Month: June 2022
-
Crime
കാവ്യയുടെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, കാവ്യയുടെ ബാങ്ക് ലോക്കറിലെ വിവരങ്ങൾ തേടുന്നു പൊലീസ്
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് കാവ്യാ മാധവന്റെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. മൂവര്‍ക്കും നോട്ടീസ് നല്‍കിയ ശേഷം ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത് കേസില്‍ കാവ്യയുടെ പങ്ക് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. കാവ്യക്ക് പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു എന്നും അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നുമുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് അച്ഛന്‍ മാധവന്റെ മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ കൂടുതലും. ഈ നമ്പര്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കാവ്യപറയുന്നത് നുണയാണെന്നും കാവ്യയുടെ അമ്മയുടെ പേരിലാണ് സിം എടുത്തതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത തേടാനാണ് കാവ്യയുടെ അമ്മ ശ്യാമളയെ ചോദ്യം…
Read More » -
NEWS
നാലു മാസം പ്രായം മുതൽ സിനിമയുടെ ഭാഗം: അറിയാം ചാർളി എന്ന നായയെ
777 ചാർളി എന്ന സിനിമ ശ്വാനപ്രേമികളുടെ മനസ് കീഴടക്കി പ്രദർശനം തുടരുകയാണ്. നായയെ കേന്ദ്ര കഥാപാത്രമാക്കി കെ. കിരൺരാജ് സംവിധാനം ചെയ്ത കന്നഡ സിനിമയാണ് 777 ചാർളി. എങ്കിലും പാൻ ഇന്ത്യ ചിത്രമായി ഇന്ത്യയിലെ മുഴുവൻ ശ്വാനപ്രേമികളുടെ അടുത്തേക്കും ചിത്രമെത്തി. നായ്ക്കളെ അഡോപ്റ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഉടമയും നായയും തമ്മിലുള്ള സ്നേഹബന്ധവുമെല്ലാമാണ് സിനിമയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. രക്ഷിത് ഷെട്ടി നായകായ ചിത്രത്തിൽ ചാർളി എന്ന നായയ്ക്കുതന്നെയായിരുന്നു പ്രധാന്യം നൽകിയിരിക്കുന്നതും. എന്നാൽ, നായ്ക്കുട്ടി സിനിമയിൽ എത്തിയതുതന്നെ ചില പ്രത്യേകതകളിലൂടെയാണ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരുതന്നെയാണ് നായയ്ക്കു നൽകിയിരിക്കുന്നത്.എന്നാൽ, പേരിലൂടെ ആൺനായ ആണെന്നു തോന്നുമെങ്കിലും സത്യം അതല്ല, ചാർളി പെൺകുട്ടിയാണ്… 777 ചാർളി എന്ന സിനിമയ്ക്കായി നായ്ക്കുട്ടികളുടെ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയിലാണ് സംവിധായകൻ കിരൺരാജിന്റെ സുഹൃത്തിന്റെ പക്കൽ ലാബ്രഡോർ റിട്രീവർ നായ്ക്കുട്ടികൾ ഉള്ളതായി അറിയുന്നത്. ഹൈപ്പർ ആക്ടീവ് സ്വഭാവം കാരണം ഒരാളെ നിയന്ത്രിക്കാൻ അവർക്ക് ആവുന്നുണ്ടായിരുന്നില്ല. വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുക, അനുസരിക്കാതിരിക്കുക എന്നിങ്ങനെ തലവേദന നൽകുന്ന സ്വഭാവം.…
Read More » -
NEWS
ഓഹരി വിപണിയിലെ കാളയും കരടിയും
ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കിയിരിക്കുന്നുവെന്നും , കാളകൾ കുതിക്കുന്നുവെന്നുമൊക്കെ പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാമോ? ഓഹരി വിപണിയില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു പദമാണ് ഓഹരി ചന്ത. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ് ഓഹരി ചന്ത അല്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റുകള്‍. ഓഹരി കമ്പോളത്തില്‍ ഓഹരി കച്ചവടക്കാരുമുണ്ട് , ഊഹക്കച്ചവടക്കാരുമുണ്ട്. ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കൂടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന ഓഹരിക്കച്ചവടക്കാരാണ് ബുള്‍ (കാള) എന്ന് അറിയപ്പെടുന്നത്. അതുപോലെ ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കുറയുമെന്ന് ഭയന്ന് ഓഹരികള്‍ വില്‍പ്പന നടത്തുന്ന ഊഹക്കച്ചവടക്കാരാണ് ബെയര്‍ അഥവാ കരടി. കാളയും, കരടിയും ഓഹരി വിപണിയുടെ പൊതു സ്വഭാവം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രതീകങ്ങളാണ്. ഓഹരി വിപണി നന്നായി മുന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടെന്ന് വെക്കുക. സമ്പദ്‌വ്യവസ്ഥയിൽ നല്ല പുരോഗതി ഉണ്ട്. നിക്ഷേപകർക്ക് വിപണിയിൽ പങ്കെടുത്താൻ താല്പര്യവും , ശുഭാപ്തിവിശ്വാസവും ഉണ്ട്. തൊഴിലില്ലായ്മ കുറവ് എന്തുകൊണ്ടും സമ്പത് വ്യവസ്ഥ അതിന്റെ പുഷ്കാലത്താണ്. ഇത്തരം ഒരു സാഹചര്യത്തെ…
Read More » -
India
‘വിക്രം’ നേടിയത് 325 കോടി, ഇത്ര ഭീമമായ തുക എന്തു ചെയ്യുമെന്ന് കമൽഹാസനോടു ചോദ്യം, വയർ നിറയെ ഭക്ഷണം കഴിക്കുമെന്ന് മറുപടി; പിന്നെയോ…?
നടൻ, ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലൊക്കെ തിളങ്ങിയ കമൽ ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അത്ഭുത പ്രതിഭയാണ്. സിനിമയിൽ നിന്നും ഏകദേശം റിട്ടയർ ചെയ്ത നിലയിലായിരുന്നു അടുത്ത കാലം വരെ ഇദ്ദേഹം. ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ‘വിക്രം’ എന്ന സിനിമ ഗംഭീര അഭിപ്രായത്തോടെ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ് ‘വിക്ര’മിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വില്ലനായെത്തിയത് വിജയ് സേതുപതിയും. റിലീസ് ചെയ്ത നാൾ മുതൽ ഗംഭീര വരവേൽപ്പാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം ‘വിക്രം’ 325 കോടി രൂപ കളക്ഷൻ നേടിയത്രേ. കോവിഡിന് ശേഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ‘വിക്രം’ വാരിക്കൂട്ടുന്നത് കമൽ ഹാസനാണ് നിർമ്മാതാവ്. കേരളത്തിൽ സൂപ്പർ ഹിറ്റായ മൂന്ന് കോളിവുഡ് ചിത്രങ്ങൾ കമൽഹാസന്റെ പേരിലായി. 1989ൽ അപൂർവ സഹോദരർഗൾ, 1996ൽ ഇന്ത്യൻ, ഇപ്പോൾ…
Read More » -
India
നാഷണൽ ഹെറാൾഡ് കേസ് : കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി രാജ്ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും
നാഷണൽ ഹെറാൾഡ് കേസിൽ ബിജെപിയുടെ പകപോക്കൽ രാഷ്ട്രീയത്തിനെതിരേ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി രാജ്ഭവനുകളിലേക്ക് പ്രതിഷേധ സമരവും ധർണയും സംഘടിപ്പിക്കും. ഇന്നു രാവിലെ 11ന് തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ധർണയും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്വീനർ എംഎം ഹസൻ തുടങ്ങിയവർ നേതൃത്വം നൽകും
Read More » -
Kerala
കമിതാക്കൾ ജാഗ്രതൈ…കേരളത്തിലെ പാർക്കുകളിലെ ചൂടൻ രംഗങ്ങൾ അന്താരാഷ്ട്ര സെക്സ് സൈറ്റുകളിൽ
തലശേരി: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഒളികാമറയിലൂടെ പകർത്തിയ ചൂടൻ രംഗങ്ങൾ അന്താരാഷ്ട്ര സെക്സ് സൈറ്റുകളിലും എത്തിയതായി സൂചന. യുകെയിലെ മലയാളികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ചില ഗ്രൂപ്പുകളിൽ അതീവ രഹസ്യമായി പങ്കുവച്ചിട്ടുള്ളത്. ചെങ്കല്ലിൽ തീർത്തിട്ടുള്ള റൗണ്ട് ഭിത്തിയോട് ചേർന്ന് നിന്നുകൊണ്ട് യുവതിയും യുവാവും നടത്തുന്ന കാമകേളികളാണ് വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സെക്സ് സൈറ്റുകളിൽ വൈറലായിട്ടുള്ളത്. ഇന്ത്യയിൽ നിരോധിച്ച സൈറ്റുകളിലാണ് ദൃശ്യങ്ങൾ വന്നിരിക്കുന്നത്. ഒരേ സ്ഥലത്ത് അഞ്ച് ജോഡികൾ നടത്തിയ പ്രകടനങ്ങളാണ് വീഡിയോയിലുള്ളത്. പോൺ സൈറ്റിനെ വെല്ലുന്ന രംഗങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. വിനോദസഞ്ചാര കേന്ദ്രത്തോട് ചേർന്നുള്ള ഭീമൻ മതിലിൽ അതിസാഹസികമായി തീർത്ത ചെറിയ തുരങ്കത്തിന് സമാനമായ തുളയുണ്ടാക്കി അതിൽ സ്ഥാപിച്ച ഒളികാമറയിലൂടെയാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുകളിൽ നിന്നും നിരവധി വീഡിയോകളാണ് പോലീസിന് ലഭിച്ചത്. മൊബൈലുകളുടെ ശാസ്ത്രീയ പരിശോധന ഫോറൻസിക് ലാബുകളിൽ…
Read More » -
NEWS
എയ്ഡ്സ് പ്രതിരോധിക്കാൻ പുതിയ ചികിത്സാരീതി
എയ്ഡ്സിനെതിരെ പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഇസ്രയേലി ശാസ്ത്രജ്ഞർ. ഒറ്റത്തവണ ഉപയോഗിക്കുന്ന വാക്സിനും എച്ച്ഐവി പകർത്തുന്ന വൈറസിനെ നിർജീവമാക്കുന്ന പുതിയ ചികിത്സാരീതികളുമാണ് ജീനുകൾ എഡിറ്റ് ചെയ്യുന്ന ശാസ്ത്രരീതിയിലൂടെ ടെൽഅവീവ് സർവകലാശാല ജോർജ് എസ് വൈസ് ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസ് ഗവേഷകർ വികസിപ്പിച്ചത്. എച്ച്ഐവി വൈറസുകൾ മനുഷ്യരുടെ രോഗപ്രതിരോധശേഷിയെയാണ് ആദ്യം ബാധിക്കുന്നത്. ഇതിനെ നിർവീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നതാണു പുതിയ മരുന്ന്. ഒരു തവണ പ്രയോഗിച്ചാൽ രോഗിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഗവേഷണ പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » -
Kerala
സൗദിയിലേക്ക് പുരുഷ നഴ്സുമാരെ തെരഞ്ഞെടുക്കുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്കു രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി പുരുഷ നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 90,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ 20നു മുൻപ് recruit @odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440, 41, 42,
Read More » -
Kerala
ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. വിധി വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹർത്താൽ. വൈകീട്ട് ആറുവരെയാണ് ഹർത്താൽ.പാൽ, പത്രം, ആശുപത്രി, അവശ്യ സർവിസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി ഏവരും സഹകരിക്കണമെന്ന് യുഡിഎഫ് ജില്ല ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രഫ എം ജെ ജേക്കബും അഭ്യർഥിച്ചു.
Read More » -
NEWS
കൃഷിയിലേക്കു തിരിയണം; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി നല്‍കി ലങ്കന്‍ സര്‍ക്കാര്‍
കൊളംബോ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം കൂടി അധിഖ അവധി നല്‍കി ശ്രീലങ്ക. രാജ്യം കടുത്ത ഇന്ധനക്ഷാമവും ഭക്ഷ്യദൗര്‍ലഭ്യവും നേരിടുന്നതു മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷിചെയ്യുന്നതു പ്രോത്സാഹിപ്പിക്കുകയാണു പ്രധാനലക്ഷ്യം. ഇതിനൊപ്പം ഇന്ധനക്ഷാമം മൂലം ജോലിക്കെത്താന്‍ പ്രയാസം നേരിടുന്ന ജീവനക്കാര്‍ക്കു നടപടി ആശ്വാസമാകുകയും ചെയ്യും. കൃഷിക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശനാണ്യശേഖരത്തിലെ വന്‍ ഇടിവു മൂലം ശ്രീലങ്ക ഭക്ഷ്യവസ്തുക്കളും മരുന്നും ഇന്ധനവും മറ്റും ഇറക്കുമതി ചെയ്യാന്‍ പാടുപെടുകയാണ്. അടുത്ത മൂന്നു മാസത്തേക്ക് എല്ലാ വെള്ളിയാഴ്ചയും ജീവനക്കാര്‍ക്ക് അവധി നല്‍കുക എന്ന നിര്‍ദേശത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. 10 ലക്ഷത്തോളം പൊതുമേഖലാ ജീവനക്കാരാണു രാജ്യത്തുള്ളത്. അതിനിടെ, ശ്രീലങ്കയെ സഹായിക്കാന്‍ തയാറാണെന്ന് യു.എസ്. അറിയിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ഫോണില്‍ വിളിച്ച യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് സഹായവാഗ്ദാനം മുന്നോട്ടുവച്ചത്.
Read More »