Month: June 2022

  • NEWS

    മഴകാത്ത് കേരളം; മണ്‍സൂണ്‍ വൈകുന്നതില്‍ ആശങ്ക

    പത്തനംതിട്ട: ഇടവത്തില്‍ മഴ ഇടവഴി നീളെ എന്നാണ് പഴമൊഴി… മിഥുനമിങ്ങെത്തിയെങ്കിലും ഇത്തവണ ഇടവഴികളിലൊന്നും കാര്യമായി മഴയെത്തിയില്ല. തിരിമുറിയാതെ പെയ്യേണ്ട ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതിന്‍റെ ദുഃഖത്തിലാണ് കര്‍ഷകര്‍. കാലവര്‍ഷം നേരത്തെ എത്തും.. എത്തി.. തുടങ്ങി… എന്നൊക്കെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ പകുതിയായിട്ടും മഴ എത്തിയില്ല. പാടങ്ങളുടേയും പുഴകളുടെയും അവസ്ഥ വേനലിന് സമമാണ്. എങ്കിലും ഇടക്കാലത്ത് ലഭിച്ച ‘അപൂര്‍വ്വ മഴ’യുടെ പച്ചപ്പ് അങ്ങിങ്ങ് ബാക്കിയുണ്ട്. അതുകൊണ്ട് കുടിവെള്ള ക്ഷാമം ഇത്തവണ രൂക്ഷമായില്ലെന്നത് മാത്രമാണ് ആശ്വാസം. ജൂണ്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 109.7 മില്ലീ മീറ്റര്‍ മഴയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും കുറഞ്ഞ കണക്ക്. 2018 ല്‍ ജൂണ്‍ മാസം 343.7 മില്ലി മീറ്റര്‍ മഴയാണ് പെയ്തതെങ്കില്‍ 2019 ല്‍ ഇത് 175.4ഉം 2020 ല്‍ 230ഉം 2021 ല്‍ 161.1മില്ലീ മീറ്റര്‍ മഴയുമായിരുന്നു. കടലില്‍ കാര്‍മേഘങ്ങള്‍ ഉണ്ടെങ്കിലും അതു പെയ്തിറങ്ങാനാവശ്യമായ കാറ്റില്ല എന്നതാണ് മണ്‍സൂണിനെ പിന്നോട്ടടിപ്പിക്കാനുള്ള…

    Read More »
  • NEWS

    “സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു “എഴുതിയ വി.നാഗൽ വിട പറഞ്ഞിട്ട് ഒരു നൂറ്റാണ്ട്

    ‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ” എന്ന ഗാനം കേൾക്കാത്തവർ വിരളമായിരിക്കും. പലരും കരുതിരിക്കുന്നത് ഈ ഗാനം എഴുതിയത് വയലാർ രാമവർമ്മയാണെന്നാണ് .1969ൽ കെ എസ് സേതു മാധവൻ പാറപ്പുറത്തു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ  അരനാഴികനേരം സിനിമയിൽ വയലാർ ദേവരാജൻ ടീം ചിട്ടപ്പെടുത്തി അവതരിപ്പിച്ചപ്പോഴാണ് മലയാളത്തിൽ ഇത് പ്രസക്തിയായത് .വരികളിൽ വലിയ വുത്യാസം വരുത്താതെയാണ് വയലാർ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നൂറോളം വർഷമായി കേരളത്തിലെ ക്രിസ്ത്യാനികൾ അവരുടെ ശവസംസ്കാര ഘോഷയാത്രയിൽ ഉപയോഗിക്കുന്ന ഒരു ഗാനമാണിത്. .അതിനാലായിരിക്കാം ക്രിസ്ത്യൻ പശ്ചാത്തലമുള്ള അരനാഴികനേരം സിനിമയിൽ ഈ ഗാനം വയലാർ ഉപയോഗിച്ചത് .വി .നാഗൽ എന്ന ജർമൻ മിഷിനറി എഴുതിയതാണ് ഈ ഗാനമെന്ന് ഇന്നും പലർക്കുമറിയില്ല.  1890ലാണ് നാഗൽ സായ്പ്പ് കണ്ണൂരിൽ എത്തുന്നത് .കുറച്ചു കാലത്തിനു ശേഷം അദ്ദേഹം കുന്നംകുളത്ത് എത്തി സ്ഥിര താമസമാക്കി .അവിടെ വെച്ചാണ് വിവാഹം കഴിക്കുന്നത്.8കുട്ടികൾ ഉണ്ട് .2കുട്ടികൾ ചെറുതിലെ മരിച്ചു പോയി .മലയാളത്തിൽ എഴുതാനും പ്രസംഗിക്കാനും പഠിച്ചതൊക്കെ ഇവിടെ വെച്ചാണ്…

    Read More »
  • NEWS

    മികച്ച വരുമാനത്തിന് ചൈത്ര താറാവുകൾ

    10 വർഷത്തെ ഗവേഷണത്തിന് ഫലമായി കുട്ടനാടൻ താറാവുകളിൽനിന്ന് പ്രത്യേക ഇറച്ചിത്താറാവുകളെ വികസിപ്പിച്ചെടുത്തതാണ് ചൈത്രം എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇനം താറാവുകൾ     ആലപ്പുഴ: കേരളത്തിലേ താറാവുകളുടെ ഇടയിലേക്ക് പുതിയ ഒരിനംകൂടി, ചൈത്ര. ഇറച്ചിക്കായി വിഗോവ ഇനം താറാവുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച്ചുവന്നിരുന്നത് മുട്ടയിട്ടു കഴിഞ്ഞ ചാര, ചെമ്പല്ലി തുടങ്ങിയ കുട്ടനാടൻ താറാവുകളെയായിരുന്നു. ഈ ഗണത്തിലേക്കാണ് ചൈത്രയുടെ വരവ്. ലക്ഷ്യം മാംസോൽപാദനം. കേരളത്തിന്റെ തനതു താറാവ് ജനുസായ കുട്ടനാടൻ താറാവുകളിൽ നിന്നും ഇറച്ചിയാവശ്യത്തിന് മാത്രമായി ഉരുത്തിരിച്ചെടുത്ത താറാവിനമാണ് ചൈത്ര താറാവുകൾ. കുട്ടനാടൻ താറാവിനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ പ്രധാനമായും മുട്ടയ്ക്കായി ഉപയോഗിച്ചു വരുന്നു. നിലവിൽ മുട്ട ഉൽപാദനം കഴിഞ്ഞ പിടത്താറാവുകളെയും പൂവൻ താറാവുകളെയുമാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നത്. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള പൗൾട്രി സയൻസ് ഉന്നത പഠന കേന്ദ്രത്തിൽ നടന്ന പ്രാരംഭ പഠനങ്ങൾ പ്രകാരം ഇറച്ചി ആവശ്യത്തിനായി വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ ജനിതക ശേഷി കുട്ടനാടൻ താറാവുകൾക്കുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2012ൽ യൂണിവേഴ്സിറ്റി പൗൾട്രി…

    Read More »
  • NEWS

    എത്ര പഴകിയ ചുമയും മാറ്റാം

    ചുമ ———  . ത്രികടു (ചുക്ക്, കുരുമുളക്, തിപ്പലി) ചൂര്‍ണ്ണം കാല്‍ ടീസ്പൂണ്‍  വീതം നാല് നേരം സേവിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും *     ചിറ്റാടലോടകത്തിന്‍റെ ഇല ചതച്ചു നീരെടുത്ത് ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് കുറച്ചു തേനും ചേര്‍ത്ത് നക്കി നുണഞ്ഞു കഴിക്കുന്നത് ചുമയ്ക്ക് ആശ്വാസം ലഭിക്കും പഴക്കമുള്ള ചുമയ്ക്ക് *     ആഴ്ച്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചിറ്റാടലോടകത്തിന്‍റെ നീരും കൂട്ടി കുരുമുളക് ചേര്‍ത്ത് കോഴിമുട്ട ഓംലെറ്റ്‌ ഉണ്ടാക്കി കഴിക്കുക. രണ്ടു മൂന്നു ആഴ്ച ഇത്തരത്തില്‍ കഴിക്കുന്നത് നല്ലതാണ്. *     ആയൂര്‍വേദ / അങ്ങാടി മരുന്ന് കടകളില്‍ കിട്ടുന്ന വാൽ മുളക് ചൂര്‍ണ്ണമാക്കിയത് അര ഗ്രാം വീതം രണ്ടു നേരം സേവിക്കുന്നത് നല്ലതാണ്. *     വ്യോഷാദിവടകം, ഹരിദ്രകാണ്ഡം എന്നീ ചൂര്‍ണ്ണങ്ങൾ മേടിച്ചു  രണ്ടില്‍ നിന്നും ഓരോ ടീസ്പൂണ്‍ എടുത്തു മിക്സ്സ് ആക്കി പലനേരം അല്‍പ്പാല്‍പ്പം കഴിക്കുക. *     ശാന്തിഗിരി യുടെ തിപ്പലി രസായനം…

    Read More »
  • NEWS

    യൂണിഫോമിന് അളവെടുക്കാൻ വന്ന് പെൺകുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയിൽ

    കൊല്ലം: സ്‌കൂള്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍.കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്കൂളിലാണ് സംഭവം.വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആവശ്യമായ തുണി നല്‍കുന്നതിന് അളവെടുക്കുവാന്‍ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ സ്ക്കൂള്‍ പി ടി എ ചുമതലപെടുത്തി.അളവെടുക്കാന്‍ വന്ന ലൈജു വിദ്യാര്‍ത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കുട്ടികള്‍ അധ്യാപകരോടും രക്ഷകര്‍ത്താക്കളോടും പരാതി പറഞ്ഞതോടെ, അധ്യാപകരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

    Read More »
  • NEWS

    ഷംസുദ്ദീന്റെ ഏദൻതോട്ടം

    മലപ്പുറം: വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങളുടെ പറുദീസ.കോട്ടക്കല്‍ സ്വദേശിയും പ്രവാസിയുമായിരുന്ന ചങ്ങരംചോല ഷംസുദ്ദീനാണ് തന്റെ വീടിന്റെ മുറ്റം നിറയെ വിദേശ പഴവര്‍ഗങ്ങളുടെ മരങ്ങൾ കൊണ്ട് മനോഹരമായിരിക്കുന്നത്.28 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ശേഖരിച്ച വിത്തുകളാണ് ഇപ്പോൾ ഷംസുദീന്റെ വീട്ടുമുറ്റത്ത് കായ്ച്ചു പഴുത്ത് കാഴ്ച്ചക്കാരുടെ കണ്ണിനും മനസ്സിനും കുളിർമ്മയായി നിൽക്കുന്നത്. വിദേശപഴങ്ങളും മരങ്ങളും കാണാനും കൃഷി രീതി പഠിക്കാനും പ്രതിദിനം നിരവധി പേരാണ് ഇവിടെ എത്തുന്നത്.പൂര്‍ണമായി ജൈവവളം ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍ ആയതുകൊണ്ടുതന്നെ നാട്ടിലും വിദേശത്തും ഷംസുദീന്റെ പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.     നാല്‍പതോളം തരത്തിലുള്ള ജബോട്ടിക്ക, അറുപതോളം ഇനത്തില്‍പ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വിവിധ തരത്തിലുള്ള റമ്ബൂട്ടാന്‍, മാമ്ബഴം മാങ്കോസ്റ്റീന്‍ ഉള്‍പ്പെടെയുള്ള വിവിധ ഇനം കായ് കനികളാണ് ഷംസുദീന്റെ വീട്ടുമുറ്റത്ത് ഏദൻതോട്ടം തീർത്തിരിക്കുന്നത്.ഇതിനു പുറമേ വീടിനെ മനോഹരമാക്കാന്‍ വിവിധ തരത്തിലുള്ള നിരവധി ചെടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.മരങ്ങൾ ആദായം നൽകാൻ തുടങ്ങിയതോടെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ സെറ്റിലായിരിക്കയാണ് ഷംസുദ്ദീൻ.

    Read More »
  • NEWS

    സൈന്യത്തില്‍ കരാര്‍ നിയമനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

    ന്യൂഡല്‍ഹി: സൈന്യത്തില്‍ കരാര്‍ നിയമനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം.സേനയിലെ റിക്രൂട്ട്മെന്റിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും രാജസ്ഥാനിലും യുപിയിലും യുവാക്കള്‍ പ്രതിഷേധവുമായി എത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.ബിഹാറിലെ ബക്സറില്‍ റെയില്‍വേ ട്രാക്ക് തടഞ്ഞ പ്രതിഷേധക്കാര്‍ മുസാഫര്‍പൂരിലെ മാദിപൂരില്‍ തീയിടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.ഇതിനുപുറമെ അറയിലും സംഘര്‍ഷമുണ്ടായി.യുപിയിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലും പ്രതിഷേധം അക്രമാസക്തമായി.രാജസ്ഥാനിലെ ജയ്പൂരിലും പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ റോഡിലിറങ്ങി. സേനയില്‍ നാല് വര്‍ഷത്തെ കരാര്‍ നിയമനം നല്‍കുന്നതാണ് അഗ്നിപഥ പദ്ധതി. പദ്ധതിക്ക് കീഴില്‍, 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 പേരെ നാല് വര്‍ഷത്തെ സേവനത്തില്‍ സേനയില്‍ ഉള്‍പ്പെടുത്തും. ഈ കാലയളവില്‍ അവര്‍ക്ക് 30,000-40,000 രൂപ ശമ്ബളവും അലവന്‍സുകളും നല്‍കും. മെഡിക്കല്‍, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. നാല് വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ഇവരില്‍ 25 ശതമാനം പേര്‍ക്ക് സേനയിലെ നോണ്‍ ഓഫീസര്‍…

    Read More »
  • Kerala

    സാക്ഷി വിസ്‌താരം പൂർത്തിയായ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി, മാനസിക വെല്ലുവിളി നേരിടുന്ന പത്തുവയസ്കാരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്

        മഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികൾ അവസാനിക്കാനിരിക്കെ പോക്‌സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നഗരസഭാ മുസ്ലിംലീഗ് മുൻ കൗൺസിലർ കാളിയാർതൊടി കുട്ടനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കേസിൽ സാക്ഷി വിസ്‌താരം പൂർത്തിയാക്കി. വിചാരണ നടപടികൾ ബുധനാഴ്ച്ച അവസാനിക്കാൻ ഇരിക്കുകയായിരിന്നു. കുട്ടിയുടെ ബുന്ധുക്കൾ ഉൾപ്പെടെ 14 സാക്ഷികളെ വിസ്‌തരിച്ചു. 10 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥർ, കുട്ടിയെ പരിചരിച്ച ഡോക്‌ടർ, അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ബുധനാഴ്ച്ച ഹാരജാകാൻ കോടതി നിർദേശം നൽകി. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികൾ നിർത്തിവെച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂർ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്‌ജിൽനിന്നാണ് പിടികൂടിയത്. ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും…

    Read More »
  • Kerala

    മികവിന്റെ മധുരം നുകർന്ന് മൂന്ന് കൂടപ്പിറപ്പുകൾ, മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

       ഇരിങ്ങാലക്കുട: എടതിരിഞ്ഞി തോട്ടുപറമ്പിൽ ഫസലുദ്ദീൻ – ഷംല ദമ്പതികളുടെ മക്കളായ സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ്‌ സാലിഹ് എന്നീ സഹോദരങ്ങൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി അത്യപൂർവ്വ നേട്ടം കരസ്ഥമാക്കി. ഫസലുദ്ദീൻ – ഷംല ദമ്പതികളുടെ മക്കളായ സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ്‌ സാലിഹ് എന്നീ മൂവരും ഇരിങ്ങാലക്കുട എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ പരീക്ഷയെഴുതിയ എച്ച്.ഡി.പി സമാജം ഹയർസെക്കന്ററി സ്കൂളിന് നൂറു മേനി നേട്ടമുണ്ട്. പരീക്ഷയെഴുതിയ 126 വിദ്യാർത്ഥികളും വിജയം നേടി . 16 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു.

    Read More »
  • Kerala

    മീനാക്ഷി എസ്.എസ്.എൽ.സി പരീക്ഷയിലും താരം, പത്തിൽ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്

    ‘ഒപ്പ’ത്തിൽ നന്ദിനിക്കുട്ടിയായി മോഹൻലാലിനൊപ്പം വന്ന് മലയാളികളുടെ ഓമനയായി മാറിയ മീനാക്ഷി ഇന്ന് ഫ്ലവേഴ്‌സ് ചാനലിലെ ‘ടോപ് സിംഗർ’ പരിപാടിയുലൂടെയാണ് ഏറെ സുപരിചിത. പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ ബാലതാരം ഇപ്പോഴിതാ തന്റെ എസ്എസ്എൽസി പരീക്ഷയിലെ മാർക് ലിസ്റ്റ് പങ്കുവച്ചിരിക്കുന്നു. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷി എ പ്ലസ് നേടി. ഫിസിക്സിന് ബി പ്ലസ്. ‘ഒന്ന് ബി പോസിറ്റീവ്, ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് റിസൾട്ട് പങ്കുവെച്ച് മീനാക്ഷി കുറിച്ചത് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ മീനാക്ഷിയുടെ യഥാർഥ പേര് അനുനയ അനൂപ് എന്നാണ്. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ  വിദ്യാർത്ഥിയാണ്. ‘ഒപ്പം’ ‘അമർ അക്ബർ അന്തോണി’ തുടങ്ങി നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് മീനാക്ഷി കാഴ്ച വച്ചത്.

    Read More »
Back to top button
error: