തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ മേജര്‍ രവി.ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൈന്യത്തില്‍ അഗ്നിപഥ് റിക്രൂട്ട്മെന്റ് മൂലം ഉണ്ടാവുമെന്നും മേജർ രവി പറഞ്ഞു.
അഗ്നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെക്നിക്കല്‍ മികവ് കുറഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റില്ല. നാലു വര്‍ഷത്തേക്ക് സൈന്യത്തില്‍ ആരൊക്കെ വരുമെന്നതും ചോദ്യമാണ്. തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും ആളുകള്‍ ഇതിലേക്ക് വന്ന് നാല് വര്‍ഷത്തെ ട്രെയ്നിംഗ് കഴിഞ്ഞ് പുറത്തേക്ക് പോയാല്‍ അപകടമാവും.
പുറമെ നിന്ന് നോക്കുമ്ബോള്‍ പദ്ധതിയിലെ മെച്ചം പെന്ഷന് കൊടുക്കേണ്ട എന്നതാണ്. പക്ഷെ നാല് വര്‍ഷത്തെ വേതനവും തിരിച്ചു വരുമ്ബോള്‍ നല്കുന്ന തുകയും കൂട്ടിയാല്‍ 33 ലക്ഷം രൂപ ഒരു സൈനികന് ചെലവ് വരും. വിദേശ രാജ്യങ്ങളില്‍ സമാന റിക്രൂട്ട്മെന്റ് ചെയ്യുന്നുണ്ടെങ്കിലും അവിടെ അവര്‍ സ്ഥിര സൈനികരുടെ എണ്ണം കുറയ്ക്കുന്നില്ല. പക്ഷെ ഇവിടെ സ്ഥിരം സൈനികരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
നാല് വര്‍ഷത്തേക്ക് വരുന്നവരില്‍ ചിലര്‍ക്ക് രണ്ട് മാസം കഴിയുമ്ബോള്‍ മനസ്സിലാവും ഞാനിവിടെ ഫിറ്റാവില്ലെന്ന്. അപ്പോള്‍ അത്തരക്കാര്‍ ശമ്ബളത്തിന് വേണ്ടി മാത്രം അവിടെ ജോലി ചെയ്തേക്കും. ഈ സമയത്ത് ഒരു യുദ്ധം വന്നാല്‍ എന്ത് ചെയ്യും. ചൈനയുമായി ഇന്ത്യക്ക് പ്രശ്നങ്ങളുള്ള സമയമാണിത്. മികച്ച യുദ്ധ സമാഗ്രികള് വേണമെന്നത് ആവശ്യം തന്നെയാണ്. പക്ഷെ ഈ സാമഗ്രികള്‍ ഉപയോഗിക്കാനുള്ള വൈദഗ്ധ്യം നാല് വര്‍ഷത്തക്ക് വരുന്നവര്‍ക്ക് ഉണ്ടാവുമോ.ഒരു മിസൈല്‍ ട്രെയ്നിംഗ് എന്നൊക്കെ പറയുന്നതിന് ഒരുപാട് സമയമെടുക്കുമെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.