Month: June 2022

  • NEWS

    കൊല്ലം മണ്‍ട്രോതുരുത്തില്‍ നിന്ന് ഇറ്റലിയില്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍ വാര്‍ഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാന്‍ ഒരു കുടുംബം

    കൊല്ലം: ഇറ്റലിയില്‍ നടക്കുന്ന ലോക ശ്വാസ കോശരോഗ സമ്മേളനത്തിലേക്ക് പ്രബന്ധാവതരണത്തിന് മണ്‍ട്രോതുരുത്തിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ക്ഷണം. ആലപ്പുഴ ജനറല്‍ ആശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. കെ വേണുഗോപാല്‍, ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം പ്രൊഫസറുമായ ഡോ. പി ആര്‍ ശ്രീലത, മകളും ഭുവനേശ്വര്‍ എയിംസിലെ ഇന്റേണിയുമായ ഡോ. ഗോപിക വേണുഗോപാല്‍ എന്നിവർക്കാണ് അപൂർവ്വമായ ഈ ക്ഷണം ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് 27മുതല്‍ 29 വരെയാണ് ഇറ്റലിയിലെ ബ്ലോഗാനയില്‍ നടക്കുന്ന സമ്മേളനത്തില്‍ നാല് പ്രബന്ധങ്ങള്‍  ഇവർ അവതരിപ്പിക്കുന്നത്. മകന്‍ ഗോപീകൃഷ്ണ ഇറ്റലിയില്‍ ആര്‍ക്കിടെക്ചര്‍ ഉപരിപഠനം നടത്തുകയാണ്. മണ്‍ട്രോതുരുത്ത് മംഗലത്ത് വീട്ടില്‍ പരേതരായ കുഞ്ഞുപിള്ള -അമ്മുക്കുട്ടി അധ്യാപക ദമ്പതികളുടെ മകനാണ് ഡോ. കെ വേണുഗോപാല്‍. ഡോ.പി ആര്‍ ശ്രീലത കൊല്ലം മരുത്തടി ശ്രീകൃഷ്ണഭവനില്‍ പൊന്നമ്മ-രവീന്ദ്രന്‍ ദമ്പതികളുടെ മകളാണ്. ആലപ്പുഴ ചന്ദനക്കാവ് ശ്രീമംഗലത്താണ് ഇവര്‍…

    Read More »
  • NEWS

    തിരുവല്ലയിൽ ആസാമീസ് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റിൽ

    തിരുവല്ല:ഭര്‍ത്താക്കന്മാരില്ലാത്ത സമയം നോക്കി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തി ആസാമീസ് സ്വദേശിനികളെ കടന്നു പിടിച്ച മൂന്നു പേര്‍ അറസ്റ്റില്‍. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം.മൂന്ന് ആസാം സ്വദേശിനികളെയാണ് അപമാനിക്കാന്‍ ശ്രമം നടന്നത്.ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരാണ്.വിവരമറിഞ്ഞ് തൊഴിൽ സ്ഥലത്തുനിന്നും എത്തിയ ഇവരുടെ ഭർത്താക്കന്മാരുടെ പരാതി പ്രകാരമാണ് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മൂന്നുപേരും പ്രദേശവാസികളും ഒരേ രാഷ്ട്രീയ പാർട്ടിയുടെ സ്ഥലത്തെ സജീവ പ്രവർത്തകരുമാണ്.

    Read More »
  • Kerala

    ഫയല്‍ തീര്‍പ്പാക്കൽ സേവനത്തിന്റെ അവിഭാജ്യഘടകം,. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞങ്ങള്‍ ഇനിയും ആവശ്യമായി വരരുത് :ജീവനക്കാരോട് മുഖ്യമന്ത്രി

    സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ് അത്യന്താപേക്ഷിതമാണ്. ചരിത്രപരമായി പരിശോധിച്ചാല്‍ നമ്മുടെ സിവില്‍ സര്‍വ്വീസ് ജനാധിപത്യപൂര്‍വ്വ കാലഘട്ടത്തിലാണ് രൂപീകൃതമായത്. കാലാനുസൃതമായി നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കില്‍ സമഗ്രമായ പുനര്‍നിര്‍വ്വചനം ആവശ്യമാണെന്ന് തോന്നുകയും അതിനാല്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നാളിതുവരെ നാല് ഭരണപരിഷ്‌കാര കമ്മീഷനുകളെ നിയമിക്കുകയും അവ സമഗ്രപഠനത്തിനുശേഷം വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വ്വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ നേട്ടങ്ങള്‍ നാം കാണുന്നുമുണ്ട്. സിവില്‍ സര്‍വ്വീസിന് പുതിയ ഊര്‍ജ്ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങളൊക്കെ നടന്നിട്ടും നമ്മുടെ സിവില്‍ സര്‍വ്വീസിലും അതിന്റെ സമീപനത്തിലും അതിനനുസൃതമായ മാറ്റങ്ങള്‍…

    Read More »
  • India

    ലേലത്തിന് അനുമതി നല്‍കി കേന്ദ്രം; കമ്പനികള്‍ വാക്ക് പാലിച്ചാല്‍ ഡിസംബറില്‍ രാജ്യത്ത് 5ജി

    ന്യൂഡല്‍ഹി: 5ജി സ്പെക്ട്രം ലേലം നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. ലേലം ഈ വര്‍ഷം നടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ സേവനം ആരംഭിക്കുമെന്നാണ് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള 4ജി സര്‍വീസിനെക്കാള്‍ 10 മടങ്ങ് വേഗതയാണ് 5ജിയില്‍ ലഭ്യമാകുക. വിദേശ രാജ്യങ്ങളില്‍ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയില്‍ 5ജി വിന്യസിക്കാന്‍ സാധിച്ചിരുന്നില്ല. കമ്പനികള്‍ വാക്ക് പാലിച്ചാല്‍ ഡിസംബറോടുകൂടി രാജ്യത്ത് 5ജി നിലവില്‍ വരും. 5ജി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങള്‍.…

    Read More »
  • NEWS

    എന്താണ് ഞാറ്റുവേല ? ഞാറ്റുവേലയുടെ പ്രാധാന്യം ?

    ഞാറ്റുവേല എന്ന് കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല.എന്നാൽ എന്താണ് ഞാറ്റുവേല? ഞാറ്റുവേലയുടെ പ്രാധാന്യം? 27 ഞാറ്റുവേലകളാണ് ഉള്ളത്. 27നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്.സൂര്യന്‍ ഏത് നക്ഷത്രസമൂഹത്തിനടുത്താണ് എന്നതിനെ അടിസ്ഥാനമാക്കി ഞാറ്റുവേല കണ്ടുപിടിക്കുന്നു.സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനെ ഞാറ്റുവേല പകര്‍ച്ചയെന്നോ ഞാറ്റുവേലപോക്ക് എന്നോ അറിയപ്പെടുന്നു. ഒരു ഞാറ്റുവേല ശരാശരി 13മുതല്‍ 12 ദിവസം വരെ നീണ്ടുനില്‍ക്കും. ഞാറ്റുവേല എന്ന് പേരുവരാന്‍ കാരണം, സൂര്യന്റെ മറ്റൊരു പേരായ ഞായര്‍ എന്നതാണ്. ഞായര്‍ വേള, ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിതീര്‍ന്നു. രാശിചക്രത്തെ 13ഡിഗ്രി20 വീതമുള്‌ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതാണ് അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി തുടങ്ങിയ നക്ഷത്രങ്ങള്‍. സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി രാശി ചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോള്‍ 13ഡിഗ്രി 20 സഞ്ചരിക്കാന്‍ ഏകദേശം 13-14 ദിവസങ്ങള്‍ വേണം. ഇതാണ് ഞാറ്റുവേല എന്ന പേരില്‍ അറിയപ്പെടുന്നത്. തിരവാതിര ഞാറ്റുവേല എന്നാല്‍ സൂര്യന്‍ തിരുവാതിര നക്ഷത്രത്തിന്റെ ഭാഗത്താണ് ഇപ്പോഴുള്ളത് എന്നര്‍ത്ഥം. ഒരു ഞാറ്റുവേല 13-14…

    Read More »
  • Kerala

    ‘പല തവണ’ സ്വപ്നയെ കണ്ടിട്ടുണ്ട്… സ്വപ്‌നയുമായുള്ള പരിചയം വിശദീകരിച്ച പഴയ വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

    തിരുവനന്തപുരം: വിവാദ വനിതയെ കണ്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയെ പഴയതെല്ലാം ഓര്‍മിപ്പിക്കാമെന്ന സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നയുടെ വെല്ലുവിളിക്കു മറുപടിയെന്നോണം സ്വപ്‌നയുമായുള്ള ബന്ധം മുമ്പ് വ്യക്തമാക്കുന്ന പഴയ വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് അവര്‍ തന്റെ അടുത്ത് വന്നതെന്നും ആ നിലയ്ക്കുള്ള പരിചയമാണുള്ളതെന്നുമാണ് മുഖ്യമന്ത്രി വിഡിയോയില്‍ വിശദീകരിക്കുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തെല്ലാം ഇവരും ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും തമ്മില്‍ കാണുന്നതില്‍ എന്താണ് അപാകത. പല പരിപാടികള്‍ക്കും മുഖ്യമന്ത്രിയെ ക്ഷണിക്കാനായി അവര്‍ വരാറുണ്ടല്ലോ. അത്തരം സമയങ്ങളിലൊക്കെ ഈ പറയുന്ന സ്വപ്നയും കോണ്‍സുലേറ്റ് ജനറലിന് ഒപ്പമുണ്ടായിരുന്നിരിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. 13.10.2020 ല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസില്‍ ചര്‍ച്ച ചെയ്ത് പലതും…

    Read More »
  • Local

    പുതു മോടിയിൽ തൊടുപുഴ നഗരസഭാ പാർക്ക്‌, കുട്ടികൾക്ക് അസ്വദിക്കാൻ ഒരിടം..

      കൊറോണയും വിവിധ നിർമ്മാണ പ്രവർത്തനങ്ങളുമായി അടച്ചിട്ടിരുന്ന നഗരസഭാ ചിൽഡ്രൻസ് പാർക്ക് പുതു മോടിയിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി.പാർക്കിലെ കേടായ റൈഡുകളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. ചെറിയ കേടുപാടുകളുള്ളവ പൂർണ്ണമായും നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. റൈഡുകളിൽ കുട്ടികൾ വന്ന് വീഴുന്ന ഇടങ്ങളിൽ പരിക്കേൽക്കാത്ത നൈസ് മണൽ എല്ലായിടത്തും കവറിംഗ് നടത്തിയിട്ടുണ്ട്. അടഞ്ഞിരുന്ന ഫൗണ്ടനുകൾ ക്ലീനിംഗ് നടത്തുകയും കുളത്തിൽ പുതിയ മത്സ്യങ്ങളേയും നിക്ഷേപിച്ചു . പുതിയ ടോയ്ലറ്റ് ബ്ലോക്കും സിന്തറ്റിക്ക് ട്രാക്കും ഉടനടി പൂർത്തീകരിക്കും. പാർക്കിനകത്തെ കോഫീഹൗസ് ലേല നടപടികൾ ഉടനടി ആരംഭിക്കുന്നതാണ്.രാവിലെ 10 മണിക്ക് നടക്കുന്ന നവീകരണ ഉത്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് നിർവഹിച്ചു.

    Read More »
  • NEWS

    ഒച്ചിനെയും പല്ലിയേയും കാട്ടുപന്നിയേയും വരെ അകറ്റാൻ വിനാഗിരി മതി

    ഭക്ഷണത്തിന് രുചി കൂട്ടാനും അച്ചാറുകൾ ഏറെ നാൾ കേടുകൂടാതെ ഇരിക്കാനുമൊക്കെ നമ്മൾ വിനാഗിരി ഉപയോഗിക്കാറുണ്ട്.എന്നാൽ ഇത് മാത്രമല്ല കേട്ടോ, വേറെയും ഒട്ടനവധി ഉപയോഗങ്ങൾ വിനാഗിരിക്കുണ്ട്. കൃഷിയിലെ കീടനിയന്ത്രണത്തിനും വീടുകളിലെ ഒച്ചിന്റെയും പല്ലിയുടെയും പാറ്റയുടേയുമൊക്കെ ശല്യം ഒഴിവാക്കാനും വിനാഗിരി കൊണ്ട് സാധിക്കും.വളരെ എളുപ്പത്തിലും അധികം ചെലവില്ലാതെയും ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങളാണ് ഇത്.  വിനാഗിരി, അഞ്ച് അല്ലി വെളുത്തുള്ളി, ഡിഷ് വാഷ് അല്ലെങ്കിൽ ഷാംപൂ എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ആദ്യം വെളുത്തുള്ളി നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത വെളുത്തുള്ളിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കാം.അതിലേക്ക് അര ടേബിൾസ്പൂൺ ഡിഷ് വാഷ് കൂടി ചേർക്കുക. ഈ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിലേക്ക് ചേർത്ത് നേർപ്പിക്കാം.അതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിക്കുക.ചെടികളുടെ ഇലയിലും അടിഭാഗത്തും നന്നായി സ്പ്രേ ചെയ്തു കൊടുക്കാം.ഇങ്ങനെ ചെയ്യുമ്പോൾ കീടങ്ങളെ ഒരു പരിധിവരെ ചെറുക്കാൻ കഴിയും. ഉറുമ്പ് , മിലി മൂട്ട ,മുഞ്ഞ വെള്ളീച്ച എന്നിവയെ എല്ലാം നിയന്ത്രിക്കാൻ സാധിക്കും. എല്ലാത്തരം കീടങ്ങളേയും ചെറുക്കാനുള്ള ഉള്ള നല്ലൊരു ഒരു…

    Read More »
  • Kerala

    വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

      കൊച്ചി: പീഡനപരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി തള്ളിയത്. അതിനിടെ വിജയ് ബാബുവിന് എതിരായ പീഡനക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്റെ വാദം ഇന്നും തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെയും രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഏപ്രില്‍ 22നാണ് നടി പരാതി നല്‍കിയത്. മാര്‍ച്ച്‌ 16ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വച്ചും, മാര്‍ച്ച്‌ 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ…

    Read More »
  • Kerala

    ‘കൂടെയുണ്ട് തില്ലങ്കേരി,’ ഇനി തില്ലങ്കേരി സ്ത്രീസൗഹൃദ പഞ്ചായത്ത്; വരുന്നു സ്ത്രീ മുന്നേറ്റത്തിന് പുതുചരിതം

    കണ്ണൂർ: സ്ത്രീസൗഹൃദ പഞ്ചായത്തിനായി തില്ലങ്കേരി പഞ്ചായത്തിന്റെ നയരേഖ. തരിശുരഹിത പഞ്ചായത്ത്, ശുചിത്വ പഞ്ചായത്ത് എന്നീ പദവികൾക്കൊപ്പം സ്ത്രീസൗഹൃദ പഞ്ചായത്തെന്ന ഖ്യാതിയും തില്ലങ്കേരിക്ക് കരുത്താകും. ലിംഗപരമായ വേർതിരിവുകളില്ലാതെ സാമൂഹ്യ ജീവിതത്തിൽ വിവേചനരഹിതമായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള നയരേഖയാണ് പഞ്ചായത്ത് പുറത്തിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വരും വർഷങ്ങളിൽ സ്ത്രീ സൗഹൃദ പഞ്ചായാത്താകാനുള്ള പദ്ധതികൾ നടപ്പാക്കുക. നയരേഖ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം നവംബറിൽ തുടങ്ങി മാർച്ചിലാണ് അവസാനിച്ചത്. ഇതിന്‌ സ്ത്രീ ഫെസിലിറ്റേറ്ററെ നിയമിച്ചിരുന്നു. സ്‌കൂൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടി, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നായിരുന്നു വിവരശേഖരണം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുയിടം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെ അഞ്ചു മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്. പട്ടികവർഗം, 18-നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ജോലി വിവരങ്ങൾ എന്നിവയും പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക, പൊതുവായുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുക. വിവിധ വിഷയങ്ങളിൽ ക്ലാസുകളും അഗ്നിരക്ഷാ സേനയുടെ…

    Read More »
Back to top button
error: