
തിരുവനന്തപുരം:സേനയില്‍ കരാര്‍ നിയമനം നല്‍കുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭം കേരളത്തിലേക്കും പടരുന്നു.തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്.
തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്. ജസ്റ്റിസ് ഫോര്‍ ആര്‍മി സ്റ്റുഡന്‍സ് എന്ന ബാനറിന് കീഴില്‍ അണിനിരന്നാണ് സമരം.കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് മുന്നിലാണ് ആര്‍മി പരീക്ഷാര്‍ഥികളുടെ സമരം.തങ്ങള്‍ക്ക് വേണ്ടത് നാല് വര്‍ഷത്തെ തൊഴിലല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.വൻ പോലീസ് സന്നാഹമാണ് ഇരു സ്ഥലങ്ങളിലും ക്യാമ്പ് ചെയ്യുന്നത്.






