റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. പുതുതായി 945 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 899 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,83,076 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,64,094 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,183 ആയി. രോഗബാധിതരില്‍ 9,799 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,615 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
റിയാദ് 376, ജിദ്ദ 131, ദമ്മാം 114, ഹുഫൂഫ് 47, മക്ക 25, ത്വാഇഫ് 21, ദഹ്‌റാന്‍ 17, മദീന 15, അല്‍ഖോബാര്‍ 11, അബഹ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,633,859 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,701,797 ആദ്യ ഡോസും 25,068,660 രണ്ടാം ഡോസും 14,863,402 ബൂസ്റ്റര്‍ ഡോസുമാണ്.