EnvironmentTRENDING

മണ്‍സൂണ്‍ കഴിഞ്ഞാല്‍ സൂര്യാംശു എത്തും; ജലപ്പരപ്പില്‍ ഇനി സോളാര്‍ യാത്ര

ആലപ്പുഴ:  കേരളത്തിന്‍െ്‌റ ജല ടൂറിസം രംഗത്ത് പുത്തന്‍ താരമാകാന്‍ സൂര്യനില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സൂര്യാംശുവെത്തുന്നു. ടൂറിസം രംഗത്ത് ഉപയോഗിക്കാനായി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന സൗരോര്‍ജ ബോട്ടാണ് സൂര്യാംശു.

ഒരേസമയം നൂറു സഞ്ചാരികളെ വഹിക്കാനുള്ള ശേഷി സൂര്യാംശുവിനുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്യപ്പെട്ട സൂര്യാംശുവിന്‍െ്‌റ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മണ്‍സൂണ്‍ കഴിയുന്നതോടെ ബോട്ട് യാത്രയ്ക്ക് ഉപയോഗിക്കാനാകുംവിധം സജ്ജമാകും.

കൊച്ചിയിലാണ് തുടക്കത്തില്‍ സൂര്യാംശുവിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് കോഴിക്കോടും ആലപ്പുഴയും ഉള്‍പ്പെടെയുള്ള ടൂറിസംമേഖലകളിലും സോളാര്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയാണ് കോര്‍പറേഷന്റെ പദ്ധതി. യാതൊരുവിധ മലിനീകണവുമുണ്ടാക്കാത്ത ഈ സൗരോര്‍ജയാനത്തിന് 3.95 കോടിയാണ് നിര്‍മാണച്ചെലവ്.

രാത്രിയും പകലും ഉപയോഗിക്കാനാവശ്യമായ െവെദ്യുതോര്‍ജം ഇതിലെ സോളാര്‍ പാനലില്‍ നിന്നു ലഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ട്. നിലവിലുള്ള യാനങ്ങള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്. യാനങ്ങളുടെ ആവശ്യവും ഉപയോഗവും കണക്കിലെടുത്തു കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ നിര്‍മ്മിക്കുമെന്ന് കെ.എസ്.ഐ.എന്‍.സി. അധികൃതര്‍ പറയുന്നു.

Back to top button
error: