Month: June 2022

  • India

    പി.എഫ്. അക്കൗണ്ടില്‍ അഞ്ച് ലക്ഷം ഉണ്ടങ്കില്‍ 40,000 രൂപ പലിശ; പണം അക്കൗണ്ടിലെത്തും

    ന്യൂഡല്‍ഹി: ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയുമായി കേന്ദ്രം. അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപയുള്ള പി.എഫ്. ഉടമകള്‍ക്ക് ഏകദേശം 40,000 രൂപ പലിശയായി കൈമാറുമെന്നാണ് വിവരം. ഇപിഎഫ്ഒ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം ജൂണ്‍ 30-നകം പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. രാജ്യത്തെ 6 കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8.1% ആണ് ഇ.പ.എഫ്. പലിശനിരക്ക്. ഇത് കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. പ്രൊവിഡന്റ് ഫണ്ട് എന്ന ഈ സമ്പാദ്യം സര്‍ക്കാര്‍ പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നു. പലിശ എത്തിയോ എന്ന് എങ്ങിനെ അറിയാം? വീട്ടിലിരുന്ന് നിങ്ങളുടെ മൊബൈലിലൂടെ PF അക്കൗണ്ടില്‍ എത്ര രൂപയുണ്ട് എന്നറിയാന്‍ സാധിക്കും. നിങ്ങള്‍ EPFO-യില്‍ രജിസ്റ്റര്‍…

    Read More »
  • Kerala

    ട്രാന്‍സ്‌ഫോമറില്‍ ബൈക്ക് കുടുങ്ങിയ സംഭവം: യുവാവിന്‍െ്‌റയും സുഹൃത്തുക്കളുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

    ഇടുക്കി: മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ മൂന്നുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പന്‍കോവില്‍ സ്വദേശി നിഥിന്‍ ബിജു എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. വിഷ്ണു പ്രസാദിന്റെ ലൈസന്‍സ് ആറ് മാസത്തേക്കും മറ്റ് രണ്ട് പേരുടെയും ലൈസന്‍സ് മൂന്ന് മാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അപകടത്തില്‍പെട്ടത് ഉള്‍പ്പെടെ മൂന്ന് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലാണ്. ബൈക്കുകള്‍ രൂപമാറ്റം വരുത്തിയതായും ആര്‍ടിഒയുടെ പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും. മത്സരയോട്ടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. വെള്ളയാം കുടിയില്‍ അമിതവേഗതയിലെത്തിയ ബൈക്ക് കുതിച്ചുപൊങ്ങി ട്രാന്‍സ്‌ഫോമറിന്റെ വേലിക്കെട്ടിനുള്ളില്‍ പതിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കട്ടപ്പന വലിയ കണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് വണ്ടിയോടിച്ചിരുന്നത്. ഇയാള്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ഹംപ് പോലെയുള്ള എന്തോ തടസ്സത്തില്‍ത്തട്ടി മറിഞ്ഞ് ഉയര്‍ന്ന് പൊങ്ങി ബൈക്കിലിരുന്ന…

    Read More »
  • Kerala

    വിമാനത്തിലെ പ്രതിഷേധം: പ്രതികളെ 27 വരെ റിമാന്‍ഡ് ചെയ്തു

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നവീന്‍ കുമാറിനെയും ഫര്‍സിന്‍ മജീദിനെയും ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരുടെയും ജാമ്യ ഹര്‍ജിയില്‍ നാളെയും വാദം തുടരും. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധ ശ്രമമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇപി ജയരാജന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിച്ചേനെയെന്നും പ്രതികളെ പുറത്തുവിടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ കൈയില്‍ മൊട്ടുസൂചി പോലും ഇല്ലാതെ എങ്ങനെ വധശ്രമം നടത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. വധശ്രമം നടന്നത് ഇപി ജയരാജന്റെ ഭാഗത്തുനിന്നാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണെന്നും പ്രതിഭാഗം ആരോപിച്ചു. മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കന്റോണ്‍മെന്‍ിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.…

    Read More »
  • Kerala

    കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

    തിരുവനന്തപുരം: കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം. കന്‍റോണ്‍മെന്‍റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു  ഡിവൈഎഫ്ഐയുടെ കന്‍റോണ്‍മെന്‍റ് മാര്‍ച്ച്. ഫ്ലക്സുകൾ വലിച്ച് കീറിയും കൊടിമരം പിഴുതെറി‍ഞ്ഞും റോഡിൽ കുത്തിയിരുന്നും പ്രതിഷേധം മുന്നേറുന്നതിനിടെയാണ് മൂന്ന് പേര്‍ എല്ലാ സുരക്ഷയും മറികടന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് കടന്നത്. അഭിജിത്ത് ശ്രീജിത്ത് ചന്തു എന്നിവരാണ് കന്‍റോണ്‍മെന്‍റ് ഹൗസിലെ അതീവ സുരക്ഷ ഭേദിച്ചത്. അഭിജിത്ത് ജില്ലാകമ്മിറ്റി അംഗമാണ്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും  കൊല്ലുമെന്ന് ആക്രോശിച്ച് അകത്ത് കയറിയവര്‍ കല്ലെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് ആരോപിച്ചു. അതീവ സുരക്ഷാ മേഖലയായി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് പൊലീസ് തീരുമാനം.

    Read More »
  • LIFE

    777 ചാർലി കണ്ട് കണ്ണീരണിഞ്ഞ് കർണാകട മുഖ്യമന്ത്രി; എന്തിനാണ് അദ്ദേഹം കരഞ്ഞത് ?

    ബെംഗളൂരു: കഴിഞ്ഞ ദിവസം റിലീസായ ഹിറ്റ് സിനിമ 777 ചാർലി കണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കഴിഞ്ഞ വർഷം ചത്ത തന്റെ നായ സ്നൂബിയെ സിനിമ ഓർമ്മകൾ തന്നിൽ ഇരച്ചെത്തിയതായി ബൊമ്മൈ പറഞ്ഞു. ‌ യുവാവും അവന്റെ വളർത്തു നായ ചാർലിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതാണ് സിനിമ. മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ് സിനിമ. ഈ സിനിമ നിർബന്ധമായും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ”പട്ടികളെക്കുറിച്ച് സിനിമകൾ വന്നിട്ടുണ്ട്.  എന്നാൽ ഈ സിനിമ മൃഗങ്ങളെ വികാരങ്ങളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നായ അതിന്റെ വികാരങ്ങൾ കണ്ണിലൂടെ പ്രകടിപ്പിക്കുന്നു.സിനിമ നല്ലതാണ്, എല്ലാവരും ഇത് കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. നായയുടെ സ്നേഹം നിരുപാധിക സ്നേഹമാണ്, അത് ശുദ്ധമാണ്.” -ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നായ സ്നൂബിയുടെ മരണശേഷം ബൊമ്മൈ കണ്ണീരോടെ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സ്നൂബിയുടെ മാലയിട്ട ശരീരത്തിൽ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ബൊമ്മൈയുടെ…

    Read More »
  • Kerala

    ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

    തിരുവനന്തപുരം: ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല. അപേക്ഷ കോടതി തള്ളി. ആവശ്യമെങ്കില്‍ ഇരുവരെയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്ന് കോടതി അറിയിച്ചു. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പിൽ കൃത്രിമം കാണിച്ചെന്നും ചൂണ്ടികാട്ടിയാണ് ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നല്‍കിയത്. അതേസമയം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ബുധനാഴ്ച്ച കൊച്ചിയിൽ ചോദ്യം ചെയ്യാൻ ആണ് അന്വേഷണം സംഘം ആലോചിക്കുന്നത്. എറണാകുളം ക്രൈംബ്രാ‌ഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യൽ.

    Read More »
  • Sports

    താൻ പ്രതിനിധീകരിച്ചത് സമുദായത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്: നിഖാത് സരീൻ

    ദില്ലി: താൻ പ്രതിനിധീകരിക്കുന്നത് ഒരു പ്രത്യേക സമുദാ‌യത്തെയല്ലെന്നും ഹിന്ദുവാണോ മുസ്ലീമാണോ എന്നത് പ്രശ്നമല്ലെന്നും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് ലോക ബോക്സിങ് ചാമ്പ്യൻ നിഖാത് സരീൻ.  കായികതാരമെന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് ഞാനെത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല. ഞാൻ ഒരു സമുദായത്തെയല്ല എന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ രാജ്യത്തിനായി ഒരു മെഡൽ നേടിയതിൽ  സന്തോഷമുണ്ട് – സരീൻ തിങ്കളാഴ്ച പറഞ്ഞു. തെലങ്കാനയിൽ ഇന്ത്യൻ വിമൻസ് പ്രസ് കോർപ്‌സ് (ഐ‌ഡബ്ല്യുപിസി) സംഘടിപ്പിച്ച ചടങ്ങിലാ‌യിരുന്നു സരീൻ ഇക്കാര്യം പറഞ്ഞത്. യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന്  കരിയർ ഉണ്ടാക്കാൻ സാമൂഹിക മുൻവിധികളെ മറികടക്കേണ്ടി വന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ അത്‌ലറ്റുകൾ പിന്നിലാണെന്നും വൻ മത്സരങ്ങളിൽ ഈ തടസ്സം മറികടക്കാൻ പ്രത്യേക പരിശീലനം സഹായിച്ചെന്നും അവർ പറഞ്ഞു. ഇന്ത്യൻ അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ട്. എന്നാൽ ഒളിമ്പിക്‌സ്, ലോക ചാമ്പ്യൻഷിപ്പ് പോലുള്ള വലിയ മത്സരങ്ങളിൽ  പതറിപ്പോകുന്നു. നമ്മുടെ ഇന്ത്യൻ ബോക്‌സർമാർ വളരെ…

    Read More »
  • Crime

    യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കി; മുന്‍ സഹപ്രവര്‍ത്തകന്‍ പിടിയില്‍

    ബെംഗളൂരു: യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ മുന്‍ സഹപ്രവര്‍ത്തകന്‍ പിടിയില്‍. ബെംഗളൂരു ശ്രീ നഗര്‍ സ്വദേശി എന്‍. വിനോദി(28)നെയാണ് യുവതിയുടെ പരാതിയില്‍ ഹനുമന്തനഗര്‍ പോലീസ് പിടികൂടിയത്. നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്ന വിനോദ്, തന്റെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കിയെന്നായിരുന്നു യുവതിയുടെ പരാതി. മൂന്നുവര്‍ഷത്തോളമാണ് പ്രതിയും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നത്. ഇരുവരും സൗഹൃദത്തിലായിരിക്കെ വിനോദ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. യുവതി ഇത് നിരസിച്ചു. ഇതോടെ വിനോദ് യുവതിയെ നിരന്തരം ശല്യം ചെയ്തു. തുടര്‍ന്ന് 2021-ല്‍ യുവതി ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ പോലീസ് യുവാവിനെ വിളിച്ചുവരുത്തുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു. അടുത്തിടെയാണ് മറ്റൊരാളുമായി പരാതിക്കാരിയുടെ വിവാഹം ഉറപ്പിച്ചത്. യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരമറിഞ്ഞതോടെ വിനോദ് പ്രതിശ്രുത വരന്റെ വിവരങ്ങള്‍ ശേഖരിക്കുകയും യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കുകയുമായിരുന്നു. ഇക്കാര്യമറിഞ്ഞ പരാതിക്കാരി ജൂണ്‍ എട്ടാം തീയതി വിനോദിനെ നേരില്‍ക്കണ്ട് ചോദ്യംചെയ്തു. അപ്പോഴും യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സമ്മതിച്ചില്ലെങ്കില്‍…

    Read More »
  • Crime

    കൂട്ടബലാത്സംഗത്തിന് ശേഷവും ഹൈദരാബാദിലെ 17-കാരി ലൈംഗികാതിക്രമത്തിന് ഇരയായി

    ഹൈദരാബാദ്: ഹൈദരാബാദില്‍ കാറിൽവെച്ച്‌ കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ അന്നേദിവസം തന്നെ പ്രതികള്‍ വീണ്ടും ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്. കാറിലെ കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പബ്ബില്‍ തിരിച്ച് എത്തിച്ചതിന് ശേഷമാണ് പ്രതികള്‍ വീണ്ടും അതിക്രമം നടത്തിയത്. പബ്ബിലെ ബേസ്‌മെന്റില്‍ വെച്ചാണ് പെണ്‍കുട്ടി രണ്ടാമതും അതിക്രമത്തിനിരയായതെന്നും ഇവിടെനിന്നാണ് കുട്ടിയെ പിന്നീട് പിതാവ് വിളിച്ചുകൊണ്ടുപോയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കാറില്‍ നടന്ന കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ തന്നെ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിക്കുകയായിരുന്നു. ഈ സമയത്താണ് പബ്ബിലെ ബേസ്‌മെന്റില്‍വെച്ച് വീണ്ടും ലൈംഗികാതിക്രമം നടത്തിയത്. ഇതിനിടെ, കാറില്‍നിന്ന് പ്രതികള്‍ ചിത്രീകരിച്ച പെണ്‍കുട്ടിയുടെ വീഡിയോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആഡംബര കാറിലെ യാത്രയ്ക്കിടെ വാഹനമോടിച്ചിരുന്ന കൗമാരക്കാരന്റെ ഫോണിലാണ് വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാള്‍ മറ്റൊരാള്‍ക്ക് ഫോണ്‍ നല്‍കി വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹൈദരാബാദ് കൂട്ടബലാത്സംഗ കേസില്‍ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍…

    Read More »
  • Business

    രാജ്യത്ത് ത്രീ വിലര്‍ കച്ചവടം തകൃതി; 695.93 ശതമാനം വർധന

    2022 മെയ് മാസത്തിൽ ത്രീ വീലർ, ഓട്ടോ റിക്ഷ സെഗ്മെന്റില്‍ ഉടനീളം മികച്ച വാർഷിക റീട്ടെയിൽ വിൽപ്പന വളർച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ത്രീ വീലർ വിൽപ്പന 2021 മെയ് മാസത്തിൽ വിറ്റ 5,215 യൂണിറ്റുകളിൽ നിന്ന് 41,508 യൂണിറ്റുകളായി ഉയര്‍ന്നതെന്നും 695.93 ശതമാനം വർധന രേഖപ്പെടുത്തി എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മെയ് മാസത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 51,446 യൂണിറ്റായിരുന്നു. അതേസമയം 2020-ലെയും 2021-ലെയും ഇടക്കാല വർഷങ്ങൾ ത്രീ വീലർ വിൽപ്പനയിലെ വളർച്ച വിലയിരുത്താൻ യഥാർത്ഥത്തിൽ കണക്കിലെടുക്കാനാവില്ല. കാരണം ഇക്കാലയളവില്‍ രാജ്യത്തിന് കൊവിഡ്-19 മഹാമാരിയെ നേരിടേണ്ടിവന്നു. ഇക്കാരണത്താല്‍ എല്ലാ സെഗ്‌മെന്റുകളിലും ഉടനീളമുള്ള വിൽപ്പന ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും ത്രീ വീലർ റീട്ടെയിൽ വിൽപ്പനയിൽ 2022 മെയ് മാസത്തിലെ വളർച്ചാ നിരക്ക് കുറഞ്ഞു. 2022 ഏപ്രിലിൽ വിറ്റ 42,396 യൂണിറ്റിനേക്കാൾ കുറവാണ്. വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ബജാജ് ഓട്ടോ ലിമിറ്റഡാണ്. വിൽപ്പന 10,000 യൂണിറ്റ് കടന്ന ഈ വിഭാഗത്തിലെ…

    Read More »
Back to top button
error: