Month: June 2022
-
Crime
വാക്കുതര്‍ക്കം: യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കി: സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More » -
Kerala
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: വധശ്രമത്തിന് കേസ്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിൻറെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിൻറെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.
Read More » -
India
അന്യ ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു, പെൺകുട്ടിയെയും ഭർത്താവിനെയും വധുവിന്‍റെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: അന്യ ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയെയും ഭർത്താവിനെയും വധുവിന്‍റെ സ്വന്തം സഹോദരൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് ഈ ദുരഭിമാനക്കൊല അരങ്ങേറിയത്. അടുത്തിടെ വിവാഹിതരായ ശരണ്യ – മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് ക്രൂരമായി വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും ശക്തിവേലും രഞ്ജിത്തും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് ജാതിവിഭാഗങ്ങളിൽപ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയാണ് ശരണ്യ. 31 വയസുള്ള മോഹനും 22കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ ജോലിക്കെത്തിയത്. ശരണ്യ സ്വന്തം പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർ കടുത്ത രീതിയിൽ ഈ വിവാഹത്തെ എതിർത്തു. സ്വന്തം…
Read More » -
India
രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും
നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിലെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ ഒമ്പത് മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി ഇന്നലെ ഹാജരായത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവർത്തകർ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, അധീർ രഞ്ജൻ ചൗധരി, എഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ മുതൽ ഒത്തുകൂടിയിരുന്നു.
Read More » -
NEWS
ആകാശ പ്രതിഷേധം: അപ്രതീക്ഷിതം ആസൂത്രിതം
കണ്ണൂർ :കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധം അപ്രതീക്ഷിതവും ആസൂത്രിതവും. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആസൂത്രിത നീക്കത്തിനൊടുവിലായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല സെക്രട്ടറി ആര്.കെ. നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി കെ. സുനിത് എന്നിവര്‍ അവസാന നിമിഷമാണ് അധിക തുക കൊടുത്ത് കൗണ്ടറില്‍നിന്ന് ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയത്. 72 പേരുള്ള 6 -ഇ 7407 നമ്ബര്‍ ഇന്‍ഡിഗോ വിമാനത്തില്‍ 3.50നാണ് മുഖ്യമന്ത്രിയും എട്ടംഗ കമാന്‍ഡോകളും കയറിയത്.മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിഷേധക്കാരായ മൂന്നംഗസംഘവും വിമാനത്തില്‍ കയറാനെത്തി.ഇതിലൊരാള്‍ കറുത്ത ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഇവരെ സംശയാസ്പദ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍, ആര്.സി.സിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എല്ലാ യാത്രക്കാരും കയറിയശേഷമാണ് അവര്‍ കയറിയതും.3.50ന് പുറപ്പെട്ട വിമാനം അഞ്ചുമണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.സീറ്റ് ബെല്‍റ്റ് ഊരാമെന്ന നിര്‍ദേശം വരുന്നതിനുമുമ്ബ് ഇവര്‍ എഴുന്നേറ്റു. ഇങ്ങനെ ചെയ്യരുതെന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍…
Read More » -
Kerala
ഇരു വിഭാഗങ്ങളും തെരുവിൽ പോരാട്ടം, ഇടുക്കിയിൽ ഡി.സി.സി പ്രസിഡന്റിനും കണ്ണൂരിൽ കെ സുധാകരന്റെ ഭാര്യാ സഹോദരിയുടെ വീടിനും നേരെ ആക്രമണം
കോൺഗ്രസ് കൊളുത്തി വിട്ട തീപ്പൊരി നാടാകെ കത്തിപ്പടരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും തൃണവൽഗണിച്ച് ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തുനിഞ്ഞതിൽ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ജനജീവിതം ദുസഹമാക്കിക്കൊണ്ട് ഇരു വിഭാഗങ്ങളും സംസ്ഥാനമാകെ അക്രമണം അഴിച്ചുവിടുകയാണ്. പലയിടത്തും സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനു നേരെ ഡിവൈഎഫ്ഐ കൈയേറ്റ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് സി.പി മാത്യുവിന്റെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചത്. വാഹത്തിന്റെ സൈഡ് ഗ്ലാസ് ഉൾപ്പെടെ തകർത്തു. സി.പി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്വകയറിൽ വച്ചാണ് ആക്രമണം. ഇതിനിടെ കണ്ണൂരിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യ സഹോദരിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സുധാകരന്റെ…
Read More » -
LIFE
‘ജൂലിയ മിസ് വീ മിസ് യൂ..’ അവധിക്കുശേഷം കൈക്കുഞ്ഞുമായി ക്ലാസിലെത്തി അധ്യാപികയെ സ്വീകരിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ വൈറല്‍ !
അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഗുഡ്ന്യൂസ്‌കറസ്പോണ്ടന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടത്. പ്രസവാവധിക്കുപോയ അധ്യാപിക തന്റെ കുഞ്ഞുമായി തിരിച്ച് വിദ്യാര്‍ഥികളുടെ അടുത്തെത്തുന്നാണ് ഈ വീഡിയോയിലുള്ളത്. കുഞ്ഞിനേയും തങ്ങളുടെ പ്രിയ അധ്യാപികയേയും കാണാന്‍ കുട്ടികള്‍ ഓടിയെത്തുന്നതും ടീച്ചറെ ഒരുപാട് മിസ് ചെയ്തെന്ന് കുട്ടികള്‍ പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ‘ജൂലിയ മിസ്’ എന്നു വിളിച്ചാണ് വിദ്യാര്‍ഥികള്‍ അധ്യാപികയുടെ അടുത്തേക്ക് ഓടിയെത്തുന്നത്. അധ്യാപിക അവരെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്നുണ്ട്. ഇത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നെല്ലാം കുട്ടികള്‍ ടീച്ചറോട് ചോദിക്കുന്നുമുണ്ട്. പെണ്‍കുട്ടിയാണെന്ന് ടീച്ചര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. ‘മെറ്റേണിറ്റി ലീവ് കഴിഞ്ഞു സ്‌കൂളിലേക്ക് വന്ന അധ്യാപിക തന്റെ കുഞ്ഞിനെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു. പരസ്പരം കാണാന്‍ കഴിഞ്ഞതില്‍ അവര്‍ വളരെ സന്തോഷത്തിലാണ്.’-എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്നാണ് ഈ വീഡിയോ കാണിക്കുന്നതെന്നും നല്ല…
Read More » -
India
ബംഗാളില്‍ സര്‍വകലാശാല ചാന്‍സലര്‍ ഇനി ഗവര്‍ണറല്ല !
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 17 സര്‍വകലാശാലകളുടെ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബില്‍ നിയമസഭ തിങ്കളാഴ്ച പാസാക്കി. പ്രതിപക്ഷകക്ഷിയായ ബിജെപിയുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് ഗവര്‍ണറില്‍ നിന്ന് ചുമതല മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ബില്‍ നിയമസഭ പാസാക്കിയത്. 182 സഭാംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 40 പ്രതിപക്ഷ എംഎല്‍എമാര്‍ ബില്ലിനെ പ്രതികൂലിച്ചു. 294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ ബിജെപിയ്ക്ക് 70 അംഗങ്ങളും തൃണമുല്‍ കോണ്‍ഗ്രസിന് 217 അംഗങ്ങളുമാണുള്ളത്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയേയും ആറ് ബിജെപി എംഎല്‍എമാരേയും അച്ചടക്കലംഘനത്തെ തുടര്‍ന്ന് നിയമസഭാനടപടികളില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഇവര്‍ നിയമസഭയ്ക്ക് പുറത്ത് പുതിയബില്ലിനെതിരെയും ഇവര്‍ക്കേര്‍പ്പെടുത്തിയ വിലക്കിനെതിരെയും പ്രതിഷേധിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും തുല്യ അധികാരമുള്ള വിഷയമാണ് വിദ്യാഭ്യാസമെന്നതിനാല്‍ തൃണമുല്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയാലും അതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുവേന്ദു പ്രതികരിച്ചു. ബില്ലോ ഓഡിനന്‍സോ പാസാക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്നിരിക്കെ ഗവര്‍ണറില്‍ നിന്ന് അനുകൂല സമീപനത്തിന്റെ അഭാവത്തിലും ഈ ബില്‍ പാസാക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…
Read More » -
Crime
സിദ്ദു മൂസവാല വധം:മുഖ്യപ്രതിയും കുട്ടാളിയും പിടിയിൽ
പുണെ: പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയെ (28) വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി സന്തോഷ് യാദവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗമാണ് സന്തോഷ് യാദവെന്നു പൊലീസ് പറഞ്ഞു. 2021ൽ ഒരു കൊലപാതകക്കേസിൽ പിടിയിലായ ഇയാൾ രക്ഷപ്പെടുകയും തുടർന്ന് ഒളിവിൽ കഴിയുകയുമായിരുന്നു. മൂസവാല അടക്കം 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിനു പിറ്റേന്നാണു മാൻസ ജില്ലയിൽ സുഹൃത്തുക്കൾക്കൊപ്പം ജീപ്പിൽ യാത്ര ചെയ്യവേ അക്രമിസംഘം മേയ് 29ന് മൂസാവാലയെ വെടിവച്ചുകൊന്നത്. കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണെന്നും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘമാണ് ഇതിനു പിന്നിലെന്നുമാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ ബിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതു തന്റെ സംഘമാണെന്നു ഡൽഹി പൊലീസ് സ്പെഷൽ സെല്ലിനോടു വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡൽഹി പൊലീസ് സ്ഥിരീകരിച്ചില്ലെങ്കിലും ലോറൻസിന്റെ ഇളയ സഹോദരൻ സച്ചിൻ…
Read More » -
Kerala
മിഠായിയില്‍നിന്ന് ഭക്ഷ്യവിഷബാധ: നാദാപുരത്ത് ഏഴ് കുട്ടികള്‍ ആശുപത്രിയില്‍
നാദാപുരം: കല്ലാച്ചി ഗവ. യു.പി. സ്‌കൂളിലെ ഏഴ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. മിഠായിയില്‍നിന്നെന്ന് സംശയം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ അഷ്‌നിയ, അനന്യ, അമലിക, ഹൃദുപര്‍ണ, മുഖള്‍ ടിങ്കള്‍ എന്നിവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. സ്‌കൂളിലേക്ക് വരുന്നരഴി വരിക്കോളി, കുമ്മങ്കോട് ഭാഗത്തുള്ള കടകളില്‍നിന്ന് പോപ്പ് സ്റ്റിക്ക് എന്ന മിഠായി വാങ്ങി കഴിച്ചവര്‍ക്കാണ് അസുഖമെന്നാണ് വിവരം. ഉച്ചയോടെ പെട്ടെന്ന് പനിയും ഛര്‍ദ്ദിയും വയറ് വേദനയും മറ്റും അനുഭവപ്പെട്ട കുട്ടികളെ അധ്യാപകര്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയും പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം കടകളില്‍ പരിശോധന നടത്തി. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഗുണ നിലവാരമില്ലാത്ത മിഠായികള്‍ കടകളില്‍ വില്‍പ്പന നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പരിശോധനയില്‍ ചില മിഠായികളും മധുര പലഹാരങ്ങളും പിടിച്ചെടുത്തു.
Read More »