Month: June 2022

  • NEWS

    അഗ്നിപഥിനെതിരെ പ്രതിഷേധം ഉയരാൻ കാരണം ഇതാണ്

    സായുധ സേനയില്‍ 4 വര്‍ഷത്തെ ഹ്രസ്വനിയമനത്തിനു പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.അഗ്നിപഥ് പദ്ധതിക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നവരുടെ  ആശങ്കകൾക്ക് കാരണം പ്രധാനമായും ഇവയാണ്.  സേവനം നാല് വര്‍ഷത്തേക്ക് മാത്രം; പെന്‍ഷന്‍ എടുത്തു കളഞ്ഞു; കൂടാതെ സൈനികനും അവന്റെ കുടുംബത്തിനും ആജീവനാന്ത ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളൊന്നുമില്ല. പ്രായപരിധി നോക്കുമ്ബോള്‍ പലര്‍ക്കും ഇനി യോഗ്യരായിരിക്കില്ല എന്ന ഭയവും ഉണ്ട് – 2020 മുതല്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല, അഗ്നിവീര്‍ ആകാന്‍ 17.5 നും 21 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. വ്യാഴാഴ്ച രാത്രി 23 വയസ്സായി ഉയര്‍ത്തിക്കൊണ്ട് ഉയര്‍ന്ന പ്രായപരിധിയില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഇതുവരെ, ഒരു സൈനികന് ഏകദേശം 17 വര്‍ഷത്തേക്ക് ജോലി സുരക്ഷിതത്വമുണ്ടായിരുന്നു, അതിനുശേഷം പെന്‍ഷനും തനിക്കും കുടുംബത്തിനും സബ്‌സിഡിയുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമായിരുന്നു. ഒരു സൈനികന്‍ യുദ്ധത്തില്‍ മരിച്ചാല്‍, അവന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ തുടര്‍ന്നിരുന്നു. എന്നാല്‍, പുതിയ അഗ്നിപഥ് പദ്ധതി ഈ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കും. സായുധ സേനയുടെ കുതിച്ചുയരുന്ന…

    Read More »
  • Kerala

    കൊച്ചി മെട്രോയുടെ ‘അഞ്ചുരൂപ ടിക്കറ്റ്’ സൂപ്പര്‍ ഹിറ്റ്; എട്ടു മണിവരെ ഒരു ലക്ഷം കടന്ന് യാത്രക്കാര്‍

    കൊച്ചി: അഞ്ചാം വാർഷിക ദിനം കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോ‍ർഡ് വർദ്ധന. പ്രത്യേക പരിപാടിയായി അവതരിപ്പിച്ച അഞ്ച് രൂപ ടിക്കറ്റ് നിരക്കാണ് ഇന്ന് കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിച്ചത്. രാത്രി എട്ട് മണിവരെ 101152 പേരാണ് മെട്രോയിൽ യാത്രചെയ്തത്. റെക്കോർഡ് യാത്രാനിരക്കാണിത്. വലിയ നഷ്ടം സഹിച്ചിരുന്ന മെട്രോയ്ക്ക് പുതിയ ഊർജം നൽകുന്നതാണ് ഇന്നത്തെ കണക്ക്. നേരത്തെ മെട്രോയിൽ പ്രതിദിനം കയറിയ യാത്രക്കാരിൽ ഏറ്റവും കൂടുതൽ ഏദേശം 70000 ആയിരുന്നു. കൊവിഡ് സമയത്ത് ഗണ്യമായി കുറഞ്ഞ് 20000- 30000 യാത്രക്കാർ വരെയായി ചുരുങ്ങിയിരുന്നു. പ്രത്യേക ഓഫർ ദിനത്തിലാണെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് മെട്രോയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട് കൊച്ചി മെട്രോ ട്രാക്കിലായി അഞ്ചാം വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് രൂപ യാത്ര എന്ന മെട്രോ പ്രഖ്യാപനമാണ് ഫലം കണ്ടത്. ദൈനംദിന യാത്രക്കാരുടെ ശരാശരി മെട്രോ ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് തന്നെ കൊച്ചി മെട്രോ മറികടന്നു. ഏത് സ്റ്റേഷനിലേക്കും ദൂരപരിധി കണക്കാക്കാതെ അഞ്ച്…

    Read More »
  • NEWS

    പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

    മലപ്പുറം: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികനെ പൊലീസ് പിടികൂടി.തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയില്‍ ഹസ്സന്‍ (53) ആണ് പെരുമ്ബടപ്പ് പൊലീസിന്റെ പിടിയിലായത്.  കാല്‍നടയായി ട്യൂഷന് പോകുമ്ബോള്‍ വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ കേന്ദ്രത്തിനടുത്ത് ഇറക്കിത്തരാമെന്ന് പറഞ്ഞു കാറില്‍ കയറ്റി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്കൂളിലെത്തിയ കുട്ടി സ്കൂൾ കൗൺസിലറുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയിരുന്നു.പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    ബധിര വയോധികയുടെ മരണം: ദുരൂഹതയേറെ; ആരോപണമുന്നയിച്ചിട്ടും പൊലീസ് ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍

    ആലപ്പുഴ: ബധിരയും മൂകയുമായ വയോധികയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്ത്. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷി (അമ്മു-73)യുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണാവശ്യം. ഇതുസംബന്ധിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ഉൾപ്പെടെ കർമ്മസമിതിക്ക് രൂപം നൽകിയതായി പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി ജോസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചിട്ടും പൊലീസ് ഒരുനടപടിയും സ്വീകരിക്കുന്നില്ല. പ്രഥമവിവര റിപ്പോർട്ട് പോലും നൽകിയില്ല. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കൃഷിയോഗ്യമല്ലാതെ കാടുപിടിച്ച സ്ഥലത്താണ് അംബുജാക്ഷിയുടെ മൃതദേഹം കണ്ടത്. തനിയെ നല്ലരീതിയിൽ നടക്കാൻ കഴിയാത്ത അവർ ഒറ്റയ്ക്ക്അവിടെയെത്തില്ല. വയോധികയുടെ അടിപ്പാവാട മൃതദേഹത്തിനടുത്ത് നിവർത്തിയിട്ട നിലയിലായിരുന്നു. ഉടുമുണ്ട് ചെളിയിൽ പുരണ്ട നിലയിലുമായിരുന്നു. ഇടതുകൈയിലെ സ്വർണമോതിരവും കാണാതായിട്ടുണ്ട്. ഇതെല്ലാം ദുരൂഹതയുണ്ടാക്കുന്നതാണ്. എന്നിട്ടും പോലീസ് അന്വേഷിക്കാത്തത് വീഴ്ച വരുത്തി. 2022 ഏപ്രിൽ 22…

    Read More »
  • NEWS

    എസ്എസ്എൽസി പരീക്ഷയിൽ അലിക്ക് മികച്ച വിജയം

    പ്രിയപ്പെട്ടവരേ, അലി പാസ്സായിരിക്കുന്നു. അലി പാസ്സായി എന്നു വെച്ചാൽ 10 വർഷം സ്കൂളിലേക്ക് ആ വീൽ ചെയർ തളളിയ, അവൻ്റെ കൂടെ 10 വർഷവും ഒരു വിദ്യാർഥിയെപ്പോലെ ക്ലാസിലിരുന്ന അവൻ്റെ ഉമ്മ കൂടി പാസ്സായെന്നാണ്.. അവനെ ചികിത്സിക്കാനും പഠിപ്പിക്കാനും ഹോസ്പിറ്റലിനടുത്തേക്ക് താമസം മാറ്റിയ, അവന് സഞ്ചരിക്കാൻ കാറും വഴികളും മോഡിഫൈ ചെയ്ത  ഉപ്പ കൂടി പാസ്സായെന്നാണ്… അവൻ്റെ കാലും ചുമലും കണ്ണുമായി മാറിയ  ഇക്ക കൂടി പാസ്സായെന്നാണ്. സ്നേഹത്തിൽ പൊതിഞ്ഞ് ക്ലാസെടുത്ത ആ അധ്യാപകർ പാസ്സായെന്നാണ്. ആ നാടു തന്നെ പാസ്സായെന്നാണ്!! അഭിനന്ദനങ്ങൾ മോനെ !!!

    Read More »
  • NEWS

    ട്രെയിനിൽ ലഗേജ് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഇന്ത്യയിൽ എവിടേക്ക് യാത്ര ചെയ്യാനും ആളുകളുടെ ആദ്യത്തെ ചോയ്സ് ഇന്ത്യൻ റെയിൽവേയാണ് (Indian Railway). കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് അതിന് പ്രധാന കാരണം. ദീർഘദൂര യാത്രയാണെങ്കിലും ബസ്സിലോ (Bus) മറ്റോ പോവുന്ന അത്ര ക്ഷീണമോ ബുദ്ധിമുട്ടുകളോ ട്രെയിൻ (Train) യാത്രയിൽ ഉണ്ടാവില്ല. വിമാനത്തിൽ യാത്ര ചെയ്യുന്നത് എല്ലാവർക്കും താങ്ങാൻ പറ്റുന്ന ചിലവല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അത് പോലെ തന്നെ പ്രധാന നഗരങ്ങളുമായും റെയിൽവെ നെറ്റ‍്‍വർക്ക് ഉണ്ടെന്നതും ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നതിന് മറ്റൊരു കാരണമാണ്. ഇതിനെല്ലാം അപ്പുറത്ത് മറ്റൊരു കാരണം കൂടിയുണ്ട്. എത്ര വേണമെങ്കിലും ലഗേജ് (Luggage) ഒപ്പം കൊണ്ടു പോവാമെന്നതാണ്. തീവണ്ടിയിൽ യാത്ര ചെയ്യുന്ന ചിലർ വളരെയധികം സാധനങ്ങൾ കൊണ്ട് പോവുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരിക്കും. എന്നാൽ നമുക്ക് തീവണ്ടിയിൽ എത്ര വേണമെങ്കിലും സാധനങ്ങൾ കൊണ്ടു പോവാൻ പറ്റില്ല എന്നാണ് നിയമം .എത്ര ലഗേജ് കൊണ്ടുപോവാമെന്നതുമായി ബന്ധപ്പെട്ട് റെയിൽവേ കൃത്യമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പരിധിക്കപ്പുറത്ത് ലഗേജ് ഉണ്ടെങ്കിൽ…

    Read More »
  • NEWS

    ഇനി ടോയ്‌ലറ്റും കൂടെ കൊണ്ടുപോകാം

    തള്ളല്ല, പോകുന്നിടത്തെല്ലാം കൊണ്ട് പോകാന്‍ കഴിയുന്ന ടോയിലറ്റ് യാഥാര്‍ത്ഥ്യമായിരിക്കുന്നു! ഈ  പോക്കറ്റ് ടോയ്ലെറ്റിന് ഏഴ്  സെന്റീമീറ്റര്‍ ഉയരവും 6.5 സെന്റീമീറ്റര്‍ വീതിയുമുണ്ട്. നിങ്ങളുടെ പാക്കറ്റിലോ, പഴ്‌സിലോ വരെ ഇത് കൊണ്ട് നടക്കാം. ജോലിയുടെ  ഭാഗമായും അല്ലാതെയും നമുക്ക് പലപ്പോഴും യാത്രകള്‍ ചെയ്യേണ്ടതായി വരാറുണ്ട്. എന്നാല്‍ പോകുന്നിടത്തെല്ലാം വൃത്തിയുള്ള  ശൗചാലയങ്ങള്‍ ഉണ്ടാകണമെന്നില്ല.  പലപ്പോഴും നമുക്ക് ആ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഇന്ന് കോവിഡ് മഹാമാരി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് കയറുമ്പോള്‍ പലരും ഈ കാര്യത്തില്‍ ആശങ്കാകുലരാകുന്നു. അതിനൊരു പരിഹാരമാണ് ജപ്പാനിലെ ഒരു കമ്പനി കണ്ടെത്തിയിരിക്കുന്നത്. പോകുന്നിടത്തെല്ലാം കൊണ്ട് പോകാന്‍ കഴിയുന്ന ഒരു ടോയ്ലറ്റ് കണ്ടെത്തിയിരിക്കയാണ് അവര്‍. പോക്കറ്റ് ടോയ്ലെറ്റുകള്‍. കേള്‍ക്കുമ്പോള്‍ എന്തൊരു തള്ളാണെന്ന് തോന്നാം, പക്ഷേ സംഭവം സത്യമാണ്. ചെറുതെന്ന് പറഞ്ഞാല്‍ പോക്കറ്റില്‍ ഇട്ടു കൊണ്ട് പോകാന്‍ പാകത്തിന് ചെറുത്. ജപ്പാനിലെ നഗോയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കൊക്കനാവ ആണ് ഈ പോക്കറ്റ് കക്കൂസ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും…

    Read More »
  • Kerala

    സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ കോടതിയിൽ

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായർ കോടതിയിൽ. തന്നെ കുറിച്ചും സ്വപ്നയുടെ മൊഴിയിൽ  പരാമര്‍ശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അക്കാര്യങ്ങളിലെ വിശദമായ വിവരങ്ങളറിയാൻ അവകാശമുണ്ടെന്നും സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്നും ക്രൈംബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ  അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി…

    Read More »
  • India

    പെറ്റിയടിച്ചതിന് ലൈന്‍മാന്റെ പ്രതികാരം; പൊലീസ് സ്റ്റേഷന്‍ ഇരുട്ടിലായി, ഇത്തരം സംഭവങ്ങള്‍ ആദ്യമല്ല !

    ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ചലാൻ ലഭിച്ചതിനെ തുടർന്ന് ഇലക്‌ട്രിസിറ്റി ബോർഡ് ലൈൻമാൻ പോലീസ് സ്‌റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പൊലീസിനോട് പ്രതികാരം ചെയ്‍ത ഇലക്‌ട്രിസിറ്റി ബോർഡ് ലൈൻമാന്‍റെ കഥ കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ. ബറേലിയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ലൈന്‍മാനായ വ്യക്തി ജോലിക്കായി മോട്ടോർ സൈക്കിളിൽ പോകുന്നതിനിടെ പതിവ് പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് പോലീസ് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. എന്നാല്‍, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുമ്പോഴും പോലീസ് തടഞ്ഞു നിര്‍ത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. ലൈൻമാൻ ഓഫീസിലെ സീനിയേഴ്‍സിനെ വിളിച്ചെങ്കിലും പോലീസ് അത് കേൾക്കാൻ തയ്യാറായില്ല. ഹെൽമറ്റ് ധരിക്കാത്തതിന് ചെക്ക് പോസ്റ്റിലെ പോലീസുകാർ ലൈൻമാന് ചലാൻ നൽകി. അങ്ങനെ അയാൾക്ക് 500 രൂപ ചലാൻ ലഭിച്ചു. കൂടാതെ മോട്ടോർ സൈക്കിൾ പിടിച്ചെടുക്കുമെന്നും പോലീസുകാർ…

    Read More »
  • NEWS

    സൗദിയില്‍ മൂന്ന് കൊവിഡ് മരണങ്ങള്‍; 945 പേര്‍ക്ക് പുതിയതായി രോഗം

    റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. പുതുതായി 945 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 899 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,83,076 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,64,094 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,183 ആയി. രോഗബാധിതരില്‍ 9,799 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,615 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 376, ജിദ്ദ 131, ദമ്മാം 114, ഹുഫൂഫ് 47, മക്ക 25, ത്വാഇഫ് 21, ദഹ്‌റാന്‍ 17, മദീന 15, അല്‍ഖോബാര്‍ 11, അബഹ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,633,859 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,701,797 ആദ്യ…

    Read More »
Back to top button
error: