പനാജി: രാഷ്ട്രപതി തിരഞ്ഞടുപ്പ് അടുത്തിരിക്കെ ഗോവയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് മാറാൻ നീക്കം.40 അംഗ ഗോവന്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളാണുള്ളത്.ഇതില്‍ പത്ത് പേരും ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം.
ബി ജെ പി നേതൃത്വവുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ട് വരികയാണ്.ഉടന്‍ തന്നെ പാര്‍ട്ടി മാറാന്‍ ഇവര്‍ തയ്യാറാണെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് ബി ജെ പി നേതൃത്വം അറിയിച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് ബി ജെ പി നിര്‍ദേശം നല്‍കിയതായാണ് വിവരം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്തുള്പ്പെടെയുള്ളവരാണ് പാര്‍ട്ടി വിടാൻ തയാറായി നിൽക്കുന്നത്.