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ ആക്‌റ്റ്, പ്രസ് കൗൺസിൽ കൗ ഓഫ് ഇന്ത്യയുടെ പ്രസ് കൌൺസിൽ ആക്ട് 1978 , എന്നിവ പ്രകാരം പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.…

    Read More »
  • Kerala

    പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

    തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതമാണ്. സംഭവത്തെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചത് ആസൂത്രണത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കലാപം ലക്ഷ്യമിടുന്ന സമരത്തിന്‍റെ ഭാഗമാണിത്. നാട്ടിലാകെ കുഴപ്പമുണ്ടാക്കാനും സർക്കാരിനെ സ്നേഹിക്കുന്നവരെ പ്രകോപികാനുമാണ് ശ്രമം. അതിന് ബിജെപിയുടെ പിന്തുണയും ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിന് പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. കുറച്ച് നാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ  സമരങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സംഭവം.  ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം…

    Read More »
  • NEWS

    യാതൊരു രേഖകളുമില്ലാതെ രണ്ടു ചൈനീസ് പൗരന്മാർ ഡൽഹിയിൽ തങ്ങിയത് രണ്ടാഴ്ചയിലേറെ !!

    ന്യൂഡൽഹി: വിസയോ മറ്റ് രേഖകളോ ഇല്ലാതെ രാജ്യത്തേക്ക് കടന്ന് കയറി ഡല്‍ഹി എന്‍ സി ആര്‍ മേഖലയില്‍ രണ്ടാഴ്ചയിലധികം താമസിച്ച രണ്ട് ചൈനീസ് പൗരന്മാരെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സൈന്യം അറസ്റ്റ് ചെയ്തു.ഇവർ തിരികെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്.     ലു ലാംഗ് (28), യുവാന്‍ ഹെയ്ലോംഗ് (34) എന്നിവരെ നേപ്പാള്‍ ഭൂട്ടാന്‍ അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ സുരക്ഷാ സേനയായ ശസ്ത്ര സീമാ ബല്ലിലെ (എസ് എസ് ബി) ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടേയും പാസ്പോര്‍ട്ടുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ടാക്സിയില്‍ നിന്നിറങ്ങി കാല്‍നടയായി ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ ചൈനയില്‍ നിന്ന് ഹിച്ച്‌ഹൈക്കിംഗിലൂടെ നേപ്പാളിലും അവിടെ നിന്ന് ഇന്ത്യയിലേക്കും വന്നുവെന്നാണ് പറഞ്ഞത്. രണ്ടാഴ്ചയിലേറെയായി ഇവർ ഡൽഹിയിൽ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി.സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണ്.

    Read More »
Back to top button
error: