NEWS

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

മലപ്പുറം: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികനെ പൊലീസ് പിടികൂടി.തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയില്‍ ഹസ്സന്‍ (53) ആണ് പെരുമ്ബടപ്പ് പൊലീസിന്റെ പിടിയിലായത്.
 കാല്‍നടയായി ട്യൂഷന് പോകുമ്ബോള്‍ വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ കേന്ദ്രത്തിനടുത്ത് ഇറക്കിത്തരാമെന്ന് പറഞ്ഞു കാറില്‍ കയറ്റി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് സ്കൂളിലെത്തിയ കുട്ടി സ്കൂൾ കൗൺസിലറുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയിരുന്നു.പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: