കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഒരു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്ന് പി.സി.ജോർജ്ജ്.നിലവിലെ സാഹചര്യത്തില്‍ ഇ.പി. ജയരാജന് പകരം മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നും പിസി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായി വിജയന് കൊള്ള നടത്തി എന്ന് പറയുമ്പോൾ സിപിഎം. എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും വി എസ്. അച്യുതാനന്ദന് ശേഷം കൊള്ളാവുന്ന ആരും ആ പാര്‍ട്ടിയില്‍ ഇല്ലേ എന്നും പി.സി. ചോദിച്ചു.ഷൈലജ ടീച്ചറെ പോലുള്ള ഒരാളെ മുഖ്യമന്ത്രിയാകാന്‍ സിപിഎം തയ്യാറാകില്ല. അവര്‍ അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് ആണെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഈ കാലഘട്ടത്തില്‍ മുഖ്യമന്ത്രിയാകാന്‍ അതുകൊണ്ടുതന്നെ ഇ.പി. ജയരാജനാണ് യോഗ്യന്‍ എന്നും പി.സി. ജോര്‍ജ് പരിഹസാസരൂപേണ പറഞ്ഞു.