Month: June 2022
-
NEWS
ശ്രീലങ്കയില്‍ രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളും അടച്ചു; കാരണം ഇതാണ്…
കൊളംബോ: രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ രൂക്ഷമായ ക്ഷാമം കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ എല്ലാ വകുപ്പുകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രാദേശിക കൗൺസിലുകളും പ്രവർത്തനം നിർത്തണമെന്ന് പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു. പൊതുഗതാഗതത്തിന്റെ കുറവും സ്വകാര്യ വാഹനങ്ങൾ ക്രമീകരിക്കാനുള്ള സൗകര്യക്കുറവും കാരണം ജോലിക്ക് റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചെന്ന് ഉത്തരവിൽ പറയുന്നു. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ ഭക്ഷണം, മരുന്നുകൾ, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ സർക്കാറിന് കഴിയുന്നില്ല. രാജ്യം റെക്കോർഡ് പണപ്പെരുപ്പവും കടുത്ത വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ്. ഈ ആഴ്‌ച ആദ്യം മുതൽ സാധാരണ അവധി ദിവസങ്ങൾക്ക് പുറമെ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ധന ഉപഭോഗം കുറക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ വെള്ളിയാഴ്ച പമ്പിംഗ് സ്റ്റേഷനുകളിൽ തിരക്കനുഭവപ്പെട്ടു.…
Read More » -
Kerala
സംസ്കാരത്തെ ചൊല്ലി തർക്കവും പരാതിയും: മൃതദേഹം ഒരാഴ്ച സൂക്ഷിച്ചു, ഒടുവിൽ ഇന്ന് സംസ്കാരം നടത്തി
ചാരുംമൂട്: സംസ്കാരത്തെ ചൊല്ലിയുള്ള പരാതിയെ തുടർന്ന് ഒരാഴ്ചയായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സംസ്കരിച്ചു. കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി സണ്ണി ഭവനിൽ സണ്ണി ചാക്കോ (60)യാണ് ഒരാഴ്ച മുമ്പ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ സഭയായ ക്രിസ്ത്യൻ ബ്രദ്റൺ ചർച്ചിൽ സംസ്കാരം നടത്തുവാനായിരുന്നു തീരുമാനം. സണ്ണിയുടെ വീടിന് അടുത്ത് ആലപ്പുഴ ജില്ലയിലെ താമരക്കുളത്തുള്ള സ്ഥലത്താണ് ചർച്ച് സ്ഥിതി ചെയ്യുന്നത്. എന്നാൽ വീടുകൾക്കു സമീപമുള്ള സ്ഥലത്ത് മൃതദേഹം അടക്കം ചെയ്യുന്നതിനെതിരെ അയൽവാസികൾ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. മൃതദേഹം അടക്കം ചെയ്യാനുള്ള സഹായ നടപടികൾക്കായി സണ്ണിയുടെ ബന്ധുക്കളും കളക്ടറെ സമീപിച്ചിരുന്നു. ഇതോടെയാണ് തർക്കം നീണ്ടത്. ചൊവ്വാഴ്ച ഇരു കൂട്ടരുമായി ചെങ്ങന്നൂർ ആർ ഡി ഒ സുമ എസ് ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാൻ ആർ ഡി ഒയ്ക്ക് ജില്ലാകളക്ടർ നിർദ്ദേശം നൽകിയത്. ഇന്ന് രാവിലെ 10 ന് ആർ ഡി…
Read More » -
Kerala
ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന സംഭവം: നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ
കൊല്ലം: തലവൂർ ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന് വീണ സംഭവം നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ. നിര്‍മ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ആർ ജയൻ എന്നിവരുടെ പരിശോധനയിലാണ് കരാറുകാരന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. തകര്‍ന്ന സീലിങ് എത്രയും വേഗം നിര്‍മ്മിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ നിര്‍ദേശം നൽകി. അതേസമയം സംഭവം ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. എംഎൽഎ കമ്മീഷൻ കൈപ്പറ്റിയെന്നും വലിയ അഴിമതിയാണ് ആശുപത്രിയുടെ നിര്‍മ്മാണത്തിൽ ഉണ്ടായതെന്നുമാണ് ഇവർ ആരോപിക്കുന്നത്. കരാറുകാരനെ ബലിയാടാക്കി ഗണേഷ്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ കൊല്ലം പത്തനാപുരത്ത് എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ…
Read More » -
Crime
അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ച കേസ്: ക്രൈം നന്ദകുമാര്‍ റിമാൻഡിൽ
കൊച്ചി: വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ക്രൈം വാരികയുടെ ഉടമസ്ഥൻ നന്ദകുമാറിനെ റിമാന്‍ഡ് ചെയ്തു.എറണാകുളം നോർത്ത് പൊലീസിൽ ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി, അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പൊലീസിൽ പരാതി നൽകി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ല വകുപ്പുകളാണ് പൊലീസ്…
Read More » -
NEWS
അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ പ്രായപരിധി 23 വയസായി വര്‍ധിപ്പിച്ചു; പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ പ്രായപരിധി 23 വയസായി വര്‍ധിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 17.5 വയസുമുതല്‍ 21 വയസുവരെയുള്ളവര്‍ക്കാണ് അവസരം നല്‍കിയിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്‍റ് റാലികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി.യുവാക്കള്‍ക്ക് ഇത് കൂടുതല്‍ അവസരം നല്‍കുമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു.റിക്രൂട്ട്‌മെന്‍റ് പ്രക്രിയയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിവ്. എന്നാല്‍ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഉത്തരേന്ത്യയിലെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്.നാലുവർഷത്തേക്കാണ് സൈനിക നിയമനം എന്നതാണ് പ്രതിഷേധത്തിന്റെ കാതൽ.എന്നാൽ നിയമനത്തിനുള്ള പ്രായപരിധി ഉയർത്തി വീണ്ടും ജനങ്ങളെ വിഡ്ഡിയാക്കുകയാണ് കേന്ദ്രം.
Read More » -
NEWS
തലതിരിഞ്ഞ കേന്ദ്രനയം; രാജ്യം കത്തുന്നു
പട്ടാളക്കാരോടുപോലും ബിജെപിയുടെ സമീപനം ഇങ്ങനെയെങ്കിൽ മറ്റുള്ളവരോട് എങ്ങനെ? ന്യൂഡൽഹി: സൈന്യത്തിന്റെ തന്നെ മനോവീര്യം തകർക്കുന്ന തലതിരിഞ്ഞ കേന്ദ്രനയം കാരണം രാജ്യം കത്തുന്നു.പെൻഷൻ ലാഭിക്കാൻ നാലു വർഷത്തേക്ക് മാത്രം സൈനികരെ നിയമിക്കുന്ന അഗ്നിപഥിനെതിരെയാണ് രാജ്യത്ത് പ്രക്ഷോഭം കനക്കുന്നത്. “നാല് വര്‍ഷത്തേക്ക് അഗ്നിപഥ് പദ്ധതിയില്‍ അഗ്നിവീര്‍ ആയി 45,000 പേരെ നിയമിക്കും… സൈനിക റിക്രൂട്ട്‌മെന്റില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍…” ഇത്തരത്തിൽ ആയിരുന്നു ആദ്യം അഗ്‌നിപഥിനെക്കുറിച്ച് വന്ന തലക്കെട്ടുകൾ.അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കൾക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടിലാണ് പ്രധാനമന്ത്രി വിഷയം അവതരിപ്പിച്ചത്.പക്ഷെ നാല് വർഷം കഴിയുമ്പോൾ ജോലിയില്ലാത്ത അഗ്നിവീരന്മാർ നമ്മുടെ നാട്ടിലുണ്ടാകും എന്ന സത്യം പെട്ടെന്ന് മറ നീക്കി പുറത്ത് വന്നതോടെ രാജ്യം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. അടുത്ത ഒന്നരവർഷം കൊണ്ട് പത്തുലക്ഷം സർക്കാർ ജോലി എന്ന വാഗ്ദാനം മോദിയുടെ തട്ടിപ്പാണ് എന്ന് ഒരിക്കൽ കൂടി ഇതുവഴി…
Read More » -
India
ജയിലിലുള്ള മകന് നൽകാൻ ഹാഷിഷ് ഓയിലുമായി എത്തിയ അമ്മ അറസ്റ്റിൽ, സംഭവം ബാംഗ്ലൂരിൽ
ജയിലില്‍ കിടക്കുന്ന മകന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ഇന്ന് (വെള്ളി) പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ശിക്കാരിപാളയ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ജയിലിലുള്ള മകൻ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇവര്‍ മയക്കുമരുന്നുമായി എത്തിയത്. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ വീട് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിലാണ് 2020ൽ കോനന്‍കുണ്ടെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ ഇയാള്‍ ജയിലിലാണ്. ജയിലില്‍ മകനെ സന്ദര്‍ശിക്കാൻ എത്തിയ ബിലാലിന്റെ അമ്മ മകനുമായി സംസാരിക്കുന്നതിനിടയില്‍ ഒരു തുണിസഞ്ചി കൈമാറി. ഇതില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ എന്താണ് സഞ്ചിയിലുള്ളതെന്ന് പരിശോധിച്ചു. 200 ഗ്രാം ഹാഷിഷ് ഓയിലാണ് സഞ്ചിയിലുണ്ടായിരുന്നത്. പോലീസ് ഉടൻ സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. വളരെ വിദഗ്ദമായിട്ടാണ് സ്റ്റേഷനുള്ളിലേക്ക് മയക്കുമരുന്ന്…
Read More » -
NEWS
കൊവിഡ് മൂലം മടങ്ങി വന്നത്17 ലക്ഷം പ്രവാസികൾ, ഒരു രൂപ പോലും കേന്ദ്രം ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി
കൊവിഡ് കാലത്ത് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്രം ഒരു രൂപ പോലും ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 17 ലക്ഷം പ്രവാസികളാണ് കൊവിഡ് കാലത്ത് മടങ്ങിവന്നത്. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരാവാദിത്തമുണ്ട്. മടങ്ങി വരുന്ന പ്രവാസികളുടെ ഡാറ്റ ശേഖരണം അനിവാര്യമാണ്. സമഗ്രമായ കുടിയേറ്റ നിയമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന പരിപാടിയിലെ മുഖ്യമന്ത്രിയുടെ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് മുഖ്യമന്ത്രിക്കായി സന്ദേശം വായിച്ചത്. ലോക കേരള സഭയിലെ ചർച്ചകളിൽ സംസ്ഥാന തലത്തിൽ പരിഹാരം കാണേണ്ടവ വേഗത്തിൽ പരിഹരിക്കും. ദേശീയ-അന്തർദേശീയ തലത്തിൽ പരിഹാരം കാണേണ്ടവ സംബന്ധിച്ച ശുപാർശ സംസ്ഥാനം നൽകും. പ്രവാസി സമൂഹത്തിന്‍റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ വ്യക്തമാക്കി. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഡാറ്റ ശേഖരണം നടത്തും. പുനരധിവാസത്തിന് ഇത്…
Read More » -
NEWS
അഗ്നിപഥിനെതിരെ പ്രതിഷേധം രാജ്യ വ്യാപകമാകുന്നു;35 തീവണ്ടികള്‍ റദ്ദാക്കി
പട്‌ന-എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയിൽ ഉൾപ്പെടും ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയമായ അഗ്നിപഥിനെതിരെ ബിഹാറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യ വ്യാപകമാകുന്നു.ഏഴ് സംസ്ഥാനങ്ങളിൽ ആക്രമണം രൂക്ഷമായതോടെ 35 തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. നാളെ കേരളത്തിലൂടെ സര്‍വീസ് നടത്തേണ്ട രണ്ട് ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.പട്‌ന-എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിപഥ്’നെതിരെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇന്ന് ഏഴ് സംസ്ഥാനങ്ങളെങ്കിലും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യം ബീഹാറില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് ഉത്തര്‍ പ്രദേശിലേക്കും അവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും പടരുകയായിരുന്നു. ഇവിടങ്ങളിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത് തുടരുകയാണ്. നിരവധി തീവണ്ടികള്‍ക്ക് സമരക്കാര്‍ തീവച്ചു.ബസുകളും കത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കും നേരെയും ആക്രമണമുണ്ടായി.തെലങ്കാനയില്‍ ഒരു യുവാവ് പോലീസ് വെടിയേറ്റ് മരിച്ചു.…
Read More » -
NEWS
മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്
തിരുവനന്തപുരം: 2021 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫിക്ക് തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി പോലീസ് സ്റ്റേഷന്‍ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം റൂറലിലെ മുളന്തുരുത്തി പോലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനം.ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. അതേസമയം 2021ലെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെയായിരുന്നു
Read More »