Month: June 2022

  • NEWS

    കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ കാർ യാത്രക്കാരെ കൊള്ളയടിച്ച എട്ട് മലയാളികൾ പിടിയിൽ

    ബംഗളൂരു: കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ മലയാളികളായ കാര്‍ യാത്രികരെ കൊള്ളയടിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ എട്ടുപേരെ വീരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് പാനൂരിലേക്ക് വരുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്ന് സംഘം കടന്നുകളയുകയായിരുന്നു.   സംഭവത്തിൽ തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്ബാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീര്‍ (29), സി.ജെ. ജിജോ (31) പന്ന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്.     കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയായിരുന്നു സംഭവം.പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരന്‍ ജിതിന്‍, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പണം മോഷ്ടിച്ചത്.ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മടിവാളയില്‍ മുറിനോക്കാന്‍ പോയി തിരിച്ചുവരവേ ആയിരുന്നു കവര്‍ച്ച.

    Read More »
  • NEWS

    മനപ്പൂര്‍വം സ്പീഡ് കുറച്ചെന്ന് ആപ്പിളിനെതിരേ പരാതി; ഉപഭോക്താക്കള്‍ക്ക് വന്‍ തുക ലഭിച്ചേക്കും

    വാഷിങ്ടണ്‍: പഴയ ഫോണുകളുടെ പ്രവര്‍ത്തനവേഗം കമ്പനി മനപ്പൂര്‍വം പരിമിതപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആപ്പിളിനെതിരേ പരാതി. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുമെന്ന് പറഞ്ഞ് സോഫ്റ്റ് വെയര്‍ അപ്ഗ്രേഡിന്റെ പേരില്‍ കമ്പനി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നും യഥാര്‍ത്ഥത്തില്‍ ഫോണുകളുടെ പ്രവര്‍ത്തനവേഗം കുറയ്ക്കുകയാണ് ചെയ്തത് എന്നും അപരാതിക്കാരനായ ജസ്റ്റിന്‍ ഗുട്മന്‍ ആരോപിച്ചു. യു.കെയിലെ 2.5 കോടിയോളം ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി 76.8 കോടി യൂറോ (7319 കോടി രൂപയിലേറെ) നല്‍കണം എന്നാണ് ഗട്ട്മാന്റെ ആവശ്യം. പരാതി സത്യമെന്നു തെളിഞ്ഞാല്‍ ലക്ഷക്കണക്കിന് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടപരിഹാരം ലഭിക്കാന്‍ അവസരം ഒരുങ്ങും. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, 6എസ്, 6എസ് പ്ലസ്, എസ്ഇ, ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ ടെന്‍ തുടങ്ങിയ മോഡലുകളാണ് അപ്ഡേറ്റിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ നേരിട്ടതെന്ന് പരാതിയില്‍ പറയുന്നു. 2017-ല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലെ ഒരു പവര്‍ മാനേജ് മെന്റ് ടൂള്‍ ആണ് ഈ കേസിന് വഴിവച്ചത്.…

    Read More »
  • NEWS

    പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം

    പാങ്ങോട്: പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം.മൈലമൂട് കൊച്ചാനക്കല്ലുവിള അഞ്ജന ഹൗസിൽ അജിമോൻ ആണ് മരിച്ചത്. ഇയാളുടെ അമ്മ ശ്യാമള(60) ഈ കഴിഞ്ഞ ആറാം തീയതിയാണ് മരിച്ചത്. അമ്മ മരിച്ച് ഒരു മാസം തികയും മുൻപേയുള്ള അജിമോന്റെ വിയോഗം വീടിനെയും നൊമ്പരത്തിലാക്കി. വ്യാഴാഴ്ച രാത്രി ഏഴിന് വീട്ടിൽ നിന്നും കടയിലേക്ക് പോയ അജിമോൻ മടങ്ങിവന്നിരുന്നില്ല.വെള്ളിയാഴ്ച പുലർച്ചെ വഴിയാത്രക്കാരനാണ് ഇയാൾ നടവരമ്പിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.അടുത്ത് വൈദ്യുതക്കമ്പി പൊട്ടിക്കിടക്കുന്നതുകണ്ട് സമീപവാസികളെ വിളിച്ചുണർത്തി വിവരം അറിയിച്ചു.തുടർന്ന് നാട്ടുകാർ പാങ്ങോട് പോലീസിലും കല്ലറ കെ.എസ്.ഇ.ബി.യിലും വിവരം അറിയിക്കുകയായിരുന്നു. കടയിൽ നിന്നും രാത്രി 10 മണിയോടെ മടങ്ങിവരുന്നതിനിടയിൽ നടവരമ്പിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ അറിയാതെ ചവിട്ടിയപ്പോൾ ഷോക്കേറ്റായിരുന്നു മരണം. ഇതിനു പുറമെ, വൈദ്യുതക്കമ്പി കിടന്ന തോട്ടിൽ മരപ്പട്ടിയെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.കെ.എസ്.ഇ.ബി. അധികൃതരും പോലീസുംകൂടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി. ഭാര്യ: ഷീജ. മക്കൾ: പൊന്നൂസ്, അഞ്ജന, അഞ്ജിത.

    Read More »
  • India

    അമ്മയുടെ നൂറാം ജന്മദിനം: വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നരേന്ദ്രമോദി

    അഹമ്മദാബാദ്: അമ്മയുടെ ഹീരാബായിയുടെ നൂറാം ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നരേന്ദ്രമോദി. ജന്മദിനത്തോടനുബന്ധിച്ച് അമ്മയെ കാണാന്‍ ശനിയാഴ്ച രാവിലെ ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടില്‍ മോദിയെത്തി. അമ്മയുടെ കാലില്‍തൊട്ട് അനുഗ്രഹം തേടിയ മോദി കുട്ടിക്കാലത്തെ അമ്മയുടെ ഓര്‍മകള്‍ പങ്കുവച്ച് വികാരനിര്‍ഭരമായ കുറിപ്പും ട്വിറ്ററില്‍ പങ്കുവച്ചു. ‘അമ്മ എന്നത് വെറുമൊരു വാക്കല്ല, പലതരം വികാരങ്ങള്‍ പ്രതിഫലിക്കുന്നതാണ്. ഇന്ന് ജൂണ്‍ 18, എന്റെ അമ്മ നൂറാം വയസിലേക്ക് കടന്നു. ഈ സവിശേഷ ദിനത്തില്‍ സന്തോഷവും കൃതജ്ഞതയും കലര്‍ന്ന ചില കാര്യങ്ങള്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നു’, മോദി ട്വീറ്റ് ചെയ്തു. അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ കുറിച്ച ബ്ലോഗും ട്വീറ്റിനൊപ്പം മോദി പങ്കുവച്ചു. തന്റെ കുടുംബം വഡ്നഗറിലെ ഒരു ചെറിയ മണ്‍വീട്ടിലാണ് താമസിച്ചിരുന്നത്. കളിമണ്‍ ഓടുകള്‍ പാകിയതായിരുന്നു മേല്‍ക്കൂര.. മഴ പെയ്താല്‍ മേല്‍ക്കൂര ചോര്‍ന്ന് വീടിനുള്ളില്‍ വെള്ളം വീഴും. മഴവെള്ളം ശേഖരിക്കാന്‍ അമ്മ ചോര്‍ച്ചയ്ക്ക് താഴെ ബക്കറ്റുകളും പാത്രങ്ങളും വയ്ക്കും. ഈ പ്രതികൂല സാഹചര്യങ്ങളിലും അമ്മ സഹിഷ്ണുതയുടെ പ്രതീകാമായിരുന്നു. വീട്ടിലെ ജോലികള്‍ക്കൊപ്പം…

    Read More »
  • NEWS

    വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വീണ്ടും പ്രളയം;16 മരണം

    ന്യൂഡൽഹി:ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിൽ ആസാമിലും മേഘാലയയിലും 16 പേർ മരിച്ചു.രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പ്രളയം മൂലമുള്ള മണ്ണിടിച്ചിലില്‍ മേഘാലയയില്‍ 13 പേരും ആസാമില്‍ മൂന്നുപേരുമാണ് മരിച്ചത്.ആസാമില്‍ 25 ജില്ലകളിലായി 11 ലക്ഷത്തോളം ആളുകള്‍ പ്രളയക്കെടുതിയിലാണ്. പുതുതായി രൂപീകരിച്ച ബജാലി ജില്ലയിലാണ് ദുരിതമേറെ. സംസ്ഥാനത്ത് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി.മേഘാലയയും അരുണാചലും കനത്ത മഴയെത്തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. രണ്ടു മാസം മുൻപുണ്ടായ പ്രളയത്തിൽ ഇവിടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

    Read More »
  • NEWS

    വീട് കേന്ദ്രീകരിച്ച് ചൂതാട്ടം: 18 പ്രവാസികള്‍ അറസ്റ്റില്‍

    കുവൈത്ത് സിറ്റി: വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ പ്രവാസികര്‍ കുവൈത്തില്‍ അറസ്‌ററ്റില്‍. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 18 പേരാണ് അറസ്റ്റിലായത്. ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സാല്‍മിയയിലെ ഒരു വീട് കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചൂതാട്ടം നടക്കുന്നതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണത്തിലൂടെ ഇതിന്റെ നിജസ്ഥിതി ഉറപ്പാക്കി. നിയമപരമായ അനുമതി വാങ്ങിയ ശേഷം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിലുള്ള ആരും രക്ഷപെടാതെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു റെയ്ഡ്. 18 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

    Read More »
  • NEWS

    അഗ്‌നിപഥിനെതിരായ പ്രക്ഷോഭം; ബീഹാറിലും മരണം

    ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രക്ഷോഭത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ബീഹാറിലെ ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്.തീയിട്ടതിനെ തുടര്‍ന്ന് പുക ശ്വസിച്ച്‌ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനിടയിൽ തെലങ്കാനയില്‍ ഒരു യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.

    Read More »
  • Kerala

    ലോക കേരള സഭ ധൂർത്തിനുള്ള വേദിയെന്നു പറയുന്നവർ കേട്ടിരിക്കണം എലിസബത്തിന്റെ വാക്കുകൾ:മന്ത്രി പി രാജീവ്‌

      31 വർഷമായി വീട്ടുജോലിയെടുത്ത് ജീവിക്കുന്ന എലിസബത്ത് ജോസഫ് ലോക കേരള സഭയിലെ പ്രതിനിധിയാണ്. ലോക കേരള സഭ ധൂർത്തിനായുള്ള വേദിയാണെന്ന് പറയുന്നവർ കേട്ടിരിക്കേണ്ടതാണ് എലിസബത്തിന്റെ വാക്കുകൾ. കേവലം അഞ്ച് മിനുട്ട് കൊണ്ട് എലിസബത്ത് ലോക കേരള സഭയുടെ വേദിയിൽ പറഞ്ഞുതീർത്തത് നിരവധിയായുള്ള പ്രവാസി വീട്ടുജോലിക്കാരുടെ ജീവിതം കൂടിയാണ്. എട്ടാം വയസ് മുതൽ ജോലിക്ക് പോയിത്തുടങ്ങിയ എലിസബത്ത് വീട്ടുജോലിയെടുത്താണ് തന്റെ രണ്ട് പെൺകുട്ടികളെയും കല്യാണം കഴിപ്പിച്ചയച്ചത്. കഴിഞ്ഞ 31 വർഷമായി വിദേശത്ത് വീട്ടുജോലി എടുക്കുകയാണിവർ. ലോക കേരള സഭ കേവലം സമ്പന്നരുടെ കൂട്ടായ്മയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ എലിസബത്തിനെപ്പോലുള്ളവരെ ഏത് ഗണത്തിലാണ് ഉൾപ്പെടുത്തുക? ലോക കേരള സഭയിലൂടെ അവരുയർത്തിയത് സാധാരണക്കാരായ പ്രവാസികളുടെ ശബ്ദമാണ്. ഇത്തരത്തിൽ വീട്ടുജോലിക്കാരും കരാർ തൊഴിലാളികളും വിദ്യാർത്ഥികളും നിക്ഷേപകരുമടക്കം നിരവധി മേഖലകളിൽ നിന്നുള്ള പ്രവാസികളുടെ ഒന്നിച്ചുള്ള ശബ്ദമാണ് ലോക കേരള സഭ.

    Read More »
  • India

    സെക്കന്തരാബാദിലെ അക്രമം ആസൂത്രിതമെന്ന് ആര്‍.പി.എഫ്. റിപ്പോര്‍ട്ട്

    ഹൈദരാബാദ്: അഗ്‌നിപഥിനെതിരെ തെലങ്കാനയിലെ സെക്കന്തരാബാദിലെ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ പ്രതിഷേധം ആസൂത്രിതമായിരുന്നുവെന്ന് ആര്‍.പി.എഫ്. റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ഒരു വിഭാഗം ആഹ്വാനം ചെയ്തതിരുന്നതായാണ് ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്ക് ജോലി ലഭിച്ചേക്കില്ലെന്ന് ഉദ്യോഗാര്‍ത്ഥികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെതിരെ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. അക്രമാസക്തമായതോടെയാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മരിച്ച വാറങ്കല്‍ സ്വദേശിയായ ഡി രാകേഷ് കായികക്ഷമത വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ഇയാളുടെ സഹോദരി ബിഎസ് എഫ് സേനാംഗമാണ്. ട്രെയിനുകള്‍ക്ക് തീവെക്കുന്നതടക്കം വലിയ പ്രതിഷേധമാണ് സെക്കന്തരാബാദിലുണ്ടായത്. പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് 20 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് ആര്‍പിഎഫ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് സെക്കന്തരാബാദിലെ പ്രതിഷേധത്തിന് പിന്നിലെന്ന വാദമാണ് ബിജെപിയും…

    Read More »
  • NEWS

    എം എ യുസുഫലിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

    കോഴിക്കോട് :പ്രവാസി വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയെ വിമര്‍ശിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റയും അഭ്യർത്ഥനയിൽ യുപിയിൽ ബിസിനസ് ആരംഭിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷാജിയുടെ വിമർശനം.  ‘യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിക്കേണ്ട’ എന്നുമാണ് ഷാജി പറഞ്ഞത്. ‘യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. ചങ്ങായിയെ നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും.…

    Read More »
Back to top button
error: