Month: June 2022

  • Kerala

    വധിക്കാൻ ശ്രമിച്ചെന്ന് കേസെടുക്കാൻ സർക്കാരിന് ഉളുപ്പുണ്ടോ? പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ച് പറഞ്ഞാൽ മരിച്ചു വീഴുന്നത് ആണോ കേരളാ മുഖ്യമന്ത്രിയുടെ പദവിയെന്ന് ഷാഫി പറമ്പിൽ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് കേരളാ പൊലീസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. കുറ്റം ചെയ്തത് ഇ പി  ജയരാജനാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ കേസെടുക്കാൻ സർക്കാരിന് ഉളുപ്പുണ്ടോയെന്നും  ഷാഫി പറമ്പിൽ ചോദിച്ചു. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ച് പറഞ്ഞാൽ മരിച്ചു വീഴുന്നത് ആണോ കേരളാ മുഖ്യമന്ത്രിയുടെ പദവിയെന്ന് ഷാഫി പരിഹസിച്ചു. ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണം എന്ന് യൂത്ത് കോണ്‍ഗ്രസ് വ്യോമയാന മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അക്രമ സമരം നടത്തിയിട്ടില്ല. മുദ്രാവാക്യം വിളിച്ചാൽ വധശ്രമത്തിന് കേസ് എടുക്കുമെങ്കിൽ ജയരാജനെതിരെ കൊല കേസ് എടുക്കണ്ടേയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. എന്തുകൊണ്ടാണ് ജയരാജനെതിരെ കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. തൊടുപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ലാത്തി കൊണ്ട് കണ്ണിൽ അടിച്ചു. കാഴ്ച തിരിച്ചു കിട്ടുമോ എന്ന്…

    Read More »
  • Health

    ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ

    ശരീരഭാരവും വണ്ണവും കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. വണ്ണം കുറയ്ക്കാനായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം. ഒന്ന് ധാരാളം പോഷകങ്ങളും ധാതുക്കളും സമ്പുഷ്ടമായ ഭക്ഷണമാണ് പാലക്ക് ചീര. ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ, കൂടാതെ മറ്റു പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ഇലക്കറികൾ സഹായിക്കും. രണ്ട് കലോറി വളരെ കുറവും പോഷകങ്ങൾ നിറഞ്ഞതുമാണ് കുരുമുളക്. വിറ്റാമിവ്‍‌ സി കൂടുതലുള്ള കുരുമളക് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മൂന്ന് നാരുകളുടെയും മറ്റ് വിവിധ പോഷകങ്ങളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബ്രോക്കോളി. ‌ഭാരം കുറയ്ക്കാൻ മാത്രമല്ല ക്യാൻസർ സാധ്യത കുറയ്ക്കാനും ബ്രൊക്കോളി ​ഗുണകരമാണ്. നാല് കണ്ണിനു മുകളിലെ കറുപ്പകറ്റാൻ മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ…

    Read More »
  • Kerala

    പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു; കേരളത്തിൽ നരനായാട്ടെന്ന് ഉമ്മൻ ചാണ്ടി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് ക്രമസമാധാനനില തകര്‍ത്തു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും ഉമ്മന്‍ ചാണ്ടി ഓർമ്മിപ്പിച്ചു.

    Read More »
  • India

    നാഷണൽ ഹെറാൾഡ് കേസ്‌: ചോദ്യം ചെയ്യലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; ‘ യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരം’ രാഹുൽ ഗാന്ധി

    ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍ ചോദ്യം ചെയ്യലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓഹരി വാങ്ങുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിൽ പറഞ്ഞതായി ഇഡി വൃത്തങ്ങൾ സൂചന നല്‍കി.സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. ഇന്ന് 20 ചോദ്യങ്ങൾ ഇ ഡി ചോദിച്ചതായും സൂചനയുണ്ട്. നാഷണല്‍ ഹെറാള്‍ഡ്  കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ രണ്ടാം ദിവസവും ഹാജരായി. ഇഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ത്തിന് ഇടയാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എത്ര ദിവസം വേണമെങ്കിലും അകത്തിട്ടോട്ടെയന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ജേബി മേത്തര്‍ എംപിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയി. ഭ്രാന്ത് പിടിച്ച സർക്കാരിൻ്റെ പ്രതികരണമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചു.…

    Read More »
  • Kerala

    വീണ്ടും ഭക്ഷ്യവിഷബാധ; ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ

    പാലക്കാട്: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റു. കെവിആർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികളെയും ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നേരത്ത ഗണേശഗിരി പ്രീമെട്രിക് ഹോസ്റ്റലിലെ നാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജയശ്രീ, ശ്രീക്കുട്ടി, ശ്രീജ, അനഘ എന്നീ വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നവരാണിവർ. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ നാലുപേരും പ്രീമെട്രിക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവരാണ്.

    Read More »
  • India

    വാക്കുപാലിച്ച് തനിക്കൊപ്പം നദിയില്‍ ചാടിയില്ല, നീന്തിരക്ഷപ്പെട്ട ശേഷം യുവാവിനെതിരെ വധശ്രമക്കേസ് നല്‍കി കാമുകി

    പ്രയാഗ്: ഒന്നിച്ചു മരിക്കാനെത്തിയശേഷം തനിക്കൊപ്പം ആറ്റിലേക്ക് ചാടാതെ രക്ഷപ്പെട്ട യുവാവിനെതിരേ വധശ്രമത്തിന് പരാതി നല്‍കി യുവതി. ഉത്തര്‍പ്രദേശിലെ പ്രയാഗ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണ് ജുന്‍സി സ്വദേശിയായ ചന്തു(30)വിനെതിരെ കേസ് കൊടുത്തത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. യുവാവിന് എതിരെ കേസ് എടുത്തതായി പ്രയാഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയത്. യുവതിയും ചന്തുവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെ, യുവതി മകളുമൊത്ത് പൂനെയില്‍ പോയ സമയത്ത് ചന്തു ആരുമറിയാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. യുവതി തിരിച്ചെത്തിയപ്പോള്‍ ഇക്കാര്യം അറിഞ്ഞു. അതോടെ തല്ലും വഴക്കുമായി. തുടര്‍ന്ന് ഭാര്യയെ വിവാഹ മോചനം നടത്തി യുവതിയെ കല്യാണം കഴിക്കാമെന്ന് ചന്തു മടിയോടെ ഉറപ്പുനല്‍കി. എങ്കിലും കാര്യങ്ങളൊന്നും മുന്നോട്ടു പോവാതായതോടെ അടി മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.…

    Read More »
  • Kerala

    മണിച്ചന്റെ മോചനം വൈകും, പിഴത്തുക 30.45 ലക്ഷം കെട്ടിവച്ചാലേ മണിച്ചന്‍ മോചിതനാകൂ എന്ന് ജയില്‍ അധിക‍ൃതര്‍

    ഗവര്‍ണര്‍ അനുകൂല തീരുമാനമെടുത്തു എങ്കിലും കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയില്‍ മോചനം വൈകും. കൊല്ലം സെഷന്‍സ് കോടതി വിധിച്ച പിഴ 30.45 ലക്ഷം രൂപ കെട്ടിവച്ചാലേ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് മണിച്ചന്‍ മോചിതനാകൂ എന്ന് ജയില്‍ അധിക‍ൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ജയില്‍ അധികൃതര്‍ക്കു ലഭിച്ചാല്‍ പട്ടികയിലെ മറ്റ് തടവുകാര്‍ക്ക് ജയിലിനു പുറത്തിറങ്ങാം. ഇവരില്‍ പിഴ അടയ്ക്കാനുള്ളവർ ആ തുക അടച്ചാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ. നല്ല നടപ്പ് പരിഗണിച്ചാണ് മണിച്ചനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കു മാറ്റിയത്. കൃഷിപ്പണികള്‍ക്കു നേതൃത്വം നല്‍കുന്നത് മണിച്ചനാണ്. ജീവപര്യന്തം തടവിൽ കഴിയവെ മണിച്ചൻ ജയിലിൽ സമ്പാദിച്ചിരുന്നത് പ്രതിദിനം 230 രൂപയാണ്. നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ ഡ്രാഗൺ ഫ്രൂട്ടും കോളി ഫ്ലവറും കൃഷി ചെയ്താണ് മണിച്ചൻ തുക സമ്പാദിച്ചത്. പ്രതിമാസം 6,900 രൂപ കൂലിയിനത്തിൽ മണിച്ചന് ലഭിച്ചിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, മറ്റ് വിവിധ…

    Read More »
  • Crime

    സ്ത്രീധനമായി കാറ് കിട്ടിയില്ല; ഭാര്യയെ ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍

    ചെന്നൈ: സ്ത്രീധനമായി കാറ് കിട്ടാത്തതിന്‍െ്‌റ പേരില്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ഇരുപത്തിയാറുകാരിയായ ധനശ്രിയയെ കൊന്നകേസില്‍ ഭര്‍ത്താവ് കീര്‍ത്തിരാജ്(31) ആണ് അറസ്റ്റിലായത്. തമിഴ്‌നാട് സേലത്താണ് സംഭവം. മൂന്ന് വര്‍ഷം മുമ്പാണ് കീര്‍ത്തിരാജ് ധനശ്രിയയെ (26) വിവാഹം ചെയ്തത്. അടുത്തിടെ ഇവര്‍ കുടുംബ വീട്ടില്‍ നിന്ന് മാറി താമസിച്ചു. ഇതോടെ സ്ത്രീധനമായി കാര്‍ ആവശ്യപ്പെട്ടും സ്വര്‍ണ്ണം ആവശ്യപ്പെട്ടും കീര്‍ത്തി രാജ് ധനശ്രിയയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. പത്ത് ദിവസം മുമ്പ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ധനശ്രിയ പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ഭാര്യാപിതാവിന്റെ വീട്ടില്‍ പോയ കീര്‍ത്തി രാജ് ഭാര്യയെ സമാധാനിപ്പിച്ച ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഒരു ഘട്ടത്തില്‍ കീര്‍ത്തിരാജ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭാര്യയെ മര്‍ദിക്കുകയും ധനശ്രിയ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ധനശ്രിയയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കീര്‍ത്തി രാജ് ശ്രമം നടത്തി. മകള്‍…

    Read More »
  • India

    കൗമാരക്കാര്‍ക്കും സൈനിക സേവനം; റിക്രൂട്ട്‌മെന്‍്‌റില്‍ വിപ്ലവമാറ്റങ്ങള്‍: അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

    ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് നാലുവര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്നതുള്‍പ്പെടെ സൈനിക റിക്രൂട്ട്മെന്റില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചു. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്‌നീപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഇവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടും. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനമുണ്ടാവും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് ഇക്കാരം അറിയിച്ചിരിക്കുന്നത്. ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും. അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ…

    Read More »
  • Kerala

    ഇന്ന് വൈകിട്ട് 6 മണി മുതൽ കോയമ്പത്തൂർ–സായ്‌നഗർ ഷിർദി റൂട്ടിൽ സ്വകാര്യ ട്രെയിൻ സർവീസ്‌

    കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ ഇന്ന് (ചൊവ്വ) കോയമ്പത്തൂരിൽനിന്ന്‌ സർവീസ് ആരംഭിക്കും. സ്ലീപ്പർ ടിക്കറ്റിലടക്കം ഇരട്ടിയോളമാണ്‌ ചാർജ്‌. കോയമ്പത്തൂർ–സായ്‌നഗർ ഷിർദി റൂട്ടിലാണ്‌ (1458 കിലോമീറ്റർ) സർവീസ്‌. ഈ റൂട്ടിലെ മറ്റ്‌ ട്രെയിനുകളിൽ 1280 രൂപയാണ്‌ സ്ലീപ്പർ ടിക്കറ്റ്‌ നിരക്ക്. സ്വകാര്യ ട്രെയിനിൽ 2500. തേർഡ്‌ എ.സി നിരക്ക്‌ 5000 രൂപയും (മറ്റ്‌ ട്രെയിനുകളിൽ 3360) സെക്കൻഡ്‌ എ.സി ടിക്കറ്റിന്‌ 7000രൂപ (4820)യും ഫസ്‌റ്റ്‌ എ.സിക്ക്‌ 10,000 (8190) രൂപയുമാണ്‌ നിരക്ക്‌. കോയമ്പത്തൂർ നോർത്ത്‌ സ്‌റ്റേഷനിൽനിന്ന്‌ ചൊവ്വ വൈകിട്ട് ആറിന്‌ പുറപ്പെടുന്ന ട്രെയിൻ വ്യാഴം രാവിലെ 7.25ന് ഷിർദിയിൽ എത്തും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് ട്രെയിൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വകാര്യ സർവീസ് ആരംഭിക്കുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെയാണ് യാത്ര. ട്രെയിൻ നിരക്ക്‌ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക്‌ എപ്പോൾ വേണമെങ്കിലും കൂട്ടാം. സ്വകാര്യ ട്രെയിൻ ഓടിക്കാനുള്ള തീരുമാനത്തിനെതിരെ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയനും (സി.ഐ.ടി.യു) ഓൾ ഇന്ത്യാ ലോക്കോ…

    Read More »
Back to top button
error: