Month: June 2022

  • Kerala

    അഞ്ചാം പിറന്നാളിന് അഞ്ചു രൂപയ്ക്ക് യാത്രയൊരുക്കി കൊച്ചി മെട്രോ; എത്രദൂരത്തിലും സഞ്ചരിക്കാം!

    കൊച്ചി: കേരളത്തിന്‍െ്‌റ ഗതാഗത സംവിധാനത്തിലെ ആധുനിക മുഖമായ കൊച്ചി മെട്രോ അഞ്ചാം പിറന്നാളിന് തയാറെടുക്കുന്നു. അഞ്ചാം വാര്‍ഷികം പ്രമാണിച്ച് യാത്രക്കാര്‍ക്ക് വെറും അഞ്ചു രൂപയ്ക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം എന്ന കിടിലന്‍ ഓഫറാണ് മെട്രോ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പിറന്നാള്‍ദിനമായ ജൂണ്‍ 17-നാണ് ഈ ഓഫര്‍ കൊച്ചി മെട്രോ യാത്രികര്‍ക്ക് ലഭ്യമാകുക. അഞ്ചുവര്‍ഷത്തില്‍ കൊച്ചിയുടെ മുഖം മിനുക്കുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുള്ള മെട്രോ, പിറന്നാള്‍ ദിനത്തിലും ആളുകളെ ആഹ്‌ളാദിപ്പിക്കാനും തന്നോടു ചേര്‍ത്തുനിര്‍ത്താനും ശ്രമിക്കുമ്പോള്‍ കേരളത്തിനും ഇത് അഭിമാനം നെഞ്ചേറ്റിയ അഞ്ചാംവര്‍ഷത്തിന്‍െ്‌റ ആഘോഷമാകുന്നു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ മാസം ആദ്യം മുതല്‍ 17 വരെ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മെട്രോയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്കു മെട്രോ പരിചയപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടു കൂടിയാണിത്. ആലുവയില്‍ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാണ് പിറന്നാള്‍ ദിവസം ടിക്കറ്റ് ഈടാക്കുന്നത്. ”യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ,…

    Read More »
  • NEWS

    ചാര്‍ട്ടിന് പകരം റയിൽവെ ടിടിഇമാർക്ക് ഇനി ടാബുകൾ

    ന്യൂഡൽഹി: കൈകളില്‍ ചാര്‍ട്ടുമായി വന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്ന ടിടിഇമാരൊക്കെ പണ്ട്.ടിക്കറ്റ് പരിശോധനയ്ക്കും ഒത്തുനോക്കുന്നതിനുമായി ഇപ്പോൾ പരിശോധകര്‍ക്ക് ടാബ് നല്‍കിയിരിക്കുകയാണ് റെയില്‍വേ. ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ എന്ന സംവിധാനത്തിലൂടെയാണ് 288 ട്രെയിനുകളിലെ ടിടിഇമാരെ റെയില്‍വേ ഹൈടെക്ക് ആക്കുന്നത്. കേരളത്തില്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലാണ് (12075/12076) ഈ സംവിധാനം വരിക. നിലവിൽ ഓരോ ചാര്‍ട്ടിങ് സ്റ്റേഷനില്‍നിന്നും ചാര്‍ട്ട് കൈയില്‍ കിട്ടിയാല്‍ മാത്രമേ സീറ്റ് ഒഴിവുള്ള കാര്യം ടിടിഇമാർക്ക് മനസ്സിലാക്കാന്‍ പറ്റൂ. ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ വന്നാല്‍ തീവണ്ടിയില്‍നിന്നുതന്നെ സീറ്റ്‌ ലഭ്യത നോക്കാം.ഒഴിവുള്ളത് അനുവദിക്കുകയും ചെയ്യാം.ആർഎസി, വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കാണ് കൂടുതലായും ഇതിന്റെ പ്രയോജനം ലഭിക്കുക.

    Read More »
  • Movie

    ‘വാശി’ വെള്ളിയാഴ്ച തിയേറ്ററുകളിൽ, കോടതി മുറിക്കുള്ളിൽ ബദ്ധവൈരികളായ അഡ്വ.എബി മാത്യുവായി ടൊവിനോയും അഡ്വ.മാധവി മോഹനായി കീർത്തി സുരേഷും നിറഞ്ഞാടുന്നു

    രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു.ജി രാഘവ് തിരക്കഥ രചിച്ച് സംവിധാനം. ചെയ്യുന്ന ‘വാശി’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രം ജൂൺ പതിനേഴ് വെള്ളിയാഴ്ച ഉർവ്വശി തീയേറ്റേഴ്സും രമ്യാ മൂവീസ്സും ചേർന്ന് പ്രദർശനത്തിനെത്തിക്കും. കോടതി മുറിക്കുള്ളിൽ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകർ, എബി മാത്യുവും മാധവി മോഹനും. പിന്നീട് ജീവിതത്തിലും ഇവർ ഒന്നായി. തുടർന്നുള്ള ഇവരുടെ കുടുംബ ജീവിതമാണ് ഏറെ പിരിമുറുക്കത്തോടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസും പ്രശസ്ത ദക്ഷിണേന്ത്യൻ താരം കീർത്തി സുരേഷുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ എബി മാത്യുവിനേയും, മാധവി മോഹനേയും അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ അനുമോഹൻ, ബൈജു സന്തോഷ്, ഡോ.റോണി, കോട്ടയം രമേഷ്, ജി.സുരേഷ്കുമാർ, നന്ദു, അനഘ നാരായണൻ, വനിത കൃഷ്ണചന്ദ്രൻ, വിനോദ് തോമസ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമൽദേവ്, ഗീതി സംഗീത, ആർ.ജെ.രഘു, സീമാ നായർ, അർമ്മിത അനീഷ്, അനഘ അശോക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിനായക്…

    Read More »
  • NEWS

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

    തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആർഎസ്എസ് പ്രവർത്തകൻ ഗുരുവായൂരില്‍ അറസ്റ്റില്‍. ബ്രഹ്മകുളം കൊറോട്ടു വീട്ടില്‍ വിഷ്ണു(27)വിനെയാണ് ഗുരുവായൂര്‍ പോലിസ് പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ ഫാസിലിനെ വധിച്ച കേസിലെ പ്രതിയുടെ സഹോദരനും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമാണ് ഇയാൾ. നിരന്തര പീഡനത്തിനിരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗുരുവായൂര്‍ എസിപിയുടെ ഓഫിസില്‍ നേരിട്ടത്തിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.തുടര്‍ന്ന് എസ്.ഐ കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

    Read More »
  • Kerala

    അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഭവിഷത്ത് വലുത് : കെ.സുധാകരന്‍

      തിരു: കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഉമ തോമസിനോടൊപ്പം പേട്ടയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. അക്രമത്തിലൂന്നിയ രാഷ്ട്രീയ-ഭരണ ശൈലിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെങ്കില്‍ ഈ സര്‍ക്കാരിന്റെ പതനം ആസന്നമാകും. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കഴിയും.അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസിന്റെത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പുതിയ സമരരീതി  പരീക്ഷിച്ചതാകാമത്. അത്തരം ഒരു പ്രതിഷേധത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാല്‍ അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാനപ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ പ്രായംപോലും അറിയാതെയാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. വിമാനപ്രതിഷേധത്തില്‍ സിപിഎം നുണപ്രചരിപ്പിക്കുകയാണ്.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇപി ജയരാജനാണ്.അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഇപി ജയരാജനെതിരെ കേസെടുക്കണം.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ആരേയും കയ്യേറ്റം ചെയ്തിട്ടില്ല.അവര്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യപരിശോധനയില്‍ ആ…

    Read More »
  • NEWS

    ഗോവയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് 

    പനാജി: രാഷ്ട്രപതി തിരഞ്ഞടുപ്പ് അടുത്തിരിക്കെ ഗോവയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് മാറാൻ നീക്കം.40 അംഗ ഗോവന്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളാണുള്ളത്.ഇതില്‍ പത്ത് പേരും ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. ബി ജെ പി നേതൃത്വവുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ട് വരികയാണ്.ഉടന്‍ തന്നെ പാര്‍ട്ടി മാറാന്‍ ഇവര്‍ തയ്യാറാണെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് ബി ജെ പി നേതൃത്വം അറിയിച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് ബി ജെ പി നിര്‍ദേശം നല്‍കിയതായാണ് വിവരം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്തുള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിടാൻ തയാറായി നിൽക്കുന്നത്.

    Read More »
  • Kerala

    അവധിക്കെത്തിയ പ്രവാസി ടിപ്പറിടിച്ച് മരിച്ച സംഭവം: രണ്ടരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

    കോഴിക്കോട്: അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ച ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരിയാണ് 2019 ഏപ്രില്‍ 10നുണ്ടായ അപകടത്തില്‍ മരിച്ചത്. ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ. സാലിഹ് വിധിച്ചത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിര്‍കക്ഷികള്‍ ആകെ രണ്ടര കോടി രൂപ നല്‍കണം. ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അന്‍സാരി ലീവിന് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. നടുവണ്ണൂരിനടുത്ത് രാത്രി റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. ഫിറോസിന്റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ് പക്കറും മാതാവ് സൗദയുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. ലോറി ഉടമ താമരശ്ശേരി രാരോത്ത് തട്ടാന്‍തൊടുകയില്‍ ടി.ടി. മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച…

    Read More »
  • Kerala

    കാട്ടുപന്നിയെ കൊല്ലാന്‍ വച്ചിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് സി പി ഐ നേതാവ് മരിച്ചു

      കാഞ്ഞങ്ങാട്: കാട്ടുപന്നിയെ കൊല്ലാന്‍ നിറച്ചു വച്ചിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ സി പി ഐ നേതാവ് മരിച്ചു. മുതിര്‍ന്ന നേതാവും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹിയുമായ കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവന്‍ നമ്പ്യാര്‍ (65) ആണ് മരിച്ചത്. ചക്ക പറിക്കാൻ ചൊവ്വാഴ്ച കൃഷിയിടത്തിലെത്തിയപ്പോഴാണ് വെടിയേറ്റത്. പന്നിയെ പിടിക്കാനായി അയൽക്കാരനായ പനയാലിൽ ശ്രീഹരി കൃഷിയിടത്തിൽ ഒളിപ്പിച്ചു സ്ഥാപിച്ച തോക്കിൽ തട്ടി വെടി പൊട്ടുകയും വലതുകാൽ മുട്ടിന് വെടിയേൽക്കുകയുമാണ് ചെയ്തത്. ഏറെ വൈകിയാണ് മാധവൻ നമ്പ്യാരെ വെടിയേറ്റ് കിടക്കുന്നതായി കണ്ടെത്തിയത്. ഇതിനോടകം ഏറെ രക്തം വാർന്ന് പോയി. ഇന്ന് (ബുധൻ) രാവിലെ മംഗ്ളുരു ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ബേക്കൽ പോലിസ് ഇൻസ്പെക്ടർ യു.പി. വിപിൻ ഇൻക്വസ്റ്റ് നടപടികൾക്കായി മംഗ്ളൂരുവിലേക്ക് പോയി. വെടിയേറ്റ സംഭവത്തിൽ ശ്രീഹരിക്കെതിരെ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലത്തിലെ നേതൃനിരയിലുള്ള മാധവൻ നമ്പ്യാർ ജില്ലയിലെ അറിയപ്പെടുന്ന നേതാവാണ്. ഏറെക്കാലം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പരേതനായ എ…

    Read More »
  • NEWS

    ഇ പി ജയരാജനെ ട്രെയിനിൽ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചത് കെ സുധാകരൻ എന്ന് കോൺഗ്രസ് നേതാവ്

    കണ്ണൂർ: ഇ പി ജയരാജനെ ട്രെയിനിൽ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കെ സുധാകരന്റെ പങ്ക്‌ സ്ഥിരീകരിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷെഫീർ. ഇന്നലെ മനോരമ ന്യൂസ്‌ ചാനൽ ചർച്ചയിലാണ്‌ ഷെഫീർ കെ സുധാകരൻ തന്നെയാണ്‌ വെടിവയ്‌പിന്‌ പിന്നിലെന്ന്‌ പറഞ്ഞത്‌.  “കെ സുധാകരനെ പറ്റി അറിയാന്‍ ഇ പി ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്.എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കി തരും.കെ സുധാകരനോട്‌ കളിച്ചാൽ എങ്ങനെയിരിക്കുമെന്ന്‌ ജയരാജൻ പറഞ്ഞുതരും’ – എന്നായിരുന്നു സിപിഐ എം പ്രതിനിധി ജെയ്‌ക്ക്‌ സി തോമസിനോട്‌ ഷെഫീറിന്റെ ഭീഷണി. 1995 ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണ്‌ ഇ പി ജയരാജനുനേരെ വെടിവയ്‌പ്‌ ഉണ്ടാകുന്നത്‌.സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ തൊട്ടുമുന്‍പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു.അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോൾ…

    Read More »
  • LIFE

    ബോളിവുഡ് താരം ദീപികയ്ക്ക് ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥത

    മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന് സിനിമാ ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതായി റിപ്പോര്‍ട്ട്. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് വിവരം. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്ന് വിട്ടയച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികയ്‌ക്കൊപ്പം പ്രഭാസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ പത്താന്‍ ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘പത്താന്‍’. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘പത്താന്റെ’ ഡിജിറ്റല്‍ റൈറ്റ്‌സ്…

    Read More »
Back to top button
error: