Month: June 2022
-
Crime
മുൻ കാമുകിയെ കൈപിടിച്ച് വലിച്ചു; യുവാവിന് ഒരുവർഷം തടവുശിക്ഷ
മുംബൈ: മുൻ കാമുകിയുടെ കൈ പിടിച്ച് വലിച്ചതിന് യുവാവിന് ഒരുവർഷത്തെ തടവുശിക്ഷ. 2014ൽ നടന്ന സംഭവത്തിനാണ് 28കാരന് കോടതി ശിക്ഷ വിധിച്ചത്. സ്ത്രീയുടെ കൈയിൽ പിടിച്ച് വലിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ബന്ധമുണ്ടായിരുന്നു എന്നതുകൊണ്ട് ഇത്തരത്തിൽ സ്ത്രീയോട് പെരുമാറാൻ യുവാവിന് അർഹതയില്ലെന്ന് കോടതി പറഞ്ഞു. ഒരു സ്ത്രീക്കെതിരെ, പൊതുസ്ഥലത്ത് ഇത്തരം പ്രവൃത്തിയോ കുറ്റകൃത്യമോ ചെയ്യാൻ ആരും ധൈര്യപ്പെടില്ല. അതൊകൊണ്ടു തന്നെ ഈ കേസിൽ ദൃക്‌സാക്ഷി ഇല്ലാത്തത് പ്രൊസിക്യൂഷന് പ്രതികൂലമാകില്ലെന്നും മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ക്രാന്തി എം പിംഗ്ലെ പറഞ്ഞു. പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരം നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വെറുതെ വിടണമെന്ന വാദവും കോടതി തള്ളി. സ്ത്രീയുടെ മാന്യതയെ ദ്രോഹിക്കുന്ന പ്രവൃത്തി കണക്കിലെടുത്ത് ഇത്തരം കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയെ നല്ല നടപ്പിന് വിട്ടയക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നല്ല നടപ്പിന് വിടുന്ന കുറ്റകൃത്യം കൂടുതൽ വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യുന്നത് പൊലീസില് ബുദ്ധിമുട്ടുണ്ടാക്കുകയും നിരവധി…
Read More » -
Kerala
സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി; ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസിൻസ് ഇന്ന് മിന്നൽ പരിശോധന നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും, അസി.വിദ്യാഭ്യാസ ഓഫീസുകളിലുമാണ് ‘ഓപ്പറേഷൻ ജ്യോതി’ എന്ന പേരിൽ പരിശോധന നടന്നത്. എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലൻസ് ഇൻറലിജൻസിൻെറ റിപ്പോർട്ട്. പുതിയ തസ്തികള്‍ സൃഷ്ടിക്കുന്നതിനും, ഗ്രാൻറുകള്‍ അനുവദിക്കുന്നതിലും ഉദ്യോഗസ്ഥർ കൈക്കൂലിയും പാതിരോഷികും വാങ്ങുവെന്നും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നാണ് തെരഞ്ഞെടുത്ത 24 വിദ്യാഭ്യാസ ഓഫീസകളിലും 30 അസിസ്റ്റൻറ് വിദ്യാഭ്യാസ ഓഫീസുകളിലും പരിശോധന നടത്തിയത്. വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന.
Read More » -
India
നൂപുര്‍ ശര്‍മയെ പൊക്കാന്‍ മുംബൈ പൊലീസ് ദില്ലിയില്‍; ഒടുവില്‍ ഒളിവിലെന്ന് വിശദീകരണം
ദില്ലി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയെ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. മഹാരാഷ്ട്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി മുംബൈ പൊലീസ് നൂപുർ ശർമ്മക്കായി ദില്ലിയിൽ തിരച്ചിൽ നടത്തുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. പ്രവാചക നിന്ദാക്കേസിൽ മുംബൈ പൈധോണി പൊലീസ് സ്റ്റേഷൻ നൂപൂർ ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്. കൊൽക്കത്ത, ദില്ലി പൊലീസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിന് നൂപുർ ശർമ്മക്കെതിരെ മുംബൈ പൊലീസ് ഒഴികെ താനെ പോലീസ് കമ്മീഷണറേറ്റിലും കേസുകളുണ്ട്. നൂപൂർ ശർമ്മയെ ചോദ്യം ചെയ്യാൻ പൊലീസ് സമൻസ് അയച്ചിരുന്നു. സമൻസിന് മറുപടിയായി കൂടുതൽ സമയം അവർ…
Read More » -
India
വായ്പ തിരിച്ചെടുക്കാന്‍ ഭീക്ഷണിയും വിരട്ടലും വേണ്ട: ആര്‍ബിഐ ഗവര്‍ണര്‍
ദില്ലി: വായ്പ തുക തിരികെ ലഭിക്കാൻ ഇടപാടുകാരോട് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കടുത്ത രീതികൾ സ്വീകരിക്കരുത് എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഇങ്ങനെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുന്ന ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി. ആർബിഐ നിയന്ത്രിത സ്ഥാപനങ്ങളുടെ കാര്യത്തിൽ നേരിട്ട് ശ്രദ്ധയുണ്ടാകുമെന്നും. ആർബിഐയുടെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ നിയമ നിർവ്വഹണ സംവിദാനത്തിലൂടെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്കുകൾക്ക് ബോധവൽക്കരണം നൽകിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ബാങ്കിൽ നിന്നും തന്നെ ഉണ്ടാകും. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ഞങ്ങൾ എല്ലാ വായ്പക്കാരോടും ബാങ്കുകളോടും ആവശ്യപ്പെടുകയാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.
Read More » -
Kerala
തെരഞ്ഞെടുപ്പ് കോഴ കേസ്: ബിജെപി നേതാവ് കെ ബാലകൃഷ്ണൻ ഷെട്ടി മുൻകൂർ ജാമ്യാപേക്ഷ നൽകി
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ കെ ബാലകൃഷ്ണൻ ഷെട്ടി. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ അഞ്ചാം പ്രതിയാണ് അഡ്വ. ബാലകൃഷ്ണ ഷെട്ടി. മഞ്ചേശ്വരം കോഴക്കേസില്‍ പട്ടികജാതി / പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് പത്ത് ദിവസം മുമ്പ് ഇടക്കാല റിപ്പോര്‍ട്ട് നൽകിയിരുന്നു. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, അഡ്വ കെ ബാലകൃഷ്‌ണ ഷെട്ടി ഉൾപ്പടെ ആറ് പ്രതികളാണ് കേസിലുള്ളത്. ഈ മാസം ഇരുപത്തിയൊന്നിന് ബാലകൃഷ്‌ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.…
Read More » -
Tech
വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്
വോയിസ് കോളില്‍ വീണ്ടും പുതുമയുമായി വാട്സാപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്‌സ് കോൾ വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് കോളില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ മ്യൂട്ടാക്കാനോ,അവര്‍ക്ക് മെസെജുകള്‍ അയയ്ക്കാനോ കഴിയും. നേരത്തെ ഗ്രൂപ്പ് കോളില്‍ എട്ടുപേര്‍ പങ്കെടുക്കാമെന്നത് മാറ്റി 32 ആക്കി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ്. കോളിലുള്ള ഒരാളെ മ്യൂട്ടാക്കാനോ, മെസെജ് അയയ്ക്കാനോ ആയി ആ വ്യക്തിയുടെ നെയിംകാര്‍ഡ് അമര്‍ത്തി പിടിക്കണം. അപ്പോള്‍ കാണിക്കുന്ന ഓപ്ഷന്‍സില്‍ ഒരു പോപ്പ്അപ്പ് മെനു ദൃശ്യമാകും. ആരെങ്കിലും മ്യൂട്ടാക്കാന്‍ മറന്നാല്‍ ഈ സംവിധാനം അവിടെ സഹായകമാകും. ഒരു കോളിനിടെ ഒരാളെ മനഃപൂർവ്വം മ്യൂട്ടാക്കാനും ഈ സംവിധാനം ദുരുപയോഗം ചെയ്യാം. എന്നിരുന്നാലും, പങ്കെടുക്കുന്നയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യാനുമവസരമുണ്ട്. ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ പങ്കെടുക്കുന്നവരെ മ്യൂട്ടാക്കാനും സന്ദേശമയയ്‌ക്കാനുമുള്ള ഓപ്ഷനുകൾക്ക് പുറമേ, കൂടുതൽ ആളുകളെ കോളുകളിൽ ആഡ് ചെയ്യുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ചെല്ലുന്നതിനുള്ള സംവിധാനവും വാട്ട്‌സ്ആപ്പ്…
Read More » -
Crime
സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി കീഴടങ്ങി
കാസര്‍കോട്: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വെച്ചത് ശ്രീഹരിയാണ്. ഇതിൽനിന്ന് കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്നാണ് മാധവൻ നമ്പ്യാർ മരിച്ചത്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പോലീസിന് മൊഴി നൽകി. മാധവന്‍ നമ്പ്യാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. വലത് കാല്‍മുട്ടിന് വെടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഇദ്ദേഹത്തെ വൈകിയാണ് കണ്ടത്. സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്പ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. . മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
Read More » -
Tech
മിനുക്കുപണികള്‍ കഴിഞ്ഞു ഇന്‍സ്റ്റഗ്രാമെത്തുന്നു
ഫോട്ടോ , വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം (Instagram). ട്വീറ്ററിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഇക്കാര്യം സ്ഥീരികരിച്ചത്. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും (Mark Zuckerberg ) ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഫോട്ടോകൾ ഇപ്പോഴും ഇൻസ്റ്റാഗ്രാമിന്റെ ഒരു പ്രധാന ഭാഗമാണ്’ എന്ന് ഉദ്ധരിച്ച് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫുൾ സ്‌ക്രീൻ ഫീഡ് ടെസ്റ്റിംഗിന്റെ പ്രിവ്യൂ പങ്കിട്ടു. മാത്രമല്ല, ഇൻസ്റ്റാഗ്രാം ഫീഡിന്റെ ഈ പുതിയ രൂപം ടിക്ക്ടോക്കിനെ പോലെയായിരിക്കും. വൈകാതെ ഇൻസ്റ്റാഗ്രാം ഫീഡിന്റെ പൂർണ്ണ സ്‌ക്രീൻ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഫീഡിന്റെ വരാനിരിക്കുന്ന ഫുൾ-സ്‌ക്രീൻ പതിപ്പ് ടെസ്റ്റിങ് ഘട്ടത്തിലാണ്. സ്ക്രീനിന്റെ മുകളിലൊരു ചെറിയ ഭാഗത്ത് ലൈക്കും കമന്റും ആഡ് ചെയ്യും. കണ്ടന്റുകള്‍ സ്റ്റോറിക്ക് പിന്നിലായിരിക്കും. പുതിയ ഡിസൈന്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോസിന് മാത്രമുള്ളതാണ്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസും വീഡിയോസും ഫുള്‍സ്ക്രീനായി അപ്ലോഡ് ചെയ്യാനാകില്ല. അഥവാ…
Read More » -
NEWS
റസിയ സുൽത്താൻ: ഡൽഹി സുൽത്താനേറ്റിലെ ആദ്യത്തെയും അവസാനത്തെയും വനിതാ ഭരണാധികാരി
പഴയ ഡൽഹിയിലെ ഇടുങ്ങിയ പാതകളിൽ ഒന്നായ തുർക്ക്മാൻ ഗേറ്റിൽ നിന്ന് പ്രവേശിച്ച് പഹാരി ഭോജ്‌ലയുടെ ഇടുങ്ങിയ പാതകളിലൂടെ ബുൽബുലി ഖാന വരെ നടന്നാൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച ഒരു സിമന്റ് ഫലകം കാണാം.അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു Sultan Raziya’s Tomb .അതൊരു ശവകുടീരം ആണ്. കടകളും വീടുകളും മറ്റ് അനധികൃത നിർമ്മാണത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ കണ്ടെത്താൻ പ്രയാസമാണ്. മുഗൾ ചരിത്രത്തിന്റെ താളുകളിൽ സ്ത്രീ ധൈര്യത്തിന്റെയും വിവേകത്തിന്റെയും ശക്തിയുടെയും പര്യായമായി ചരിത്രത്തിൽ ഇടംപിടിച്ച ധീരയായ സ്ത്രീ , മുഗൾ സാമ്രാജ്യം ഭരിച്ച ഏക വനിത ചക്രവർത്തി റസിയ സുൽത്താന്റെ ശവകുടീരമാണിത്.പുരുഷന്റെ ലോകം കീഴടക്കിയ സ്ത്രീശക്തി ഒരു ഫലകത്തിൻ്റെ രൂപത്തിൽ മാത്രം ഇന്ന് അവശേഷിക്കുന്നു.ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അതിനുള്ളിൽ രണ്ട് കൽക്കുഴികൾ ഉണ്ട്, റജ്ജി ഷാജി (റസിയ, ഷാസിയ) എന്നറിയപ്പെടുന്നു. രണ്ടാമത്തെകുഴിമാടം സഹോദരി ഷാസിയയുടേതെന്ന് പറയപ്പെടുന്നു.എന്തായാലും ഇന്ന് ഈ സ്ഥലം വലിയ തോതിൽ അവഗണിക്കപ്പെട്ടിരിക്കുന്നു. റസിയയുടെ ശവകുടീരത്തിന് മുകളിൽ ഒരു താഴികക്കുടം പണിതിരുന്നെന്നും,…
Read More » -
NEWS
റോൾസ് റോയ്സ്:ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ കാർ; അറിയാം ഇന്ത്യയിലെ വാഹന ചരിത്രം
റോൾസ് റോയ്സ്സിന്റെ ഇതര രാജ്യത്തെ ആദ്യത്തെ ഷോറൂം ഇന്ത്യയിലായിരുന്നു. ഇന്ത്യയിലെ മഹാരാജാക്കന്മാരുടെ കാർ എന്ന പേരിലാണ് റോൾസ് റോയ്സ് ലോകം മുഴുവൻ അറിയപ്പെട്ടത്. അതേസമയം ഇന്ത്യയിലെ മഹാരാജാക്കൻമാർക്ക് വിൽക്കാം എന്ന ചിന്തയിൽ, റോൾസ് റോയ്സ് എവിടെ ആഡംബരം കൊണ്ടുവന്നു നിർത്തിയോ… അതിനുമുകളിൽ ആഡംബരമുള്ള വാഹനം നിർമ്മിക്കാൻ ശ്രമിച്ച, ഇറ്റോറീ ബ്യൂഗാട്ടി അമ്പേ പരാജയപ്പെട്ടു…! (ബ്യുഗാട്ടി റോയൽ ) ഇന്ത്യയുടെ വാഹന ചരിത്രത്തിലെ തുടക്കം മുതൽ ആദ്യത്തെ 50 വർഷം. 1942 ആദ്യത്തെ വാഹന നിർമ്മാതാവ് PAL പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ്. ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ തുടക്കം 1945 മഹീന്ദ്ര & മഹീന്ദ്ര ആദ്യം അവിഭക്ത ഇന്ത്യയിലെ മഹീന്ദ്രയും മുഹമ്മദും, പിന്നീട് മുഹമ്മദ് പാകിസ്ഥാനിലേക്ക് പോകുകയും, കമ്പനിയുടെ പേര്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നാവുകയും ചെയ്തു. 1947 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം. PAL കുർലയിൽ കാറുകളുടെയും ട്രക്കുകളുടെയും അസംബ്ലി ലൈൻ തുടങ്ങി. M&M, കിറ്റുകളായി വില്ലിസ് ജീപ്പുകൾ ഇറക്കുമതിചെയ്തു തുടങ്ങി. 1948 സർക്കാർ CBU ഇറക്കുമതി…
Read More »