Month: June 2022

  • NEWS

    ഏറ്റവും വലിയ 360 ഡിഗ്രി സ്‌ക്രീന്‍: ഖത്തറിന് ഗിന്നസ് റെക്കോര്‍ഡ്

    ദോഹ: ദോഹ ടോര്‍ച്ച് ടവറിന് ഇനി ലോകറെക്കോഡിന്‍െ്‌റ തലപ്പൊക്കവും. ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീനെന്ന ഗിന്നസ് റെക്കോര്‍ഡാണ് ദോഹ ടോര്‍ച്ച് ടവര്‍ സ്വന്തമാക്കിയത്. ഖത്തര്‍ ടോര്‍ച്ച് ബില്‍ഡിങിന് ചുറ്റുമായി സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌ക്രീനിന് 11,345 ചതുരശ്ര മീറ്റര്‍ (112,116 ചതുരശ്ര അടിയിലധികം) വിസ്തീര്‍ണമാണുള്ളത്. ആസ്‌പെയര്‍ ടവര്‍ എന്നും അറിയപ്പെടുത്ത ദോഹ ടോര്‍ച്ച് ടവറിന് 298 മീറ്റര്‍ (980 അടി) ഉയരമാണുള്ളത്. 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യന്ന ടോര്‍ച്ച് ദോഹയില്‍ നിന്ന് ദോഹ നഗരത്തിന്റെ മനോഹരവും വിശാലവുമായ 360 ഡിഗ്രി കാഴ്ചയും സാധ്യമാവും. ലോകത്തിലെ ഏറ്റവും വലിയ എക്‌സ്റ്റേണല്‍ 360 ഡിഗ്രി സ്‌ക്രീനിനുള്ള ഗിന്നസ് പുരസ്‌കാരം ആസ്‌പെയര്‍ സോണ്‍ സിഇഒ മുഹമ്മദ് ഖലീഫ അല്‍ സുവൈദി ഗിന്നസ് അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങി. ഖത്തറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെയും മെസ്സി, നെയ്മര്‍, ബെക്കാം എന്നിവരുടെയും ചില വീഡിയോ ദൃശ്യങ്ങളാണ് പ്രകാശന ചടങ്ങില്‍…

    Read More »
  • LIFE

    വീണ്ടും വരും, തല്‍ക്കാലം വിട, അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബി.ടി.എസ്.

    ലോകം മുഴുവന്‍ ആരാധകരെ നിരാശയിലാക്കി ഒടുവില്‍ ആ പ്രഖ്യാപനമെത്തി. പ്രമുഖ സംഗീത ബാന്‍ഡ് ആയ ബിടിഎസ് അനിശ്ചിതകാല ഇടവേളയെടുക്കുന്നു. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് ‘ഫെസ്റ്റ 2022ന്’ ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാന്‍ഡിലെ പ്രമുഖ താരം ജിന്‍ നിര്‍ബന്ധിത സൈനികസേവനത്തിനു പോകുന്നതിനാല്‍ ബാന്‍ഡിന്‍െ്‌റ ഭാവി പ്രവര്‍ത്തനം എങ്ങനെയാകും എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങള്‍ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബാന്‍ഡ് അംഗം ജംഗൂക് ഉറപ്പു നല്‍കുന്നുണ്ട്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതിലെ അംഗങ്ങള്‍. ഇതില്‍ ജിന്‍ന് ഡിസംബറില്‍…

    Read More »
  • Crime

    ഭാര്യയുമായി ബന്ധമെന്ന് സംശയം; യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍

    കൽപ്പറ്റ: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളം എടവാട്ടന്‍ നാസര്‍ (36) നെ കുത്തിക്കൊന്ന കേസിലാണ് പയ്യന്നൂര്‍ പിലാത്തറ താഴത്തെപുരയില്‍ ടി.പി. ശിവാനന്ദന്‍ എന്ന പ്രകാശന്‍ (49) കുറ്റക്കാരനെന്ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) ജഡ്ജ് കെ. ഷൈന്‍ കണ്ടെത്തിയത്. 2006 ജനുവരി എട്ടിന് ഉച്ചക്ക് രണ്ടരയോടെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപത്തെ റോഡിലായിരുന്നു പ്രദേശത്തെ നടുക്കിയ കൊലപാതകം നടന്നത്. ഇറച്ചിക്കട ഉടമയായിരുന്നു കൊല്ലപ്പെട്ട നാസര്‍. കൊട്ടിയൂര്‍ ചുങ്കക്കുന്നിലെ ഇറച്ചിക്കടയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മാനന്തവാടി ഭാഗത്തേക്ക് പോകവെ പ്രതിയായ പ്രകാശന്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കൊലപ്പെടുത്തുകമായിരുന്നുവെന്നാണ് കേസ്. 26 സാക്ഷികളെ വിസ്തരിച്ചു. ശിക്ഷ ബുധനാഴ്ച വിധിക്കും.

    Read More »
  • Kerala

    എസ്എസ്എൽസി പരീക്ഷാഫലം: 99.26% വിജയം; 4 മണി മുതല്‍ ഫലമറിയാം ഈ വെബ്‌സൈറ്റുകളില്‍…

    തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ. കഴിഞ്ഞ വർഷം 99.47 ആയിരുന്നു എസ് എസ് എൽസി പരീക്ഷ വിജയശതമാനം. ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ നിന്ന് 4 മണി മുതൽ വിദ്യാർത്ഥികൾക്ക് ഫലമറിയാം. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം. കൂടാതെ സഫലം മൊബൈൽ ആപ്പിൽ നിന്നും ഫലം പരിശോധിക്കാം. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in ഹോംപേജില്‍, ‘Kerala SSLC Result 2022’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം  

    Read More »
  • Crime

    രണ്ടു വര്‍ഷമായി പീഡനം, ഭീഷണിയില്‍ മനോനില തകരാറിലായി; പോക്‌സോ കേസില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

    മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച പത്തൊന്‍പതുകാരന്‍ പിടിയില്‍. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാന്‍(19) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ രണ്ടു വര്‍ഷത്തിനിടെ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പേടിച്ച് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞമാസം 20 നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോടുനിന്നു ബലമായി കാറില്‍ കയറ്റി കൊണ്ടുപോയ റയാന്‍ ഒതായിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസെടുത്തു. തുടര്‍ന്ന് അരീക്കോട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് ഇന്നലെ രാത്രി വീട്ടിലെത്തിയാണ് റയാനെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്ഐ അമ്മദ്,…

    Read More »
  • Kerala

    മുസ്ലിം പള്ളികളിലെ പ്രഭാഷണ നിയന്ത്രണം: സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി; നോട്ടീസ് നല്‍കിയ പോലീസുകാരനെതിരേ നടപടി

    തിരുവനന്തപുരം:  ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുകയാണെന്നും മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ട്. രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍…

    Read More »
  • NEWS

    ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

    ദുബൈ: ഇറാനില്‍ ബുധനാഴ്ച രാവിലെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. രാവിലെ 10.06നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ദക്ഷിണ ഇറാനിലാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബൈയിലെ നിരവധി താമസക്കാര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ട്വിറ്ററില്‍ കുറിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞദിവസം ജമ്മുവിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയതായാണ് വിവരം. താജിക്കിസ്ഥാന്‍ ആയിരുന്നു ഇതിന്‍െ്‌റ…

    Read More »
  • NEWS

    ചുവപ്പ് കാർഡ് കാട്ടി;റഫറിയെ അടിച്ചുകൊന്നു

    സാന്‍ സാല്‍വദോര്‍: ഫുട്ബാള്‍ മത്സരത്തിനിടെ കളിക്കാരന് ചുവപ്പുകാര്‍ഡ് കാട്ടിയതിനെ തുടര്‍ന്ന് കാണികളും ടീമിന്റെ ആരാധകരും ചേര്‍ന്ന് റഫറിയെ അടിച്ചു കൊന്നു. എല്‍ സാല്‍വദോറിലെ സാന്‍ സാല്‍വദോറില്‍ ടൊളുക സ്റ്റേഡിയത്തില്‍ നടന്ന അമച്വര്‍ മത്സരത്തിനിടെയാണ് ദാരുണ സംഭവം. റഫറി ഹോസെ അര്‍നോള്‍ഡോ അമായയാണ് കൊല്ലപ്പെട്ടതെന്ന് സാല്‍വദോര്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.   ഫൗള്‍ ചെയ്തതിന് താരത്തിന് രണ്ടാമതും മഞ്ഞക്കാര്‍ഡ് കാട്ടിയപ്പോഴാണ് കളിക്കാരും കാണികളും റഫറിക്കെതിരെ തിരിഞ്ഞത്.കടുത്ത വാഗ്വാദമായി തുടങ്ങിയ തര്‍ക്കം പിന്നീട് റഫറിക്കെതിരായ ആക്രമണമായി മാറുകയായിരുന്നു.അടി കൊണ്ട് അവശനായ അര്‍നോള്‍ഡോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കടുത്ത ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.     സംഭവത്തിൽ നൂറോളം പേരെ എല്‍ സാല്‍വ​ദോര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.റഫറിയിങ്ങില്‍ 20 വര്‍ഷത്തെ പരിചയസമ്ബത്തുള്ളയാളാണ് അര്‍നോള്‍ഡോ.

    Read More »
  • NEWS

    കേരളീയ സദ്യയിലെ അവിയല്‍ മാഹാത്മ്യം

    കേരളീയ സദ്യയിലെ ഒരു പ്രധാന വിഭവമാണ് അവിയല്‍.പല തരം പച്ചക്കറികള്‍ ഇട്ടുണ്ടാക്കുന്ന ഒന്ന്. അവിയല്‍ പരുവം എന്നൊരു വാക്കു തന്നെ കേരളത്തിൽ പ്രചാരമുണ്ട്.ഒട്ടുമിക്ക പച്ചക്കറികളും ഇട്ടു വയ്ക്കാവുന്ന രുചികരവും പോഷക സമൃദ്ധവുമായ ഒരു വിഭവമാണ് അവിയൽ. എരിവും പുളിയും തേങ്ങയുടെ ചെറു മധുരവും വെളിച്ചെണ്ണയുടെ നറുമണവും കലര്‍ന്ന, ആരെയും കൊതിപ്പിക്കുന്ന ഒരു വിഭവവുമാണ് അവിയൽ.ഗുണങ്ങളിൽ ഒന്നാമനും. അവിയില്‍ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.ഇതിലെ പല തരം പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ മിക്കവാറും പോഷകങ്ങള്‍ നല്‍കുന്നു. ചേന, കായ, ക്യാരറ്റ്, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ ഒരു നിര തന്നെയുണ്ട് അവിയലിൽ. വൈറ്റമിന്‍ എ മുതല്‍ കെ വരെയുളളവ ഈ പച്ചക്കറികളില്‍ നിന്നും നമുക്ക് ലഭിയ്ക്കും. തൈരും തേങ്ങയുമെല്ലാം ഇതിലെ മറ്റു ചേരുവകളാണ്.തൈര് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് മികച്ചതാണ്.ആരോഗ്യകരമായ ബാ്ക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.കാല്‍സ്യവും പ്രോട്ടീനുമെല്ലാം അടങ്ങിയതാണ് ഇത്.ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒരു വിഭവമാണ്…

    Read More »
  • India

    ദളിത് യുവാവിനെ പ്രണയിച്ച 17കാരിയായ മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ചു കൊന്നു, തന്നെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന പെണ്‍കുട്ടിയുടെ ഓഡിയോസന്ദേശം പുറത്തുവന്നു

    മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ജില്ലയിലെ പെരിയപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കഗ്ഗുണ്ടി സ്വദേശി സുരേഷിനെ(42)യാണ് അറസ്റ്റ് ചെയ്തത്. 17 വയസ്സുള്ള മകള്‍ ശാലിനിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ശാലിനി കൊലചെയ്യപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട വൊക്കലിഗ സമുദായത്തില്‍പ്പെട്ട ശാലിനി രണ്ടാം വര്‍ഷ പി.യു.സിക്ക് പഠിക്കുമ്പോഴാണ് മെല്ലഹള്ളി സ്വദേശിയായ മഞ്ജുനാഥ് എന്ന  ദളിത് യുവാവുമായി പ്രണയത്തിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ദളിത് യുവാവിനെതിരെ പരാതി നല്‍കി. എന്നാല്‍ മാതാപിതാക്കള്‍ക്കെതിരെ ശാലിനി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി. മാതാപിതാക്കളോടൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ പൊലീസ് പെണ്‍കുട്ടിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. ഇതിനിടെ മകളെ ദളിത് യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ ഉപദ്രവിക്കില്ലെന്നും സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കാമെന്നും വീട്ടിലേക്ക്…

    Read More »
Back to top button
error: