Month: June 2022
-
LIFE
പോലീസുകാര്‍ക്കുമില്ലേ മോഹങ്ങള്‍… ഉല്ലാസയാത്ര നടത്തി മണ്ണഞ്ചേരി പോലീസ്; ചരിത്രത്തിലാദ്യം
മണ്ണഞ്ചേരി: ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ മാറി നില്‍ക്കാന്‍ കഴിയാത്തത്ര പ്രശ്‌നബാധിതമായ ഒരു സ്‌റ്റേഷനില്‍നിന്ന് എല്ലാ പോലീസുകാരും ചേര്‍ന്ന് ടൂര്‍ പോയാലോ?. പ്രദേശത്തെ കള്ളന്‍മാരൊഴികെ ആരും അങ്ങനെയൊരു കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. എന്നാല്‍ അസാധ്യമെന്നു തോന്നുന്ന ഇക്കാര്യം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ജീവനക്കാര്‍. എപ്പോഴും വിവിധ പ്രശ്‌നങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷത്തില്‍നിന്ന് വാഗമണിലേക്ക് സ്‌റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് വിനോദയാത്ര നടത്തി മണ്ണഞ്ചേരി സ്‌റ്റേഷനിലെ പോലീസുകാര്‍ സൃഷ്ടിച്ചത് പുതിയ ചരിത്രം. സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന മുഴുവന്‍ പോലീസുകാരെയും കൊണ്ട് ഒരു ടൂര്‍ പ്രോഗ്രാം എന്ന നടക്കാന്‍ സാധ്യത കുറവുള്ള ആഗ്രഹവുമായി സ്‌റ്റേഷനിലെ പോലീസുകാര്‍ ജില്ലാപോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ചുരുങ്ങിയ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത സ്‌റ്റേഷനാണ് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍. ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ മാറി നില്‍ക്കാന്‍ കഴിയാത്ത പ്രശ്‌നബാധിത സ്‌റ്റേഷനില്‍നിന്ന് ടൂറോയെന്നു പോലീസിലുള്ളവരും ആദ്യം ശങ്കിച്ചു.…
Read More » -
NEWS
സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഒഴിവാക്കി; ഇനി മാസ്‌ക് വേണ്ട
റിയാദ്: സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു. എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്‌ക് ആവശ്യമാണ്. സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല. അതേസമയം, പ്രതിരോധ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികള്‍, പൊതു പരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവക്ക് മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി അറേബ്യ വിടാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ മൂന്ന് മാസത്തിന് പകരം എട്ട് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തിലുള്ള ആളുകള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല. വൈറസില്‍നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
Read More » -
Crime
കനത്ത ജാഗ്രതയില്‍ കണ്ണൂര്‍: ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ കൂട്ടി; അണികളുടെയോ…???
കണ്ണൂർ: കണ്ണൂരിൽ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് വിവരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോൺഗ്രസും തിരിച്ചടിച്ചു. ആലപ്പുഴയിലായിരുന്നു ആദ്യത്തെ അക്രമം. ലീഗ് ജില്ലാ കൺവെൻഷൻ വേദിക്ക് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ചെന്ന് ആരോപണം ഉയർന്നു. ടൗൺഹാളിന്…
Read More » -
NEWS
പ്രവാസികള്‍ക്കായി റവന്യൂ അദാലത്ത്; ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും
ദുബൈ: പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തുമെന്നു മന്ത്രി കെ രാജന്‍. ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസികള്‍ക്ക് ഭൂനികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി ദുബൈയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ യുഎഇയിലായിരിക്കും റവന്യു അദാലത്ത് സംഘടിപ്പിക്കുക. ആറുമാസത്തിലൊരിക്കല്‍ റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കും. ഭൂമി, വീട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവധിയെടുത്ത് നാട്ടിലെത്തി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതി ലോക കേരള സഭയിൽ അവതരിപ്പിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രവാസി സെല്‍ സ്ഥാപിക്കും. നികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും. യുണീക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയതായും മന്ത്രി പറഞ്ഞു. ഇതുവഴി പല സ്ഥലങ്ങളുള്ളവര്‍ക്ക് ഒറ്റനമ്പരിലേക്ക് തങ്ങളുടെ ഭൂമി ഉടമസ്സഥത മാറ്റാനാവും. കെ റെയിലിനായി കല്ലിടല്‍ തുടരും എന്നാല്‍…
Read More » -
Crime
ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം, മോഷ്ണക്കേസ് പ്രതി മരിച്ചു; രണ്ടുമാസത്തിനിടെ ചെന്നൈയിൽ നടക്കുന്ന രണ്ടാമത്തെ കസ്റ്റഡി മരണം
ചെന്നൈ: ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം. കൊടുങ്കയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത രാജശേഖർ എന്നയാളാണ് ലോക്കപ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. രണ്ടുമാസത്തിനിടെ ചെന്നൈയിൽ നടക്കുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. സംഭവത്തില്‍ അഞ്ച് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മണലിയിലെ ജ്വല്ലറിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അപ്പു എന്ന് വിളിക്കുന്ന രാജശേഖരനെ കൊടുങ്കയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നും പൊലീസ് പറയുന്നു. നില മെച്ചപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനുശേഷം അപസ്മാരം ഉണ്ടായെന്നും രാജശേഖറെ സ്റ്റാൻലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് മരിച്ച രാജശേഖരൻ. രാജശേഖരനെ പൊലീസ് മർദിച്ചുകൊന്നതാണ് എന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിച്ചു. സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്പെക്ടർ ജോർജ് മില്ലർ പൊൻരാജ് അടക്കം 5 പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ്…
Read More » -
NEWS
ശരണ്യ മോട്ടോഴ്സ് ഉടമ ആര്‍.ചന്ദ്രശേഖരന്‍പിള്ള നിര്യാതനായി
കൊട്ടാരക്കര: ശരണ്യ മോട്ടോഴ്സ് സ്ഥാപനങ്ങളുടെ ഉടമയും പ്രമുഖ വ്യവസായിയുമായ തലവൂര്‍ വടകോട് പുതിയ വീട്ടില്‍ ആര്‍.ചന്ദ്രശേഖരന്‍പിള്ള (81) നിര്യാതനായി. വാളകം രാമവിലാസം എച്ച്.എസിലെ റിട്ട. അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖരന്‍പിള്ള കൊട്ടാരക്കര താലൂക്ക് പ്രൈവറ്റ് ബസ് അസോസിയേഷന് പ്രസിഡന്റ്, തലവൂര്‍ വടകോട് 3876 – ാം നമ്ബര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ദീര്‍ഘകാലം തലവൂര്‍ തൃക്കൊന്നമര്‍കോട് ക്ഷേത്രം ദേവസ്വം പ്രസിഡന്റായിരുന്നു. ഭാര്യ: വാളകം കീഴൂട്ട് കുടുംബാംഗമായ എസ്. രമണിഅമ്മ (മുന്‍ മന്ത്രി പരേതനായ ആര്‍. ബാലകൃഷ്ണപിള്ളയുടെ അനന്തിരവള്‍).
Read More » -
NEWS
പിണറായി വിജയൻ ഒരു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കും: പി.സി.ജോർജ്ജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്ന് പി.സി.ജോർജ്ജ്.നിലവിലെ സാഹചര്യത്തില്‍ ഇ.പി. ജയരാജന്‍ പകരം മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നും പിസി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ കൊള്ള നടത്തി എന്ന് പറയുമ്പോൾ സിപിഎം. എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും വി എസ്. അച്യുതാനന്ദന് ശേഷം കൊള്ളാവുന്ന ആരും ആ പാര്‍ട്ടിയില്‍ ഇല്ലേ എന്നും പി.സി. ചോദിച്ചു.ഷൈലജ ടീച്ചറെ പോലുള്ള ഒരാളെ മുഖ്യമന്ത്രിയാകാന്‍ സിപിഎം തയ്യാറാകില്ല. അവര്‍ അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് ആണെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഈ കാലഘട്ടത്തില്‍ മുഖ്യമന്ത്രിയാകാന്‍ അതുകൊണ്ടുതന്നെ ഇ.പി. ജയരാജനാണ് യോഗ്യന്‍ എന്നും പി.സി. ജോര്‍ജ് പരിഹസാസരൂപേണ പറഞ്ഞു.
Read More » -
Crime
തട്ടിപ്പുകാരൻ പാസ്റ്റർ പിടിയില്‍; ദേവികുളത്ത് പട്ടയമുള്ള ഭൂമി കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞ് വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്
മൂന്നാര്‍: ഇടുക്കി ദേവികുളത്ത് തട്ടിപ്പുകാരൻ പാസ്റ്റർ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റർ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് രമാദേവിയില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഭൂമി വാങ്ങുന്നതിനാണെന്ന പേരില്‍ 10 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പല തവണയായിട്ടാണ് പണം വാങ്ങിയത്. പണം കൊടുത്ത് നാളുകളേറെയായിട്ടും സ്ഥലം വാങ്ങിയോയെന്ന് രമാദേവി ചോദിക്കുമ്പോഴൊക്കെ യേശുദാസ് ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.സംശയം തോന്നിയ രമാദേവി ദേവികുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യേശുദാസിന്‍റെ തട്ടിപ്പ് വ്യക്തമായത്. കോടതിയിൽ ഹജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
India
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ ചോദ്യം ഒമ്പത് മണിക്കൂര്‍; ഇന്നും ഹാജരാകാന്‍ നിര്‍ദ്ദേശം
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്. ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്താന്‍ നീക്കം നട്ടതിയെങ്കിലും ഇത് ദില്ലി പൊലീസ് തടഞ്ഞിരുന്നു. രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തരയോടെ എഐസിസിയിലെത്തിയ രാഹുല്‍ ഗാന്ധി വിലക്ക് അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങി. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ബാരിക്കേഡുകള്‍ മറികടന്ന് നീങ്ങിയ സംഘത്തെ പലയിടങ്ങളിലും പൊലീസ് തടഞ്ഞു. സാഹചര്യം സംഘര്‍ഷത്തിന്‍റെ വക്കോളമെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ വാഹനത്തിലേക്ക് മാറ്റി ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രകോപിതരായ…
Read More » -
NEWS
പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ന് കേരളത്തിൽ
തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 ന് കേരളത്തിലെത്തും.വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.ഇതിനു പുറമെ കൊല്ലം റെയില്‍വേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളിലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനോട് ചേര്‍ന്നുള്ള ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊല്ലം, എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ 400 കോടിയുടെ പദ്ധതികളും ഹാര്‍ബര്‍ ടെര്‍മിനസില്‍ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. ചിങ്ങവനം-കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിച്ചതിന്റെ ഉദ്ഘാടനവും നരേന്ദ്ര മോദി നടത്തും. പ്രധാനമന്ത്രി നേരെ തിരുവനന്തപുരത്തേയ്ക്ക് എത്തുന്നതിനാല്‍ സന്ദര്‍ശനത്തിന് മറ്റൊരു രാഷ്ട്രീയ മാനം കൂടി ഉണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കും. പ്രവാചക നിന്ദ വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സൗഹൃദം തിരികെ പിടിക്കാനും ദൃഢമാക്കാനും ഗവര്‍ണര്‍ ആരിഫ്…
Read More »