MovieNEWS

‘വാശി’ വെള്ളിയാഴ്ച തിയേറ്ററുകളിൽ, കോടതി മുറിക്കുള്ളിൽ ബദ്ധവൈരികളായ അഡ്വ.എബി മാത്യുവായി ടൊവിനോയും അഡ്വ.മാധവി മോഹനായി കീർത്തി സുരേഷും നിറഞ്ഞാടുന്നു

രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു.ജി രാഘവ് തിരക്കഥ രചിച്ച് സംവിധാനം. ചെയ്യുന്ന ‘വാശി’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

ഈ ചിത്രം ജൂൺ പതിനേഴ് വെള്ളിയാഴ്ച ഉർവ്വശി തീയേറ്റേഴ്സും രമ്യാ മൂവീസ്സും ചേർന്ന് പ്രദർശനത്തിനെത്തിക്കും.
കോടതി മുറിക്കുള്ളിൽ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകർ, എബി മാത്യുവും മാധവി മോഹനും. പിന്നീട് ജീവിതത്തിലും ഇവർ ഒന്നായി. തുടർന്നുള്ള ഇവരുടെ കുടുംബ ജീവിതമാണ് ഏറെ പിരിമുറുക്കത്തോടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസും പ്രശസ്ത ദക്ഷിണേന്ത്യൻ താരം കീർത്തി സുരേഷുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ എബി മാത്യുവിനേയും, മാധവി മോഹനേയും അവതരിപ്പിക്കുന്നത്.
ഇവർക്കു പുറമേ അനുമോഹൻ, ബൈജു സന്തോഷ്, ഡോ.റോണി, കോട്ടയം രമേഷ്, ജി.സുരേഷ്കുമാർ, നന്ദു,
അനഘ നാരായണൻ, വനിത കൃഷ്ണചന്ദ്രൻ, വിനോദ് തോമസ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമൽദേവ്, ഗീതി സംഗീത, ആർ.ജെ.രഘു, സീമാ നായർ, അർമ്മിത അനീഷ്, അനഘ അശോക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
നീൽഡി കുഞ്ഞ ഛായാഗ്രഹണവും അർജു ബെൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം.സാബു മോഹൻ
കോസ്റ്റ്യും ഡിസൈൻ-ദിവ്യാ ജോർജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിഥിൻ മൈക്കിൾ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- കെ.രാധാകൃഷ്ണൻ.

വാർത്ത- വാഴൂർ ജോസ്.
ഫോട്ടോ- രോഹിത് .കെ .സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: