Month: June 2022
-
Local
മണ്ണാർകാട് കാറും ലോറിയും കൂട്ടിയിച്ച് അമ്മാവനും മരുമകളും മരിച്ചു
പാലക്കാട്: മണ്ണാർക്കാടിനു സമീപം അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മണ്ണാർക്കാട് കാരാകുർശ്ശി എലമ്പുലാശ്ശേരി വാക്കടപ്പുറം സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. വാഹനാപകടമുണ്ടായത് അലനല്ലൂർ കാട്ടുകുളം മുണ്ടത്തുപള്ളിപ്പടിയിലാണ്. മണ്ണാർക്കാട്ടു നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ കാറും, എതിർദിശയിൽ വന്ന കോഴിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
Read More » -
NEWS
അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍;കൂട്ടമായെത്തി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി
കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെതിരെ പരാതിയുമായി കൂട്ടത്തോടെ സ്‌കൂളില്‍ എത്തിയ രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദാണ് വിമാനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചത്.തുടർന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തേക്ക് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പ്രവര്‍ത്തകരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.ഇതിനിടയിലാണ് സ്കൂൾ മാനേജ്മെന്റിനെ തന്നെ പ്രതിരോധത്തിലാക്കി രക്ഷിതാക്കളുടെ ഇടപെടൽ.
Read More » -
NEWS
സ്വന്തം സ്വത്തുക്കള്‍ അന്വേഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാരണാസിയിൽ
വാരണാസി :സ്വന്തം സ്വത്തുക്കള്‍ എവിടെയൊക്കെയുണ്ടെന്ന അന്വേഷണത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.സ്ഥലമായിട്ടും സ്ഥാപനങ്ങളായിട്ടും കോടികളുടെ ആസ്തി ശേഖരമുണ്ടെങ്കിലും അത് എവിടെയൊക്കെയെന്ന് ആർക്കും അറിയില്ല.ആകെയുള്ളത് ദേവസ്വം മാനുവലിലെ കുറിപ്പ് മാത്രം. കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വത്തുക്കളുണ്ട്.അടുത്തിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം മാനുവല്‍ വായിച്ചുനോക്കിയപ്പോഴാണ് വാരണാസിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രണ്ട് കൊട്ടാരങ്ങളുണ്ടെന്ന് അറിയുന്നത്. അതോടെ ദേവസ്വം പ്രതിനിധികൾ വാരണാസിയിലെത്തി.നൂറ്റാണ്ടുകളുടെ പഴമയും പ്രൗഢിയുമുള്ള കെട്ടിടത്തിൽ അങ്ങിങ്ങ് ചില സിമന്റ് തേപ്പുകള്‍ ഇളകിയിട്ടുണ്ട്. ഇഷ്ടികകള്‍ തെളിഞ്ഞു കാണാം. ഒരു കൊട്ടാരത്തില്‍ പതിനെട്ട് മുറികള്‍. മറ്റൊന്നില്‍ പന്ത്രണ്ട് മുറികള്‍. നോട്ടവും സംരക്ഷണവുമില്ലാതെ കിടക്കുന്ന കെട്ടിടങ്ങളെപ്പറ്റി ദേവസ്വം മാനുവല്‍ അല്ലാതെ മറ്റ് രേഖകളൊന്നുമില്ല. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാശി മഹാരാജാവ് തിരുവിതാംകൂര്‍ മഹാരാജാവിന് സമ്മാനിച്ചതാണത്രേ കൊട്ടാരങ്ങള്‍.തിരുവിതാംകൂര്‍ രാജാവ് കാശി സന്ദര്‍ശിക്കുമ്ബോള്‍ ക്ഷേത്രത്തിന് മുന്നിലെ ഗംഗാനദിക്ക് മറുകരെയായിരുന്നു താമസിച്ചിരുന്നത്.നദിയിലെ വെള്ളം ഉയരുമ്ബോള്‍ രാജാവിന് ക്ഷേത്രത്തിലെത്താന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ കാശി രാജാവ് കൊട്ടാരങ്ങള്‍…
Read More » -
Kerala
നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന കേസ്: ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി
കൊച്ചി: നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ഇതു സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതില്‍ വിചാരണ കോടതി തുടര്‍ന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി. നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്. തുടരന്വേഷണം സര്‍ക്കാര്‍ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു, വിചാരണക്കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യണം, ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതീജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു അന്നും ഹര്‍ജിയില്‍…
Read More » -
NEWS
എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെതിരെ ലൈംഗികാധിക്ഷേപ പരാതിയിൽ വിവാദം കൊഴുക്കുന്നു
കോഴിക്കോട് :എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെതിരെ ലൈംഗികാധിക്ഷേപ പരാതിയിൽ വിവാദം കൊഴുക്കുന്നു. .പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം വളരെ മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവ പ്രസാധക എം എ ഷഹനാസ് തുറന്നു പറഞ്ഞതോടെയാണ് വിവാദങ്ങളും കൊഴുത്തത്. ഇതോടെ സുധീഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. കഴിഞ്ഞദിവസം കവി വി ടി ജയദേവന്‍ സുധീഷിനെ അനുകൂലിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായി.അതിന് പിന്നാലെ ഇപ്പോളിതാ ഇന്ദുമേനോന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് ആദരവുണ്ടെങ്കിലും ഇരപിടിയനായ പുരുഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനാകില്ല എന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇന്ദുമേനോന്റെ പ്രതികരണം.
Read More » -
Kerala
കന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കടന്ന് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറി ഡിവൈഎഫ്‌ഐ. കന്റോണ്‍മെന്റ് ഹൗസില്‍ ചാടിക്കടന്ന പ്രവര്‍ത്തകനെ വിഡി സതീശന്റെ പേര്‍സണല്‍ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവര്‍ത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാല്‍ പുറത്ത് സമരം നടത്തിയ പ്രവര്‍ത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്‌ഐ ആരോപിച്ചു. മുഖ്യമന്ത്രിക്കുനേരേ വിമാനത്തിലുണ്ടായ ആക്രമണ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇതിനിടെയാണ് പോലീസിനെ വെട്ടിച്ച് പ്രവര്‍ത്തകര്‍ അകത്തുകയറിയത്. സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംയമനം പരിമിതിയായി കാണരുതെന്ന് പ്രതിഷേധ യോഗത്തില്‍ ഷിജുഖാന്‍ പറഞ്ഞു. അകത്ത് പിടിയിലായ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് വെളിയില്‍ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് വിവാദത്തില്‍ സമരങ്ങളുമായി പ്രതിപക്ഷവും പ്രതിരോധിച്ച് ഭരണപക്ഷവും റോഡിലിറങ്ങിയതോടെ കേരളമെങ്ങും അശാന്തമാണ്. പലയിടത്തും അക്രമങ്ങളും സംഘര്‍ഷവുമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ച് സ്ഥിതിഗതികള്‍…
Read More » -
Local
സംസ്കരിക്കാൻ തുടങ്ങിയ മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഏറ്റുവാങ്ങിക്കൊണ്ടു പോയി പോസ്റ്റ്മോർട്ടം നടത്തി, തൃശൂർ മെഡിക്കൽ കോളജിൽ സംഭവിച്ചത് ഗുരുതര വീഴ്ച
സംസ്കരിക്കാൻ തുടങ്ങിയ മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമെത്തി ഏറ്റുവാങ്ങിക്കൊണ്ടു പോയി പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് പോലീസ്. മരണം സംഭവിച്ച വിവരം ഡ്യൂട്ടി ഡോക്ടർ കൃത്യമായി അറിയിച്ചില്ലെന്നു പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജിന്റെ വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പോലീസ് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വജേശി പട്ടിശേരി വളപ്പിൽ യൂസഫിന്റെ (46) മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടു നൽകി പിന്നീട് തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ.എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യൂസഫിന് ഗുരുതരമായ പരിക്കേറ്റത്. ഉടൻ തന്നെ യൂസഫിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി വീട്ടിലെത്തി മൃതദേഹ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമെത്തി മൃതദേഹം തിരിച്ചെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പിന്നീട് ഉച്ചയോടെ…
Read More » -
NEWS
സ്കൂട്ടറിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: റോഡ് മുറിച്ചു കടക്കവെ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവർ അലിയാണ് മരിച്ചത്. രാവിലെ സ്‌കൂൾ ബസ് കാത്തുനിൽക്കെ ഉമ്മയുടെ കൈ വിട്ട് റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് അപകടം.
Read More » -
NEWS
ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് കുവൈത്ത്. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമായി കുവൈത്ത്. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ 17 ഞായറാഴ്ചയായിരിക്കും പുനഃരാരംഭിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം അഞ്ച് ദിവസത്തെ അവധിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലുള്ള വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
Read More » -
NEWS
സ്റ്റിയറിങ്ങിനടിയില്‍ കഞ്ചാവ്: ഒമാനില്‍ യുവാവ് അറസ്റ്റില്‍
മസ്‌കത്ത്: കഞ്ചാവുമായി യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒമാനില്‍ കസ്റ്റംസിന്റെ പിടിയിലായി. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നയാളാണ് കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയത്. വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ബോധപൂര്‍വം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Read More »