Month: June 2022
-
NEWS
നീന്തും, ഉരുളും, തിരിയും; ശരീരത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് തയാറെടുത്ത് സൂപ്പര്‍ ഇത്തിരിക്കുഞ്ഞന്‍
ന്യൂയോര്‍ക്ക്: ചികിത്സാരംഗത്തു വന്‍ മുന്നേറ്റമാകുന്ന കണ്ടുപിടുത്തവുമായി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. ശരീരാവയവങ്ങളില്‍ മരുന്നെത്തിക്കാന്‍ സഹായിക്കുന്ന ഇത്തിരിക്കുഞ്ഞന്‍ റൊബോട്ടാണ് ഇവരുടെ പുത്തന്‍ കണ്ടുപിടുത്തം. കാന്തത്തിന്റെ സഹായത്താല്‍ ശരീരത്തിലൂടെ നീന്തിയും ഉരുണ്ടും തിരിഞ്ഞും സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ഇത്തിരിക്കുഞ്ഞര്‍ റൊബോട്ടിനെ ഗവേഷകര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 7.8 മില്ലീമീറ്ററാണു റൊബോട്ടിന്‍െ്‌റ വീതി. ശരീരത്തിലെ ട്യൂമര്‍, രക്തംകട്ടപിടിച്ച മേഖലകള്‍, വേദന കൂടിയ ശരീര ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇതിനെ ഉപയോഗിക്കാമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ”മില്ലിറൊബോട്ട്” എന്നാണു വിളിപ്പേര്. ആന്തരികാവയവങ്ങള്‍ക്കു പരുക്കുണ്ടാകാതെ ശരീരത്തിനുള്ളിലൂടെ സഞ്ചരിക്കാന്‍ റൊബോട്ടിനാകും. രക്തത്തിലൂടെ നീന്താനും ചുളിവുള്ള പ്രതലത്തിലൂടെ തെന്നിനീങ്ങാനും ഇവയ്ക്കാകും. കൃത്യമായ അളവില്‍ മരുന്നുകള്‍ അവയവങ്ങളിലെത്തിക്കാന്‍ ഇവയ്ക്കു കഴിയുമെന്നു ഗവേഷണ സംഘാംഗമായ ഡോ. റിനി ഷാവോ പറഞ്ഞു. കാന്തത്തിന്റെ സഹായത്തോടെയാകും റൊബോട്ടിന്റെ സഞ്ചാരദിശ തീരുമാനിക്കുക. ഇപ്പോള്‍ റൊബോട്ടിനെ മൃഗങ്ങളിലാണു പരീക്ഷക്കുന്നത്. ഇതില്‍നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഇതിനുശേഷമേ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങൂ. റൊബോട്ടിന്റെ വലിപ്പം ഇനിയും കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.…
Read More » -
Crime
സിപ്പി സിദ്ദുവിന്റെ മരണം: ഹിമാചല്‍ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകളെ സി.ബി.ഐ. അറസ്റ്റുചെയ്തു
ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ദു എന്ന സുഖ്മന്‍പ്രീത് സിങ് ഏഴുവര്‍ഷം മുമ്പ് വെടിയേറ്റു മരിച്ച കേസില്‍ ഹിമാചല്‍ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകള്‍ കല്യാണി സിങ് അറസ്റ്റില്‍. സി.ബി.ഐയാണ് ഇന്നലെ കല്യാണിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കല്യാണിയെ ചോദ്യംചെയ്യലിനായി നാലുദിവസം കസ്റ്റഡിയില്‍ വാങ്ങി. കല്യാണിയുടെ അറസ്റ്റോടെ കേസിന് വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിപ്പിയുടെ കുടുംബം. പഞ്ചാബ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ്. സിദ്ദുവിന്റെ പേരമകനാണ് സിദ്ദു. അഭിഭാഷകന്‍ കൂടിയായിരുന്ന സിദ്ദു മൊഹാലിയിലാണ് താമസസിച്ചിരുന്നത്. 2015 സെപ്റ്റംബറില്‍ 15-നാണ് വെടിയേറ്റ നിലയില്‍ ചണ്ഡിഗഡിലെ ഒരു പാര്‍ക്കില്‍നിന്നു സിദ്ദുവിന്‍െ്‌റ മൃതദേഹം കണ്ടെത്തിയത്. 2016-ല്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. മുപ്പത്തഞ്ചുകാരനായ സിദ്ദുവിന്‍െ്‌റ മരണത്തില്‍ ഒരു സ്ത്രീയ്ക്കു പങ്കുള്ളതായി അന്വേഷണത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ സി.ബി.ഐ. സംശയിച്ചിരുന്നു. സിപ്പിയുടെ കൊലപാതകിയെ ഒരു സ്ത്രീ അനുഗമിച്ചിരുന്നതായി കരുതാന്‍ കാരണമുണ്ടെന്നും നിരപരാധിയാണെങ്കില്‍ അവര്‍ക്കു മുന്നോട്ടു വന്ന് സാഹചര്യം ബോധ്യപ്പെടുത്താന്‍ അവസരമുണ്ടെന്നും കാണിച്ച് അക്കാലത്ത് പത്രപ്പരസ്യങ്ങളും വന്നിരുന്നു. അല്ലാത്ത…
Read More » -
World
ചായകുടിച്ച് രാജ്യം മുടിക്കരുത് ! അഭ്യര്‍ഥനയുമായി പാക് മന്ത്രി
ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർഥനയുമായി മന്ത്രി. ‘ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. രാജ്യത്തെ വിദേശ വിനിമയ റിസർവ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു. 2021-22 സാമ്പത്തിക വർഷം പാക്കിസ്ഥാനിലെ ജനങ്ങൾ 400 ദശലക്ഷം യുഎസ് ഡോളർ തുകയ്ക്കുള്ള ചായ കുടിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1300 കോടി രൂപയാണു തേയില ഇറക്കുമതി ചെയ്യാൻ ഈ സാമ്പത്തികവർഷം പാക്കിസ്ഥാൻ ചെലവഴിച്ചത്. ഇത് കുറയ്ക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. എന്നാൽ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ജനം ഉന്നയിക്കുന്നത്. ഇത്തരമൊരു നടപടിയുടെ ഭാഗമാവാനില്ലെന്ന് പലരും ട്വീറ്റ് ചെയ്‌തു. നിലവിൽ രൂക്ഷമായ സാമ്പത്തിക തളർച്ച നേരിടുന്ന ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതി രാജ്യത്തെ തേടിയെത്തിയേക്കാമെന്ന് പാക്കിസ്ഥാൻ…
Read More » -
TRENDING
മണ്‍സൂണ്‍ കഴിഞ്ഞാല്‍ സൂര്യാംശു എത്തും; ജലപ്പരപ്പില്‍ ഇനി സോളാര്‍ യാത്ര
ആലപ്പുഴ: കേരളത്തിന്‍െ്‌റ ജല ടൂറിസം രംഗത്ത് പുത്തന്‍ താരമാകാന്‍ സൂര്യനില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സൂര്യാംശുവെത്തുന്നു. ടൂറിസം രംഗത്ത് ഉപയോഗിക്കാനായി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന സൗരോര്‍ജ ബോട്ടാണ് സൂര്യാംശു. ഒരേസമയം നൂറു സഞ്ചാരികളെ വഹിക്കാനുള്ള ശേഷി സൂര്യാംശുവിനുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്യപ്പെട്ട സൂര്യാംശുവിന്‍െ്‌റ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മണ്‍സൂണ്‍ കഴിയുന്നതോടെ ബോട്ട് യാത്രയ്ക്ക് ഉപയോഗിക്കാനാകുംവിധം സജ്ജമാകും. കൊച്ചിയിലാണ് തുടക്കത്തില്‍ സൂര്യാംശുവിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് കോഴിക്കോടും ആലപ്പുഴയും ഉള്‍പ്പെടെയുള്ള ടൂറിസംമേഖലകളിലും സോളാര്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയാണ് കോര്‍പറേഷന്റെ പദ്ധതി. യാതൊരുവിധ മലിനീകണവുമുണ്ടാക്കാത്ത ഈ സൗരോര്‍ജയാനത്തിന് 3.95 കോടിയാണ് നിര്‍മാണച്ചെലവ്. രാത്രിയും പകലും ഉപയോഗിക്കാനാവശ്യമായ െവെദ്യുതോര്‍ജം ഇതിലെ സോളാര്‍ പാനലില്‍ നിന്നു ലഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ട്. നിലവിലുള്ള യാനങ്ങള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്. യാനങ്ങളുടെ ആവശ്യവും ഉപയോഗവും കണക്കിലെടുത്തു കൂടുതല്‍ സോളാര്‍…
Read More » -
Kerala
ട്രോളും മറുട്രോളുമായി വിദ്യാഭ്യാസ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയും
തിരുവനന്തപുരം: എസ്എസ്എൽസി ഫലം പുറത്തുവന്നതോടെ ട്രോളും മറുട്രോളുമായി വിദ്യാഭ്യാസ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയും. ഇത്തവണയും വലിയ വിജയശതമാനം കണ്ടതോടെയാണ് മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിന് ട്രോളാൻ തോന്നിയത്. ‘കുട്ടികളേ നിങ്ങള് പൊളിയാണ് എല്ലാവർക്കും അഭിനന്ദനങ്ങൾ ! ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ…’ എന്നായിരുന്നു സമൂഹമാധ്യമത്തിൽ അബ്ദുറബ്ബ് പങ്കുവച്ച കുറിപ്പ്. വിടർന്നു ചിരിക്കുന്ന സ്വന്തം പടത്തിന്റെ അകമ്പടിയോടെയായിരുന്നു പോസ്റ്റ്. യുഡിഎഫ് ഭരണകാലത്ത് അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉയർന്ന വിജയശതമാനത്തിന്റെ പേരിൽ ആക്ഷേപിച്ചവർക്കുള്ള രസകരമായ മറുപടിയായിരുന്നു അദ്ദേഹം പങ്കുവച്ചത്. ഉടനെ മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടിയെത്തി. അബ്ദുറബ്ബിന്റെ കുറിപ്പോടെയുള്ള പോസ്റ്റർ തയാറാക്കിയാണ് മന്ത്രിയുടെ പ്രതികരണം. ‘പിള്ളേര് പൊളിയല്ലേ, കുട്ടികൾ പഠിച്ച് പാസാവട്ടന്നെ.. എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ’ എന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി. 99.26 ശതമാനമാണ് ഇത്തവണത്തെ എസ്‌എസ്‌എൽസി വിജയശതമാനം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.
Read More » -
Kerala
വിമാനത്തിലെ പ്രതിഷേധം: സിപിഎം നേതാക്കളുടെ പ്രസ്താവനകളുയര്‍ത്തി കേസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് എടുത്ത പൊലീസ് നടപടിക്ക് തിരിച്ചടിയായി സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍. മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും പറയുന്നത്. ഈ പ്രസ്താവനകളുയര്‍ത്തി കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി സീറ്റിലിരിക്കുമ്പോഴായിരുന്നു പ്രതിഷേധമെന്ന പൊലീസിന്റെ കണ്ടെത്തലിനെ തള്ളുന്നതാണ് കോടിയേരിയുടെ പ്രസ്താവന. സീറ്റില്‍ പോലുമില്ലാതിരുന്ന ഒരാള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചത് എങ്ങനെ വധശ്രമമാകുമെന്നതാണ് കോണ്‍ഗ്രസിന്റെ മറുചോദ്യം. ‘വിമാനത്തില്‍ യാത്ര ചെയ്ത ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ അഞ്ചുമണിയോടെ വിമാനം ലാന്‍ഡ് ചെയ്യവെ, വിമാനത്തിലെ 20 A നമ്പര്‍ സീറ്റില്‍ ഇരുന്ന മുഖ്യമന്ത്രിക്ക് നേരെ നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് മുഖ്യമന്ത്രിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചു.’– ഇതാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്െഎആറിലെ പരാമര്‍ശം. ഈ വാദത്തെ പൊളിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്.
Read More » -
India
ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ പ്രഖ്യാപനം ഉടന്‍? ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങി കെ.സി.ആര്‍.
ഹൈദരാബാദ്: തെലങ്കാന മോഡല്‍ വികസനം രാജ്യമെങ്ങും എന്ന ആഹ്വാനവുമായി ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങി കെ. ചന്ദ്രശേഖര്‍ റാവു (കെസിആർ). തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കിയാണ് മാറ്റുന്നത്. ഞായറാഴ്ച മുതിര്‍ന്ന ടിആര്‍എസ് നേതാക്കള്‍ക്ക് മുന്നില്‍ കര്‍മ്മപദ്ധതി കെസിആര്‍ അവതരിപ്പിക്കും. വിപുലമായ പരിപാടികളുമായി പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് നീക്കം. കോണ്‍ഗ്രസ് ഒഴികെ മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാണ് ആലോചന. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ നിന്ന് ടിആര്‍എസ് വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസില്ലാത്ത ഫെഡറല്‍ മുന്നണി ആശയമാണ് ടിആര്‍എസ് മുന്നോട്ടുവയ്ക്കുന്നത്. അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ദേവഗൗഡ, അണ്ണാഹസാരെ തുടങ്ങിയവരെ വസതിയിലെത്തി നേരത്തെ കെസിആര്‍ കണ്ടിരുന്നു. പിണറായി വിജയന്‍, സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കള്‍ തെലങ്കാന സന്ദര്‍ശനത്തിനിടെ കെസിആറിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ ടി രാമറാവുവിനും വൈഎസ്ആറിനും ജയലളിതയ്ക്കും ശേഷം തെക്കേന്ത്യയില്‍ നിന്ന് ഇത്രയേറെ ദേശീയ ശ്രദ്ധ ലഭിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് ടിആര്‍എസ്…
Read More » -
Kerala
സമരമുറകൾ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് ഏകോപന സമിതി യോഗം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ കുറ്റമറ്റ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. തുടര്‍ സമര പരിപാടികൾ ചര്‍ച്ച ചെയ്യാൻ യുഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. വൈകീട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. സ്വപ്ന സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. പ്രതിപക്ഷ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്തി നാട്ടിൽ കലാപമുണ്ടാക്കാനും അതുവഴി ആരോപണങ്ങൾക്ക് മറയിടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാകും. ലോക കേരള സഭയിൽ പങ്കെടുക്കണോ എന്ന കാര്യത്തിലും യുഡിഎഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം എന്ന നിലപാടിലാണ് കോൺഗ്രസ്.
Read More » -
Kerala
ബഫര്‍ സോണ്‍ ഉത്തരവ്: ഇന്ന് വയനാട്ടില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍
വയനാട്: സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും. കഴിഞ്ഞ ദിവസം വയനാട്ടിൽ എൽഡിഎഫും ഹർത്താൽ നടത്തിയിരുന്നു. ബഫർ സോൺ ആശങ്ക അകറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെയാണ് ഹർത്താൽ.കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുക്കൽ, ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്ര വിതരണം,പാൽ വിതരണം, വിവാഹം, മറ്റു അത്യാവശ്യ സർവീസുകളെയും ഒഴിവാക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും…
Read More » -
NEWS
സ്വന്തമായി വിമാനത്താവളം ഇല്ലാത്ത രാജ്യങ്ങൾ; എന്നാൽ യാത്രക്കാരുടെ പറുദീസ
ഒരു രാജ്യത്തേക്ക് പോകുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് വിമാന ടിക്കറ്റ് ബുക്കിങ്. എന്നാല്‍ അവിടെ വിമാനത്താവളമില്ലെങ്കിലോ തൊട്ടടുത്ത ഏതെങ്കിലും രാജ്യത്ത് വിമാനമിറങ്ങി മറ്റേതെങ്കിലും ഗതാഗത മാര്‍ഗം ഉപയോഗിച്ച് എത്തിച്ചേരേണ്ടി വരും. അങ്ങനെ സ്വന്തമായി വിമാനത്താവളം ഇല്ലാത്ത ചില രാജ്യങ്ങളെക്കുറിച്ച് കേട്ടോളൂ വത്തിക്കാന്‍ സിറ്റി ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനില്‍ വിമാനത്താവളം ഇല്ല. തൊട്ടടുത്ത രാജ്യമായ ഇറ്റലിയിലെ റോമില്‍ വിമാനമിറങ്ങി വേണം ഇവിടെയെത്താന്‍. റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി ഫ്യൂമിസിനോ വിമാനത്താവളത്തിൽ നിന്ന് ഇവിടേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. സാന്‍ മരിനോ ലോകത്തില്‍ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ സാന്‍ മരിനോയിലും വിമാനത്താവളം ഇല്ല. ഇറ്റലിയിലെ ഫെഡെറിക്കോ ഫെല്ലിനി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി അരമണിക്കൂര്‍ നേരം ഡ്രൈവ് ചെയ്താല്‍ സാന്‍ മരിനോയിലെത്താം. ഇരുരാജ്യങ്ങളും തമ്മില്‍ 21 കിലോമീറ്റര്‍ ആണ് ദൂരം. ആന്‍ഡോറ സ്പെയിനിന്‍റെയും ഫ്രാന്‍സിന്റേയും അതിര്‍ത്തി പങ്കിടുന്ന മനോഹരമായ യൂറോപ്യന്‍ രാജ്യമായ ആന്‍ഡോറയിലും എയര്‍പോര്‍ട്ട് ഇല്ല. പ്രകൃതിസൗന്ദര്യത്തിന് ഏറെ പേരുകേട്ടതാണ് ഈ രാജ്യം.…
Read More »