Month: June 2022
-
India
പ്രതിഷേധാഗ്നി തണുപ്പിക്കാന്‍ കേന്ദ്രം; അഗ്‌നിവറുകള്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം
ന്യൂഡല്‍ഹി: അഗ്‌നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ പദ്ധതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നീക്കം. അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിള്‍സിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയില്‍ 3 വര്‍ഷം ഇളവ് നല്‍കാനും തീരുമാനമായി. ഇതോടൊപ്പം ഈ വര്‍ഷം അഗ്‌നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് 5 വയസ്സിന്റെ ഇളവും ലഭിക്കും. ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്‌നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും. അതേ സമയം, പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറില്‍ പ്രതിപക്ഷ…
Read More » -
NEWS
കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് നമ്ബര്‍ ഇട്ടു നല്‍കി; നാലു പേർക്ക് സസ്പെൻഷൻ
കോഴിക്കോട്: കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് നമ്ബര്‍ ഇട്ടു നല്‍കിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ നടപടിക്ക് ഉത്തരവ്. ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.അടുത്തിടെ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കാനും കോര്‍പറേഷന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്ബര്‍ നല്‍കിയത്.സംഭവത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍, ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Read More » -
NEWS
അഗ്നിപഥ് പദ്ധതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭം കേരളത്തിലേക്കും പടരുന്നു;വൻ പൊലീസ് സന്നാഹം
തിരുവനന്തപുരം:സേനയില്‍ കരാര്‍ നിയമനം നല്‍കുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭം കേരളത്തിലേക്കും പടരുന്നു.തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്. ജസ്റ്റിസ് ഫോര്‍ ആര്‍മി സ്റ്റുഡന്‍സ് എന്ന ബാനറിന് കീഴില്‍ അണിനിരന്നാണ് സമരം.കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് മുന്നിലാണ് ആര്‍മി പരീക്ഷാര്‍ഥികളുടെ സമരം.തങ്ങള്‍ക്ക് വേണ്ടത് നാല് വര്‍ഷത്തെ തൊഴിലല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.വൻ പോലീസ് സന്നാഹമാണ് ഇരു സ്ഥലങ്ങളിലും ക്യാമ്പ് ചെയ്യുന്നത്.
Read More » -
NEWS
അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മകന്റെ അഭ്യർഥന; ഇടപെട്ട് യൂസഫലി
തിരുവനന്തപുരം: സൗദിയിൽ അപകടത്തിൽ മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മകന്റെ അഭ്യർത്ഥനയിൽ ഉടൻ ഇടപ്പെട്ട് എം.എ.യൂസഫലി. നിയമസഭാ മന്ദിരത്തിൽ ലോകകേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലിയോട് തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ എബിൻ അച്ഛൻ ബാബുവിന്റെ അപകട വിവരം പറഞ്ഞത്. ഓപ്പൺ ഫോറത്തിന്റെ ഭാഗമായ സംവാദത്തിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനിടയിൽ അദ്ദേഹത്തിന്റെ സഹായികൾ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് യൂസഫലിക്കു കൈമാറി. ‘‘ ഒരു മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണം. എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം. അതിനായി ഏത് ഓഫിസിലും ഞാൻ നേരിട്ടു വിളിച്ചുകൊള്ളാം’’– മൈക്കിനു മുന്നിൽ എല്ലാവരെയും സാക്ഷിയാക്കി യൂസഫലി നിർദേശം നൽകിയപ്പോൾ സദസ്സിൽ കയ്യടി നിറഞ്ഞു. അച്ഛനെ അവസാനമായി കണ്ട് ആചാരപ്രകാരം വിടനൽകാൻ കഴിയുമെന്നുറപ്പായപ്പോൾ എബിനും വികാരാധീനനായി. 11 വർഷമായി സൗദിയിൽ ജോലി…
Read More » -
Kerala
കടുവയെ കാട്ടിലേക്കയക്കാൻ ചെലവ് മുക്കാൽ കോടി!!!
കേരളം സാമ്പത്തിക ഞെരുക്കത്തിൽ ആണ് എന്ന് ധനകാര്യമന്ത്രി നാഴികക്ക് നാല്പതു വട്ടം പറയുന്നത് കേൾക്കാം. കേരളം കടക്കെണിയിലേക്കെന്നു ആർ ബി ഐ യും ചൂണ്ടിക്കാട്ടുന്നു. കടം വാങ്ങി പലിശ അടക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനം എന്നും ധാരാളം റിപ്പിർട്ടുകൾ വരുന്നു. ഇതിനിടയിൽ ആണ് കൗതുകകരവും എന്നാൽ കെടുകാര്യസ്ഥതയുടെ, അഴിമതിയുടെ ഒരു വാർത്തയും പുറത്തു വരുന്നത്. ഒരു കടുവക്കു ഞ്ഞിനെ അതിന്റെ ആവാസ വ്യവസ്ഥ യിലേക്ക് വിടുന്നതിനായി സർക്കാർ ചെ ലവഴിക്കുന്ന തുകയെ കുറിച്ചാണ് ആ വാർത്ത!!! കഴിഞ്ഞ സെപ്റ്റംബർ 28 ന് വാൽപ്പാറയിൽ നിന്ന് പരിക്കേറ്റ നിലയിൽ ഒരു കടുവാകുഞ്ഞിനെ വനം വകുപ്പിന് ലഭിക്കുന്നു. കൃത്യമായ ചികിത്സ നൽകിയതോടെ കടുവ രക്ഷ പ്രാപിച്ചു. അങ്ങനെ ഇരിക്കെ വനം വകുപ്പിലെ ഉന്നത ഏമാന്മാരുടെ തലയിൽ ബുദ്ധി ഉദിക്കുകയാണ്. കടുവാക്കുഞ്ഞിനെ നേരെ വനത്തിലേക്കു വിട്ടാൽ അത് രക്ഷപെടില്ല, ഇര പിടിക്കാനും മറ്റും അതിനു വശമില്ല. അതുകൊണ്ട് ഇര പിടിക്കാൻ ഒരു താൽക്കാലിക വനം അങ്ങൊരുക്കികളയാം എന്ന്…
Read More » -
NEWS
അഗ്നിപഥ് പദ്ധതി ദേശീയ സുരക്ഷയ്ക്ക് ഭീഷണി:മേജര്‍ രവി
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ മേജര്‍ രവി.ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൈന്യത്തില്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് മൂലം ഉണ്ടാവുമെന്നും മേജർ രവി പറഞ്ഞു. അഗ്നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെക്നിക്കല്‍ മികവ് കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റില്ല. നാലു വര്‍ഷത്തേക്ക് സൈന്യത്തില്‍ ആരൊക്കെ വരുമെന്നതും ചോദ്യമാണ്. തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും ആളുകള്‍ ഇതിലേക്ക് വന്ന് നാല് വര്‍ഷത്തെ ട്രെയ്നിംഗ് കഴിഞ്ഞ് പുറത്തേക്ക് പോയാല്‍ അപകടമാവും. പുറമെ നിന്ന് നോക്കുമ്ബോള്‍ പദ്ധതിയിലെ മെച്ചം പെന്‍ഷന്‍ കൊടുക്കേണ്ട എന്നതാണ്. പക്ഷെ നാല് വര്‍ഷത്തെ വേതനവും തിരിച്ചു വരുമ്ബോള്‍ നല്‍കുന്ന തുകയും കൂട്ടിയാല്‍ 33 ലക്ഷം രൂപ ഒരു സൈനികന് ചെലവ് വരും. വിദേശ രാജ്യങ്ങളില്‍ സമാന റിക്രൂട്ട്മെന്റ് ചെയ്യുന്നുണ്ടെങ്കിലും അവിടെ അവര്‍ സ്ഥിര സൈനികരുടെ എണ്ണം കുറയ്ക്കുന്നില്ല. പക്ഷെ ഇവിടെ സ്ഥിരം സൈനികരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. നാല് വര്‍ഷത്തേക്ക് വരുന്നവരില്‍…
Read More » -
Local
നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പന്തളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
പന്തളം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇയാള്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പ്രതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ട നഴ്സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പന്തളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Read More » -
NEWS
കുവൈത്തിലേക്ക് ചാണക കയറ്റുമതി പുനരാരംഭിച്ചു
ജയ്പൂർ : ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ വിവാദത്തോടെ നിലച്ച ചാണക കയറ്റുമതി പുനരാരംഭിച്ചു.ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് 192000 കിലോ ഗ്രാം ചാണകമാണ് കയറ്റി അയക്കുന്നത്. രാജസ്ഥാനിലെ കനകപുര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിവാദത്തിന് ശേഷമുള്ള ചാണകത്തിന്റെ ആദ്യഘട്ട കയറ്റുമതി ജൂണ്‍ 15ന് ആരംഭിച്ചു. ഇവ പ്രത്യേകം പാക്ക് ചെയ്താണ് കയറ്റുമതി ചെയ്യുന്നത്.കുവൈത്തില്‍ ജൈവ കൃഷിക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുക. രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചാണകം ജയ്പൂരിലെത്തിക്കും.ശേഷം കനകപുര റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കയറ്റുമതിക്ക് തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കുവൈത്തിലേക്ക് അയക്കും. കുവൈത്തിലെ ഒരു സ്വകാര്യ കമ്ബനിക്ക് വേണ്ടിയാണ് ചാണകം അയക്കുന്നത്. കുവൈത്തില്‍ ജൈവകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്ന വളമാണ് ചാണകം. ഏറെ കാലമായി ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ചാണകം കയറ്റുമതി ചെയ്യുന്നു.വരണ്ട കാലാവസ്ഥയാണ് കുവൈത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.മറ്റൊന്ന് ജലദൗര്‍ലഭ്യമാണ്. അതുകൊണ്ടുതന്നെയാണ് കുവൈത്ത് ജൈവ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.…
Read More » -
Movie
സസ്പെസിന് വിരാമം, ‘ജെൻ്റിൽമാൻ2’ സംവിധായകൻ ഗോകുൽ കൃഷ്ണ; ഛായഗ്രാഹകൻ അജയൻ വിൻസെൻ്റ്
സൂര്യൻ, ജെൻ്റിൽമാൻ, കാതലൻ, കാതൽ ദേശം, രക്ഷകൻ എന്നീ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച മെഗാ പ്രൊഡ്യൂസർ, മലയാളിയായ ‘ജെൻ്റിൽമാൻ’ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ജെൻ്റിൽമാൻ2’ വിൻ്റെ സംവിധായകൻ ആരായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് അറുതിയായി. നാനിയെ നായകനാക്കി ‘ആഹാ കല്യാണം’ എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ് ബ്രഹ്മാണ്ഡ ചിത്രമായ ‘ജെൻ്റിൽമാൻ2’ വിൻ്റെ സംവിധായകൻ. നിർമ്മാതാവ് തന്നെയാണു ഇക്കാര്യം സോഷ്യൽ മീഡിയാ പേജിലൂടെ അറിയിച്ചത്. പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഷ്ണു വർദ്ധൻ്റെ സഹ സംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയൽ, സർവ്വം എന്നീ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമ കൂടിയാണ് ഗോകുൽ കൃഷ്ണ. ‘ജെൻ്റിൽമാൻ2’ വിൻ്റ ഛായഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റിൻ്റെ പേരും പ്രഖ്യാപിച്ചിരിക്കുന്നു കെ.ടി കുഞ്ഞുമോൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലെയും ബ്രമാണ്ഡ സിനിമകൾക്ക് ക്യാമറാമാനായി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമയായ അജയൻ വിൻസെൻ്റിൻ്റെ ‘ അന്നമയ്യ,’ ‘രുദ്രമാദേവി,’…
Read More » -
NEWS
കെഎസ്ആർടിസി സ്കാനിയ ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് അപകടം
ചാലക്കുടി: കെഎസ്ആർടിസി സ്കാനിയ ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. ഇന്ന് പുലർച്ചെ 2:10ന് ചാലക്കുടി പോട്ടയ്ക്ക് സമീപമായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്‌കാനിയ ബസ്സും എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
Read More »