NEWS

ഇനി ടോയ്‌ലറ്റും കൂടെ കൊണ്ടുപോകാം

ള്ളല്ല, പോകുന്നിടത്തെല്ലാം കൊണ്ട് പോകാന്‍ കഴിയുന്ന ടോയിലറ്റ് യാഥാര്‍ത്ഥ്യമായിരിക്കുന്നു!
ഈ  പോക്കറ്റ് ടോയ്ലെറ്റിന് ഏഴ്  സെന്റീമീറ്റര്‍ ഉയരവും 6.5 സെന്റീമീറ്റര്‍ വീതിയുമുണ്ട്. നിങ്ങളുടെ പാക്കറ്റിലോ, പഴ്‌സിലോ വരെ ഇത് കൊണ്ട് നടക്കാം.
ജോലിയുടെ  ഭാഗമായും അല്ലാതെയും നമുക്ക് പലപ്പോഴും യാത്രകള്‍ ചെയ്യേണ്ടതായി വരാറുണ്ട്. എന്നാല്‍ പോകുന്നിടത്തെല്ലാം വൃത്തിയുള്ള  ശൗചാലയങ്ങള്‍ ഉണ്ടാകണമെന്നില്ല.  പലപ്പോഴും നമുക്ക് ആ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഇന്ന് കോവിഡ് മഹാമാരി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് കയറുമ്പോള്‍ പലരും ഈ കാര്യത്തില്‍ ആശങ്കാകുലരാകുന്നു. അതിനൊരു പരിഹാരമാണ് ജപ്പാനിലെ ഒരു കമ്പനി കണ്ടെത്തിയിരിക്കുന്നത്. പോകുന്നിടത്തെല്ലാം കൊണ്ട് പോകാന്‍ കഴിയുന്ന ഒരു ടോയ്ലറ്റ് കണ്ടെത്തിയിരിക്കയാണ് അവര്‍. പോക്കറ്റ് ടോയ്ലെറ്റുകള്‍. കേള്‍ക്കുമ്പോള്‍ എന്തൊരു തള്ളാണെന്ന് തോന്നാം, പക്ഷേ സംഭവം സത്യമാണ്. ചെറുതെന്ന് പറഞ്ഞാല്‍ പോക്കറ്റില്‍ ഇട്ടു കൊണ്ട് പോകാന്‍ പാകത്തിന് ചെറുത്.
ജപ്പാനിലെ നഗോയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കൊക്കനാവ ആണ് ഈ പോക്കറ്റ് കക്കൂസ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ പോര്‍ട്ടബിള്‍ ടോയ്ലറ്റാണ് ഇതെന്നാണ് പറയുന്നത്. ഇതും കൊണ്ട് എവിടെ വേണേലും പോകാം, അതിനി കാട്ടിലായാലും, നാട്ടിലായാലും. ഒരു പക്ഷേ നമുക്ക് ഇതിന്റെ ആവശ്യകത വേണ്ടത്ര മനസ്സിലായെന്ന് വരില്ല. എന്നാല്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളില്‍ തങ്ങുന്ന ഒട്ടേറെ ആളുകള്‍ക്കു ഇത് ഗുണമാകും. പ്രത്യേകിച്ച് യുദ്ധബാധിത പ്രദേശങ്ങളിലും പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച പ്രദേശങ്ങളിലുമൊക്കെയുള്ള ആളുകള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. ഈ  പോക്കറ്റ് ടോയ്ലെറ്റിന് ഏഴ്  സെന്റീമീറ്റര്‍ ഉയരവും 6.5 സെന്റീമീറ്റര്‍ വീതിയുമുണ്ട്. നിങ്ങളുടെ പാക്കറ്റിലോ, പഴ്‌സിലോ വരെ ഇത് കൊണ്ട് നടക്കാം. പ്രത്യേകം നാരുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ബാഗും ഒരു പാക്കറ്റ് കോഗ്യുലന്റും ഇതില്‍ അടങ്ങിയിരിക്കുന്നു. ബാഗ് ഒരു ചവറ്റുകുട്ടയിലോ, മറ്റെവിടെയെങ്കിലും ഘടിപ്പിക്കാം. കൂടാതെ ഒരാഴ്ചയോളം മലം ബാഗുകളില്‍ സൂക്ഷിച്ചാലും ദുര്‍ഗന്ധം വമിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു.
കമ്പനിയുടെ സ്ഥാപകനായ യോഷിനോരി കൊകെനാവയാണ് ഈ നൂതന ആശയത്തിന് പിന്നില്‍. 2019-ലെ  ഹഗിബിസ് ചുഴലിക്കാറ്റില്‍ തകര്‍ന്ന നാഗാനോ നഗരത്തില്‍ സന്നദ്ധപ്രവര്‍ത്തകനായി യോഷിനോരിയും ഉണ്ടായിരുന്നു. അവിടെ ആളുകള്‍ വെള്ളമോ, ആഹാരമോ ഇല്ലാതെ കഷ്ടപെടുന്നത് അദ്ദേഹം കണ്ടു. എന്നാല്‍ അത് മാത്രമായിരുന്നു ആ ദുരന്തഭൂമിയില്‍ അദ്ദേഹത്തെ ഞെട്ടിച്ചത്. ശൗചാലയത്തിന് മുന്നില്‍ കണ്ട ആളുകളുടെ നീണ്ട നിരകള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥമാക്കി. ഇതിന്റെ  പേരില്‍ എത്രത്തോളം ആളുകള്‍ കഷ്ട്ടപ്പെടുന്നു എന്നദ്ദേഹം മനസിലാക്കി. അങ്ങനെയാണ് ഈ പോക്കറ്റോയ്ലെറ്റ് എന്ന ആശയം ഉണ്ടാകുന്നത്.
പലപ്പോഴും ആളുകള്‍ക്ക് അര മണിക്കൂറോ അതില്‍ കൂടുതലോ സമയം ശൗചാലയത്തിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നിരുന്നു എന്നദ്ദേഹം ഓര്‍ക്കുന്നു. ‘പെട്ടെന്ന് പോകണമെന്ന് വച്ചാല്‍ ഒന്നും നടക്കില്ല’, അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വളരെ നിസ്സാരമായി നമ്മള്‍ കാണുന്ന കാര്യങ്ങള്‍, വാസ്തവത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അവിടങ്ങളിലെ ജീവിതം അദ്ദേഹത്തെ ഓര്‍മപ്പെടുത്തി. 2020 ഡിസംബറിലാണ് അദ്ദേഹത്തിന്റെ കമ്പനി പോക്കറ്റ് ടോയ്ലെറ്റുകള്‍ ഉണ്ടാക്കാന്‍ ആരംഭിക്കുന്നത്. ഇതുവരെ 50,000 പോക്കറ്റ് ടോയ്ലെറ്റുകള്‍ കമ്പനി വിറ്റഴിച്ചു. കൂടാതെ യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്നിന് ആറായിരത്തോളം സംഭാവനയായും നല്‍കി കഴിഞ്ഞു.

Back to top button
error: